Latest Updates
-
Rashiphalam: ഇന്ന് തെളിയുന്ന ഭാഗ്യ രാശിക്കാര്‍, നിങ്ങളുടെ ഇന്നത്തെ സമ്പൂര്‍ണഫലം ഇതാണ് -
മീനത്തില്‍ ഭാഗ്യം തെളിയുന്നവര്‍: ഇനി അടുത്ത 30 നാള് ഈ നക്ഷത്രക്കാര്‍ക്കുള്ളത്, ധനവും, കരിയറും സുരക്ഷിതം -
ഭക്ഷണത്തില്‍ ഉപ്പ് കൂടുതലോ? അറിയണം കിഡ്നിയെ ബാധിക്കുന്നതെങ്ങനെയെന്ന് -
30 വര്‍ഷത്തിനിപ്പുറം ശനിയും ചൊവ്വയും ചേരുന്നു: ശത്രു മുട്ടുമടക്കും, ധനം നിറഞ്ഞ് കുമിയും, ഭാഗ്യം ഏത് കോണിലും -
തടി കുറയ്ക്കാന്‍ രാവിലെ ഈ ശീലങ്ങള്‍ മാത്രം മതി: മറക്കാതെ ചെയ്യണം ഇതെല്ലാം -
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍ -
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം -
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്‍പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം
ഈ ആഴ്ച 27 നക്ഷത്രക്കാരുടെ സമ്പൂര്‍ണ ഫലം
ഓരോ നക്ഷത്രക്കാര്‍ക്കും ഓരോ തരത്തിലാണ് ജീവിതത്തില്‍ മാറ്റങ്ങള്‍ ഉണ്ടാവുന്നത്. ഇത് ഉയര്‍ച്ചയിലേക്കും താഴ്ചയിലേക്കും എത്തുന്നുണ്ട് എന്നുള്ളതാണ് സത്യം. എന്തൊക്കെയാണ് നിങ്ങളുടെ നക്ഷത്രക്കാര്‍ക്ക് ഉണ്ടാവുന്ന ആഴ്ചയിലെ ഫലം എന്ന് നമുക്ക് നോക്കാവുന്നതാണ്.
ഓരോ നക്ഷത്രക്കാര്‍ക്കും ഉണ്ടാവുന്ന മാറ്റങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിനും ഈ ആഴ്ച ഏതൊക്കെ നക്ഷത്രക്കാര്‍ക്കാണ് നേട്ടങ്ങള്‍ ഉണ്ടാവുന്നത് എന്ന് അറിയുന്നതിനും വായിക്കാവുന്നതാണ്.

അശ്വതി
അശ്വതി നക്ഷത്രക്കാര്‍ ഈ ആഴ്ച കടം വാങ്ങുന്നതും പണം കടം കൊടുക്കുന്നതും പരമാവധി ഒഴിവാക്കേണ്ടതാണ്. ഇത് കൂടാതെ പല വിധത്തിലുള്ള സേവിംങ്‌സ് തുടങ്ങുന്നതിന് അനുയോജ്യമായ സമയമാണ് ഈ ആഴ്ച. ഭൂമി വാങ്ങുന്നതിനും വില്‍ക്കുന്നതിനും സാധ്യതയുണ്ട്. പൂര്‍വ്വിക സ്വത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ക്ക് ഇറങ്ങിപ്പുറപ്പെടുന്നതിന് മുന്‍പ് അല്‍പം ശ്രദ്ധിക്കേണ്ടതാണ്.

ഭരണി
ഭരണി നക്ഷത്രക്കാര്‍ക്ക് അല്‍പം ശ്രദ്ധിക്കേണ്ടതാണ്. കാരണം ഇവരില്‍ ചെറിയ ചില ആരോഗ്യ പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യതയുണ്ട്. പൂജാകാര്യങ്ങളിലും ദ വൈീക കാര്യങ്ങളിലും അല്‍പം കൂടുതല്‍ താല്‍പ്പര്യം കാണിക്കുന്നു. ചുമതലകളില്‍ പലതും പല വിധത്തില്‍ നിങ്ങളെ തേടിയെത്തുന്നുണ്ട്. എങ്കിലും അല്‍പം ശ്രദ്ധിച്ച് ഇത് ഏറ്റെടുത്തില്ലെങ്കില്‍ കൂടുതല്‍ അപകടത്തിലേക്ക് എത്തുന്നുണ്ട്.

