Latest Updates
-
വിജയദശമി 2026: വിദ്യാരംഭത്തിനും ശുഭകാര്യങ്ങൾക്കും കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തങ്ങൾ ഇതാ -
ദസറ അവധി: ഇന്ന് ബാങ്കുകൾക്ക് അവധി; ഡിജിറ്റൽ ഇടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം -
വിജയാദശമിയിൽ രാജയോഗം: ആപ്പുകളില്ലാതെ സ്വന്തം ജാതകം പരിശോധിക്കാം, ഈ ലളിത വഴികൾ പരീക്ഷിക്കൂ -
ഡൽഹിയിൽ വായുമലിനീകരണം കൂടുന്നു; യാത്രക്കാർ ചർമ്മവും കണ്ണും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിജയദശമിയിൽ ചൂല് മാറ്റാൻ ഒരുങ്ങുകയാണോ? വാസ്തു പ്രകാരം ഐശ്വര്യത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
വിദ്യാരംഭം: കുട്ടികളുടെ പഠനമുറി വാസ്തുപ്രകാരം ഒരുക്കാം; വീട്ടിൽ ഐശ്വര്യം നിറയ്ക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
വിജയദശമി രാത്രിയിലെ ഗജകേസരിയോഗം: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയമോ? അറിയേണ്ടതെല്ലാം -
തുലാ രാശിയിൽ അപൂർവ്വ ബുധാദിത്യ യോഗം: ഇന്നത്തെ ദിവസം പേപ്പർവർക്കുകൾക്കും ബുക്കിംഗുകൾക്കും എന്ത് പ്രത്യേകത? -
രാവണ ദഹനം: പുകയേറ്റ് കണ്ണും ചർമ്മവും തകരാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
കേരളത്തിൽ കനത്ത മഴ: 7 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർക്ക് ജാഗ്രതാ നിർദേശം
മാറ്റത്തിന്റെ കാറ്റ് വീശാന്‍ തുടങ്ങുന്നു; ഈ ആഴ്ച 12 രാശിക്കും ജോലിയില്‍ ഫലം; കരിയര്‍ വാരഫലം
ജൂലൈ മൂന്നാം വാരം തുടങ്ങുകയാണ്. ഈ ആഴ്ചയുടെ തുടക്കത്തില്‍ സൂര്യന് മിഥുന രാശി വിട്ട് കര്‍ക്കടക രാശിയില്‍ പ്രവേശിക്കും. അതുകൊണ്ട് തന്നെ എല്ലാ രാശിക്കാര്‍ക്കും ഈ ആഴ്ച വളരെ പ്രധാനപ്പെട്ടതായിരിക്കും. സൂര്യന്റെ സ്വാധീനം 12 രാശികളിലും അനുകൂലമായും പ്രതികൂലമായും ഭവിക്കും. ഈ ആഴ്ച നിങ്ങളുടെ ജോലിയില്‍ എന്തായിരിക്കും ഫലങ്ങള്‍ എന്നറിയാന്‍ കരിയര്‍ വാരഫലം വായിക്കൂ.
മേടം
കരിയറിനായി ശ്രമിക്കുന്നവര്‍ക്ക് ഈ ആഴ്ച അനുകൂല സമയമല്ല. കഠിനാധ്വാനം ചെയ്താലും നിങ്ങളുടെ ആഗ്രഹം പോലെ വിജയം കിട്ടില്ല. നിങ്ങളുടെ കരിയറിനായി നിങ്ങള്‍ വളരെയധികം പരിശ്രമിക്കേണ്ടിവരും. ആഴ്ചയുടെ രണ്ടാം പകുതിയില്‍ നിങ്ങള്‍ക്ക് നല്ല വാര്‍ത്തകള്‍ ലഭിച്ചേക്കാം.

