Latest Updates
-
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യദേവത കനിയുന്ന ദിവസം; പണവും പ്രശസ്തിയും തേടിയെത്തും -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ശ്രദ്ധിക്കേണ്ടവര്‍ ഇവര്‍ -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ജാഗ്രത വേണം -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യോദയം; ശനിദോഷം മാറാൻ വഴിയിതാ -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; ചിലര്‍ക്ക് പണച്ചെലവ് കൂടും -
2026 ഏപ്രിൽ 2: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യോദയം; പണവും പ്രശസ്തിയും തേടിയെത്തും -
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം
സമ്പൂര്‍ണ നക്ഷത്രഫലം: സാമ്പത്തികലബ്ധി, സന്താനഭാഗ്യം, കരിയര്‍നേട്ടങ്ങള്‍
ഓരോ ആഴ്ചയിലേയും നക്ഷത്രഫലത്തില്‍ പലപ്പോഴും പ്രതീക്ഷയോടെ മുന്നോട് പോവുന്നവര്‍ നിരവധിയാണ്. എന്നാല്‍ ഇത് എപ്രകാരം നിങ്ങളില്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നു എന്ന് പലര്‍ക്കും അറിയില്ല. വരുന്ന ആഴ്ചയില്‍ വാരഫലം അനുസരിച്ച് ചില മാറ്റങ്ങള്‍ ജീവിതത്തില്‍ കൊണ്ട് വരുന്നതിന് പലരും ശ്രമിക്കുന്നു. അശ്വതി മുതല്‍ രേവതി വരെയുള്ള നക്ഷത്രക്കാരില്‍ അനുകൂലമായ പല മാറ്റങ്ങളും പ്രതികൂലമാറ്റങ്ങളും ഉണ്ടാവുന്നു.
ഗ്രഹമാറ്റം അനുസരിച്ച് ഓരോ രാശിക്കാരിലും ഓരോ തരത്തിലുള്ള മാറ്റങ്ങള്‍ സംഭവിക്കുന്നു. ഇതില്‍ തന്നെ നിങ്ങളുടെ ജീവിതത്തില്‍ മുന്നോട്ട് പോവുന്നതിനുള്ള ഊര്‍ജ്ജവും ഇത്തരം ജ്യോതിഷ പ്രവചനങ്ങളിലൂടെ നിങ്ങള്‍ക്ക് ലഭിക്കുന്നു. ഏതൊക്കെ നക്ഷത്രക്കാരിലാണ് മാറ്റങ്ങള്‍ അനുകൂലമാവുന്നത് ആരിലൊക്കെ ശ്രദ്ധയോടെ മുന്നോട്ട് പോവണം എന്നതിനെക്കുറിച്ച് ഈ ലേഖനത്തില്‍ വായിക്കാം.
മേടക്കൂറ് (അശ്വതിയും ഭരണിയും കാർത്തിക ആദ്യത്തെ കാൽ ഭാഗവും)
മേടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് പല പുതിയ കാര്യങ്ങള്‍ക്കും തുടക്കം കുറിക്കുന്ന ഒരു സമയമാണ്. കുടുംബത്തില്‍ മംഗള കാര്യങ്ങള്‍ നടക്കുന്നു. ഈശ്വരാനുഗ്രഹം ഇവരുടെ കൂടെ ഉണ്ടാവുന്നു. ഏറ്റെടുത്ത കാര്യങ്ങളെല്ലാം തന്നെ പൂര്‍ത്തീകരിക്കുന്നതിന് സാധ്യതയുണ്ട്. ശരീരത്തിന്റെ ആരോഗ്യം വീണ്ടെടുക്കുന്നതിന് സാധിക്കുന്നു. തടസ്സങ്ങള്‍ ജീവിതത്തില്‍ നിന്നും ഒഴിഞ്ഞ് മാറുന്നു.
ഇടവക്കൂറ് (കാർത്തിക അവസാനത്തെ മുക്കാൽ ഭാഗവും രോഹിണിയും മകയിരത്തിന്റെ ആദ്യപകുതിയും)
ഇടവക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് പൊതുവേ അനുകൂലഫലങ്ങള്‍ ഉണ്ടാവുന്ന ആഴ്ചയാണ് എന്നതില്‍ സംശയം വേണ്ട. ആരോഗ്യം അല്‍പം ശ്രദ്ധിക്കണം. ജോലിയിലെ നേട്ടങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നു. സാമ്പത്തിക കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്. എങ്കിലും സാമ്പത്തിക നേട്ടം നിങ്ങള്‍ക്കുണ്ടാവും. കുടുംബത്തില്‍ സമാധാനവും സന്തോഷവും നിലനില്‍ക്കുന്നു.