കാര്‍ത്തിക
കാര്‍ത്തിക നക്ഷത്രക്കാര്‍ ജോലിക്കാര്യത്തില്‍ സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്. ചിന്തകള്‍ക്കതീതമായി പ്രവര്‍ത്തിക്കുന്നതിന് ഇവര്‍ ശ്രമിച്ച് കൊണ്ടിരിക്കും. അഹംഭാവം ഒഴിവാക്കുന്നതിന് എപ്പോഴും ശ്രദ്ധിക്കണം. കുടുംബത്തില്‍ സന്തുഷ്ടിയും സമാധാനവും ഉണ്ടാകുന്നതിനുള്ള സാധ്യതയുണ്ട്. വാത - നാഡീരോഗ പീഡകള്‍ക്കു വിദഗ്ധ ചികിത്സ തേടേണ്ടതായി വരുന്നുണ്ട്.

രോഹിണി
രോഹിണി നക്ഷത്രക്കാര്‍ക്ക് ഉദ്യോഗം ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. പുണ്യപ്രവൃത്തികള്‍ ചെയ്യുന്നതിന് വേണ്ടി ഇവര്‍ ശ്രദ്ധിച്ച് കൊണ്ടിരിക്കും. സമാന ചിന്താഗതിയിലുള്ളവരുമായി കാര്യങ്ങള്‍ സംസാരിക്കുകയും നേട്ടങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നുണ്ട്. ഇത് കൂടാതെ അപകടത്തിനുള്ള സാധ്യത ഇവരില്‍ കൂടുതലാണ്. പുണ്യപ്രവൃത്തികള്‍ ചെയ്യുന്നതിന് ഇവര്‍ എപ്പോഴും ശ്രദ്ധിച്ച് കൊണ്ടിരിക്കും.

മകയിരം
മകയിരം നക്ഷത്രക്കാര്‍ക്ക് ഈ ആഴ്ച ആത്മനിര്‍വൃതി കൈവരുന്നുണ്ട്. ഏത് എതിര്‍പ്പുകളെയും അതിജീവിച്ച് മുന്നോട്ട് പോവുന്നതിന് ഇവര്‍ക്ക് സാധിക്കുന്നുണ്ട്. കുടുംബത്തില്‍ നേട്ടങ്ങള്‍ ഉണ്ടാവുന്ന ഒരാഴ്ചയാണ് ഇനി വരുന്നത്. മകയിരം നക്ഷത്രക്കാര്‍ എല്ലാം തന്നെ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. പ്രത്യേകിച്ച് ജോലിക്കാര്യത്തില്‍.

തിരുവാതിര
തിരുവാതിര നക്ഷത്രക്കാര്‍ക്ക് ഇനി വരുന്ന ആഴ്ചയിലെ ബാക്കിയുള്ള ദിവസത്തെ ഫലങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. കഠിന പരിശ്രമത്തില്‍ ഈ നക്ഷത്രക്കാര്‍ക്ക് ആത്മനിര്‍വൃതി കൈവരും. ദീര്‍ഘകാല പദ്ധതികളില്‍ പണം നിക്ഷേപിക്കുന്നതിനുള്ള സാധ്യതയുണ്ട്. പൂര്‍വ്വിക സ്വത്ത് വിറ്റ് പുതിയ വീട് വെക്കുന്നതിനുള്ള സാധ്യതയുണ്ട്. പല എതിര്‍പ്പുകള്‍ക്കും വെല്ലുവിളികള്‍ക്കും ഇടയില്‍ മുന്നേറുന്നതിന് സാധിക്കുന്നുണ്ട്.

