Latest Updates
-
കേരളത്തിൽ കനത്ത മഴയും ഇടിമിന്നലും: ജാഗ്രത വേണം, സുരക്ഷയ്ക്കായി ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഗജകേസരി യോഗം ഇന്ന്: നിങ്ങളുടെ രാശിയിൽ ഉണ്ടോ? പണമിടപാടുകളിൽ ഈ ജാഗ്രത വേണം -
നവംബർ 9: രാഹുകാലവും ഗുളികകാലവും കൃത്യമായി അറിയാം; ഈ തെറ്റുകൾ വരുത്തരുത്! -
ദീപാവലി പുകമഞ്ഞ്: ഉപ്പുപാത്രവും കർപ്പൂരവും വെച്ചാൽ വായു ശുദ്ധമാകുമോ? ഈ തെറ്റിദ്ധാരണകൾ ഒഴിവാക്കൂ -
സ്കന്ദഷഷ്ടി വ്രതം 2026: ഇന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ; ഈ തെറ്റുകൾ ഒഴിവാക്കൂ! -
നവംബർ 9-ലെ ലക്ഷ്മി യോഗം: സോഷ്യൽ മീഡിയ പ്രചാരണങ്ങൾ വിശ്വസിക്കാമോ? അറിയേണ്ടതെല്ലാം -
ചന്ദ്രന്റെ ധനുരാശി സംക്രമണം: ആപ്പുകളിലെ തീയതിയിൽ ആശയക്കുഴപ്പമുണ്ടോ? ജാഗ്രത പാലിക്കേണ്ട കാര്യങ്ങൾ ഇതാ -
ചൊവ്വ ചിങ്ങം രാശിയിലേക്ക്: ഈ മാറ്റം നിങ്ങളുടെ ജോലിയിലും സാമ്പത്തിക കാര്യങ്ങളിലും വരുത്തുന്ന മാറ്റങ്ങൾ -
സൗഭാഗ്യ യോഗം 2026: ഇന്ന് ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ സാമ്പത്തിക നേട്ടം ഉറപ്പ്, ഒപ്പം ഡിജിറ്റൽ സുരക്ഷയും -
ചന്ദ്രദർശനം: പുതിയ മാസത്തിലെ തുടക്കം എങ്ങനെയാക്കാം? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
ആഗ്രഹിച്ച ജോലി അരികില്‍, നേട്ടങ്ങളും ഉയര്‍ച്ചയും ഈ രാശിക്ക് സ്വന്തം; കരിയര്‍ വാരഫലം
ജൂലൈ മാസത്തിലെ രണ്ടാം വാരം തുടങ്ങുകയാണ്. എല്ലാ രാശിക്കാര്‍ക്കും ഈ ആഴ്ച പ്രധാനപ്പെട്ടതായി കണക്കാക്കപ്പെടുന്നു. ചില പ്രധാന ഗ്രഹങ്ങള്‍ ഈ ആഴ്ച അവയുടെ ഗതി മാറും. ഈ ആഴ്ചയുടെ അവസാനം ബുധന്‍ കര്‍ക്കടക രാശിയില്‍ ഉദിക്കും. ഗ്രഹങ്ങളുടെ സ്വാധീനം എല്ലാ രാശികളിലും അനുകൂലമായും പ്രതികൂലമായും ഫലങ്ങള്‍ ഉണ്ടാകും. ഇത്തരമൊരു സാഹചര്യത്തില്‍ തൊഴില്‍ രംഗത്ത്, എല്ലാ രാശിക്കാര്‍ക്കും ഈ ആഴ്ച എങ്ങനെയായിരിക്കും എന്നറിയാന്‍ കരിയര്‍ വാരഫലം വായിക്കൂ.
മേടം
ഉപജീവനത്തിനായി ശ്രമിക്കുന്ന ആളുകള്‍ക്ക് ഈ ആഴ്ച സാധാരണമായിരിക്കും. കഠിനാധ്വാനം ചെയ്താലും ആഗ്രഹിച്ച വിജയം നേടാനാവില്ല. നിങ്ങളുടെ ജോലി തുടരുക, മുന്നോട്ട് പോകുക.

