Latest Updates
-
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ?
Career Horoscope: ആനത്തലയോളം നേട്ടം ആദ്യ വാരത്തില്‍, വര്‍ഷാരംഭം ഗംഭീരം; കരിയര്‍ വാരഫലം
പുത്തന്‍ പ്രതീക്ഷകളുമായി ലോകം 2024 പുതുവര്‍ഷത്തെ വരവേറ്റുകഴിഞ്ഞു. ജനുവരി മാസത്തിലെ ആദ്യ ആഴ്ചയാണിത്. കരിയര്‍ വാരഫലത്തിന്റെ ഈ ലക്കത്തില്‍, ജനുവരി മാസത്തിലെ ആദ്യ ആഴ്ചയിലെ ഫലങ്ങളെക്കുറിച്ച് പറയാം. ജനുവരി 1 മുതല്‍ ജനുവരി 7 വരെ എല്ലാ രാശിക്കാര്‍ക്കും തൊഴില്‍ കാര്യങ്ങളില്‍ വരുന്ന മാറ്റങ്ങള്‍ ഇവിടെ നിങ്ങള്‍ക്ക് വായിച്ചറിയാം. വാരഫലം അനുസരിച്ച് ഈ ആഴ്ച എല്ലാ രാശിക്കാര്‍ക്കും വളരെ പ്രധാനമാണ്.
ചില രാശിക്കാര്‍ക്ക് ഈ ആഴ്ച ജോലിയില്‍ സ്ഥാനക്കയറ്റം ലഭിച്ചേക്കാം, അതേസമയം ചില രാശിക്കാര്‍ക്ക് അവരുടെ കരിയറില്‍ പ്രശ്നങ്ങള്‍ നേരിടേണ്ടിവരും. ചിലര്‍ക്ക് കരിയറിനെ സംബന്ധിച്ച് ഈ ആഴ്ച വളരെ കഠിനാധ്വാനം ചെയ്യേണ്ടിവരും. ജനുവരി 1 മുതല്‍ 7 വരെ 12 രാശിക്കാര്‍ക്കും കരിയറിന്റെ കാര്യത്തില്‍ ഈ ആഴ്ച എങ്ങനെയായിരിക്കുമെന്ന് അറിയാന്‍ കരിയര്‍ വാരഫലം വായിക്കൂ.
മേടം
കരിയറിന്റെ കാര്യത്തില്‍ ഈ ആഴ്ച നിങ്ങള്‍ക്ക് സന്തോഷകരമായിരിക്കും. നിങ്ങള്‍ പരിശ്രമിക്കുന്ന തൊഴില്‍ മേഖലയില്‍ നിങ്ങള്‍ക്ക് വിജയം ലഭിക്കും. കൂടാതെ, മത്സര പരീക്ഷകളിലും മറ്റും ശ്രമിക്കുന്നവര്‍ക്ക് വിജയം ലഭിക്കും.

ഇടവം
കരിയറിനായി ശ്രമിക്കുന്നവര്‍ക്കും പരീക്ഷകളില്‍ പങ്കെടുക്കുന്നവര്‍ക്കും ഈ ആഴ്ച വിജയം ലഭിക്കും. നിങ്ങള്‍ക്ക് ഇഷ്ടമുള്ള ഏത് സ്ഥലത്തും ജോലി നേടാനാകും. നിങ്ങളുടെ പെരുമാറ്റം അനുസരിച്ച്, നിങ്ങളുടെ ഉദ്യോഗസ്ഥര്‍ നിങ്ങളോട് സന്തുഷ്ടരായിരിക്കും. ഇത് ജോലിസ്ഥലത്ത് നിങ്ങള്‍ക്ക് പ്രയോജനം ചെയ്യും.
മിഥുനം
ഈ ആഴ്ച കരിയറിന് നല്ലതായിരിക്കും. ആഗ്രഹിച്ച കരിയര്‍ നേടാന്‍ കഴിയും. തൊഴില്‍ സംബന്ധമായ പരീക്ഷകളില്‍ നിങ്ങള്‍ക്ക് വിജയം ലഭിക്കും. അതുവഴി മനസ്സ് സന്തോഷിക്കും.
കര്‍ക്കിടകം
ഈ ആഴ്ച കരിയര്‍ സംബന്ധിച്ച ചില പ്രശ്നങ്ങള്‍ നിറഞ്ഞതായിരിക്കും. ഈ ആഴ്ച നിങ്ങളുടെ കരിയറിനായി നിങ്ങള്‍ കഠിനാധ്വാനം ചെയ്യേണ്ടി വന്നേക്കാം. കഠിനാധ്വാനം ചെയ്തിട്ടും ഈ ആഴ്ച വിജയം നേടാന്‍ കാലതാമസം നേരിടും. നിരുത്സാഹപ്പെടാതെ ശ്രമിച്ചുകൊണ്ടേയിരിക്കുക.