പുണര്‍തം
പുണര്‍തം നക്ഷത്രക്കാര്‍ക്ക് ഈ ആഴ്ച വീട് പണി പൂര്‍ത്തിയാക്കുന്നതിനുള്ള സാധ്യതയുണ്ട്. ഇവര്‍ക്ക് എപ്പോഴും വിട്ടുവീഴ്ചാ മനോഭാവം ഉണ്ടാവും. വ്യവസ്ഥകള്‍ പാലിക്കാന്‍ കഠിനപ്രയത്‌നം ചെയ്യേണ്ടതായി വരുന്നുണ്ട്. മറ്റുള്ളവരും ഒന്നിച്ച് ചേര്‍ന്നുള്ള ബസിനസില്‍ നിന്ന് പിന്മാറും.

പൂയം
പൂയ്യം നക്ഷത്രക്കാര്‍ക്ക് കലാകായിക രംഗത്ത് ഉയര്‍ച്ചയുണ്ടാവുന്ന ഒരു സമയമാണ് ഈ വരുന്ന ആഴ്ചയിലേത്. നീര്‍ക്കെട്ട് പോലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഇവരെ ബാധിക്കുന്നുണ്ട്. പ്രയാസമുള്ള കാര്യങ്ങള്‍ ലാഘവത്തോടെ ചെയ്തുതീര്‍ക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നുണ്ട്. ഇത് കൂടാതെ പുതിയ സാമ്പത്തിക സുരക്ഷിതത്വത്തിലേക്ക് ഇവര്‍ എത്തുന്നുണ്ട്.

ആയില്യം
ആയില്യം നക്ഷത്രക്കാരായവര്‍ക്ക് ഈ ആഴ്ച അല്‍പം ദോഷങ്ങളും ഉണ്ടാവുന്നുണ്ട്. ഇത് കൂടാതെ ഇവര്‍ പലപ്പോഴും നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ സാദിക്കാതെ അതില്‍ നിന്ന് പിന്‍മാറുന്നതിലേക്ക് എത്തുന്നുണ്ട്. കുടുംബത്തിലും അല്‍പ സ്വല്‍പം പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യതയുണ്ടാവുന്നുണ്ട്. സാമ്പത്തിക നേട്ടം ഇവരില്‍ ഉണ്ടാവുന്നുണ്ട്. തൊഴിലുമായി ബന്ധപ്പെട്ട് ദൂരയാത്രകള്‍ക്കുള്ള സാധ്യത ഈ ആഴ്ചയില്‍ ഉണ്ടാവുന്നുണ്ട്.

മകം
മകം നക്ഷത്രക്കാര്‍ക്ക് ഈ ആഴ്ച പല വിധത്തിലുള്ള ആരോപണങ്ങളില്‍ പെടുന്നതിനുള്ള സാധ്യതയുണ്ട്. ആത്മവിശ്വാസത്തിന്റെ കാര്യത്തില്‍ അല്‍പം പ്രശ്‌നങ്ങള്‍ ഇവര്‍ നേരിടേണ്ടതായി വരുന്നുണ്ട്. ഇത് കൂടാതെ ധാരാളം അഭിപ്രായവ്യത്യാസങ്ങള്‍ ഇവരില്‍ ഉണ്ടാവുന്നുണ്ട്. കൂട്ടുകച്ചവടത്തില്‍ നിന്ന് പിന്‍മാറുന്നു. ബന്ധുക്കള്‍ പലപ്പോഴും പല കാര്യങ്ങളിു ംഇടപെടേണ്ടതായി വരുന്നുണ്ട്. പുതിയ സുഹൃദ്ബന്ധം ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്.

പൂരം
പൂരം നക്ഷത്രക്കാര്‍ക്ക് ഈ ആഴ്ച പല കാര്യങ്ങളിലും അനുകൂല സാഹചര്യം ഉണ്ടാവുന്നുണ്ട്. ആത്മധൈര്യത്തോടെയുള്ള പ്രവര്‍ത്തനം ഇവരില്‍ പല പ്രതിസന്ധി ഘട്ടങ്ങളിലും മികച്ചതായിരിക്കും. അപ്രതീക്ഷിത സാഹചര്യങ്ങളെ നേരിടാന്‍ വളരെയധികം ശ്രദ്ധിക്കേണ്ടതായി വരുന്നുണ്ട്. സ്വന്തമായി ബിസിനസ് ചെയ്യുന്നതിന് ഇവര്‍ ശ്രദ്ധിക്കേണ്ടതാണ്.

