Latest Updates
-
12 വർഷത്തെ കാത്തിരിപ്പ് അവസാനിക്കുന്നു; വ്യാഴം കർക്കടകത്തിലേക്ക് മാറുമ്പോൾ നിങ്ങളുടെ രാശിയിൽ സംഭവിക്കാൻ പോകുന്നത് ഇതാണ്! -
ജ്യേഷ്ഠ പൂർണിമ 2026: ചന്ദ്രൻ ധനുവിലേക്ക്; ഈ രാശിക്കാർക്ക് ഭാഗ്യകാലം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ -
അധിക പൗർണ്ണമി: 3 വർഷത്തിന് ശേഷം എത്തുന്ന അപൂർവ്വ ദിനം, ഐശ്വര്യത്തിനായി ചെയ്യേണ്ടത് ഇത്രമാത്രം! -
2026 മെയ് 31 രാശിഫലം: കരിയറിലും സമ്പത്തിലും വൻ കുതിച്ചുചാട്ടം, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വലിയ മാറ്റങ്ങൾ: ഇന്നത്തെ നക്ഷത്രഫലം പറയുന്നത് എന്താണ്? അശ്വതി മുതൽ രേവതി വരെ അറിയാം! -
രാശിഫലം: കരിയറിലും പ്രണയത്തിലും വൻ മാറ്റങ്ങൾ, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
പുറത്തുനിന്ന് ഭക്ഷണം കഴിച്ചാലും വണ്ണം കുറയ്ക്കാം! സൊമാറ്റോയുടെ പുതിയ 'ഹെൽത്തി' ഫീച്ചർ എങ്ങനെ ഉപയോഗിക്കാം? -
മെയ് 30-ന് അപൂർവ്വ രവി-സിദ്ധ യോഗം: നിങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ ഈ സമയം എങ്ങനെ ഉപയോഗിക്കാം? -
കരീന കപൂറിന്റെ ഫിറ്റ്നസ് രഹസ്യം ഇതാണ്; ആയിരം കലോറി എരിച്ചുകളയാൻ ഈ കളി മതി! -
വെയിൽ കൊള്ളുമ്പോൾ ചർമ്മം മാത്രമല്ല, തലയോട്ടിയും അപകടത്തിലാണ്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
ശത്രുദോഷം, കാര്യവിജയം, സ്ഥാനക്കയറ്റം, ധനയോഗം: 27 നാളുകാര്‍ക്കും സമ്പൂര്‍ണ വാരഫലം
ഓരോ നക്ഷത്രക്കാര്‍ക്കും രാശിമാറ്റവും ഗ്രഹമാറ്റവും പല വിധത്തിലാണ് ബാധിക്കുന്നത്. എന്നാല്‍ ഇതില്‍ തന്നെ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ടത് ഏതൊക്കെ നക്ഷത്രക്കാര്‍ക്ക് വരുന്ന ആഴ്ച അനുകൂല മാറ്റങ്ങള്‍ ഉണ്ടാവുന്നു, ഏതൊക്കെ നക്ഷത്രക്കാരില്‍ പ്രതികൂല മാറ്റങ്ങള്‍ ഉണ്ടാവുന്നു എന്നതിനെക്കുറിച്ച് പലര്‍ക്കും അറിയില്ല. നിങ്ങളുടെ വരുന്ന ആഴ്ച അതായത് ജൂലൈ 17 മുതല്‍ 23 വരെയുള്ള ഏഴ് ദിവസങ്ങളില്‍ ഏതൊക്കെ നക്ഷത്രക്കാര്‍ക്കാണ് അവരുടെ ആഗ്രഹങ്ങള്‍ അനുസരിച്ചുള്ള മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നത് എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം.
മേടക്കൂറ് (അശ്വതിയും ഭരണിയും കാർത്തിക ആദ്യത്തെ കാൽ ഭാഗവും)
മേടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് കര്‍ക്കിടക മാസത്തിന്റെ തുടക്കം തന്നെ അനുകൂല മാറ്റങ്ങള്‍ കൊണ്ട് വരുന്നതണ്. മേടക്കൂറുകാര്‍ക്ക് ജൂലൈ മാസത്തില്‍ നിരവധി അനുകൂല മാറ്റങ്ങള്‍ ഉണ്ടാവുന്നു. കുടുംബത്തില്‍ സന്തോഷവും സ്വസ്ഥതയും നിലനില്ക്കുന്നു. ചിലവിന്റെ കാര്യത്തില്‍ നിയന്ത്രണം വരുത്തണം. വിദ്യാര്‍ത്ഥികള്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ പഠന കാര്യത്തില്‍ ഉണ്ടാവുന്നു.

