Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
Career Horoscope: നാലാളറിയുന്ന നേട്ടം സ്വന്തമാക്കും, വിജയതിലകം ചൂടും; കരിയര്‍ വാരഫലം
ജനുവരി മാസത്തിലെ മൂന്നാമത്തെ ആഴ്ചയ്ക്ക് തുടക്കമായി. കരിയര്‍ വാരഫലത്തിന്റെ ഈ ലക്കത്തില്‍, ജനുവരി മാസത്തിലെ മൂന്നാമത്തെ ആഴ്ചയിലെ ഫലങ്ങളെക്കുറിച്ച് പറയാം. ജനുവരി 14 മുതല്‍ 20 വരെ എല്ലാ രാശിക്കാര്‍ക്കും തൊഴില്‍ കാര്യങ്ങളില്‍ വരുന്ന മാറ്റങ്ങള്‍ ഇവിടെ നിങ്ങള്‍ക്ക് വായിച്ചറിയാം.
വാരഫലം അനുസരിച്ച് ഈ ആഴ്ച എല്ലാ രാശിക്കാര്‍ക്കും വളരെ പ്രധാനമാണ്. ചില രാശിക്കാര്‍ക്ക് ഈ ആഴ്ച ജോലിയില്‍ സ്ഥാനക്കയറ്റം ലഭിച്ചേക്കാം, അതേസമയം ചില രാശിക്കാര്‍ക്ക് അവരുടെ കരിയറില്‍ പ്രശ്നങ്ങള്‍ നേരിടേണ്ടിവരും. ജനുവരി 14 മുതല്‍ 20 വരെ 12 രാശിക്കാര്‍ക്കും കരിയറിന്റെ കാര്യത്തില്‍ ഈ ആഴ്ച എങ്ങനെയായിരിക്കുമെന്ന് അറിയാന്‍ കരിയര്‍ വാരഫലം വായിക്കൂ.

മേടം
ഈ ആഴ്ച നിങ്ങളുടെ കരിയറിനെ സംബന്ധിച്ച് കൂടുതല്‍ കാത്തിരിക്കേണ്ടതുണ്ട്. ഈ ആഴ്ച നിങ്ങള്‍ ആഗ്രഹിച്ച വിജയം നേടാന്‍ സമയമെടുത്തേക്കാം. എന്നാല്‍, പരീക്ഷാ ഫലങ്ങളില്‍ ആഗ്രഹിച്ച വിജയം നേടാനാകും.
ഇടവം
നിങ്ങളുടെ കരിയറിനെ സംബന്ധിച്ച് ഈ ആഴ്ച നിങ്ങള്‍ക്ക് നല്ലതായിരിക്കും. മത്സര പരീക്ഷകളില്‍ നിങ്ങള്‍ക്ക് വിജയകരമായ ഫലങ്ങള്‍ ലഭിക്കും. നിങ്ങളുടെ തൊഴില്‍ മേഖലയില്‍ കാര്യക്ഷമമായ മാര്‍ഗനിര്‍ദേശം ലഭിക്കും. തൊഴില്‍ മാറ്റാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആവശ്യമുള്ള തൊഴില്‍ മേഖലയില്‍ ജോലിയും ലഭിക്കും. തൊഴില്‍ ആവശ്യങ്ങള്‍ക്കായി വിദേശത്തേക്ക് പോകാനുള്ള സാധ്യതയുമുണ്ട്.
മിഥുനം
കരിയറിനെ സംബന്ധിച്ച് ഈ ആഴ്ച നിങ്ങള്‍ക്ക് നല്ലതായിരിക്കും. മേലുദ്യോഗസ്ഥരില്‍ നിന്ന് പിന്തുണ ലഭിക്കും. പുതിയ തൊഴില്‍മേഖലയില്‍ ലാഭസാധ്യതകളുണ്ട്. ഈ ആഴ്ച നിങ്ങളുടെ കരിയറില്‍ ആഗ്രഹിച്ച ഫല ലഭിച്ചേക്കാം.
കര്‍ക്കിടകം
ഈ ആഴ്ച നിങ്ങള്‍ക്ക് കരിയറുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങള്‍ നേരിടേണ്ടിവരാം. നിങ്ങളുടെ മേലുദ്യോഗസ്ഥരുമായി തര്‍ക്കിക്കുന്നത് നിങ്ങളുടെ കരിയര്‍ നശിപ്പിക്കും. ജോലിസ്ഥലത്ത് പ്രശ്നങ്ങള്‍ നേരിടേണ്ടിവരാതിരിക്കാന്‍ എല്ലാവരുമായും ഐക്യം നിലനിര്‍ത്തുന്നത് നല്ലതാണ്.