ഇടവം
തൊഴില്‍പരമായി, ഈ ആഴ്ച ഇടവം രാശിക്കാര്‍ക്ക് നല്ലതായിരിക്കും. നിങ്ങളുടെ കരിയറില്‍ നിങ്ങള്‍ക്ക് നേട്ടങ്ങള്‍ ലഭിക്കും. ദിവസങ്ങളായി നടത്തുന്ന പരിശ്രമങ്ങളില്‍ ഈ ആഴ്ച നിങ്ങള്‍ക്ക് വിജയം ലഭിക്കും. നല്ല ജോലിയോ നല്ല സ്ഥാനമോ നേടാനാകും.
മിഥുനം
കരിയറിന്റെ കാര്യത്തില്‍ ഈ ആഴ്ച മിഥുന രാശിക്കാര്‍ക്ക് വളരെ മികച്ചതായിരിക്കും. നിങ്ങള്‍ ശ്രമിക്കുന്ന ജോലിയില്‍ നിങ്ങള്‍ക്ക് വിജയം ലഭിക്കും. ജോലിക്കാര്‍ക്ക് ഈ ആഴ്ച വലിയ വിജയം ലഭിക്കും. ആഗ്രഹിച്ച സ്ഥലത്ത് ജോലി നേടാനാകും.
കര്‍ക്കിടകം
കരിയറിനായി പരിശ്രമിക്കുന്ന കര്‍ക്കടക രാശിക്കാര്‍ക്ക് ഈ ആഴ്ച വിജയം കൈവരിക്കാന്‍ സമയമെടുക്കും. ഈ ആഴ്ച, നിങ്ങളുടെ മേലുദ്യോഗസ്ഥനുമായി നല്ല ബന്ധം നിലനിര്‍ത്താന്‍ ശ്രമിക്കണം. അല്ലാത്തപക്ഷം നിങ്ങള്‍ വളരെയധികം കഷ്ടപ്പെടേണ്ടി വന്നേക്കാം. സംസാരത്തില്‍ സംയമനം പാലിക്കുക. തര്‍ക്കങ്ങള്‍ ഒഴിവാക്കുക.
ചിങ്ങം
കരിയറിന്റെ കാര്യത്തില്‍ ചിങ്ങം രാശിക്കാര്‍ക്ക് ഈ ആഴ്ച നല്ലതായിരിക്കും. ഒരു ജോലിക്ക് ശ്രമിക്കുന്ന ആളുകള്‍ക്ക് പുതിയ ജോലി ഓഫറുകള്‍ ലഭിക്കും. ഈ ആഴ്ച നിങ്ങള്‍ ആഗ്രഹിച്ച ജോലി നേടാനും നിങ്ങളുടെ തൊഴില്‍ മേഖലയില്‍ ഉയര്‍ന്ന സ്ഥാനം നേടാനും കഴിയും.

കന്നി
കന്നി രാശിക്കാര്‍ക്ക് ഈ ആഴ്ച നല്ല തൊഴില്‍ അവസരങ്ങള്‍ ഉണ്ടാകും. ദീര്‍ഘകാലമായി ജോലിക്ക് ശ്രമിക്കുന്നവര്‍ക്ക് വിജയം ലഭിക്കും. നിങ്ങളുടെ യോഗ്യതക്കനുസരിച്ച് തൊഴില്‍ ലഭിക്കും. കരിയറിനായി ശ്രമിക്കുന്നവര്‍ക്ക് ഈ ആഴ്ച നല്ലതായിരിക്കും.
