ഫെബ്രുവരി 13 - 19; ജോലി, സാമ്പത്തികം, ബിസിനസ് ഭാവിജീവിതം; 12 രാശിക്കും ഈ ആഴ്ച സാമ്പത്തിക വാരഫലം

ഈ ആഴ്ച ഫെബ്രുവരി 13ന് സൂര്യന്‍ ശനിദേവന്റെ രാശിയായ കുംഭത്തില്‍ പ്രവേശിക്കും. ഫെബ്രുവരി 15ന്, കുംഭം വിട്ടശേഷം ശുക്രന്‍ അതിന്റെ ഉന്നത രാശിയായ മീനത്തിലേക്ക് സംക്രമിക്കും. ഈ ഗ്രഹമാറ്റം ഓരോ രാശിക്കാരുടെയും ജീവിതത്തില്‍ പ്രതിഫലിക്കും.

നാമെല്ലാവരും നമ്മുടെ ഭാവിയെക്കുറിച്ച് അറിയാന്‍ ആഗ്രഹിക്കുന്നു. ഭാവിയില്‍ എന്ത് മാറ്റമുണ്ടാകുമെന്ന് അറിയുന്നത് അത്ര എളുപ്പമല്ല. എന്നാല്‍ ഭാവിയെക്കുറിച്ചുള്ള വിവരങ്ങള്‍ ജ്യോതിഷത്തില്‍ നിന്ന് ലഭിക്കും. തൊഴില്‍, സാമ്പത്തികം, ബിസിനസ്സ് എന്നിവയുടെ കാര്യത്തില്‍ ഫെബ്രുവരിയിലെ ഈ ആഴ്ച നിങ്ങള്‍ക്ക് എങ്ങനെയായിരിക്കുമെന്ന് അറിയാന്‍ സാമ്പത്തികം വാരഫലം വായിക്കൂ.

മേടം

മേടം

മേടം രാശിക്കാര്‍ ഈ ആഴ്ച ജോലിയില്‍ ആഗ്രഹിച്ച വിജയം നേടുന്നതിന് കൂടുതല്‍ കഠിനാധ്വാനവും പരിശ്രമവും നടത്തേണ്ടിവരും. ആഴ്ചയുടെ തുടക്കത്തില്‍ ജോലികളില്‍ അനാവശ്യ കാലതാമസം മൂലം മനസ്സ് അസ്വസ്ഥമാകും. ഈ ആഴ്ച നിങ്ങള്‍ നിങ്ങളുടെ കോപം നിയന്ത്രിക്കുകയും ആളുകളോട് മാന്യമായി പെരുമാറുകയും വേണം. ബിസിനസ്സുകാര്‍ പണമിടപാടുകളില്‍ ശ്രദ്ധിക്കണം. ഏതെങ്കിലും സ്‌കീമില്‍ പണം നിക്ഷേപിക്കുന്നതിന് മുമ്പ് നിങ്ങളുടെ അഭ്യുദയകാംക്ഷികളുടെ ഉപദേശം സ്വീകരിക്കുക.

ഇടവം

ഇടവം

ഇടവം രാശിക്കാര്‍ക്ക് ഈ ആഴ്ച ഐശ്വര്യവും ഭാഗ്യവും നിറഞ്ഞതാണ്. ആഴ്ചയുടെ തുടക്കത്തില്‍ തൊഴില്‍, ബിസിനസ്സ് എന്നിവയുമായി ബന്ധപ്പെട്ട ചില ശുഭകരമായ വിവരങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും. സാമ്പത്തിക വശം ശക്തമാകും. നിങ്ങളുടെ സുഖസൗകര്യങ്ങള്‍ക്കായി പണം ചെലവഴിക്കും. നിങ്ങള്‍ വളരെക്കാലമായി ജോലി മാറ്റത്തെക്കുറിച്ച് ചിന്തിച്ചിരുന്നെങ്കില്‍, ഈ ആഴ്ച നിങ്ങള്‍ക്ക് നല്ലൊരു ഓഫര്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് ബഹുമാനം ലഭിക്കും. വിദേശത്ത് കരിയറിനും ബിസിനസ്സിനും വേണ്ടി ശ്രമിക്കുന്നവര്‍ക്ക് ഈ ആഴ്ച മികച്ച വിജയം നേടാന്‍ കഴിയും.

