സമ്പൂര്‍ണ വാരഫലം: സാമ്പത്തികം, കരിയര്‍ നേട്ടം, സ്ഥാനക്കയറ്റം: 27 നാളിന്റേയും നക്ഷത്രഫലം

പുതിയ ആഴ്ചക്ക് തുടക്കം കുറിക്കുമ്പോള്‍ നിങ്ങളുടെ നക്ഷത്രഫലത്തെക്കുറിച്ച് അറിയുന്നതിന് എല്ലാവര്‍ക്കും ആഗ്രഹം കാണും. വരുന്ന ആഴ്ചയില്‍ മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്ന ചില നക്ഷത്രക്കാരുണ്ട്. എല്ലാ തരത്തിലുള്ള മാറ്റങ്ങളും നിങ്ങളെ എപ്രകാരം ബാധിക്കുന്നു, ഓരോ നക്ഷത്രക്കാര്‍ക്കും ഇത് എപ്രകാരം ഫലം നല്‍കുന്നു എന്നതിനെക്കുറിച്ചും നമുക്ക് നോക്കാം. സമ്പൂര്‍ണ നക്ഷത്രഫലം ഈ ആഴ്ചയില്‍ അശ്വതി മുതല്‍ രേവതി വരെയുള്ള നക്ഷത്രക്കാര്‍ക്ക് ഫലം അറിയാം.

മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്)
മേടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഈ ആഴ്ച ജീവിതത്തില്‍ കാര്യതടസ്സത്തിനുള്ള സാധ്യതയുണ്ട്. ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും നിങ്ങളെ തേടി വരുമെങ്കിലും അല്‍പം കരുതിയിരിക്കണം. ധനനഷ്ടം ഉണ്ടാവുമെങ്കിലും അനാവശ്യ ചിലവുകളെ നിയന്ത്രിക്കേണ്ടതാണ്. ആരോഗ്യത്തിന്റെ കാര്യത്തില്‍ അനുകൂല മാറ്റങ്ങളുണ്ടാവുന്നു. യാത്രകളില്‍ പലതും ഫലം കൊണ്ട് വരും. മേലധികാരിയില്‍ നിന്നും ജോലിയില്‍ അഭിനന്ദനങ്ങള്‍ തേടി വരാം.

astrology prediction

ഇടവക്കൂറ് (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്)
ഇടവക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ചില കാര്യങ്ങള്‍ പ്രതികൂലമായി മാറുന്ന സമയമാണ്. എന്നാല്‍ ഇത്തരം അവസ്ഥ ആഴ്ചയുടെ പകുതിയോടെ മാറിവരുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഗുണദോഷ സമ്മിശ്രമായാണ് കാര്യങ്ങള്‍ സംഭവിക്കുന്നത്. ബന്ധുക്കളോടൊപ്പം ഒത്ത് കൂടുന്നതിനും ജീവിതത്തില്‍ സന്തോഷം നിറക്കുന്നതിനും ഉള്ള സാധ്യതയുണ്ട്. തൊഴില്‍ മാറ്റങ്ങള്‍ പലതും നിങ്ങള്‍ക്ക് അനുകൂലമായി വരാം. പ്രിയപ്പെട്ടവരോടൊപ്പം സമയം ചിലവഴിക്കുന്നതിന് സാധിക്കുന്നു.

മിഥുനക്കൂറ് (മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്)
മിഥുനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് സാമ്പത്തിക നേട്ടം ഉണ്ടാവുന്ന ഒരു സമയമാണ്. ആഗ്രഹങ്ങളില്‍ പലതും പൂര്‍ത്തിയാവുന്നു. പല മേഖലകളിലും അനുകൂലമായ സാഹചര്യം ഉണ്ടാവുന്നു. വരുമാനത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ നേട്ടം ഉണ്ടാവുന്നു. തൊഴില്‍ അന്വേഷിക്കുന്നവര്‍ക്ക് അതില്‍ മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്നു. എന്നാല്‍ ആഴ്ചയുടെ അവസാനത്തോടെ കാര്യങ്ങള്‍ എല്ലാം തന്നെ മികച്ച രീതിയില്‍ മുന്നോട്ട് പോവുന്നതിനുള്ള സാധ്യതയുണ്ട്.

