Latest Updates
-
വിജയദശമിയിൽ ചൂല് മാറ്റാൻ ഒരുങ്ങുകയാണോ? വാസ്തു പ്രകാരം ഐശ്വര്യത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
വിദ്യാരംഭം: കുട്ടികളുടെ പഠനമുറി വാസ്തുപ്രകാരം ഒരുക്കാം; വീട്ടിൽ ഐശ്വര്യം നിറയ്ക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
വിജയദശമി രാത്രിയിലെ ഗജകേസരിയോഗം: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയമോ? അറിയേണ്ടതെല്ലാം -
തുലാ രാശിയിൽ അപൂർവ്വ ബുധാദിത്യ യോഗം: ഇന്നത്തെ ദിവസം പേപ്പർവർക്കുകൾക്കും ബുക്കിംഗുകൾക്കും എന്ത് പ്രത്യേകത? -
രാവണ ദഹനം: പുകയേറ്റ് കണ്ണും ചർമ്മവും തകരാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
കേരളത്തിൽ കനത്ത മഴ: 7 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർക്ക് ജാഗ്രതാ നിർദേശം -
ദീപിക കക്കറിന്റെ ഭാരക്കുറവ് ഡയറ്റിംഗല്ല! ഇമ്മ്യൂണോതെറാപ്പിയുടെ പാർശ്വഫലം; ആരാധകർക്ക് മുന്നറിയിപ്പുമായി ഷൊഐബ് -
വ്യാഴമാറ്റം ഒക്ടോബർ 31-ന്: ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരാൻ ഈ 10 ദിവസങ്ങൾ നിർണായകം! -
ചന്ദ്രൻ കുംഭം രാശിയിലേക്ക്: ബുധനാഴ്ച മുതൽ ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വിജയദശമി 2026: കാര്യവിജയത്തിന് ഇന്ന് ഈ ശുഭമുഹൂർത്തം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം അറിയാം
Career Horoscope: ജോലിയില്‍ നേട്ടങ്ങള്‍, സ്ഥാനക്കയറ്റത്തിനും ശമ്പളവര്ധനവിനും സാധ്യത
മാര്‍ച്ച് മാസത്തിലെ ആദ്യത്തെ ആഴ്ചയ്ക്ക് തുടക്കമായി. കരിയര്‍ വാരഫലത്തിന്റെ ഈ ലക്കത്തില്‍, മാര്‍ച്ച് മാസത്തിലെ ആദ്യ ആഴ്ചയിലെ ഫലങ്ങളെക്കുറിച്ച് പറയാം. മാര്‍ച്ച് 3 മുതല്‍ 9 വരെ എല്ലാ രാശിക്കാര്‍ക്കും തൊഴില്‍ കാര്യങ്ങളില്‍ വരുന്ന മാറ്റങ്ങള്‍ ഇവിടെ നിങ്ങള്‍ക്ക് വായിച്ചറിയാം. വാരഫലം അനുസരിച്ച് ഈ ആഴ്ച എല്ലാ രാശിക്കാര്‍ക്കും വളരെ പ്രധാനമാണ്. ചില രാശിക്കാര്‍ക്ക് ഈ ആഴ്ച ജോലിയില്‍ സ്ഥാനക്കയറ്റം ലഭിച്ചേക്കാം, അതേസമയം ചില രാശിക്കാര്‍ക്ക് അവരുടെ കരിയറില്‍ ഉയര്‍ച്ച താഴ്ചകള്‍ നേരിടേണ്ടിവരും. മാര്‍ച്ച് 3 മുതല്‍ 9 വരെ 12 രാശിക്കാര്‍ക്കും കരിയറിന്റെ കാര്യത്തില്‍ ഈ ആഴ്ച എങ്ങനെയായിരിക്കുമെന്ന് അറിയാന്‍ കരിയര്‍ വാരഫലം വായിക്കൂ.
മേടം
ഈ ആഴ്ച നിങ്ങളുടെ കരിയറിനെ സംബന്ധിച്ച് കൂടുതല്‍ കാത്തിരിക്കേണ്ടതുണ്ട്. ഈ ആഴ്ച നിങ്ങള്‍ ആഗ്രഹിച്ച വിജയം നേടാന്‍ സമയമെടുത്തേക്കാം. എന്നാല്‍, പരീക്ഷാ ഫലങ്ങളില്‍ ആഗ്രഹിച്ച വിജയം നേടാനാകും.

ഇടവം
നിങ്ങളുടെ കരിയറിനെ സംബന്ധിച്ച് ഈ ആഴ്ച നിങ്ങള്‍ക്ക് നല്ലതായിരിക്കും. മത്സര പരീക്ഷകളില്‍ നിങ്ങള്‍ക്ക് വിജയകരമായ ഫലങ്ങള്‍ ലഭിക്കും. നിങ്ങളുടെ തൊഴില്‍ മേഖലയില്‍ കാര്യക്ഷമമായ മാര്‍ഗനിര്‍ദേശം ലഭിക്കും. തൊഴില്‍ മാറ്റാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആവശ്യമുള്ള തൊഴില്‍ മേഖലയില്‍ ജോലിയും ലഭിക്കും. തൊഴില്‍ ആവശ്യങ്ങള്‍ക്കായി വിദേശത്തേക്ക് പോകാനുള്ള സാധ്യതയുമുണ്ട്.
