Latest Updates
-
ഡെങ്കിപ്പനി ഭീതി വേണ്ട; കൊതുകുനിവാരിണികൾ ഉപയോഗിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ സുരക്ഷിതരാകാം -
തിരുവോണം 2026: മഹാബലിയെ വരവേൽക്കാൻ ഒരുങ്ങുകയാണോ? പൂജയ്ക്കും സദ്യയ്ക്കും കൃത്യമായ സമയം ഇതാ -
ഓണം യാത്രയും ഷോപ്പിംഗും പ്ലാൻ ചെയ്യുന്നുണ്ടോ? ബുധൻ ചിങ്ങം രാശിയിലേക്ക് മാറുന്നത് ശ്രദ്ധിക്കുക -
ഓണത്തിന് സ്വർണം വാങ്ങിയോ? വീട്ടിൽ സുരക്ഷിതമായി സൂക്ഷിക്കാൻ വാസ്തുവും സുരക്ഷാ ടിപ്പുകളും ഇതാ -
ഓണസദ്യ വിളമ്പുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! വാസ്തു പ്രകാരം ഊണുമുറി ക്രമീകരിക്കേണ്ടത് എങ്ങനെ? -
ഓണം ബോണസ് കൈകാര്യം ചെയ്യാൻ 'വാലറ്റ് വാസ്തു'; ഈ ചെറിയ മാറ്റങ്ങൾ സാമ്പത്തിക അച്ചടക്കം നൽകും -
ഓണത്തിന് വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി ഇങ്ങനെ ഒരുക്കൂ; വാസ്തു നിയമങ്ങൾ ഇതാ -
ഓണത്തിന് വിരുന്നുകാർ വരുമ്പോൾ വീട് വാസ്തുപ്രകാരം ഒരുക്കാം; ഈ ചെറിയ മാറ്റങ്ങൾ ഭാഗ്യം കൊണ്ടുവരും! -
ഓണക്കാലത്ത് തിളങ്ങാന്‍ ഈ സ്മാർട്ട് ടിപ്സ് മതി, വേര്‍പ്പും ഈര്‍പ്പവും ഇനി നിങ്ങളുടെ സൗന്ദര്യം കെടുത്തുകയില്ല! -
ഓണം ഷോപ്പിംഗ്: തിരക്കുകൾ ഒഴിവാക്കി സ്മാർട്ടായി പർച്ചേസ് ചെയ്യാം, രാശിഫലവും ടിപ്സുകളും ഇതാ!
Weekly Career Horoscope: ഗ്രഹസ്ഥാനം അനുകൂലം, ചെയ്യുന്ന കാര്യങ്ങളില്‍ ഭാഗ്യവും; കരിയര്‍ വാരഫലം
പ്രതിവാര കരിയര്‍ വാരഫലത്തിന്റെ ഈ ലക്കത്തില്‍, നവംബര്‍ രണ്ടാം വാരത്തിലെ ഫലങ്ങളെക്കുറിച്ച് നിങ്ങളോട് സംസാരിക്കുന്നു. അതായത് നവംബര്‍ 5 മുതല്‍ 11 വരെ എല്ലാ രാശിക്കാര്‍ക്കും തൊഴില്‍ കാര്യങ്ങളില്‍ വരുന്ന മാറ്റങ്ങള്‍ ഇവിടെ വായിച്ചറിയാം. വാരഫലം അനുസരിച്ച്, ഈ ആഴ്ച എല്ലാ രാശിക്കാര്‍ക്കും പ്രധാനമാണ്. ഈ ആഴ്ചയില്‍, ചില രാശിക്കാര്‍ക്ക് ജോലി രംഗത്ത് മികച്ച വിജയം നേടാന്‍ കഴിയും. അതേസമയം ചില രാശിക്കാര്‍ക്ക് അല്പം കഠിനാധ്വാനവും തടസ്സങ്ങളുമുണ്ടാകും. നവംബര്‍ 5 മുതല്‍ 11 വരെ 12 രാശിക്കാര്‍ക്കും കരിയറിന്റെ കാര്യത്തില്‍ ഈ ആഴ്ച എങ്ങനെയായിരിക്കുമെന്ന് അറിയാന്‍ കരിയര്‍ വാരഫലം വായിക്കൂ.