മിഥുനം

മിഥുനം

മിഥുന രാശിക്കാര്‍ക്ക് ഈ ആഴ്ച അനുകൂലമായിരിക്കും. ആഴ്ചയുടെ ആദ്യ പകുതി രണ്ടാം പകുതിയേക്കാള്‍ മികച്ചതായിരിക്കും. ഈ സമയത്ത് കരിയറുമായോ ബിസിനസുമായോ അല്ലെങ്കില്‍ ഏതെങ്കിലും വലിയ തീരുമാനവുമായി ബന്ധപ്പെട്ട് നേട്ടം ലഭിക്കും. ഈ ആഴ്ച ബിസിനസ്സില്‍ ധാരാളം ലാഭം ലഭിക്കും. ജോലി ചെയ്യുന്നവര്‍ക്ക് മുന്‍കാലങ്ങളില്‍ ചെയ്ത കഠിനാധ്വാനത്തിന്റെ ഫലങ്ങള്‍ ലഭിക്കും. ഈ സമയത്ത്, ഭൂമി, കെട്ടിടം എന്നിവയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ പരിഹരിക്കാനാകും.

കര്‍ക്കടകം

കര്‍ക്കടകം

കര്‍ക്കിടകം രാശിക്കാര്‍ക്ക് ഈ ആഴ്ച ജോലിയില്‍ ചില ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നേക്കാം. ആഴ്ചയുടെ തുടക്കത്തില്‍ നിങ്ങളുടെ കരിയറുമായോ ബിസിനസുമായോ ബന്ധപ്പെട്ട് ദീര്‍ഘദൂര യാത്രകള്‍ ചെയ്യേണ്ടി വന്നേക്കാം. അതിനാല്‍ മനസ്സ് അല്‍പ്പം അസ്വസ്ഥമായിരിക്കും. ഈ ആഴ്ച നിങ്ങളുടെ ശരീരത്തെ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. നിങ്ങള്‍ക്ക് ശാരീരിക വേദന അനുഭവപ്പെടാം. സുരക്ഷിതമായി വാഹനം ഓടിക്കുക. പരിക്കേല്‍ക്കാന്‍ സാധ്യതയുണ്ട്. ബിസിനസുമായി ബന്ധപ്പെട്ടവര്‍ തീരുമാനങ്ങള്‍ വളരെ ശ്രദ്ധാപൂര്‍വ്വം എടുക്കണം. സാമ്പത്തികമായി ഈ ആഴ്ച മിതമായിരിക്കും.

ചിങ്ങം

ചിങ്ങം

ചിങ്ങം രാശിക്കാര്‍ക്ക് ഈ ആഴ്ച സമ്മിശ്രമായിരിക്കും. ഈ ആഴ്ച നിങ്ങള്‍ നിങ്ങളുടെ സമയവും പണവും നന്നായി കൈകാര്യം ചെയ്യേണ്ടതുണ്ട്. ഒരു ജോലിയും നാളത്തേക്ക് മാറ്റിവയ്ക്കുകയോ പാതി മനസ്സോടെ ചെയ്യുകയോ ചെയ്യരുത്. അല്ലാത്തപക്ഷം നിങ്ങള്‍ക്ക് വലിയ സാമ്പത്തിക നഷ്ടം നേരിടേണ്ടി വന്നേക്കാം. നിങ്ങളുടെ പ്രശ്‌നങ്ങള്‍ വളരെക്കാലം നീണ്ടുനില്‍ക്കാന്‍ അനുവദിക്കരുത്. കഴിയുന്നത്ര വേഗത്തില്‍ അവ പരിഹരിക്കാന്‍ ശ്രമിക്കുക.

കന്നി

കന്നി

കന്നി രാശിക്കാരെ സംബന്ധിച്ചിടത്തോളം ഈ ആഴ്ച ജീവിതവുമായി ബന്ധപ്പെട്ട ചില പ്രതിസന്ധികള്‍ നീങ്ങും. ആഴ്ചയുടെ തുടക്കത്തില്‍, കോടതി കേസുകളില്‍ നിങ്ങള്‍ക്ക് അനുകൂലമായ തീരുമാനം വന്നേക്കാം. സുപ്രധാന തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ കുടുംബാംഗങ്ങളുടെ പൂര്‍ണ സഹകരണവും പിന്തുണയും ഉണ്ടാകും. നിങ്ങള്‍ വളരെക്കാലമായി ഒരു പുതിയ ജോലി ആരംഭിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചിരുന്നെങ്കില്‍, നിങ്ങളുടെ ആഗ്രഹം ഈ ആഴ്ച സഫലമാകും. ഭൂമിയോ കെട്ടിടമോ വാങ്ങുന്നതിനും വില്‍ക്കുന്നതിനും ഈ ആഴ്ച നിങ്ങള്‍ക്ക് അനുകൂലമായിരിക്കും. ബിസിനസ്സുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് വിപണിയില്‍ വിശ്വാസ്യത വര്‍ദ്ധിക്കും.

