സമ്പൂര്‍ണ നക്ഷത്രഫലം: 2023 ജൂണ്‍ 18 - 24 വരെ 27 നക്ഷത്രക്കാര്‍ക്കും ഗുണദോഷഫലങ്ങള്‍

വാരഫലത്തെക്കുറിച്ച് അറിയുന്നതിന് പലര്‍ക്കും താല്‍പ്പര്യം കാണും, വരുന്ന ആഴ്ചയിലെ സമ്പൂര്‍ണ നക്ഷത്രഫലം എന്താണെന്നും ഓരോ നക്ഷത്രക്കാരേയും ഇത് എപ്രകാരം ബാധിക്കും എന്നും നമുക്ക് നോക്കാം. ഈ ആഴ്ചയില്‍ ശനി വക്രഗതി പ്രാപിക്കുന്നു. അത് കൂടാതെ പല ഗ്രഹങ്ങളിലും മാറ്റം സംഭവിക്കുകയും അത് നമ്മുടെ ജീവിതത്തെ ബാധിക്കുകയും ചെയ്യുന്നു. എപ്രകാരം ജ്യോതിഷത്തിലെ വാരഫലം എന്തൊക്കെയൊണെന്നും ഇതിനെക്കുറിച്ചും കൂടുതല്‍ അറിയാന്‍ വായിക്കൂ

മേടക്കൂറ് (അശ്വതിയും ഭരണിയും കാർത്തിക ആദ്യത്തെ കാൽ ഭാഗവും)
മേടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവര്‍ വിചാരിച്ച കാര്യങ്ങള്‍ നേടിയെടുക്കാന്‍ സാധിക്കുന്നു. ഗുണ ഫലങ്ങള്‍ അധികരിച്ച് നില്‍ക്കുന്ന ആഴ്ചയാണ് എന്നതാണ് സത്യം. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും നിങ്ങള്‍ക്ക് ഉണ്ടാവുന്നു. ചിലവിന്റെ കാര്യത്തില്‍ പലപ്പോഴും ബജറ്റ് താളം തെറ്റുന്നു. പഠന കാര്യങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല മാറ്റങ്ങളുണ്ടാവുന്നു.

ZODIAC SIGN

ഇടവക്കൂറ് (കാർത്തിക അവസാനത്തെ മുക്കാൽ ഭാഗവും രോഹിണിയും മകയിരത്തിന്റെ ആദ്യപകുതിയും)
ഇടവക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്ന സമയമാണ്. ഇത് പലപ്പോഴും നിങ്ങളില്‍ പോസിറ്റീവ് മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ജോലിയില്‍ പ്രശ്‌നങ്ങള്‍ പൂര്‍ണമായും ഇല്ലാതാവുന്നു. കര്‍മ്മരംഗത്ത് മികച്ച മാറ്റങ്ങളും സംഭവിക്കുന്നു. ആാേഗ്യത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധ വേണം. അല്ലാത്ത പക്ഷം അത് പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കും.

മിഥുനക്കൂറ് (മകയിരത്തിന്റെ അവസാനപകുതിയും തിരുവാതിരയും പുണർതത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും)
മിഥുനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അനുകൂലമായ ഫലം നല്‍കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. കുടുംബത്തിന്റെ കാര്യത്തില്‍ മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്നു. സാമ്പത്തിക പുരോഗതി പല കാര്യങ്ങളിലും നിങ്ങളെ തേടി എത്തുന്നു. ദൈവാനുഗ്രഹത്തില്‍ എല്ലാ കാര്യങ്ങളും സുഗമമായി നടക്കുന്നു. ആരോഗ്യം ശ്രദ്ധിക്കണം. കുടുംബത്തിലെ സ്വസ്ഥതയും സമാധാനവും നിലനില്‍ക്കുന്നു.

കര്‍ക്കിടക്കൂറ് (പുണർതത്തിന്റെ അവസാനത്തെ കാൽഭാഗവും പൂയവും ആയില്യവും)
കര്‍ക്കിടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അനുകൂല ഫലങ്ങളാണ് ഈ ആഴ്ചയില്‍ ഉണ്ടാവുന്നത്. ചെയ്യുന്ന കാര്യങ്ങളിലെല്ലാം തന്നെ അനുകൂല മാറ്റങ്ങളും അനുകൂല ഫലങ്ങളും ഉണ്ടാവുന്നു. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാവുന്നു. ആരോഗ്യം ശ്രദ്ധിക്കണം. എല്ലാ അര്‍ത്ഥത്തിലും സാമ്പത്തികമായ പല മാറ്റങ്ങളും സംഭവിക്കുന്ന സമയമാണ്. ജോലിയില്‍ അനുകൂലമായ മാറ്റങ്ങളുണ്ടാവുന്നു.