മിഥുനക്കൂറ് (മകയിരത്തിന്റെ അവസാനപകുതിയും തിരുവാതിരയും പുണർതത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും)
മിഥുനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് കാര്യങ്ങളെല്ലാം തന്നെ അനുകൂലമായി സംഭവിക്കുന്നു. ജോലിയില്‍ മികച്ച മാറ്റങ്ങളുണ്ടാവുന്നു. ജോലിയില്‍ പുരോഗതി സംഭവിക്കും. സാമ്പത്തിക രംഗത്തും നിങ്ങള്‍ക്ക് അനുകൂല സമയമായിരിക്കും. പൊതുവേ കരിയറില്‍ നിരവധി അവസരങ്ങള്‍ നിങ്ങളെ തേടി വരുന്നു. ഏറ്റെടുത്ത കാര്യങ്ങള്‍ എല്ലാം തന്നെ വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നു. സന്താനസൗഭാഗ്യവും നിങ്ങളെ തേടി എത്തുന്നു.
കര്‍ക്കിടകക്കൂറ് (പുണർതത്തിന്റെ അവസാനത്തെ കാൽഭാഗവും പൂയവും ആയില്യവും)
കര്‍ക്കിടകക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് കുടുംബത്തിലെ സ്വസ്ഥത തിരിച്ച് ലഭിക്കുന്നു. പൊതുവേ ഗുണഫലങ്ങള്‍ നല്‍കുന്ന ഒരു ആഴ്ച തന്നെയായിരിക്കും. സുഹൃത്തുക്കളുടേയും ബന്ധുക്കളുടേയും സഹകരണം പല കാര്യത്തിലും നിങ്ങള്‍ക്കുണ്ടാവുന്നു. മുടങ്ങിക്കിടക്കുന്ന കാര്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കുന്നു. പല കാര്യങ്ങളിലും മാറ്റങ്ങള്‍ കൊണ്ട് വരുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു.
ചിങ്ങക്കൂറ് (മകവും പൂരവും ഉത്രത്തിന്റെ ആദ്യത്തെ കാൽ ഭാഗവും)
ചിങ്ങക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് വ്യാഴത്തിന്റെ അനുകൂല സ്ഥാനം പല വിധത്തിലുള്ള മാറ്റങ്ങള്‍ കൊണ്ട് വരുന്നു. അതുകൊണ്ട് തന്നെ പ്രശ്‌നങ്ങളെല്ലാം അവസാനിക്കുന്ന സമയമാണ്. വരുമാനത്തില്‍ വര്‍ദ്ധനവുണ്ടാവുന്നു. സാമ്പത്തിക കാര്യങ്ങളില്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്ന മാറ്റങ്ങളാണ് ഉണ്ടാവുന്നത്. ജോലിയിലും അനുകൂല മാറ്റങ്ങള്‍ പ്രതീക്ഷിക്കാം.
കന്നിക്കൂറ് (ഉത്രത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും അത്തവും ചിത്തിര ആദ്യത്തെ പകുതിയും)
കന്നിക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ജോലിയിലെ തടസ്സങ്ങളെ ഇല്ലാതാക്കുന്നതിന് സാധിക്കുന്നു. പല വിധത്തിലുള്ള പ്രതിസന്ധികള്‍ നിങ്ങള്‍ക്ക് അനുഭവിക്കേണ്ടതായി വരുമെങ്കിലും അതിനെല്ലാം അവസാനമാണ് ഈ സമയം. സാമ്പത്തിക ലബ്ധിയും അനുകൂല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ നിറം വര്‍ദ്ധിപ്പിക്കും. കരിയറില്‍ ആഗ്രഹിക്കുന്നത് പോലെയുള്ള അവസരങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്നു. സാമ്പത്തികമായി നിങ്ങള്‍ക്ക് പല കോണില്‍ നിന്നും ലാഭം ഉണ്ടാവുന്നു.

തുലാക്കൂറ് (ചിത്തിര അവസാനത്തെ പകുതിയും ചോതിയും വിശാഖത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും)
തുലാക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് വലിയ പ്രതിസന്ധികള്‍ ഒന്നും തന്നെ അനുഭവപ്പെടുന്നില്ല. പല വിധത്തിലുള്ള ഗുണഫലങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്നു. ജോലി സ്ഥലത്ത് നിന്ന് പുതിയ മാറ്റങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ അനുകൂലമായ പല നേട്ടങ്ങളും ഉണ്ടാവുന്നു. പുതിയ സ്ഥാനമാനങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. വരുമാനം വര്‍ദ്ധിക്കുന്നു. ബന്ധുസമാഗമത്തിനുള്ള സാധ്യതയും ഉണ്ട്.