തുലാം
കരിയറിന്റെ കാര്യത്തില്‍ തുലാം രാശിക്കാര്‍ക്ക് ഈ ആഴ്ച അല്‍പ്പം ബുദ്ധിമുട്ടുണ്ടാക്കും. തൊഴില്‍ മേഖലയില്‍ സാമ്പത്തികവും സാമൂഹികവുമായ പ്രശ്നങ്ങള്‍ അഭിമുഖീകരിക്കേണ്ടി വന്നേക്കാം. എന്നാല്‍ ആഴ്ചയുടെ രണ്ടാം പകുതിയില്‍ നിങ്ങളുടെ കരിയറില്‍ നിങ്ങള്‍ക്ക് നേട്ടങ്ങള്‍ ലഭിക്കും. തൊഴിലിനും മറ്റും ശ്രമിക്കുന്നവര്‍ക്ക് തൊഴിലവസരങ്ങള്‍ ലഭിക്കും.
വൃശ്ചികം
കരിയറിനായി പരിശ്രമിക്കുന്ന വൃശ്ചിക രാശിക്കാര്‍ക്ക് ഈ ആഴ്ച വളരെയേറെ കഠിനാധ്വാനം ചെയ്യേണ്ടിവരും. കഠിനാധ്വാനം ചെയ്താലും പ്രതീക്ഷിച്ച വിജയം ലഭിക്കാതെ പോകാനാണ് സാധ്യത.
ധനു
ഈ ആഴ്ച ധനു രാശിക്കാര്‍ക്ക് അവരുടെ കരിയറില്‍ നേട്ടങ്ങള്‍ ലഭിക്കും. സാഹചര്യം അനുകൂലമല്ലെങ്കിലും, നിങ്ങളുടെ പരിചയക്കാരിലൂടെയും സുഹൃത്തുക്കളിലൂടെയും നിങ്ങളുടെ കരിയറില്‍ നേട്ടങ്ങള്‍ ലഭിക്കും.

മകരം
മകരം രാശിക്കാര്‍ക്ക് ഈ ആഴ്ച കരിയറില്‍ ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടാകും. നിങ്ങളുടെ കഠിനാധ്വാനത്തിനനുസരിച്ച് വിജയം നേടുന്നതിന് തടസ്സങ്ങള്‍ ഉണ്ടാകും. എല്ലാ കഠിനാധ്വാനങ്ങളോടും കൂടി നിങ്ങളുടെ ജോലിക്കായി പരിശ്രമിക്കേണ്ട ആഴ്ചയാണിത്. ഭാവിയില്‍ നിങ്ങള്‍ക്ക് വിജയം ലഭിക്കും.
കുംഭം
കുംഭം രാശിക്കാര്‍ക്ക് ഈ ആഴ്ച കരിയറില്‍ വിജയം ലഭിക്കും. ഏറെ നാളായി തുടരുന്ന ശ്രമങ്ങള്‍ ഈയാഴ്ച പൂര്‍ത്തിയാകും. നിങ്ങള്‍ക്ക് ചില പ്രത്യേകമായ തൊഴില്‍ ലഭിക്കും. ഈ ആഴ്ച നിങ്ങള്‍ക്ക് ചില വലിയ സ്ഥാനമോ ഉത്തരവാദിത്തമോ ലഭിക്കും.
മീനം
മീനം രാശിക്കാര്‍ക്ക് ഈ ആഴ്ച തൊഴില്‍ സംബന്ധമായി ഒരു പ്രധാന ആഴ്ചയായിരിക്കും. നിങ്ങള്‍ക്ക് കരിയറില്‍ വിജയം ലഭിക്കും. ആഗ്രഹിക്കുനന്ന ജോലി നിങ്ങള്‍ക്ക് ലഭിക്കും. ജോലിസ്ഥലത്ത് സഹപ്രവര്‍ത്തകരുമായുള്ള ബന്ധം സൗഹാര്‍ദ്ദപരമായിരിക്കും. കരിയറിന്റെ കാര്യത്തില്‍ ചില പ്രധാന തീരുമാനങ്ങളും എടുക്കാനാകും.



Click it and Unblock the Notifications