മേടം
ഈ ആഴ്ച വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തില്‍ താല്‍പ്പര്യം കുറയും. മനസ്സ് അലഞ്ഞേക്കാം. സൂര്യന് നിങ്ങളുടെ ഇച്ഛാശക്തിയെ ദുര്‍ബലമാക്കും. അശ്രദ്ധമൂലം നിങ്ങള്‍ക്ക് നഷ്ടം സംഭവിച്ചേക്കാം. എന്നാല്‍ സമയബന്ധിതമായി നിങ്ങള്‍ അത് തിരിച്ചറിയും എന്നതാണ് നല്ല കാര്യം.
ഇടവം
നിങ്ങള്‍ ഗവേഷണത്തെക്കുറിച്ചാണ് ചിന്തിക്കുന്നതെങ്കില്‍, ഈ ആഴ്ച നിങ്ങള്‍ക്ക് മികച്ചതായിരിക്കും. കൂടാതെ ജോലിസ്ഥലത്ത് നിങ്ങള്‍ക്ക് ഇഷ്ടമുള്ള സ്ഥലവും ലഭിക്കും. നിങ്ങള്‍ ഏതെങ്കിലും മത്സരത്തിന് പങ്കെടുക്കുകയാണെങ്കില്‍ അത് ഒഴിവാക്കുക.
മിഥുനം
കരിയറിന് വേണ്ടി ശ്രമിക്കുന്നവര്‍ക്ക് ഈആഴ്ച കഠിനാധ്വാനം ചെയ്യേണ്ടിവരും. നിങ്ങളുടെ കഠിനാധ്വാനം കൊണ്ട് നിങ്ങളുടെ വിധി മാറ്റാന്‍ കഴിയും. നിങ്ങള്‍ക്ക് ഇഷ്ടമുള്ള ജോലി ഓഫര്‍ ലഭിച്ചേക്കാം. ആഴ്ചയുടെ അവസാന പകുതിയില്‍ നിങ്ങളുടെ സംസാരത്തില്‍ നിയന്ത്രണം നിലനിര്‍ത്തുക, അല്ലാത്തപക്ഷം മറ്റുള്ളവരുമായുള്ള അഭിപ്രായവ്യത്യാസങ്ങള്‍ വര്‍ദ്ധിച്ചേക്കാം. ഇത് നിങ്ങളുടെ ജോലിയെയും ബാധിച്ചേക്കാം.
കര്‍ക്കടകം
മത്സരങ്ങളില്‍ വിജയം സ്വപ്നം കാണുന്ന ആളുകള്‍ക്ക് കുറച്ച് സമയം കൂടി കാത്തിരിക്കേണ്ടി വന്നേക്കാം. ഉന്നത വിദ്യാഭ്യാസത്തിന് ഇത് നല്ല സമയമാണ്. ഈ ആഴ്ച പുതിയ മാറ്റങ്ങളൊന്നും വരുത്താന്‍ ശ്രമിക്കരുത്.
ചിങ്ങം
ബുദ്ധിയും അറിവും നിങ്ങളുടെ ഉള്ളില്‍ വികസിക്കും. പുതിയ കാര്യങ്ങള്‍ പഠിച്ച് മുന്നോട്ട് പോകാനും ചില നിക്ഷേപങ്ങള്‍ നടത്താനും നിങ്ങള്‍ക്ക് സാധിക്കും.
കന്നി
ചില മേഖലകളില്‍ നിങ്ങള്‍ക്ക് ആഴത്തിലുള്ള താല്‍പ്പര്യമുണ്ടാകാം. മത്സരത്തിന് തയ്യാറെടുക്കുന്ന ആളുകള്‍ക്ക് ചൊവ്വയുടെ അനുഗ്രഹത്താല്‍ ഈ ആഴ്ച വിജയം ലഭിക്കും.