തുലാം

തുലാം

തുലാം രാശിക്കാര്‍ക്ക് ഈ ആഴ്ച പൂര്‍ത്തിയാകാത്ത ജോലികള്‍ പൂര്‍ത്തിയാക്കാനും മുന്‍കാലങ്ങളില്‍ സംഭവിച്ച തെറ്റുകള്‍ പരിഹരിക്കാനും വളരെ അനുകൂലമായിരിക്കും. ആഴ്ചയുടെ തുടക്കത്തില്‍, പൂര്‍വിക സ്വത്ത് സംബന്ധിച്ച് ചില അനുകൂല തീരുമാനം ലഭിക്കും. ആഴ്ചയുടെ തുടക്കത്തില്‍ ഏതെങ്കിലും മംഗള പരിപാടികളില്‍ പങ്കെടുക്കാന്‍ സാധിക്കും. ഈ ആഴ്ച നിങ്ങള്‍ക്ക് ഒരു വലിയ സ്ഥാനമോ ചില പ്രധാനപ്പെട്ട ഉത്തരവാദിത്തമോ ലഭിക്കും. ആഴ്ചയുടെ രണ്ടാം പകുതിയില്‍ തൊഴിലുമായി ബന്ധപ്പെട്ട് നടത്തുന്ന ശ്രമങ്ങള്‍ വിജയം കാണും.

വൃശ്ചികം

വൃശ്ചികം

വൃശ്ചിക രാശിക്കാര്‍ ഈ ആഴ്ച നിങ്ങളുടെ എതിരാളികളെ കരുതിയിരിക്കുക. നിങ്ങളുടെ ലക്ഷ്യത്തില്‍ നിന്ന് നിങ്ങളെ വ്യതിചലിപ്പിക്കാന്‍ ശ്രമിക്കുന്ന ആളുകളോട് ജാഗ്രത പാലിക്കേണ്ടതുണ്ട്. ബുദ്ധിപൂര്‍വ്വം ഏത് ജോലിയും ചെയ്യാന്‍ ശ്രമിക്കുക. ഈ സമയത്ത്, നിങ്ങളുടെ ജീവിതശൈലി ശരിയായി സൂക്ഷിക്കുക. ജോലിക്കാര്‍ക്ക് ഈ ആഴ്ച സമ്മിശ്രമായിരിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് ആഗ്രഹിച്ച വിജയം നേടുന്നതിന് കഠിനാധ്വാനം ആവശ്യമാണ്.

ധനു

ധനു

ധനു രാശിക്കാര്‍ക്ക് ഈ ആഴ്ച ഭാഗ്യത്തിന് പകരം കഠിനാധ്വാനത്തെ ആശ്രയിച്ച് മുന്നോട്ട് പോകേണ്ടിവരും. ഏത് ജോലി ചെയ്യുമ്പോഴും തിരക്ക് ഒഴിവാക്കുക. ശ്രദ്ധയോടെ വാഹനമോടിക്കുക. ഈ ആഴ്ച സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ നിങ്ങള്‍ക്ക് താല്‍പ്പര്യം കുറയും. ആള്‍ക്കൂട്ടത്തില്‍ നിന്ന് അകലം പാലിച്ച് ഒറ്റയ്ക്കായിരിക്കാന്‍ നിങ്ങള്‍ താല്‍പ്പര്യപ്പെടും. ആഴ്ചയുടെ മധ്യത്തില്‍, വീടിന്റെ അറ്റകുറ്റപ്പണികള്‍ക്കോ സൗകര്യങ്ങള്‍ക്കോ ആയി വലിയ തുക ചെലവഴിക്കേണ്ടി വന്നേക്കാം. ആഴ്ചയുടെ രണ്ടാം പകുതിയില്‍, നിങ്ങള്‍ക്ക് പെട്ടെന്ന് ചില യാത്രകള്‍ നടത്തേണ്ടി വന്നേക്കാം.