ഇടവക്കൂറ് (കാർത്തിക അവസാനത്തെ മുക്കാൽ ഭാഗവും രോഹിണിയും മകയിരത്തിന്റെ ആദ്യപകുതിയും)
ഇടവക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ജീവിതം മാറി മറിയുന്ന ഒരു സമയം തന്നയാണ്. പലപ്പോഴും തിങ്കളാഴ്ച മുതല്‍ അനുകൂലമായ പല മാറ്റങ്ങളും നിങ്ങളെ തേടി വരുന്നു. ജോലിയില്‍ അനുകൂല മാറ്റങ്ങള്‍ ഉണ്ടാവുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്പം ശ്രദ്ധിക്കണം. കര്‍ക്കിടക മാസത്തിന്റെ തുടക്കം തന്നെ നിങ്ങള്‍ക്ക് മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നതാണ്. ദൈവീകമായ കാര്യങ്ങളില്‍ അനുകൂല മാറ്റങ്ങളുണ്ടാവുന്നു.
മിഥുനക്കൂറ് (മകയിരത്തിന്റെ അവസാനപകുതിയും തിരുവാതിരയും പുണർതത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും)
മിഥുനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ ഐശ്വര്യവും സന്തോഷവും നിലനില്ക്കുന്നു. ജോലിയില്‍ അനുകൂല സാഹചര്യങ്ങള്‍ ഉണ്ടാവുന്നു. പ്രമോഷന് ലഭിക്കുകയും ശമ്പള വര്‍ദ്ധനവും നിങ്ങള്‍ക്കുണ്ടാവുന്നു. പല കാര്യങ്ങളിലും നിങ്ങളെ തേടി അനുകൂല മാറ്റങ്ങള്‍ ഉണ്ടാവുന്നു. സാമ്പത്തിക കാര്യങ്ങളില്‍ പുരോഗതിയുണ്ടാവുന്നു. നേട്ടങ്ങള്‍ പല കോണില്‍ നിന്നും നിങ്ങള്‍ക്ക് ഉണ്ടാവുന്നു.

കര്‍ക്കിടകക്കൂറ് (പുണർതത്തിന്റെ അവസാനത്തെ കാൽഭാഗവും പൂയവും ആയില്യവും)
കര്‍ക്കിടകക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് കാര്യങ്ങളെല്ലാം തന്നെ മികച്ച രീതിയില്‍ മുന്നോട്ട് കൊണ്ട് പോവുന്നതിന് സാധിക്കുന്നു. അനുകൂലമായ പല ഫലങ്ങളും നിങ്ങളെ തേടി എത്തുന്ന സമയമാണ്. ജോലിയിലെ തടസ്സങ്ങളെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും മുന്നേറുന്നതിനും സഹായിക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്നു. ജീവിതത്തില്‍ പ്രതിസന്ധികള്‍ അനുഭവിക്കേണ്ടി വരുന്നില്ല.
ചിങ്ങക്കൂറ് (മകവും പൂരവും ഉത്രത്തിന്റെ ആദ്യത്തെ കാൽ ഭാഗവും)
ചിങ്ങക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ജോലിയില്‍ മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്നു. എങ്കിലും ചെറിയ രീതിയിലുള്ള മന്ദത നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. കുടുംബത്തിന്റെ കാര്യങ്ങളില്‍ നിങ്ങള്‍ അല്പം ടെന്‍ഷനടിക്കുന്നു. ബിസിനസില്‍ അനുകൂല സാഹചര്യം ഉണ്ടാവുന്നു. ധനനേട്ടം പല കോണില്‍ നിന്നും നിങ്ങളെ തേടി എത്തുന്നു. വലിയ പ്രതിസന്ധികള്‍ ഒന്നും തന്നെ നിങ്ങളെ തേടി വരില്ലെങ്കിലും അല്പം ശ്രദ്ധയോടേ മുന്നോട്ട് പോവുന്നതിന് ശ്രദ്ധിക്കണം.