തുലാം
ഈ ആഴ്ച നിങ്ങള്‍ ചില ഗവേഷണങ്ങളിലും ജോലികളിലും പങ്കെടുക്കും, അത് നിങ്ങളുടെ മനസ്സിനെ ഊര്‍ജസ്വലമാക്കും. പുതിയ ചില വിഷയങ്ങള്‍ മനസ്സിലാക്കാനും പഠിക്കാനും കൂടുതല്‍ ശ്രമങ്ങള്‍ നടത്തുന്നത് നിങ്ങള്‍ക്ക് ഗുണം ചെയ്യും. നിങ്ങള്‍ ഉന്നത വിദ്യാഭ്യാസത്തിനോ സര്‍ക്കാര്‍ ജോലിക്കോ തയ്യാറെടുക്കുകയാണെങ്കില്‍ ഈ സമയം മികച്ചതായിരിക്കും.
വൃശ്ചികം
ഏതെങ്കിലും കാര്യത്തില്‍ മാനസികമായി വിഷമിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ അത് മാറിക്കിട്ടും. പുതിയ കോഴ്സിനു ചേരാനാകും. നിങ്ങളുടെ ജീവിതത്തിലും ഇതിന്റെ പ്രയോജനം ലഭിക്കും. വിദേശത്ത് നിന്ന് വിദ്യാഭ്യാസം നേടാനുള്ള അവസരവും നിങ്ങള്‍ക്ക് ലഭിച്ചേക്കാം.
ധനു
ഈ ആഴ്ച നിങ്ങള്‍ സുഹൃത്തുക്കളുമായി നിങ്ങളുടെ സമയം പാഴാക്കാനിടയുണ്ട്. നിങ്ങളുടെ പഠനത്തില്‍ കുറച്ച് ശ്രദ്ധ ചെലുത്തുന്നത് നന്നായിരിക്കും. ഈ ആഴ്ച പഠനവുമായി ബന്ധപ്പെട്ട എന്തെങ്കിലും പുതിയ ജോലികള്‍ ചെയ്യാന്‍ പോകുകയാണെങ്കില്‍, അത് കൃത്യസമയത്ത് പൂര്‍ത്തിയാക്കുക.
മകരം
ഉന്നതവിദ്യാഭ്യാസത്തിന് ശ്രമിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അധ്യാപകരില്‍ നിന്ന് പൂര്‍ണ പിന്തുണ ലഭിക്കും. അമിത ആത്മവിശ്വാസം ഒഴിവാക്കണം. ഈ സമയം മത്സരങ്ങള്‍ ജയിക്കാനായി കഠിനാധ്വാനം ചെയ്യേണ്ടിവന്നേക്കാം.
കുംഭം
ഈ ആഴ്ച നിങ്ങള്‍ അറിവ് നേടുന്നതിന് സമയം ചെലവഴിക്കും. പഠനത്തില്‍ താല്‍പ്പര്യം നിലനിര്‍ത്താന്‍, മറ്റ് കാര്യങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുക. ഈ സമയത്ത് കുറച്ച് പാര്‍ട്ട് ടൈം ജോലി ചെയ്യാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, നിങ്ങള്‍ക്ക് വിജയം ലഭിക്കും.
മീനം
ചില സുഹൃത്തുക്കള്‍ നിങ്ങളുടെ സമയം പാഴായേക്കാം. നിങ്ങള്‍ ഉന്നത വിദ്യാഭ്യാസത്തിനോ സര്‍ക്കാര്‍ ജോലിക്കോ തയ്യാറെടുക്കുകയാണെങ്കില്‍ ഈ സമയം കഠിനാധ്വാനം നിറഞ്ഞതായിരിക്കും, അതിനാല്‍ ക്ഷമയോടെയിരിക്കുക.



Click it and Unblock the Notifications