Latest Updates
-
സൺസ്ക്രീൻ വാങ്ങുമ്പോൾ ഇനി ഈ കാര്യങ്ങൾ ശ്രദ്ധിക്കണം; പുതിയ BIS നിയമങ്ങൾ ചർമ്മത്തിന് സുരക്ഷയേകുമോ? -
നൈക്ക സെയിലിൽ കുറഞ്ഞ ചിലവിൽ തിളങ്ങുന്ന ചർമ്മം സ്വന്തമാക്കാം; മഴക്കാല സ്കിൻകെയർ ടിപ്സ് ഇതാ! -
ശനി വക്രഗതി 2026: കരിയറിലും സാമ്പത്തിക ഇടപാടുകളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: അടുത്ത 48 മണിക്കൂർ അതീവ ജാഗ്രത, വൈകാരിക മാറ്റങ്ങൾക്ക് തുടക്കം! -
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: പുതിയ തുടക്കങ്ങൾക്ക് സുവർണ്ണാവസരം, ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടങ്ങൾ ഇരട്ടി! -
ജൂലൈ 23: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, തൊഴിലിലും സാമ്പത്തിക രംഗത്തും വൻ നേട്ടങ്ങൾ! -
2026 ജൂലൈ 23 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക നേട്ടവും! -
2026 ജൂലൈ 23 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്ന് നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്നത് എന്ത്? -
വെറും 160 രൂപയ്ക്ക് സൺസ്ക്രീൻ! ജനൗഷധി സ്റ്റോറുകളിലെ ഈ തരംഗം ചർമ്മത്തിന് സുരക്ഷിതമാണോ? -
ചൊവ്വ മൃഗശീർഷം നക്ഷത്രത്തിലേക്ക്: ജൂലൈ 24 മുതൽ കരിയറിലും ജീവിതത്തിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ
ഗ്രഹവിന്യാസം അനുകൂലം, ശുഭവാര്‍ത്തകള്‍ തേടിവരും; കരിയര്‍ വാരഫലം 12 രാശിക്കും
പ്രതിവാര കരിയര്‍ വാരഫലത്തിന്റെ ഈ ലക്കത്തില്‍, ഞങ്ങള്‍ സെപ്തംബര്‍ ആദ്യ വാരത്തെ കുറിച്ച് നിങ്ങളോട് സംസാരിക്കുന്നു. അതായത് 03 സെപ്റ്റംബര്‍ മുതല്‍ 09 സെപ്റ്റംബര്‍ വരെ 12 രാശിക്കാര്‍ക്കും തൊഴില്‍ കാര്യത്തില്‍ വരുന്ന മാറ്റങ്ങള്‍ ഇവിടെ വായിച്ചറിയാം. വാരഫലം അനുസരിച്ച്, ഈ ആഴ്ച എല്ലാ രാശിക്കാര്‍ക്കും പ്രധാനമാണ്.
ഈ ആഴ്ചയില്‍, ചില രാശിക്കാര്‍ക്ക് ജോലി രംഗത്ത് മികച്ച വിജയം നേടാന്‍ കഴിയും, അതേസമയം ചില രാശിക്കാര്‍ക്ക് ചില പ്രശ്നങ്ങളും നേരിടേണ്ടിവരും. സെപ്റ്റംബര്‍ 3 മുതല്‍ 9 വരെ 12 രാശിക്കാര്‍ക്കും കരിയറിന്റെ കാര്യത്തില്‍ ഈ ആഴ്ച എങ്ങനെയായിരിക്കുമെന്ന് അറിയാന്‍ കരിയര്‍ വാരഫലം വായിക്കൂ.
മേടം
ഈ ആഴ്ച കരിയര്‍ സംബന്ധിച്ച ചില പ്രശ്നങ്ങള്‍ നിറഞ്ഞതായിരിക്കും. ഈ ആഴ്ച നിങ്ങളുടെ കരിയറിനായി നിങ്ങള്‍ കഠിനാധ്വാനം ചെയ്യേണ്ടി വന്നേക്കാം. കഠിനാധ്വാനത്തിന് ശേഷവും ഈ ആഴ്ച വിജയം നേടാന്‍ കാലതാമസം നേരിടും. നിരുത്സാഹപ്പെടാതെ ശ്രമിച്ചുകൊണ്ടേയിരിക്കുക.