കന്നിക്കൂറ് (ഉത്രത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും അത്തവും ചിത്തിര ആദ്യത്തെ പകുതിയും)
കന്നിക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഈ ആഴ്ച കാത്തിരിക്കുന്നത് അനുകൂല ഫലങ്ങള്‍ തന്നെയാണ്. പ്രത്യേക പ്രാര്‍ത്ഥനകള്‍ പലപ്പോഴും നിങ്ങള്‍ പല കാര്യങ്ങള്‍ക്കും വേണ്ടി നടത്തുന്നു. പല കടമകളും പെട്ടെന്ന് ചെയ്ത് തീര്‍ക്കുന്നതിന് സാധിക്കുന്നു. സാമ്പത്തിക നേട്ടം നിങ്ങളെ തേടി വരുന്നു. സമാധാനവും സ്വസ്ഥതയും നിലനിര്‍ത്തുന്നതിന് സാധിക്കുന്ന സമയമാണ്. സാമ്പത്തിക വിജയം നിങ്ങളില്‍ പല മാറ്റങ്ങളും കൊണ്ട് വരുന്നു.
തുലാക്കൂറ് (ചിത്തിര അവസാനത്തെ പകുതിയും ചോതിയും വിശാഖത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും)
തുലാക്കൂറില്‍ വുന്ന മൂന്ന് നക്ഷത്രക്കാര്‍ക്കും പൊതുവേ നല്ല ഫലങ്ങള്‍ നിലനില്‍ക്കുന്ന സമയമാണ് എന്നതാണ് സത്യം. ജോലി രംഗത്ത് നിങ്ങള്‍ ആഗ്രഹിക്കുന്ന മാറ്റങ്ങള്‍ ഉണ്ടാവുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയില്‍ വിജയം കരസ്ഥമാക്കുന്നതിന് സാധിക്കുന്നു. ഉത്തരവാദിത്വങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് സാധിക്കുന്നു. പഠനാവശ്യത്തിന് വേണ്ടി നിങ്ങള്‍ ഏറെ ദൂരം മുന്നോട്ട് പോവുന്നു. ജോലി ഉത്തരവാദിത്വത്തോടെ ചെയ്ത് തീര്‍ക്കുന്നതിന് സാധിക്കുന്നു.

വൃശ്ചികക്കൂറ് (വിശാഖത്തിന്റെ അവസാനത്തെ കാൽ ഭാഗവും അനിഴവും തൃക്കേട്ടയും)
വൃശ്ചികക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് പല കാര്യങ്ങളിലും മന്ദത അനുഭവപ്പെടുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ ചെറിയ പ്രശ്നങ്ങള്‍ ഉണ്ടാവുമെങ്കിലും അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി നിങ്ങള്‍ക്ക് സാധിക്കുന്നു. കുടുംബത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ക്ക് അല്പം കൂടുതല്‍ ശ്രദ്ധയുണ്ടാവുന്നു. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും നിലനില്ക്കുന്നു. സാമ്പത്തിക കാര്യങ്ങളില്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്.
ധനുക്കൂറ് (മൂലവും പൂരാടവും ഉത്രാടത്തിന്റെ ആദ്യത്തെ കാൽഭാഗവും)
ധനുക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് പൊതുവേ അനുകൂല ഫലങ്ങള്‍ ഉണ്ടാവുന്ന സമയമാണ്. അതുകൊണ്ട് തന്നെ ജീവിതം മികച്ചതാവുന്നു. ജോലിയില്‍ പ്രതിസന്ധികള്‍ ഒന്നും തന്നെ ഉണ്ടാവുന്നില്ല എന്നതാണ് സത്യം. കുടുംബത്തില്‍ സന്തോഷവും സമാധാനവും സ്വസ്ഥതയും നിലനില്‍ക്കുന്നതിന് സാധിക്കുന്നു. ജോലിയിലെ മാറ്റങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നവയായിരിക്കും. ജോലിയില്‍ നിങ്ങള്‍ കരുതുന്നതിനേക്കാള്‍ മികച്ച രീതിയില്‍ കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കുന്നതിന് സാധിക്കുന്നു.