മിഥുനം
കരിയറിനെ സംബന്ധിച്ച് ഈ ആഴ്ച നിങ്ങള്‍ക്ക് നല്ലതായിരിക്കും. മേലുദ്യോഗസ്ഥരില്‍ നിന്ന് പിന്തുണ ലഭിക്കും. പുതിയ തൊഴില്‍മേഖലയില്‍ ലാഭസാധ്യതകളുണ്ട്. ഈ ആഴ്ച നിങ്ങളുടെ കരിയറില്‍ ആഗ്രഹിച്ച ഫല ലഭിച്ചേക്കാം.
കര്‍ക്കിടകം
ഈ ആഴ്ച നിങ്ങള്‍ക്ക് കരിയറുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങള്‍ നേരിടേണ്ടിവരാം. നിങ്ങളുടെ മേലുദ്യോഗസ്ഥരുമായി തര്‍ക്കിക്കുന്നത് നിങ്ങളുടെ കരിയര്‍ നശിപ്പിക്കും. ജോലിസ്ഥലത്ത് പ്രശ്നങ്ങള്‍ നേരിടേണ്ടിവരാതിരിക്കാന്‍ എല്ലാവരുമായും ഐക്യം നിലനിര്‍ത്തുന്നത് നല്ലതാണ്.
ചിങ്ങം
ഈ ആഴ്ച നിങ്ങളുടെ കരിയറിനായി കുറച്ച് കൂടി കാത്തിരിക്കേണ്ടി വന്നേക്കാം. നിങ്ങള്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള ജോലികള്‍ക്കും വിജയത്തിനും കാലതാമസമുണ്ടായേക്കാം. നിരാശ ഉണ്ടാകരുത് കഠിനാധ്വാനം ചെയ്യുക. നിങ്ങള്‍ക്ക് തീര്‍ച്ചയായും വിജയം ലഭിക്കും.
കന്നി
ഈ ആഴ്ച നിങ്ങളുടെ കരിയറിനെ സംബന്ധിച്ച് വളരെ കഠിനാധ്വാനം ചെയ്യേണ്ടതുണ്ട്. നിരാശ വേണ്ട, വിജയം കൈവരിക്കാന്‍ ഇനിയും സമയമുണ്ട്. നിങ്ങളുടെ ജോലി മേഖലയില്‍ ശ്രമിക്കുന്നത് തുടരുക. കഠിനാധ്വാനം നിങ്ങളുടെ വിജയ വാതിലുകള്‍ തുറക്കും.
വൃശ്ചികം
നിങ്ങളുടെ കരിയറിനെ സംബന്ധിച്ച് ഈ ആഴ്ച പൊതുവെ നിങ്ങള്‍ക്ക് നല്ലതായിരിക്കും. നിങ്ങളുടെ മേലുദ്യോഗസ്ഥരുമായുള്ള ബന്ധം മെച്ചപ്പെടും. നിങ്ങളുടെ സംസാരം നിയന്ത്രിക്കുക.
തുലാം
ഈ ആഴ്ച നിങ്ങളുടെ കരിയറിനെ സംബന്ധിച്ച് മികച്ച വാര്‍ത്തകള്‍ ലഭിക്കാന്‍ പോകുന്നു. നിങ്ങള്‍ ജോലി ചെയ്യുന്ന മേഖലയില്‍ വിജയം ഉറപ്പാണ്. കരിയപരമായി ഈ ആഴ്ച നിങ്ങള്‍ക്ക് വളരെ നല്ല ഫലങ്ങള്‍ ലഭിക്കും.
മകരം
ഈ ആഴ്ച കരിയറിന്റെ കാര്യത്തില്‍ നിങ്ങള്‍ക്ക് നല്ലതായിരിക്കും. ആഗ്രഹിച്ച കരിയര്‍ നേടാന്‍ കഴിയും. തൊഴില്‍ സംബന്ധമായ പരീക്ഷകളില്‍ നിങ്ങള്‍ക്ക് വിജയം ലഭിക്കും, അതുവഴി മനസ്സ് സന്തോഷിക്കും.
ധനു
ഈ ആഴ്ച നിങ്ങളുടെ കരിയറിനെ സംബന്ധിച്ച് അല്‍പ്പം കൂടി കാത്തിരിക്കേണ്ടി വരും. നിങ്ങള്‍ ആഗ്രഹിച്ച വിജയം നേടാന്‍ ഇനിയും സമയമെടുത്തേക്കാം. നിരാശപ്പെടരുത്, തളരാതെ പരിശ്രമിക്കുക.
കുംഭം
നിങ്ങളുടെ കരിയറില്‍ ഈ ആഴ്ച നിങ്ങള്‍ ഭാഗ്യവാനാണെന്ന് തെളിയും. നിങ്ങള്‍ പരിശ്രമിക്കുന്ന മേഖലയില്‍ നിങ്ങള്‍ക്ക് വിജയം ലഭിക്കും. കൂടാതെ ജോലി സംബന്ധമായി വിദേശ യാത്രകള്‍ക്കും മറ്റും സാധ്യതയുണ്ടാകും. നിങ്ങളുടെ മനസ്സ് സന്തോഷിക്കും.
മീനം
കരിയറിനെ സംബന്ധിച്ച് ഈ ആഴ്ച ചില പ്രശ്നങ്ങള്‍ ഉണ്ടാകാം. നിങ്ങളുടെ മേലുദ്യോഗസ്ഥരുമായുള്ള തര്‍ക്കങ്ങള്‍ കാരണം, നിങ്ങളുടെ ഇമേജ് കളങ്കപ്പെട്ടേക്കാം. ജോലിസ്ഥലത്തും പ്രശ്നങ്ങള്‍ നേരിടേണ്ടിവന്നേക്കാം.



Click it and Unblock the Notifications
