Latest Updates
-
വിജയദശമിയിൽ ചൂല് മാറ്റാൻ ഒരുങ്ങുകയാണോ? വാസ്തു പ്രകാരം ഐശ്വര്യത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
വിദ്യാരംഭം: കുട്ടികളുടെ പഠനമുറി വാസ്തുപ്രകാരം ഒരുക്കാം; വീട്ടിൽ ഐശ്വര്യം നിറയ്ക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
വിജയദശമി രാത്രിയിലെ ഗജകേസരിയോഗം: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയമോ? അറിയേണ്ടതെല്ലാം -
തുലാ രാശിയിൽ അപൂർവ്വ ബുധാദിത്യ യോഗം: ഇന്നത്തെ ദിവസം പേപ്പർവർക്കുകൾക്കും ബുക്കിംഗുകൾക്കും എന്ത് പ്രത്യേകത? -
രാവണ ദഹനം: പുകയേറ്റ് കണ്ണും ചർമ്മവും തകരാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
കേരളത്തിൽ കനത്ത മഴ: 7 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർക്ക് ജാഗ്രതാ നിർദേശം -
ദീപിക കക്കറിന്റെ ഭാരക്കുറവ് ഡയറ്റിംഗല്ല! ഇമ്മ്യൂണോതെറാപ്പിയുടെ പാർശ്വഫലം; ആരാധകർക്ക് മുന്നറിയിപ്പുമായി ഷൊഐബ് -
വ്യാഴമാറ്റം ഒക്ടോബർ 31-ന്: ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരാൻ ഈ 10 ദിവസങ്ങൾ നിർണായകം! -
ചന്ദ്രൻ കുംഭം രാശിയിലേക്ക്: ബുധനാഴ്ച മുതൽ ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വിജയദശമി 2026: കാര്യവിജയത്തിന് ഇന്ന് ഈ ശുഭമുഹൂർത്തം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം അറിയാം
Career Horoscope: പ്രശസ്തി വാനോളമുയരും, കര്‍മ്മരംഗത്ത് ആഗ്രഹിച്ച പുരോഗതി
ഫെബ്രുവരി മാസത്തിലെ അവസാനത്തെ ആഴ്ചയ്ക്ക് തുടക്കമായി. കരിയര്‍ വാരഫലത്തിന്റെ ഈ ലക്കത്തില്‍, ജനുവരി മാസത്തിലെ അവസാന ആഴ്ചയിലെ ഫലങ്ങളെക്കുറിച്ച് പറയാം. ഫെബ്രുവരി 25 മുതല്‍ മാര്‍ച്ച് 2 വരെ എല്ലാ രാശിക്കാര്‍ക്കും തൊഴില്‍ കാര്യങ്ങളില്‍ വരുന്ന മാറ്റങ്ങള്‍ ഇവിടെ നിങ്ങള്‍ക്ക് വായിച്ചറിയാം. വാരഫലം അനുസരിച്ച് ഈ ആഴ്ച എല്ലാ രാശിക്കാര്‍ക്കും വളരെ പ്രധാനമാണ്.
ചില രാശിക്കാര്‍ക്ക് ഈ ആഴ്ച ജോലിയില്‍ സ്ഥാനക്കയറ്റം ലഭിച്ചേക്കാം, അതേസമയം ചില രാശിക്കാര്‍ക്ക് അവരുടെ കരിയറില്‍ ഉയര്‍ച്ച താഴ്ചകള്‍ നേരിടേണ്ടിവരും. ഫെബ്രുവരി 24 മുതല്‍ മാര്‍ച്ച് 2 വരെ 12 രാശിക്കാര്‍ക്കും കരിയറിന്റെ കാര്യത്തില്‍ ഈ ആഴ്ച എങ്ങനെയായിരിക്കുമെന്ന് അറിയാന്‍ കരിയര്‍ വാരഫലം വായിക്കൂ.

മേടം
കരിയറിനായി ശ്രമങ്ങള്‍ നടത്തുന്ന ആളുകള്‍ക്ക് ഈ ആഴ്ച മികച്ച വിജയം ലഭിക്കും. നിങ്ങളുടെ കരിയറില്‍, ഈ ആഴ്ച നിങ്ങള്‍ക്ക് ഇഷ്ടമുള്ള ജോലി ലഭിച്ചേക്കാം.
ഇടവം
ഈ ആഴ്ച കരിയറിനായുള്ള നിങ്ങളുടെ ശ്രമങ്ങള്‍ വിജയിക്കും. നിങ്ങള്‍ക്ക് ഒരു വലിയ സ്ഥാനം ലഭിച്ചേക്കാം. വിദേശയാത്രയും ചെയ്യാനാകും. ജോലി സംബന്ധമായി വിദേശത്തേക്കും പോകാനാകും.
മിഥുനം
കരിയറിന്റെ കാര്യത്തില്‍ ഈ ആഴ്ച ചില പുതിയ പ്രതീക്ഷകള്‍ കൊണ്ടുവരാന്‍ പോകുന്നു. നിങ്ങളുടെ തൊഴില്‍ മേഖല മാറ്റാന്‍ നിങ്ങള്‍ തീരുമാനിച്ചേക്കാം. ഇത് നിങ്ങള്‍ക്ക് ഗുണം ചെയ്യും.