കര്‍ക്കിടക്കൂറ് (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം)
കര്‍ക്കിടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധ വേണം. പഴയ സുഹൃത്തുക്കളെ കണ്ട് മുട്ടാം, പണം തിരികെ ലഭിക്കുന്നു. പല തരത്തില്‍ ജീവിതത്തിലെ പ്രതീക്ഷകള്‍ വര്‍ദ്ധിക്കാം. യാത്രകള്‍ പോവുന്നതിനും അതില്‍ സന്തോഷം കണ്ടെത്തുന്നതിനും സാധിക്കുന്നു. ആരോഗ്യം കൂടുതല്‍ വെല്ലുവിളികള്‍ നേരിടുമെങ്കിലും ബന്ധുക്കളുടെ ആരോഗ്യം മികച്ചതാവുന്നു. ശനിയാഴ്ച മുതല്‍ ഗുണദോഷ സമ്മിശ്രമായിരിക്കും ഫലം.

astrology prediciton in malayalam

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം ആദ്യകാൽഭാഗം വരെ ജനിച്ചവർക്ക്)
ചിങ്ങക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് സ്വസ്ഥതക്കുറവും മനസമാധാനക്കുറവും ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. എങ്കിലും അല്‍പം സമയം കഴിഞ്ഞാല്‍ അതിന് പരിഹാരം കാണാം. സൗഹൃദത്തിന് പ്രാധാന്യം നല്‍കുമെങ്കിലും അല്‍പം കൂടുതല്‍ ശ്രദ്ധ ഏത് കാര്യത്തിലും ഉണ്ടായിരിക്കണം. പുതിയ കോഴ്‌സുകള്‍ക്ക് വേണ്ടി സമയം കണ്ടെത്തുകയും പ്രവേശനം ലഭിക്കുകയും ചെയ്യുന്നു. സാമ്പത്തിക കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്.

കന്നിക്കൂറ് (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്)
കന്നിക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ബുധനാഴ്ച മുതലാണ് കാര്യങ്ങള്‍ മികച്ചതായി മാറുന്നത്. കാര്യങ്ങള്‍ പലതും അനുകൂലമായി മാറുന്നു. വരുമാന സ്രോതസ്സുകള്‍ വര്‍ദ്ധിക്കുന്നു. ആരോഗ്യം ചില അവസരങ്ങളില്‍ മോശമാവുന്നു. നല്ല വാര്‍ത്തകള്‍ പല കോണില്‍ നിന്നും ലഭിക്കാം. പ്രതീക്ഷകള്‍ വര്‍ദ്ധിക്കുകയും അതില്‍ നേട്ടങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നു. പരീക്ഷയില്‍ വിജയം കണ്ടെത്തുന്നതിന് സാധിക്കുന്നു. ഏത് കാര്യത്തിലും ആലോചിച്ച് വേണം തീരുമാനം എടുക്കുന്നതിന്.

തുലാക്കൂറ് (ചിത്തിര രണ്ടാംപകുതിഭാഗം, ചോതി, വിശാഖം ആദ്യമുക്കാൽഭാഗം വരെ ജനിച്ചവർക്ക്)
തുലാക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് പല കാര്യങ്ങളിലും പല മേഖലകളിലും വിജയം കണ്ടെത്തുന്നതിന് സാധിക്കുന്ന ഒരു സമയമാണ് എന്നതാണ് സത്യം. തടസ്സങ്ങള്‍ പലപ്പോഴും മാറുന്നതിനും ജീവിത്തതില്‍ സന്തോഷം നിറക്കുന്നതിനും സാധിക്കുന്നു. ചൊവ്വാഴ്ച മുതല്‍ നിങ്ങളുടെ പല കാര്യങ്ങളും തടസ്സങ്ങള്‍ ഇല്ലാതെ മുന്നോട്ട് പോവുന്നു. വേണ്ടപ്പെട്ടവരോടൊപ്പം സമയം ചിലവഴിക്കുന്നതിനും ജീവിതത്തില്‍ സന്തോഷം നിറക്കുന്നതിനും സാധിക്കുന്നു.

Planet transit

വൃശ്ചികക്കൂറ് (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട വരെ ജനിച്ചവർക്ക്)
വൃശ്ചികക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് പ്രതീക്ഷിക്കാത്ത അനുകൂല മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു. എന്നാല്‍ എല്ലാ തരത്തിലുള്ള മികച്ച നേട്ടങ്ങള്‍ക്കും പ്രതികൂലമായ പ്രതിസന്ധികളും ഉടനേ തന്നെ കാത്തിരിക്കുന്നു. പല ആഗ്രഹങ്ങളും പൂര്‍ത്തീകരിക്കപ്പെടുന്നു. ധനപരമായി അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. പല ആഗ്രഹങ്ങളും സാമ്പത്തിക മാറ്റങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നതാണ്. ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നു.