മകരം

മകരം

മകരം രാശിക്കാര്‍ ഈ ആഴ്ച ഗുണദോഷങ്ങളെക്കുറിച്ച് ചിന്തിക്കണം. അശ്രദ്ധ ഒഴിവാക്കുക, അല്ലാത്തപക്ഷം ഒരു ചെറിയ തെറ്റ് പോലും ചെയ്ത ജോലിയെ നശിപ്പിക്കും. ജോലിക്കാര്‍ക്ക് ഈ ആഴ്ച ജോലിഭാരം ഉയരും. ആദ്യ പകുതിയെ അപേക്ഷിച്ച് ആഴ്ചയുടെ രണ്ടാം പകുതി നിങ്ങള്‍ക്ക് അല്‍പം ആശ്വാസം നല്‍കും. ഈ സമയത്ത് നിങ്ങള്‍ക്ക് ബിസിനസ്സില്‍ ആഗ്രഹിച്ച ലാഭം ലഭിക്കും. നിങ്ങളുടെ ബിസിനസ്സ് വിപുലീകരിക്കാനാകും. ഈ സമയത്ത് വരവും ചെലവും സന്തുലിതമാക്കാന്‍ ശ്രമിക്കുക.

കുംഭം

കുംഭം

കുംഭം രാശിക്കാര്‍ ഈ ആഴ്ച ചില ഉയര്‍ച്ച താഴ്ചകള്‍ കാണും. ആഴ്ചയുടെ തുടക്കത്തില്‍ അമിത ജോലി കാരണം, നിങ്ങളുടെ കുടുംബത്തിനായി സമയം ചെലവഴിക്കാന്‍ സാധിച്ചേക്കില്ല. നിങ്ങളുടെ പെരുമാറ്റം പോസിറ്റീവായി നിലനിര്‍ത്തേണ്ടത് വളരെ ആവശ്യമാണ്. ആഴ്ചയുടെ മധ്യത്തില്‍, ഒരു സ്ത്രീ സുഹൃത്തിന്റെ സഹായത്തോടെ ദീര്‍ഘനാളായി മുടങ്ങിക്കിടക്കുന്ന ഒരു ജോലി പൂര്‍ത്തിയാക്കാനാകും. നിങ്ങള്‍ തൊഴില്‍ തേടി അലയുകയാണെങ്കില്‍, ആഗ്രഹിച്ച അവസരം ലഭിക്കാന്‍ നിങ്ങള്‍ അല്‍പ്പം കാത്തിരിക്കേണ്ടിവരും. പങ്കാളിത്തത്തോടെ ബിസിനസ്സ് ചെയ്യുന്നവര്‍ മറ്റുള്ളവരെ അന്ധമായി വിശ്വസിക്കരുത്.

മീനം

മീനം

മീനരാശിയിലുള്ളവര്‍ മറ്റുള്ളവരുടെ ജോലിയില്‍ ഏര്‍പ്പെടാതെ നിങ്ങളുടെ ലക്ഷ്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. നിങ്ങളുടെ ജോലി മറ്റുള്ളവരെ ഏല്‍പ്പിക്കുന്നതിന് പകരം അത് സ്വയം ചെയ്യാന്‍ ശ്രമിക്കുക. ആഴ്ചയുടെ തുടക്കത്തില്‍ സ്വാധീനമുള്ള ഒരു വ്യക്തിയെ കാണാനാകും. ആഴ്ചയുടെ മധ്യത്തില്‍ നിങ്ങളുടെ എതിരാളികള്‍ ശക്തരാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ ഈ സമയത്ത് നിങ്ങള്‍ നിങ്ങളുടെ ജോലി വളരെ ശ്രദ്ധാപൂര്‍വ്വം ചെയ്യണം. ഒരു സാഹചര്യത്തിലും കോപം നഷ്ടപ്പെടരുത്. ബിസിനസ്സുകാര്‍ക്ക് വിപണിയില്‍ മാന്ദ്യം നേരിടേണ്ടി വന്നേക്കാം. ആഴ്ചാവസാനം, തൊഴില്‍-ബിസിനസ്സുമായി ബന്ധപ്പെട്ട് ദീര്‍ഘദൂര യാത്രകള്‍ ചെയ്യേണ്ടി വന്നേക്കാം.

Story first published: Sunday, February 12, 2023, 8:04 [IST]
X
Desktop Bottom Promotion