Weekly Finance Horoscope: ജോലി, സാമ്പത്തികസ്ഥിതി; ഏപ്രില്‍ 16 മുതല്‍ 22 വരെ സാമ്പത്തിക വാരഫലം

ഏപ്രില്‍ മാസത്തിലെ ഈ ആഴ്ച ശുഭകരമായ നിരവധി ദിവസങ്ങള്‍ വരുന്നുണ്ട്. വരുത്തിനി ഏകാദശി, പ്രദോഷ വ്രതം. വൈശാഖ മാസാരംഭം, അമാവാസി, അക്ഷയ തൃതീയ തുടങ്ങിയവയാണ് ഈ ആഴ്ചയിലെ പ്രധാന ദിനങ്ങള്‍. ശിവപ്രീതി നേടാന്‍ ഉത്തമമായ പ്രദോഷ വ്രതം ഏപ്രില്‍ 17നാണ്. 18ന് മത്സ്യ ജയന്തിയും വരുന്നു. പിതൃ പ്രീതിക്കായി കര്‍മ്മങ്ങള്‍ അനുഷ്ഠിക്കാന്‍ ശ്രേഷ്ഠമായ അമാവാസിയും ഈ ആഴ്ച തന്നെയാണ്.

വൈശാഖ മാസം ആരംഭിക്കുന്നത് ഏപ്രില്‍ 21 മുതലാണ്. മെയ് 21 വരെയാണ് വൈശാഖമാസം. വൈശാഖത്തിലെ എല്ലാ ദിവസവും മഹാവിഷ്ണു പ്രീതിക്ക് ഉത്തമാണ്. ശുഭകരമായ ദിനങ്ങളുള്ള ഈ ആഴ്ച നിങ്ങളുടെ ഫലം എങ്ങനെയാണെന്ന് അറിയണ്ടേ? തൊഴില്‍, സാമ്പത്തികം, ബിസിനസ്സ് എന്നിവയുടെ കാര്യത്തില്‍ ഈ ആഴ്ച നിങ്ങള്‍ക്ക് എങ്ങനെയായിരിക്കുമെന്ന് അറിയാന്‍ സാമ്പത്തിക വാരഫലം വായിക്കൂ.

Weekly Finance And Career Horoscope (16 April To 22 April) Prediction For All Zodiac in Malayalam

മേടം

മേടം രാശിക്കാര്‍ക്ക് ഈ ആഴ്ച സമ്മിശ്രമായിരിക്കും. ഈ ആഴ്ച നിങ്ങളുടെ പെരുമാറ്റത്തില്‍ വളരെയധികം നിയന്ത്രണം പാലിക്കേണ്ടതുണ്ട്. ചെറിയ കാര്യങ്ങളില്‍ നിങ്ങള്‍ക്ക് ദേഷ്യം വന്നേക്കാം. കുടുംബ ജീവിതവും സാമ്പത്തിക സ്ഥിതിയും സാധാരണ നിലയിലായിരിക്കും. ജോലി ചെയ്യുന്നവര്‍ക്ക് അധിക വരുമാനം ലഭിക്കും, എന്നാല്‍ ധാരാളം ചെലവുകളും ഉണ്ടാകും. ബിസിനസ്സ് പ്രതീക്ഷിച്ചതിലും കുറവായിരിക്കും, പക്ഷേ ലാഭം ഉണ്ടാകും. ആഴ്ചയുടെ രണ്ടാം പകുതിയില്‍ യാത്രകള്‍ക്ക് സാധ്യതയുണ്ട്. മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നല്ല വാര്‍ത്തകള്‍ കേള്‍ക്കാനാകും.

Weekly Finance And Career Horoscope (16 April To 22 April) Prediction For All Zodiac in Malayalam

ഇടവം

ഇടവം രാശിക്കാര്‍ക്ക് ഈ ആഴ്ച അല്‍പ്പം അസ്ഥിരമായിരിക്കും. ഈ സമയം നിങ്ങളുടെ സംസാരവും പെരുമാറ്റവും നിയന്ത്രിക്കുക, അല്ലാത്തപക്ഷം നിങ്ങള്‍ക്ക് നിങ്ങളുടെ സ്വന്തക്കാരില്‍ നിന്നുപോലും എതിര്‍പ്പ് നേരിടേണ്ടി വന്നേക്കാം. ഈ ആഴ്ച, വീട് നന്നാക്കുന്നതിനോ ആരെയെങ്കിലും ചികിത്സിക്കുന്നതിനോ ആയി പണം ചെലവായേക്കാം. ഈ ആഴ്ച ഏതെങ്കിലും പദ്ധതിയില്‍ പണം നിക്ഷേപിക്കുമ്പോള്‍ ബിസിനസുകാര്‍ വളരെ ശ്രദ്ധിക്കേണ്ടതുണ്ട്. പങ്കാളിത്തത്തില്‍ ബിസിനസ് ചെയ്യുന്നവര്‍ പണം ശ്രദ്ധയോടെ കൈകാര്യം ചെയ്യണം.