വൃശ്ചികക്കൂറ് (വിശാഖത്തിന്റെ അവസാനത്തെ കാൽ ഭാഗവും അനിഴവും തൃക്കേട്ടയും)
വൃശ്ചികക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ചില ദിവസങ്ങളില്‍ ദൈവാനുഗ്രഹം വളരെ കൂടുതലായിരിക്കും. പൊതുവേ അനുകൂലമായ ഫലങ്ങള്‍ നിങ്ങളെ തേടി വരുന്നു. രണ്ടാമത്തെ ആഴ്ചയില്‍ കൂടുതല്‍ നല്ല ഫലങ്ങള്‍ നിങ്ങള്‍ക്കുണ്ടാവും എന്നതാണ് സത്യം. പ്രതിസന്ധികളെ നിസ്സാരമമായി മറികടക്കാവുന്നതാണ്. ആരോഗ്യപ്രശ്‌നങ്ങളില്‍ നിന്ന് മോചനം ലഭിക്കുന്നു. എല്ലാ തരത്തിലുള്ള മാറ്റങ്ങളും ഉള്‍ക്കൊള്ളുന്നതിനും സാധിക്കുന്നു.
ധനുക്കൂറ് (മൂലവും പൂരാടവും ഉത്രാടത്തിന്റെ ആദ്യത്തെ കാൽഭാഗവും)
ധനുക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് പ്രതിസന്ധികള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. മനസ്സിന്റെ സ്വസ്ഥത നിലനിര്‍ത്തുന്നതിനുള്ള സാധ്യതയുണ്ട്. രോഗങ്ങളില്‍ നിന്ന് മോചനം ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. വിദ്യാര്‍ത്ഥികള്‍ പഠനേതര കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കണം. നിരവധി അവസരങ്ങള്‍ ഇവരെ തേടി വരും എന്നതാണ് സത്യം. മാനസികാരോഗ്യം വളരെ പ്രധാനപ്പെട്ടതാണ് എന്ന് നിങ്ങള്‍ക്ക് ഉറപ്പിക്കാന്‍ സാധിക്കുന്നു. ദൈവാനുഗ്രഹത്തോടെ എല്ലാ കാര്യങ്ങളും മികച്ച രീതിയില്‍ നടക്കുന്നു.
മകരക്കൂറ് (ഉത്രാടത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും തിരുവോണവും അവിട്ടത്തിന്റെ ആദ്യപകുതിയും)
മകരക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് പൊതുവേ അനുകൂല ഫലങ്ങള്‍ ഉണ്ടാവുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. പല വിധത്തിലുള്ള അനുകൂല ഫലങ്ങളും നിങ്ങള്‍ക്കുണ്ടാവും. പ്രതിസന്ധികളെ മറികടക്കുന്നതിന് സാധിക്കുന്നു. സാമ്പത്തിക കാര്യങ്ങളില്‍ നേട്ടങ്ങള്‍ ഉണ്ടാവാം. വിദ്യാര്‍ത്ഥികള്‍ പഠന കാര്യങ്ങളില്‍ മുന്നിട്ട് നില്‍ക്കുന്നു. വിദേശത്ത് നിന്ന് ധാരാളം അവസരങ്ങള്‍ നിങ്ങളെ തേടി എത്തുന്നു.

കുംഭക്കൂറ് (അവിട്ടത്തിന്റെ അവസാനപകുതിയും ചതയവും പൂരുരുട്ടാതി ആദ്യത്തെ മുക്കാൽ ഭാഗവും)
കുംഭക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് പൊതുവേ മികച്ച ഫലങ്ങള്‍ ആണ അനുഭവപ്പെടുന്നത്. ആദ്യ പകുതിയില്‍ ജീവിതത്തില്‍ ചെറിയ തോതില്‍ പ്രതിസന്ധികളും അലസതയും ഉണ്ടാവുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ യാതൊരു വിധത്തിലുള്ള പ്രശ്‌നങ്ങളും ഉണ്ടാവുന്നില്ല. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും നിലനില്‍ക്കുന്നു. സമാധാനത്തോടെ ജീവിതം മുന്നോട്ട് കൊണ്ട് പോവുന്നചിന് സാധിക്കുന്നു.
മീനക്കൂറ് (പൂരുരുട്ടാതിയുടെ അവസാനത്തെ കാൽഭാഗവും ഉത്തൃട്ടാതിയും രേവതിയും)
മീനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് പൊതുവേ അനുകൂല ഫലങ്ങള്‍ ഉണ്ടാവുന്ന ഒരു സമയമാണ്. ജോലി രംഗത്തെ തടസ്സങ്ങള്‍ മാറിക്കിട്ടുന്നു. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും നിലനിര്‍ത്തുന്നതിന് സാധിക്കുന്നു. ഏറ്റെടുത്ത കാര്യങ്ങള്‍ എല്ലാം തന്നെ മികച്ച രീതിയില്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കുന്നു. സാമ്പത്തിക കാര്യങ്ങളില്‍ നേരിയ മാറ്റവും പുരോഗതിയും ഉണ്ടാവും. പഠന കാര്യങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിജയം കരസ്ഥമാക്കാന്‍ സാധിക്കുന്നു.



Click it and Unblock the Notifications