ഇടവം
തൊഴില്‍പരമായി, ഈ ആഴ്ച നിങ്ങള്‍ക്ക് പ്രശ്നങ്ങള്‍ നിറഞ്ഞതായിരിക്കും. നിങ്ങള്‍ ആഗ്രഹിക്കുന്ന ജോലികള്‍ക്കായി നിങ്ങള്‍ വളരെ കഠിനാധ്വാനം ചെയ്യേണ്ടിവരും. എന്നാല്‍ ആഴ്ചയുടെ രണ്ടാം പകുതിയില്‍ നിങ്ങള്‍ക്ക് വിജയം ലഭിക്കും. നിങ്ങളുടെ സഹപ്രവര്‍ത്തകരുമായി നല്ല ബന്ധം ഉണ്ടാകും. മേലുദ്യോഗസ്ഥരില്‍ നിന്ന് പ്രത്യേക നേട്ടങ്ങള്‍ ലഭിക്കും.
മിഥുനം
കരിയറിന്റെ കാര്യത്തില്‍ ഈ ആഴ്ച നിങ്ങള്‍ക്ക് നല്ലതായിരിക്കും. നിങ്ങള്‍ ശ്രമിക്കുന്ന മേഖലയില്‍ നിങ്ങള്‍ക്ക് വിജയം ലഭിക്കും. നിങ്ങളുടെ ഉദ്യോഗസ്ഥരുമായി നല്ല ബന്ധം പുലര്‍ത്തും. നിങ്ങളുടെ കഠിനാധ്വാനം ഈ ആഴ്ച നിങ്ങള്‍ക്ക് നല്ല ഫലം നല്‍കും. കരിയറില്‍ നേട്ടങ്ങള്‍ ലഭിക്കും.
കര്‍ക്കിടകം
തൊഴിലിനും മറ്റും ശ്രമിക്കുന്നവര്‍ക്ക് ഈ ആഴ്ച ചില പ്രശ്നങ്ങള്‍ നിറഞ്ഞതായിരിക്കും. നിങ്ങള്‍ പരിശ്രമിക്കുന്ന ജോലിയില്‍ വിജയം നേടാന്‍ ഈ ആഴ്ച നിങ്ങള്‍ക്ക് ബുദ്ധിമുട്ട് അനുഭവപ്പെട്ടേക്കാം. ഇതോടൊപ്പം, നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചും നിങ്ങള്‍ക്ക് വേവലാതിയുണ്ടാകും. ഈ ആഴ്ച, നിങ്ങളുടെ സഹപ്രവര്‍ത്തകരുമായുള്ള അഭിപ്രായവ്യത്യാസങ്ങള്‍ വര്‍ദ്ധിച്ചേക്കാം.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് അവരുടെ കരിയറിനെ സംബന്ധിച്ച് ഈ ആഴ്ച ഭാഗ്യമുണ്ടാകും. നിങ്ങള്‍ പരിശ്രമിക്കുന്ന ജോലി ഈ ആഴ്ച നിങ്ങള്‍ക്ക് ലഭിച്ചേക്കാം. ജോലിസ്ഥലത്ത് മേലുദ്യോഗസ്ഥര്‍ നിങ്ങള്‍ക്ക് അനുകൂലമായിരിക്കും. നിങ്ങളുടെ പെരുമാറ്റം കാരണം നിങ്ങള്‍ക്ക് തൊഴില്‍ മേഖലയില്‍ നേട്ടങ്ങള്‍ ലഭിക്കും. നിങ്ങളുടെ സംസാരത്തില്‍ നിയന്ത്രണം പാലിക്കുക. നിങ്ങളുടെ പെരുമാറ്റം നിയന്ത്രിക്കുക.

കന്നി
കരിയറിനെ സംബന്ധിച്ച് ഈ ആഴ്ച നിങ്ങള്‍ക്ക് വിജയം നേടാന്‍ കഴിയും. എന്നാല്‍ ഇതിനായി നിങ്ങള്‍ വളരെ കഠിനാധ്വാനം ചെയ്യേണ്ടതുണ്ട്. നിങ്ങളുടെ കഠിനാധ്വാനത്തിലൂടെ മാത്രമേ നിങ്ങള്‍ക്ക് വിജയം ലഭിക്കൂ. കൂടാതെ, ഈ ആഴ്ച നിങ്ങളുടെ ഒരു പ്രത്യേക സുഹൃത്ത് വഴി നിങ്ങളുടെ കരിയറില്‍ മികച്ച വിജയം നേടാനാകും.