Weekly Finance And Career Horoscope (16 April To 22 April) Prediction For All Zodiac in Malayalam

മിഥുനം

മിഥുനം രാശിക്കാര്‍ക്ക് ഈ ആഴ്ച ഭാഗ്യം വരും. ആസൂത്രണം ചെയ്ത ജോലികള്‍ കൃത്യസമയത്ത് പൂര്‍ത്തിയാകുന്നതിലൂടെ ഒരു പോസിറ്റീവ് എനര്‍ജി നിങ്ങളുടെ ഉള്ളില്‍ നിലനില്‍ക്കും. ജോലിക്കാര്‍ക്ക് അധിക വരുമാന മാര്‍ഗം ലഭിക്കും. ആഴ്ചയുടെ രണ്ടാം പകുതിയില്‍, കുട്ടികളുമായി ബന്ധപ്പെട്ട് ചില സന്തോഷ വാര്‍ത്തകള്‍ ലഭിക്കും. ഈ സമയത്ത്, സ്വാധീനമുള്ള ഒരു വ്യക്തിയുമായി നിങ്ങള്‍ക്ക് സഹവാസം ലഭിക്കും.

Weekly Finance And Career Horoscope (16 April To 22 April) Prediction For All Zodiac in Malayalam

കര്‍ക്കിടകം

കര്‍ക്കടക രാശിക്കാര്‍ ഈ ആഴ്ച നിങ്ങളുടെ അലസത വെടിയേണ്ടിവരും. ജോലിസ്ഥലത്ത് നിങ്ങളുടെ സമയവും ഊര്‍ജവും വിനിയോഗിക്കേണ്ടിവരും. ആഴ്ചയുടെ മധ്യത്തില്‍, ചില വലിയ ചിലവുകള്‍ പെട്ടെന്ന് ഉണ്ടായേക്കാം. വിപണിയില്‍ തങ്ങളുടെ വിശ്വാസ്യത നിലനിര്‍ത്താന്‍ ബിസിനസുകാര്‍ക്ക് അവരുടെ എതിരാളികളില്‍ നിന്ന് കടുത്ത മത്സരം നേരിടേണ്ടിവരും. ആഴ്ചയുടെ രണ്ടാം പകുതിയില്‍ ചില നല്ല വാര്‍ത്തകളും ലഭിക്കും. ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് ഈ ആഴ്ച ജോലിയും വീടും സന്തുലിതമാക്കുന്നതില്‍ ചില ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നേക്കാം.

Weekly Finance And Career Horoscope (16 April To 22 April) Prediction For All Zodiac in Malayalam

ചിങ്ങം

ചിങ്ങം രാശിക്കാര്‍ക്ക് ഈ ആഴ്ച സമ്മിശ്രമായിരിക്കും. ഒരു പ്രശ്നം പരിഹരിക്കുമ്പോള്‍ മറ്റൊരു പ്രശ്നം നിങ്ങളുടെ മുന്നില്‍ ഉയര്‍ന്നുവന്നേക്കാം. എങ്കിലും പ്രയാസകരമായ സാഹചര്യത്തില്‍ നിങ്ങളെ സഹായിക്കാന്‍ നിങ്ങളുടെ കുടുംബവും സുഹൃത്തുക്കളും കൂടെ നില്‍ക്കും. ജോലി ചെയ്യുന്നവര്‍ക്ക് ഈ ആഴ്ച വളരെ തിരക്കുള്ളതായിരിക്കും. ജോലിസ്ഥലത്ത് നിങ്ങളുടെ എതിരാളികള്‍ നിങ്ങളുടെ ജോലിയില്‍ തടസ്സങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിച്ചേക്കാം. ആഴ്ചയുടെ മധ്യത്തില്‍, ജോലിയുമായോ ബിസിനസുമായോ ബന്ധപ്പെട്ട് ദീര്‍ഘദൂര യാത്രകള്‍ സാധ്യമാണ്. നിങ്ങള്‍ വളരെക്കാലമായി ഭൂമി, കെട്ടിടം എന്നിവയില്‍ പണം നിക്ഷേപിക്കണമെന്ന ആഗ്രഹിക്കുന്നുവെങ്കില്‍ ഈ ആഴ്ച നിങ്ങളുടെ ആഗ്രഹം സഫലമാകും.