LEO

ചിങ്ങക്കൂറ് (മകവും പൂരവും ഉത്രത്തിന്റെ ആദ്യത്തെ കാൽ ഭാഗവും)
ചിങ്ങക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അനൂകൂലമായ ആഴ്ചയാണ് വരുന്ന ആഴ്ച. ജോലി രംഗത്തുണ്ടാവുന്ന മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തെ അനുകൂലമായി സ്വാധീനിക്കുന്നു. ജോലിയില്‍ ചെറിയ രീതിയിലുള്ള പ്രതിസന്ധികള്‍ തരണം ചെയ്യേണ്ടി വരുന്നു. കുടുംബത്തില്‍ അനുകൂലമായ പല മാറ്റങ്ങളും സംഭവിക്കുന്ന ഒരു സമയമാണ്. മംഗള കാര്യങ്ങള്‍ നിങ്ങളുടെ കുടുംബത്തില്‍ സന്തോഷം നിറക്കുന്നു. സ്വസ്ഥതയും സമാധാനവും നിലനില്‍ക്കുന്നു.

കന്നിക്കൂറ് (ഉത്രത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും അത്തവും ചിത്തിര ആദ്യത്തെ പകുതിയും)
കന്നിക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അനുകൂല ഫലങ്ങള്‍ ഉണ്ടാവുന്ന സമയമാണ്. ഏറ്റെടുത്ത കാര്യങ്ങള്‍ എല്ലാം തന്നെ നിങ്ങള്‍ക്ക് പൂര്‍ണമായും പൂര്‍ത്തിയാക്കുന്നതിന് സാധിക്കുന്നു. നിങ്ങളുടെ ഈശ്വരാധീനം വര്‍ദ്ധിക്കുന്നു. ചെയ്യുന്ന കാര്യങ്ങളില്‍ എല്ലാം തന്നെ മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്നു. അതെല്ലാം അനുകൂലമായി മാറുന്ന സമയം കൂടിയാണ് എന്നതില്‍ സംശയം വേണ്ട.

തുലാക്കൂറ് (ചിത്തിര അവസാനത്തെ പകുതിയും ചോതിയും വിശാഖത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും)
തുലാക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഈ ആഴ്ച അനുകൂല മാറ്റങ്ങള്‍ അവരുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. മികച്ച ഫലങ്ങളാണ് കരിയറില്‍ ഉണ്ടാവുന്നത്. എല്ലാ അര്‍ത്ഥത്തിലും നിങ്ങള്‍ക്ക് പോസിറ്റീവ് ഫലങ്ങള്‍ ലഭിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. ഉത്തരവാദിത്വം വര്‍ദ്ധിക്കുകയും അതെല്ലാം നിറവേറ്റുന്നതിന് സാധിക്കുകയും ചെയ്യുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമായ അവസരങ്ങളും സമയവും ആണ് എന്നതില്‍ സംശയം വേണ്ട.

വൃശ്ചികക്കൂറ് (വിശാഖത്തിന്റെ അവസാനത്തെ കാൽ ഭാഗവും അനിഴവും തൃക്കേട്ടയും)
വൃശ്ചികക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് പല വിധത്തിലുള്ള അനൂകൂല മാറ്റങ്ങള്‍ ഈ ആഴ്ചയില്‍ ഉണ്ടാവുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ക്ക് ചെറിയ പ്രശ്‌നങ്ങള്‍ അനുഭവിക്കേണ്ടി വരുന്നു. എന്നാല്‍ അതില്‍ നിന്നും നിങ്ങള്‍ക്ക് പെട്ടെന്ന് മോചനം ലഭിക്കുന്നു. കുടുംബത്തില്‍ സമാധാനവും സന്തോഷവും നിലനില്‍ക്കുന്നു. പണത്തിന്റെ കാര്യത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാവുകയില്ല.