തുലാം
കരിയറിന്റെ കാര്യത്തില്‍ ഈ ആഴ്ച നിങ്ങള്‍ക്ക് നല്ലതായിരിക്കും. നിങ്ങളുടെ കഠിനാധ്വാനം ഈ ആഴ്ച വിജയിക്കും. നല്ല ജോലി ലഭിക്കും. നിങ്ങളുടെ പ്രിയപ്പെട്ടവരുടെ പൂര്‍ണ പിന്തുണ ഈ ആഴ്ച നിങ്ങള്‍ക്ക് ലഭിക്കും. സുഹൃത്തുക്കളില്‍ നിന്ന് സാമ്പത്തിക സഹായം ലഭിക്കുന്നത് തൊഴില്‍ മേഖലയില്‍ വളരെയധികം സഹായിക്കും.
വൃശ്ചികം
കരിയറിന്റെ കാര്യത്തില്‍ വൃശ്ചിക രാശിക്കാര്‍ക്ക് ഈ ആഴ്ച അസ്ഥിരമായിരിക്കും. നിങ്ങളുടെ കരിയറില്‍ വിജയം നേടാന്‍ ഈ ആഴ്ച കൂടുതല്‍ കാത്തിരിക്കേണ്ടി വരും. കഠിനാധ്വാനം ചെയ്താലും ആഗ്രഹിച്ച വിജയം കാണില്ല. എതിരാളികള്‍ സജീവമാകും. നിങ്ങളുടെ സുഹൃത്തുക്കള്‍ തന്നെ ചിലപ്പോള്‍ നിങ്ങളുടെ ജോലിയില്‍ തടസ്സങ്ങള്‍ സൃഷ്ടിച്ചേക്കാം.
ധനു
ഈ ആഴ്ച നിങ്ങള്‍ക്ക് കരിയറിനെ കുറിച്ച് വലിയ ആശയക്കുഴപ്പമുണ്ടാകാം. നിരവധി ഓപ്ഷനുകള്‍ നിങ്ങളുടെ മുന്നില്‍ വരും, അതുകാരണം നിങ്ങളുടെ മനസ്സ് വ്യതിചലിച്ചേക്കാം. നിങ്ങളുടെ തൊഴില്‍ മേഖല മാറിയേക്കാം. എന്നാല്‍ ഈ ആഴ്ച കരിയറില്‍ വിജയം നേടുന്നതില്ധാരളം തടസ്സങ്ങള്‍ ഉണ്ടാകും.

മകരം
കരിയറിന്റെ കാര്യത്തില്‍ ഈ ആഴ്ച നിങ്ങള്‍ക്ക് നല്ലതായിരിക്കും. നിങ്ങളുടെ സുഹൃത്തുക്കളുടെ സഹായത്തോടെ നിങ്ങളുടെ കരിയറില്‍ വിജയം നേടാന്‍ സാധ്യതയുണ്ട്. നിങ്ങളുടെ കഠിനാധ്വാനം ഈ ആഴ്ച നിങ്ങള്‍ക്ക് വിജയം നല്‍കും. ആഗ്രഹിച്ച തൊഴില്‍ ലഭിക്കും.
കുംഭം
കരിയറിനെ സംബന്ധിച്ച് ഈ ആഴ്ച നിങ്ങള്‍ക്ക് നല്ലതായിരിക്കും. നിങ്ങളുടെ മേഖലയില്‍ നിങ്ങള്‍ക്ക് വിജയം ലഭിക്കും. ഈ ആഴ്ച ജോലിസ്ഥലത്ത് വിജയം നേടാവുന്നതാണ്.
മീനം
ഈ ആഴ്ച നിങ്ങളുടെ കരിയറിനെ കുറിച്ച് കൂടുതല്‍ ആശങ്കാകുലരായിരിക്കാം. ആഗ്രഹിച്ച വിജയം ലഭിക്കാത്തതിനാല്‍, മനസില്‍ കോംപ്ലക്സ് ഉടലെടുക്കും. അതുമൂലം തെറ്റായ തീരുമാനങ്ങളെടുത്തേക്കാം. നല്ല സമയത്തിനായി കാത്തിരിക്കുന്നതാണ് നല്ലത്.



Click it and Unblock the Notifications