ഇടവം
കരിയറിന്റെ കാര്യത്തില്‍ ഈ മാസം നിങ്ങള്‍ക്ക് നല്ലതായിരിക്കും. നിങ്ങള്‍ ചെയ്യുന്ന കാര്യങ്ങളില്‍ നിങ്ങള്‍ക്ക് വിജയം ലഭിക്കും അല്ലെങ്കില്‍ നിങ്ങള്‍ പോകാന്‍ വിചാരിക്കുന്ന മേഖലയില്‍ മുന്നോട്ട് പോകാന്‍ ഒരു പ്രത്യേക വ്യക്തിയുടെ മാര്‍ഗ്ഗനിര്‍ദേശം നിങ്ങള്‍ക്ക് ലഭിച്ചേക്കാം. അതുവഴി നിങ്ങള്‍ക്ക് നിങ്ങളുടെ കരിയറില്‍ വിജയം ലഭിക്കും.
മിഥുനം
കരിയറിന് വേണ്ടി ശ്രമിക്കുന്നവര്‍ക്ക് ഈആഴ്ച കഠിനാധ്വാനം ചെയ്യേണ്ടിവരും. നിങ്ങളുടെ കഠിനാധ്വാനം കൊണ്ട് നിങ്ങളുടെ വിധി മാറ്റാന്‍ കഴിയും. നിങ്ങള്‍ക്ക് ഇഷ്ടമുള്ള ജോലി ഓഫര്‍ ലഭിച്ചേക്കാം. ആഴ്ചയുടെ അവസാന പകുതിയില്‍ നിങ്ങളുടെ സംസാരത്തില്‍ നിയന്ത്രണം നിലനിര്‍ത്തുക, അല്ലാത്തപക്ഷം മറ്റുള്ളവരുമായുള്ള അഭിപ്രായവ്യത്യാസങ്ങള്‍ വര്‍ദ്ധിച്ചേക്കാം. ഇത് നിങ്ങളുടെ ജോലിയെയും ബാധിച്ചേക്കാം.
കര്‍ക്കിടകം
കരിയറിനായി ശ്രമിക്കുന്നവര്‍ക്ക് ഈ ആഴ്ചവളരെ കഠിനാധ്വാനം നിറഞ്ഞ സമയമായിരിക്കും. നിങ്ങളുടെ കഠിനാധ്വാനം കൊണ്ട് നിങ്ങളുടെ കരിയറില്‍ വിജയം നേടാനാകും. ഈ ആഴ്ച നിങ്ങള്‍ക്ക് ഇഷ്ടമുള്ള ജോലി ഓഫര്‍ ലഭിക്കും. മേലുദ്യോഗസ്ഥരുമായി നല്ല ബന്ധം നിലനിര്‍ത്തുക.
ചിങ്ങം
തൊഴില്‍ കാഴ്ചപ്പാടില്‍, ഈ ആഴ്ച ചിങ്ങം രാശിക്കാര്‍ക്ക് നല്ലതായിരിക്കും. ജോലിക്ക് ശ്രമിക്കുന്നവര്‍ക്ക് നല്ല വിജയപാത തുറന്നുലഭിക്കും. പുതിയ ജോലി വാഗ്ദാനം ലഭിച്ചേക്കാം. നിങ്ങള്‍ ആഗ്രഹിക്കുന്ന ജോലി ഈ ആഴ്ച നിങ്ങള്‍ക്ക് ലഭിക്കും. നിങ്ങളുടെ തൊഴില്‍ മേഖലയില്‍ ഉയര്‍ന്ന സ്ഥാനം നേടാന്‍ കഴിയും.

കന്നി
ഈ ആഴ്ച നിങ്ങള്‍ക്ക് കരിയറിനെ കുറിച്ച് ആശയക്കുഴപ്പമുണ്ടാകാം. നിങ്ങളുടെ മനസ്സ് വ്യതിചലിച്ചേക്കാം. നിങ്ങളുടെ തൊഴില്‍ മേഖല മാറിയേക്കാം. എന്നാല്‍ ഈ ആഴ്ച കരിയറില്‍ വിജയം നേടുന്നതില്‍ ചില സംശയങ്ങള്‍ ഉണ്ടാകും. ശത്രുക്കള്‍ നിങ്ങളുടെ ജോലിയെ നശിപ്പിക്കാനായി പരിശ്രമിക്കും.