ഉത്രം
ഈ ആഴ്ച ഉത്രം നക്ഷത്രക്കാര്‍ പുതിയ കരാര്‍ തരത്തിലുള്ള ജോലികള്‍ ഏറ്റെടുക്കുന്നുണ്ട്. വീടുപണി തുടങ്ങിവയ്ക്കും. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവുമുണ്ടാകാന്‍ അങ്ങേയറ്റം പ്രയത്‌നിക്കും. പല കാര്യങ്ങളിലും അധ്വാനം വര്‍ദ്ധിക്കുന്ന അവസ്ഥയുണ്ടാവുന്നുണ്ട്. പല കാര്യങ്ങളുടേയും പ്രാധാന്യം മനസ്സിലാക്കി പ്രവര്‍ത്തിക്കും.

അത്തം
അത്തം നക്ഷത്രക്കാര്‍ക്ക് ഈ ആഴ്ച ഏത് പരീക്ഷയിലും വിജയിക്കുന്നതിനുള്ള സാധ്യതയുണ്ട്. കൂട്ടായ പല ബിസിനസില്‍ നിന്നും വിട്ടു നില്‍ക്കുന്നതാണ് എന്തുകൊണ്ടും നല്ലത്. വിശ്വാസവഞ്ചനയില്‍ അകപ്പെടാതെ സൂക്ഷിക്കേണ്ടതാണ്. വാഹനാപകടത്തില്‍നിന്ന് അദ്ഭുതകരമായി രക്ഷപ്പെടും. വാക്കുകളും പ്രവൃത്തികളും വളരെയധികം ശ്രദ്ധിച്ച് വേണം പറയുന്നതിനും ചെയ്യുന്നതിനും.

ചിത്തിര
ചിത്തിര നക്ഷത്രക്കാര്‍ക്ക് വരുന്ന ആഴ്ച മികച്ചതായിരിക്കും. എങ്കിലും ചെറിയ കാര്യങ്ങള്‍ക്കുപോലും തടസ്സങ്ങള്‍ അനുഭവപ്പെടുന്നതിനുള്ള സാധ്യതയുണ്ട്. പലപ്പോഴും പല വിധത്തിലുള്ള വ്യവസ്ഥകള്‍ പാലിക്കാത്തതിനാല്‍ അനുകൂല്യങ്ങള്‍ നഷ്ടമാവുന്നതിനുള്ള സാധ്യതയുണ്ട്. വഴക്കില്‍ നിന്ന് വിട്ടു നില്‍ക്കുന്നതിന് എപ്പോഴും ശ്രദ്ധിക്കണം.

ചോതി
ചോതി നക്ഷത്രക്കാര്‍ക്ക് ഈ വരുന്ന ആഴ്ച വളരെയധികം പ്രതിസന്ധികള്‍ക്കുള്ള സാധ്യതയുണ്ട്. സഹപ്രവര്‍ത്തകരുടെ ജോലി ചെയ്ത് തീര്‍ക്കുന്നതിന് വേണ്ടി ഇവര്‍ വളരെയധികം കഷ്ടപ്പെടുന്നുണ്ട്. കുടുംബ ജീവിതത്തില്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. വാഗ്വാദങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ടതാണ്.

വിശാഖം
വിശാഖം നക്ഷത്രക്കാര്‍ക്ക് ഈ വരുന്ന ആഴ്ച വലിയ വിലക്ക് വീട് വാങ്ങുന്നതിനുള്ള ആലോചനയുണ്ട്. നിര്‍ത്തി വെച്ച പല കാര്യങ്ങളും പുനരാരംഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. കലാകായിക മത്സരങ്ങള്‍ക്കു പരിശീലനം തുടങ്ങിവയ്ക്കും. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാവുന്നുണ്ട്.