Weekly Finance And Career Horoscope (16 April To 22 April) Prediction For All Zodiac in Malayalam

കന്നി

കന്നി രാശിക്കാര്‍ക്ക് ഈ ആഴ്ച സംസാരത്തിലും പെരുമാറ്റത്തിലും വളരെയധികം നിയന്ത്രണം ആവശ്യമാണ്. ചെറിയ കാര്യങ്ങളെക്കുറിച്ച് തര്‍ക്കിക്കുന്നതിന് പകരം അവ അവഗണിക്കുന്നതാണ് നിങ്ങള്‍ക്ക് നല്ലത്. ആഴ്ചയുടെ തുടക്കത്തില്‍, പെട്ടെന്നുള്ള ചില വലിയ ചെലവുകള്‍ നിങ്ങളുടെ ബജറ്റിനെ നശിപ്പിക്കും. പൂര്‍വ്വിക സ്വത്ത് ലഭിക്കുന്നതില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകാം. ആഴ്ചയുടെ രണ്ടാം പകുതിയില്‍ ഭൂമി, കെട്ടിടം എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിഹരിക്കാന്‍ നിങ്ങള്‍ ഒരുപാട് ഓടേണ്ടി വന്നേക്കാം. വിദേശത്ത് തൊഴില്‍-ബിസിനസ്സിനായി ശ്രമിക്കുന്നവരുടെ കാത്തിരിപ്പ് വര്‍ദ്ധിക്കും.

Weekly Finance And Career Horoscope (16 April To 22 April) Prediction For All Zodiac in Malayalam

തുലാം

തുലാം രാശിക്കാര്‍ക്ക് ഈ ആഴ്ച സന്തോഷവും ഭാഗ്യവും കൈവരും. നിങ്ങളുടെ കരിയറിനെയോ ബിസിനസ്സിനെയോ സംബന്ധിച്ച് നിങ്ങള്‍ വളരെക്കാലമായി ഒരു നല്ല സമയത്തിനായി കാത്തിരിക്കുകയാണെങ്കില്‍, ഈ സമയം ശുഭകരമാണ്. സ്വാധീനമുള്ള വ്യക്തിയുടെയോ സുഹൃത്തിന്റെയോ സഹായത്തോടെ നിങ്ങളുടെ ജീവിതത്തില്‍ ചില നല്ല കാര്യങ്ങള്‍ നടക്കും. ബിസിനസ് വിപുലീകരിക്കാന്‍ സാധിക്കും. ആഴ്ചയുടെ മധ്യത്തില്‍ ധനലാഭത്തിനുള്ള അവസരങ്ങള്‍ ഉണ്ടാകും. ബിസിനസ്സുമായി ബന്ധപ്പെട്ട യാത്രകള്‍ പ്രയോജനകരമാണെന്ന് തെളിയും. ഭൂമി, കെട്ടിടങ്ങള്‍ എന്നിവയുടെ ക്രയവിക്രയത്തില്‍ ലാഭം ഉണ്ടാകും. നിങ്ങളുടെ ജോലി മാറണമെന്ന് നിങ്ങള്‍ വളരെക്കാലമായി ചിന്തിച്ചിരുന്നെങ്കില്‍, ഈ ആഴ്ച അവസാനത്തോടെ നിങ്ങള്‍ക്ക് എവിടെ നിന്നെങ്കിലും ഒരു നല്ല ഓഫര്‍ ലഭിക്കും.

Weekly Finance And Career Horoscope (16 April To 22 April) Prediction For All Zodiac in Malayalam

വൃശ്ചികം

വൃശ്ചിക രാശിക്കാര്‍ ഈ ആഴ്ച ആസൂത്രണം ചെയ്ത ജോലികള്‍ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ കഠിനാധ്വാനം ചെയ്യേണ്ടിവരും. നിങ്ങളുടെ ജോലിയില്‍ തടസ്സങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന ആളുകളെ ശ്രദ്ധിക്കുക. ജോലിയില്‍ മാറ്റത്തിനായി ശ്രമിക്കുന്നവര്‍ക്ക് കുറച്ചു കാലം കൂടി കാത്തിരിക്കേണ്ടിവരും. മറ്റുള്ളവരില്‍ നിന്ന് കടം ചോദിക്കാതിരിക്കാന്‍ നിങ്ങള്‍ വിവേകത്തോടെ പണം ചെലവഴിക്കേണ്ടിവരും.