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം വരെ ജനിച്ചവർക്ക്)
ധനുക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് മികച്ച മാറ്റങ്ങള്‍ നല്‍കുന്നതാണ് ഈ ആഴ്ച. എങ്കിലും നിങ്ങളുടെ ചില പ്രതീക്ഷകള്‍ താളം തെറ്റുന്നതിനുള്ള സാധ്യതയുണ്ട്. സ്ഥാനമാറ്റവും കരിയറില്‍ അനുകൂല ഫലങ്ങളും നിങ്ങള്‍ക്കുണ്ടാവുന്ന സമയമാണ്. ശനിയാഴ്ച മുതല്‍ കാര്യങ്ങള്‍ അനുകൂല ഫലങ്ങളിലേക്ക് മാറുന്നു. ധനനേട്ടങ്ങള്‍ പല കോണില്‍ നിന്നാണ് ഉണ്ടാവുന്നത്. ആഗ്രഹങ്ങളെല്ലാം തന്നെ മികച്ച മാറ്റങ്ങളിലേക്കുള്ള തുടര്‍ച്ചയായിരിക്കാം.

മകരക്കൂറ് (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി ഭാഗം വരെ ജനിച്ചവർക്ക്)
മകരക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് പ്രതികൂലമായ പല വിധത്തിലുള്ള തടസ്സം നേരിടുന്ന ഒരു ആഴ്ചയാണ്. വ്യാഴാഴാച മുതല്‍ പക്ഷേ കാര്യങ്ങള്‍ പ്രതികൂലമായി മാറുന്നു. സ്ഥാനക്കയറ്റം ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള സമയമാണ്. മന:പ്രയാസം നിങ്ങളെ വിടാതെ പിന്തുടരുന്നു. കാര്യവിജയം, ഇഷ്ടഭക്ഷണസമൃദ്ധി എന്നിവയെല്ലാം തന്നെ ഈ ആഴ്ച നിങ്ങള്‍ക്കുണ്ടാവുന്നു. ശമ്പള വര്‍ദ്ധനവിനുള്ള സാധ്യതയുണ്ട്. കരിയറിലെ മാറ്റം നിങ്ങളെ ഒരു തരത്തിലും പിന്നോട്ട് വലിക്കുകയില്ല.

weekly astrology

കുംഭക്കൂറ് (അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്)
കുംഭക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് തിങ്കളാഴ്ച മുതല്‍ തന്നെ ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. ധനയോഗവും സാമ്പത്തിക മാറ്റങ്ങളും എല്ലാം ജീവിതത്തെ മികച്ചതാക്കി മാറ്റുന്നു. ലോണ്‍ എടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിന് അനുകൂല സമയമാണ്. വേണ്ടപ്പെട്ടവരോടൊപ്പം സമയം ചിലവഴിക്കുന്നതിനും അനുകൂല മാറ്റങ്ങളിലേക്കും നിങ്ങളെ എത്തിക്കുന്നു ഈ ആഴ്ച. ആഗ്രഹിക്കുന്ന കാര്യങ്ങള്‍ എല്ലാം തന്നെ പൂര്‍ത്തീകരിക്കുന്നതിനും അതിന് വേണ്ടി പരിശ്രമിച്ച് വിജയത്തിലെത്തുന്നതിനും സാധിക്കുന്നു.

മീനക്കൂറ് (പൂരുരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി)
മീനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ബുധനാഴ്ച മുതലാണ് കാര്യങ്ങള്‍ മികച്ചതായി മാറുന്നത്. പല യാത്രകളും നിങ്ങള്‍ക്ക് തടസ്സപ്പെടുന്നതിനുള്ള സാധ്യതയുണ്ടെങ്കിലും ബുധനാഴ്ച മുതല്‍ കാര്യങ്ങള്‍ അനുകൂലമാവുന്നു. സര്‍ക്കാരില്‍ നിന്ന് പല കാര്യത്തിലും അനുകൂല മാറ്റങ്ങള്‍ ഉണ്ടാവും. വേണ്ടപ്പെട്ടവരോടൊപ്പം സമയം ചിലവഴിക്കുന്നതിനുള്ള സാധ്യത ഇവര്‍ക്കുണ്ടാവുന്ന ഒരു ആഴ്ചയാണ് എന്നതാണ് സത്യം. സുഹൃത്തുക്കളോടൊപ്പം സമയം ചിലവഴിക്കുന്നതിന് സാധിക്കുന്നു.

Story first published: Saturday, July 29, 2023, 20:48 [IST]
X
Desktop Bottom Promotion