അനിഴം
അനിഴം നക്ഷത്രക്കാര്‍ പലരും മുടങ്ങിക്കിടക്കുന്ന പദ്ധതികള്‍ പുനരാരംഭിക്കാന്‍ ശ്രമിക്കുന്നുണ്ട്. പുനഃപരീക്ഷയില്‍ വിജയശതമാനം നേടുന്നതിനുള്ള സാധ്യതയുണ്ട്. വാഹനാപകടത്തില്‍നിന്ന് രക്ഷപ്പെടുന്നുണ്ട്. മറ്റുള്ളവരുമായുള്ള തര്‍ക്കങ്ങളില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കുന്നതാണ് എന്തുകൊണ്ടും നല്ലത്. വിവാഹത്തിന്റെ കാര്യത്തില്‍ പെട്ടെന്ന് തന്നെ തീരുമാനമാകും.

തൃക്കേട്ട
തൃക്കേട്ട നക്ഷത്രക്കാര്‍ക്ക് ഈ ആഴ്ച പല വിധത്തിലുള്ള പ്രലോഭനങ്ങള്‍ ഉണ്ടാവുന്നുണ്ട്. എന്നാല്‍ ഇതില്‍ നിന്ന് ഒരിക്കലും വിട്ടുവീഴ്ച ഉണ്ടാക്കാതിരിക്കുന്നതിനാണ് ശ്രദ്ധിക്കേണ്ടത്. ആത്മവിശ്വാസം തൃക്കേട്ട നക്ഷത്രക്കാരില്‍ വര്‍ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. മാതാപിതാക്കള്‍ക്കും അവരുടെ വാക്കുകള്‍ക്കും വളരെയധികം പ്രാധാന്യം നല്‍കണം.

മൂലം
മൂലം നക്ഷത്രക്കാര്‍ക്ക് ഈ ആഴ്ച മുടങ്ങിക്കിടക്കുന്ന പല വിധത്തിലുള്ള പദ്ധതികളും വീണ്ടും ആരംഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഉദ്യോഗത്തോടനുബന്ധിച്ച് ഉപരിപഠനത്തിനുള്ള സാധ്യതയുണ്ട്. ദുശ്ശീലങ്ങള്‍ ഒഴിവാക്കാന്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. പാരമ്പര്യമായുള്ള കാര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നുണ്ട്.

പൂരാടം
പൂരാടം നക്ഷത്രക്കാര്‍ക്ക് തൊഴിലുമായി പല വിധത്തിലുള്ള പ്രശ്‌നങ്ങളും ചര്‍ച്ചകളും ഉണ്ടാവുന്നുണ്ട്. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. വാഹനം ഉപയോഗിക്കുന്നത് വളരെയധികം ശ്രദ്ധിച്ച് വേണം. അല്ലെങ്കില്‍ അത് അപകടത്തിലേക്ക് എത്തിക്കുന്നതിനുള്ള സാധ്യതയുണ്ട്.

ഉത്രാടം
ഉത്രാടം നക്ഷത്രക്കാര്‍ക്ക് ഈ ആഴ്ച സാമ്പത്തിക നഷ്ടം സംഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്. വിദേശത്ത് ജോലി ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. വാക്കു തര്‍ക്കങ്ങളില്‍ നിന്നും വഴക്കില്‍ നിന്നും ഒഴിഞ്ഞ് നില്‍ക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. വിശ്വാസമില്ലാത്ത കാര്യങ്ങള്‍ക്ക് ഇറങ്ങിപ്പുറപ്പെടരുത്.

തിരുവോണം
തിരുവോണം നക്ഷത്രക്കാര്‍ക്ക് ഈ ആഴ്ച പല കാര്യങ്ങളില്‍ നിന്നും പിന്‍മാറുന്നതിനുള്ള സാധ്യതയുണ്ട്. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. വിദേശത്തുള്ള ജോലി ഉപേക്ഷിച്ചു ജന്മനാട്ടിലേക്കു പുറപ്പെടും. മക്കള്‍ക്ക് ഉയര്‍ന്ന ഉദ്യോഗം ലഭിച്ചതില്‍ വളരെയധിതം ആത്മാഭിമാനം ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്.