ചിങ്ങം
നിങ്ങളുടെ കരിയറിനെ സംബന്ധിച്ച് ഈ ആഴ്ച നിങ്ങള്‍ക്ക് നല്ലതായിരിക്കും. എന്നാല്‍ വളരെയധികം കഠിനാധ്വാനം ആവശ്യമായി വരും. നിങ്ങളുടെ പ്രിയപ്പെട്ട ജോലി നിങ്ങള്‍ക്ക് ലഭിച്ചേക്കാം. നിങ്ങളുടെ മേലുദ്യോഗസ്ഥരുമായി നല്ല ബന്ധം പുലര്‍ത്തുന്നതിലൂടെ, ഈ ആഴ്ച നിങ്ങളുടെ ജോലിയില്‍ വിജയം കാണും. പ്രമോഷനും മറ്റും ലഭിച്ചേക്കാം.
കന്നി
നിങ്ങളുടെ കരിയറിലെ വിജയം നേടുന്നതില്‍ ഈ ആഴ്ച തടസം നേരിട്ടേക്കാം. കഠിനാധ്വാനത്തിന് ശേഷവും ആഗ്രഹിച്ച വിജയം ലഭിക്കാത്തതിനാല്‍ ചില നെഗറ്റീവ് ചിന്തകളില്‍ കുടുങ്ങിയേക്കാം. സ്വയം പരിപാലിക്കുക, കഠിനാധ്വാനം ചെയ്യുക.
തുലാം
ഈ ആഴ്ച, കരിയറിന്റെ കാര്യത്തില്‍ നിങ്ങള്‍ കുറച്ച് സമയം കൂടി കാത്തിരിക്കേണ്ടതുണ്ട്. വിജയം കൈവരിക്കാന്‍ വൈകിയക്കോം. നിരാശപ്പെടരുത്, ധൈര്യം നഷ്ടപ്പെടാതെ പരിശ്രമിക്കുക.
വൃശ്ചികം
ഈ ആഴ്ച നിങ്ങളുടെ കരിയറിനായി കുറച്ച് ദിവസങ്ങള്‍ കൂടി കാത്തിരിക്കേണ്ടി വന്നേക്കാം. നിങ്ങള്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള ജോലി ലഭിക്കുന്നതിന് കാലതാമസമുണ്ടാകും. നിരാശ ഉണ്ടാകരുത്, കഠിനാധ്വാനം ചെയ്യുക. തീര്‍ച്ചയായും വിജയം കൈവരിക്കും.
ധനു
ഈ ആഴ്ച നിങ്ങളുടെ കരിയറിനെ സംബന്ധിച്ച് വളരെ കഠിനാധ്വാനം ചെയ്യേണ്ടിവരും. ആഗ്രഹിച്ച വിജയം നേടുന്നതില്‍ സംശയമുണ്ട്. ഈ ആഴ്ച നിങ്ങളുടെ കഠിനാധ്വാനം നിറഞ്ഞതായിരിക്കും.
മകരം
കരിയറിനായി ശ്രമിക്കുന്നവര്‍ക്ക് ഈ ആഴ്ച കഠിനാധ്വാനം നിറഞ്ഞതായിരിക്കും. നിങ്ങളുടെ കഠിനാധ്വാനം കൊണ്ട് നിങ്ങളുടെ വിധി മാറ്റാന്‍ കഴിയും. ഈ ആഴ്ച നിങ്ങള്‍ക്ക് ഇഷ്ടമുള്ള ജോലി ഓഫര്‍ ലഭിച്ചേക്കാം. ആഴ്ചയുടെ രണ്ടാം പകുതിയില്‍ നിങ്ങളുടെ സംസാരത്തില്‍ സംയമനം പാലിക്കുക, അല്ലാത്തപക്ഷം നിങ്ങളുടെ മേലുദ്യോഗസ്ഥരുമായുള്ള അഭിപ്രായവ്യത്യാസങ്ങള്‍ വര്‍ദ്ധിച്ചേക്കാം. അത് നിങ്ങളുടെ ജോലിയെയും ബാധിച്ചേക്കാം.
കുംഭം
ഈ ആഴ്ച നിങ്ങളുടെ കരിയറിനെ കുറിച്ച് ആശയക്കുഴപ്പം ഉണ്ടായേക്കാം. നിങ്ങളുടെ മനസ്സ് വ്യതിചലിച്ചേക്കാം. നിങ്ങളുടെ ജോലിസ്ഥലം മാറിയേക്കാം, എന്നാല്‍ ഈ ആഴ്ച നിങ്ങളുടെ കരിയറില്‍ വിജയം നേടുന്നതില്‍ ചില സംശയങ്ങള്‍ ഉണ്ടാകും. എതിരാളികള്‍ക്ക് നിങ്ങളുടെ ജോലി നശിപ്പിക്കാന്‍ ശ്രമിക്കാന്‍ ശ്രമിച്ചേക്കാം.
മീനം
നിങ്ങളുടെ കരിയറിനായി കുറച്ച് സമയം കൂടി കാത്തിരിക്കേണ്ടി വന്നേക്കാം. നിങ്ങളുടെ ജോലിയില്‍ വിജയം ആഗ്രഹിക്കുന്നുവെങ്കിലും ഇപ്പോള്‍ നിങ്ങള്‍ക്ക് അത് ലഭിക്കുമോ എന്നത് സംശയമാണ്. നിരാശപ്പെടേണ്ടതില്ല, നിങ്ങള്‍ കഠിനാധ്വാനം ചെയ്താല്‍, നിങ്ങള്‍ക്ക് തീര്‍ച്ചയായും വിജയം ലഭിക്കും.



Click it and Unblock the Notifications