Weekly Finance And Career Horoscope (16 April To 22 April) Prediction For All Zodiac in Malayalam

ധനു

ധനു രാശിക്കാര്‍ ഈ ആഴ്ച ഏത് ജോലി ചെയ്യുമ്പോഴും ക്ഷമ പാലിക്കണം. ഏതെങ്കിലും വലിയ പദ്ധതിയില്‍ പണം നിക്ഷേപിക്കാനോ സ്ഥലവും കെട്ടിടങ്ങളും വാങ്ങുകയോ വില്‍ക്കുകയോ ചെയ്യുന്നതിനെക്കുറിച്ചോ നിങ്ങള്‍ ചിന്തിക്കുകയാണെങ്കില്‍, തിടുക്കത്തില്‍ ഒരു തീരുമാനവും എടുക്കരുത്. ജോലി ചെയ്യുന്നവര്‍ ജോലിസ്ഥലത്ത് രഹസ്യ ശത്രുക്കളെ സൂക്ഷിക്കണം. ആഴ്ചയുടെ മധ്യത്തില്‍ പെട്ടെന്ന് യാത്രയ്ക്ക് സാധ്യതയുണ്ട്. ഈ സമയത്ത്, കുടുംബത്തോടൊപ്പം ചില മംഗളകരമായ പരിപാടികളില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും.

Weekly Finance And Career Horoscope (16 April To 22 April) Prediction For All Zodiac in Malayalam

മകരം

മകരം രാശിക്കാര്‍ക്ക് ആഴ്ചയുടെ ആദ്യ പകുതിയില്‍ പ്രതീക്ഷിച്ചതിലും വിജയം കുറവായിരിക്കും. നിങ്ങളുടെ ബുദ്ധി, വിവേചനാധികാരം എന്നിവയുടെ സഹായത്തോടെ, എല്ലാത്തരം ബുദ്ധിമുട്ടുകളും ഒഴിവാക്കിക്കൊണ്ട് നിങ്ങള്‍ക്ക് വിജയിക്കാനാകും. അടുത്ത സുഹൃത്തുക്കളുടെ പൂര്‍ണ്ണ പിന്തുണ നിങ്ങള്‍ക്ക് ലഭിക്കും. നിങ്ങളുടെ ജോലി മാറ്റാന്‍ നിങ്ങള്‍ ആലോചിക്കുന്നുണ്ടെങ്കില്‍ തിടുക്കത്തില്‍ ഒരു തീരുമാനവും എടുക്കരുത്. ആഗ്രഹിച്ച വിജയം നേടുന്നതിന് വിദ്യാര്‍ത്ഥികള്‍ കൂടുതല്‍ കഠിനാധ്വാനവും പരിശ്രമവും നടത്തേണ്ടിവരും.

Weekly Finance And Career Horoscope (16 April To 22 April) Prediction For All Zodiac in Malayalam

കുംഭം

കുംഭം രാശിക്കാര്‍ക്ക് ഈ ആഴ്ച ഒരു സുഹൃത്തിന്റെയോ സ്വാധീനമുള്ള വ്യക്തിയുടെയോ സഹായത്തോടെ ഭാഗ്യം ലഭിക്കും. ജോലിക്കാര്‍ക്ക് ജോലിസ്ഥലത്ത് മേലുദ്യേഗസ്ഥരുടെ പിന്തുണ ലഭിക്കും. ജോലിസ്ഥലത്ത് നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വിലമതിക്കപ്പെടും. വിദേശത്ത് കരിയര്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ഈ ആഴ്ച ഭാഗ്യം ലഭിക്കും. നിങ്ങളുടെ ബിസിനസ്സ് വിപുലീകരിക്കാന്‍ നിങ്ങള്‍ വളരെക്കാലമായി ചിന്തിച്ചിരുന്നെങ്കില്‍, ഈ ആഴ്ച നിങ്ങളുടെ ആഗ്രഹം നിറവേറ്റാനാകും.

Weekly Finance And Career Horoscope (16 April To 22 April) Prediction For All Zodiac in Malayalam

മീനം

മീനം രാശിക്കാര്‍ക്ക് ഈ ആഴ്ച ശുഭകരവും ഗുണകരവുമാണ്. ആഴ്ചയുടെ തുടക്കത്തില്‍, ചില വലിയ വിജയം നേടാനാകും. നിങ്ങളുടെ ഉത്സാഹവും ഊര്‍ജ്ജവും ആത്മവിശ്വാസവും വര്‍ദ്ധിക്കും. നിങ്ങളുടെ തൊഴില്‍ മേഖലയില്‍ നിങ്ങളുടെ ഏറ്റവും മികച്ചത് നല്‍കാന്‍ നിങ്ങള്‍ക്ക് കഴിയും. ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് വലിയ നേട്ടമുണ്ടാക്കാനാകും. ജോലിസ്ഥലത്ത് സഹപ്രവര്‍ത്തകരുടെ പൂര്‍ണ സഹകരണവും പിന്തുണയും ഉണ്ടാകും. ബിസിനസ്സില്‍ ആഗ്രഹിച്ച ലാഭം ലഭിക്കും. സ്വത്ത് സംബന്ധമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാകും.

Story first published: Sunday, April 16, 2023, 8:16 [IST]
X
Desktop Bottom Promotion