തുലാം
കരിയറിനായി ശ്രമിക്കുന്നവര്‍ക്ക് ഈ ആഴ്ച കഠിനാധ്വാനം ചെയ്യേണ്ടിവരും. നിങ്ങള്‍ക്ക് ഇഷ്ടമുള്ള ജോലി ഓഫര്‍ ലഭിച്ചേക്കാം. നിങ്ങളുടെ സംസാരത്തില്‍ നിയന്ത്രണം നിലനിര്‍ത്തുക, അല്ലാത്തപക്ഷം നിങ്ങളുടെ ബന്ധങ്ങള്‍ വഷളായേക്കാം. ഇത് നിങ്ങളുടെ ജോലിയെയും ബാധിച്ചേക്കാം.
വൃശ്ചികം
കരിയറിന്റെ കാര്യത്തില്‍ ഈ ആഴ്ച നിങ്ങള്‍ക്ക് നല്ലതായിരിക്കും, എന്നാല്‍ വളരെയധികം കഠിനാധ്വാനം ആവശ്യമായി വരും. ജോലി അന്വേഷിക്കുന്നവര്‍ക്ക് ഇഷ്ടമുള്ള ജോലി ലഭിച്ചേക്കാം. നിങ്ങളുടെ ഉദ്യോഗസ്ഥരുമായി നല്ല ബന്ധം പുലര്‍ത്തുക. നിങ്ങളുടെ ജോലിയില്‍ വിജയം കാണും.
ധനു
കരിയറിന്റെ കാര്യത്തില്‍ ഈ ആഴ്ച നിങ്ങള്‍ക്ക് നല്ലതായിരിക്കും. നിങ്ങള്‍ തയ്യാറെടുക്കുന്ന കാര്യങ്ങളില്‍ നിങ്ങള്‍ക്ക് വിജയം ലഭിക്കും. കനിങ്ങളുടെ ബന്ധങ്ങള്‍ വഴി നിങ്ങളുടെ കരിയറില്‍ മുന്നേറാന്‍ സാധിക്കും. നിങ്ങള്‍ക്ക് നിങ്ങളുടെ കരിയറില്‍ വിജയം ലഭിക്കും.

മകരം
ഈ ആഴ്ച നിങ്ങളുടെ കരിയറിനെ സംബന്ധിച്ച് വളരെ കഠിനാധ്വാനം ചെയ്യേണ്ടിവരും. ആഴ്ചയുടെ രണ്ടാം പകുതിയില്‍ വിജയം നിങ്ങളുടെ കൈകളിലുണ്ടാകും. നിങ്ങളുടെ നല്ല പെരുമാറ്റം നിങ്ങളുടെ കരിയറില്‍ വളരെയധികം പിന്തുണയ്ക്കും.
കുംഭം
കരിയറില്‍ ശ്രമിക്കുന്നവര്‍ക്ക് ഈ ആഴ്ച ഉയര്‍ച്ച താഴ്ചകള്‍ നിറഞ്ഞതായിരിക്കും. ഈ ആഴ്ച നിങ്ങളുടെ കരിയറിനായി നിങ്ങള്‍ വളരെയധികം കഷ്ടപ്പെടേണ്ടിവരും. മേലുദ്യോഗസ്ഥര്‍ നിങ്ങള്‍ക്ക് എതിരായേക്കാം. ഇക്കാരണത്താല്‍, നിങ്ങള്‍ക്ക് നിരവധി പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നേക്കാം. മറ്റുള്ളവരുമായി സൗഹാര്‍ദ്ദപരമായ ബന്ധം പുലര്‍ത്തുകയും നിങ്ങളുടെ ജോലിസ്ഥലത്തെ വിജയത്തിനായി കഠിനാധ്വാനം ചെയ്യുകയും ചെയ്യുക.
മീനം
ഈ ആഴ്ച നിങ്ങളുടെ കരിയറില്‍ വിജയം നേടാനാകും. എന്നാല്‍ ഇതിനായി നിങ്ങള്‍ വളരെ കഠിനാധ്വാനം ചെയ്യേണ്ടിവരും. കഠിനാധ്വാനത്തിലൂടെ മാത്രമേ നിങ്ങള്‍ വിജയം കൈവരിക്കൂ. കൂടാതെ, നിങ്ങളുടെ കൂട്ടുകാരന് വഴി നിങ്ങളുടെ കരിയറില്‍ മികച്ച വിജയം നേടാനാകും.



Click it and Unblock the Notifications