ASTRO

ധനുക്കൂറ് (മൂലവും പൂരാടവും ഉത്രാടത്തിന്റെ ആദ്യത്തെ കാൽഭാഗവും)
ധനുക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് പ്രതിസന്ധികള്‍ ഒന്നും ഇല്ലാതെ മുന്നോട്ട് പോവുന്നതിന് സാധിക്കുന്നു. പൊതുവേ അനുകൂലമായ ഫലങ്ങളാണ് നിങ്ങള്‍ക്കുണ്ടാവുന്നത്. ജോലിരംഗത്തും സ്വസ്ഥതയും സമാധാനവും ഉണ്ടാവുന്നു. പുതിയ ഉത്തരവാദിത്വം നിറവേറ്റുന്നതിന് വേണ്ടി നിങ്ങള്‍ക്ക് സാധിക്കുന്നു. ജോലിയുടെ കാര്യത്തില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്ന സമയമാണ്. എങ്കിലും അല്‍പം ശ്രദ്ധ വേണം.

മകരക്കൂറ് (ഉത്രാടത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും തിരുവോണവും അവിട്ടത്തിന്റെ ആദ്യപകുതിയും)
മകരക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് പ്രാര്‍ത്ഥനകള്‍ കൂടുതല്‍ വേണ്ട സമയമാണ്. പലപ്പോഴും ജോലിസ്ഥലത്തെ പ്രതിസന്ധികള്‍ വര്‍ദ്ധിക്കുന്നു. ഇതെല്ലാം നിങ്ങളുടെ ജീവിതത്തെ പ്രശ്‌നത്തിലാക്കുന്നു. എങ്കിലും ആഴ്ചയുടെ അവസാനത്തോടെ കാര്യങ്ങള്‍ മികച്ച രീതിയിലേക്ക് മാറുന്നു. ജോലി സ്ഥലത്ത് നിങ്ങളുടെ നേട്ടങ്ങള്‍ പോലും വിലയിരുത്തപ്പെടുന്നില്ല. എങ്കിലും പിന്നീട് കഠിനാധ്വാനത്തിന് ഫലം ലഭിക്കുന്നു. ആരോഗ്യം ശ്രദ്ധിക്കണം.

കുംഭക്കൂറ് (അവിട്ടത്തിന്റെ അവസാനപകുതിയും ചതയവും പൂരുരുട്ടാതി ആദ്യത്തെ മുക്കാൽ ഭാഗവും)
കുംഭക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് കണ്ടകശനിയുടെ സമയമാണ്. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധയോടെ വേണം കാര്യങ്ങള്‍ ചെയ്യുന്നതിന്. എങ്കിലും ദൈനവാനുഗ്രഹം ഉള്ളതിനാല്‍ നിങ്ങള്‍ക്ക് പല പ്രശ്‌നങ്ങളും പ്രതിരോധിക്കാന്‍ സാധിക്കുന്നു. അതുകൊണ്ട് തന്നെ വലിയ പ്രശ്‌നങ്ങള്‍ നിങ്ങളെ ബാധിക്കുന്നില്ല. ആരോഗ്യം ശ്രദ്ധിക്കണം. ഏറ്റെടുത്ത ദൗത്യം പൂര്‍ത്തിയാക്കുന്നതിന് വേണ്ടി അല്‍പം കഷ്ടപ്പെടേണ്ടി വരുന്നു.

മീനക്കൂറ് (പൂരുരുട്ടാതിയുടെ അവസാനത്തെ കാൽഭാഗവും ഉത്തൃട്ടാതിയും രേവതിയും)
മീനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ചെയ്യുന്ന കാര്യങ്ങളില്‍ എല്ലാം തന്നെ മികച്ച ഫലങ്ങള്‍ പ്രതീക്ഷിക്കാം. സാമ്പത്തികമായി അനുകൂല സമയമാണ് എന്നത് കൊണ്ട് തന്നെ നിങ്ങളുടെ ജീവിതം സന്തോഷത്തിന്റേതായി മാറുന്നു. കാര്യങ്ങളെല്ലാം മികച്ച രീതിയില്‍ മുന്നോട്ട് പോവുന്നു. സാമ്പത്തികമായി മികച്ച മാറ്റം സംഭവിക്കുന്നു. കാര്യങ്ങള്‍ നിങ്ങള്‍ ആഗ്രഹിച്ചത് പോലെ മുന്നോട്ട് പോവുന്നു.

Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്‌സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.

Story first published: Saturday, June 17, 2023, 21:19 [IST]
X
Desktop Bottom Promotion