അവിട്ടം
അവിട്ടം നക്ഷത്രക്കാര്‍ക്ക് ഈ ആഴ്ച പുതിയ ജോലി ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. ദമ്പതികള്‍ക്ക് ഒരുമിച്ചു താമസിക്കാന്‍ തക്കവണ്ണം ജോലിക്കാര്യത്തില്‍ മാറ്റമുണ്ടാക്കുന്നുണ്ട്. പുതിയ വീട്ടില്‍ താമസിക്കുന്നതിനുള്ള യോഗമുണ്ട്. ഇത്തരം അവസ്ഥകള്‍ അല്‍പം സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കുമെങ്കിലും അല്‍പം ശ്രദ്ധിക്കണം.

ചതയം
ചതയം നക്ഷത്രക്കാര്‍ക്ക് ഈ ആഴ്ച തൊഴില്‍പരമായ അനിശ്ചിതാവസ്ഥകള്‍ക്ക് പല വിധത്തില്‍ പരിഹാരം കാണുന്നുണ്ട്. വിദേശത്ത് ഉപരിപഠനത്തിനുള്ള സാധ്യതയുണ്ട്. കുടുംബജീവിതത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ജോലിക്കാര്യത്തില്‍ അല്‍പം ശ്രദ്ധിക്കണം, ആത്മാര്‍ത്ഥതയോടെ ഓരോ കാര്യവും ചെയ്യാന്‍ ശ്രദ്ധിക്കേണ്ടതാണ്.

പൂരുരുട്ടാതി
പൂരുരുട്ടാതി നക്ഷത്രക്കാര്‍ക്ക് ജോലിയുമായി ബന്ധപ്പെട്ട് അല്‍പം പ്രതിസന്ധികള്‍ ഉണ്ടാവുന്ന ഒരു സമയമാണ ഈ വരുന്ന ആഴ്ച. അവധിയെടുത്ത് വരെ വിവാഹത്തിലും മറ്റ് മംഗള കര്‍മ്മങ്ങളിലും പങ്കെടുക്കും. ദേഹാസ്വാസ്ഥ്യത്താല്‍ പരീക്ഷയില്‍ വേണ്ടവിധം പങ്കെടുക്കാന്‍ സാധിച്ചെന്ന് വരില്ല. ഏത് കാര്യത്തിലും യുക്തി പൂര്‍വ്വം പങ്കെടുക്കും. ലഭിക്കുന്ന അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തും.

ഉത്രട്ടാതി
ഉത്രട്ടാതി നക്ഷത്രക്കാര്‍ക്ക് വരുന്ന ആഴ്ച പല വിധത്തിലുള്ള അനാവശ്യ ചിന്തകള്‍ക്കുള്ള സാധഅയതയുണ്ട്. പല അപകടങ്ങളില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെടും. സാമ്പത്തിക കാര്യങ്ങളില്‍ അല്‍പം ശ്രദ്ധിക്കേണ്ടതായി വരുന്നുണ്ട്. അല്ലാത്ത പക്ഷം നഷ്ടത്തിലേക്ക് എത്തുന്നതിനുള്ള സാധ്യതയുണ്ട്.

രേവതി
രേവതി നക്ഷത്രക്കാര്‍ക്ക് ഈ വരുന്ന സമയം ഏത് കാര്യവും അധ്വാനത്താല്‍ നേടിയെടുക്കുന്നതിന് സാധിക്കാവുന്നതാണ്. വ്യക്തമായ നിര്‍ദേശങ്ങളും ഉപദേശങ്ങളും ലഭിച്ചാല്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. കുടുംബ ജീവിതത്തില്‍ അല്‍പം ശ്രദ്ധിക്കണം. വഴക്കിനുള്ള സാധ്യതയുണ്ട് കുടുംബ ജീവിതത്തില്‍.



Click it and Unblock the Notifications