മകരക്കൂറ് (ഉത്രാടത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും തിരുവോണവും അവിട്ടത്തിന്റെ ആദ്യപകുതിയും)
മകരക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് സമാധാനവും സ്വസ്ഥതയും നിലനില്‍ക്കുന്ന സമയമാണ്. ജോലിയില്‍ മികച്ച നേട്ടങ്ങള്‍ ഉണ്ടാവുന്നു. പ്രമേഹ സംബന്ധമായ രോഗങ്ങള്‍ നിങ്ങളെ അലട്ടുന്നു, ആരോഗ്യത്തിന്റെ കാര്യം അല്പം കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്. ചില കാര്യങ്ങളില്‍ ചെറിയ കാലതാമസം നേരിടേണ്ടി വരുന്നു. ദൈവാനുഗ്രഹം വര്‍ദ്ധിക്കുന്ന സമയമാണ്. അതുകൊണ്ട് തന്നെ അല്പം ശ്രദ്ധിക്കണം.
കുംഭക്കൂറ് (അവിട്ടത്തിന്റെ അവസാനപകുതിയും ചതയവും പൂരുരുട്ടാതി ആദ്യത്തെ മുക്കാൽ ഭാഗവും)
കുഭക്കൂറില് വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ജോലിയുടെ കാര്യത്തില്‍ ചെറിയ പ്രതിസന്ധികള്‍ ഉണ്ടാവുന്നുണ്ട്. പല കാര്യങ്ങളും നിങ്ങളില്‍ മാറി മറിഞ്ഞ് വരുന്ന സമയമാണ്. ദൈവാനുഗ്രഹം വര്‍ദ്ധിക്കുന്ന സമയമായതിനാല്‍ ജീവിതത്തില്‍ പ്രതിസന്ധികള്‍ നിങ്ങളെ ബാധിക്കുകയില്ല. ആരോഗ്യം ശ്രദ്ധിക്കണം. ഏറ്റെടുത്ത കാര്യം പൂര്‍ത്തിയാക്കുന്നതില്‍ ചെറിയ രീതിയില്‍ കാലതാമസം നേരിടേണ്ടി വരുന്നു. ജീവിതത്തില്‍ സ്വസ്ഥതയും സമാധാനവും നിലനില്ക്കുന്നു.

മീനക്കൂറ് (പൂരുരുട്ടാതിയുടെ അവസാനത്തെ കാൽഭാഗവും ഉത്തൃട്ടാതിയും രേവതിയും)
മീനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് പല കാര്യങ്ങളിലും നല്ല ഫലങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്ന സമയമാണ്. പലപ്പോഴും കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും നിലനില്ക്കുന്നു. ജോലിരംഗത്ത് സ്വസ്ഥതയും സമാധാനവും ഉണ്ടാവുന്നു. കുടുംബ കാര്യങ്ങളിലും ജോലി രംഗത്തും സ്വസ്ഥതയും സമാധാനവും നിലനിര്‍ത്തുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. സാമ്പത്തിക കാര്യങ്ങളില്‍ നേട്ടമുണ്ടാക്കാന്‍ സാധിക്കുകയും അത് വഴി ജീവിതത്തില്‍ അനുകൂല മാറ്റങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നു.



Click it and Unblock the Notifications