ചിങ്ങം
ഈ ആഴ്ച നിങ്ങളുടെ കരിയറിനായി കുറച്ച് കൂടി കാത്തിരിക്കേണ്ടി വന്നേക്കാം. നിങ്ങള്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള ജോലികള്‍ക്കും വിജയത്തിനും കാലതാമസമുണ്ടായേക്കാം. നിരാശ ഉണ്ടാകരുത് കഠിനാധ്വാനം ചെയ്യുക. നിങ്ങള്‍ക്ക് തീര്‍ച്ചയായും വിജയം ലഭിക്കും.
കന്നി
ഈ ആഴ്ച നിങ്ങളുടെ കരിയറിനെ സംബന്ധിച്ച് വളരെ കഠിനാധ്വാനം ചെയ്യേണ്ടതുണ്ട്. നിരാശ വേണ്ട, വിജയം കൈവരിക്കാന്‍ ഇനിയും സമയമുണ്ട്. നിങ്ങളുടെ ജോലി മേഖലയില്‍ ശ്രമിക്കുന്നത് തുടരുക. കഠിനാധ്വാനം നിങ്ങളുടെ വിജയ വാതിലുകള്‍ തുറക്കും.
തുലാം
ഈ ആഴ്ച നിങ്ങളുടെ കരിയറിനെ സംബന്ധിച്ച് മികച്ച വാര്‍ത്തകള്‍ ലഭിക്കാന്‍ പോകുന്നു. നിങ്ങള്‍ ജോലി ചെയ്യുന്ന മേഖലയില്‍ വിജയം ഉറപ്പാണ്. കരിയര്പരമായി ഈ ആഴ്ച നിങ്ങള്‍ക്ക് വളരെ നല്ല ഫലങ്ങള്‍ ലഭിക്കും.
വൃശ്ചികം
നിങ്ങളുടെ കരിയറിനെ സംബന്ധിച്ച് ഈ ആഴ്ച പൊതുവെ നിങ്ങള്‍ക്ക് നല്ലതായിരിക്കും. നിങ്ങളുടെ മേലുദ്യോഗസ്ഥരുമായുള്ള ബന്ധം മെച്ചപ്പെടും. നിങ്ങളുടെ സംസാരം നിയന്ത്രിക്കുക.
ധനു
ഈ ആഴ്ച നിങ്ങളുടെ കരിയറിനെ സംബന്ധിച്ച് അല്‍പ്പം കൂടി കാത്തിരിക്കേണ്ടി വരും. നിങ്ങള്‍ ആഗ്രഹിച്ച വിജയം നേടാന്‍ ഇനിയും സമയമെടുത്തേക്കാം. നിരാശപ്പെടരുത്, തളരാതെ പരിശ്രമിക്കുക.
മകരം
ഈ ആഴ്ച കരിയറിന്റെ കാര്യത്തില്‍ നിങ്ങള്‍ക്ക് നല്ലതായിരിക്കും. ആഗ്രഹിച്ച കരിയര്‍ നേടാന്‍ കഴിയും. തൊഴില്‍ സംബന്ധമായ പരീക്ഷകളില്‍ നിങ്ങള്‍ക്ക് വിജയം ലഭിക്കും, അതുവഴി മനസ്സ് സന്തോഷിക്കും.
കുംഭം
നിങ്ങളുടെ കരിയറില്‍ ഈ ആഴ്ച നിങ്ങള്‍ ഭാഗ്യവാനാണെന്ന് തെളിയും. നിങ്ങള്‍ പരിശ്രമിക്കുന്ന മേഖലയില്‍ നിങ്ങള്‍ക്ക് വിജയം ലഭിക്കും. കൂടാതെ ജോലി സംബന്ധമായി വിദേശ യാത്രകള്‍ക്കും മറ്റും സാധ്യതയുണ്ടാകും. നിങ്ങളുടെ മനസ്സ് സന്തോഷിക്കും.
മീനം
കരിയറിനെ സംബന്ധിച്ച് ഈ ആഴ്ച ചില പ്രശ്നങ്ങള്‍ ഉണ്ടാകാം. നിങ്ങളുടെ മേലുദ്യോഗസ്ഥരുമായുള്ള തര്‍ക്കങ്ങള്‍ കാരണം, നിങ്ങളുടെ ഇമേജ് കളങ്കപ്പെട്ടേക്കാം. ജോലിസ്ഥലത്തും പ്രശ്നങ്ങള്‍ നേരിടേണ്ടിവന്നേക്കാം.



Click it and Unblock the Notifications