കര്‍ക്കിടകം
ഈ ആഴ്ച നിങ്ങളുടെ കരിയറിലെ വിജയം നേടുന്നതില്‍ തടസമുണ്ടായേക്കാം. കഠിനാധ്വാനത്തിന് ശേഷവും ആഗ്രഹിച്ച വിജയം ലഭിക്കാത്തതിനാല്‍ നിങ്ങള്‍ നെഗറ്റീവ് ചിന്തകളില്‍ കുടുങ്ങിയേക്കാം. സ്വയം പരിപാലിക്കുക, കഠിനാധ്വാനം ചെയ്യുക.
ചിങ്ങം
കരിയറിനെക്കുറിച്ചുള്ള ആശങ്കകളില്‍ നിന്ന് ഈ ആഴ്ച നിങ്ങള്‍ക്ക് സ്വതന്ത്രരാകാം. കാരണം ഈ ആഴ്ച നിങ്ങള്‍ക്ക് ആഗ്രഹിച്ച ജോലി ലഭിക്കും. നിങ്ങള്‍ക്ക് ഒരു പ്രത്യേക വ്യക്തിയെ കാണാനാകും.
കന്നി
ഈ ആഴ്ച നിങ്ങളുടെ കരിയറിനെ സംബന്ധിച്ച് വളരെ കഠിനാധ്വാനം ചെയ്യേണ്ടതുണ്ട്. ഭാഗ്യത്തില്‍ മാത്രം ആശ്രയിക്കുന്നത് നിങ്ങള്‍ക്ക് നല്ലതല്ല. ആഴ്ചയുടെ രണ്ടാം പകുതിയില്‍, മത്സര പരീക്ഷകളില്‍ പങ്കെടുത്തതിന്റെ വിജയകരമായ ഫലങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും, ഇത് നിങ്ങളുടെ മനസ്സിനെ സന്തോഷിപ്പിക്കും.
തുലാം
ഈ ആഴ്ച നിങ്ങളുടെ കരിയറിനെ സംബന്ധിച്ച് വളരെ കഠിനാധ്വാനം ചെയ്യേണ്ടതുണ്ട്. നിരാശഉണ്ടാകരുത്. വിജയം കൈവരിക്കാന്‍ ഇനിയും സമയമുണ്ട്. നിങ്ങളുടെ മേഖലയില്‍ ശ്രമം തുടരുക.
വൃശ്ചികം
ഈ ആഴ്ച, നിങ്ങളുടെ കരിയറില്‍ കഠിനാധ്വാനം ആവശ്യമാണ്. നിങ്ങളുടെ തൊഴില്‍ മേഖലയില്‍ തികഞ്ഞ സത്യസന്ധതയോടെ കഠിനാധ്വാനം ചെയ്യുക. ആഴ്ചയുടെ അവസാനത്തില്‍ ചില നല്ല വാര്‍ത്തകള്‍ ലഭിച്ചേക്കാം.
ധനു
ഈ ആഴ്ച നിങ്ങള്‍ കരിയറിന്റെ കാര്യത്തില്‍ മികച്ച വിജയം കാണും. നിങ്ങള്‍ ആഗ്രഹിച്ച ജോലിയും ലഭിക്കും. വിദേശയാത്രയും മറ്റും ചെയ്യാനാകും. കരിയറിലെ വിജയത്തിന് ഈ സമയം നിങ്ങള്‍ക്ക് നല്ലതായിരിക്കും.
മകരം
ഈ ആഴ്ച നിങ്ങളുടെ കരിയറിനായി കുറച്ച് ദിവസങ്ങള്‍ കൂടി കാത്തിരിക്കേണ്ടി വന്നേക്കാം. നിങ്ങള്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള ജോലി ലഭിക്കുന്നതില്‍ തടസമുണ്ടായേക്കാം. നിരാശ ഉണ്ടാകരുത്. കഠിനാധ്വാനം തുടരുക, നിങ്ങള്‍ക്ക് തീര്‍ച്ചയായും വിജയം ലഭിക്കും.
കുംഭം
ഈ ആഴ്ച നിങ്ങള്‍ക്ക് കരിയറിനെ സംബന്ധിച്ച് വിഷമിക്കേണ്ടതില്ല. നിങ്ങള്‍ ഏതെങ്കിലും മത്സര പരീക്ഷയില്‍ പങ്കെടുത്തിട്ടുണ്ടെങ്കില്‍, നിങ്ങള്‍ വിജയിക്കും. ജോലിയിലോ തൊഴില്‍ മേഖലയിലോ നിങ്ങള്‍ക്ക് മാന്യമായ സ്ഥാനം ലഭിക്കും.
മീനം
ഈ ആഴ്ച നിങ്ങളുടെ കരിയറിനെ സംബന്ധിച്ച് കൂടുതല്‍ കാത്തിരിക്കേണ്ടതുണ്ട്. ആഗ്രഹിച്ച വിജയം നേടാന്‍ സമയമെടുക്കും. തളരരുത്, നിങ്ങളുടെ ജോലിയില്‍ അര്‍പ്പണബോധത്തോടെ പരിശ്രമം തുടരുക.



Click it and Unblock the Notifications
