Latest Updates
-
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം -
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്‍പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം -
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍ -
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി
ധനയോഗം, ഇഷ്ടമാംഗല്യം, ജോലിയില്‍ ഉയര്‍ച്ച: ഒരാഴ്ചയിലെ സമ്പൂര്‍ണ നക്ഷത്രഫലം
രാശിഫലവും നക്ഷത്രഫലവും എല്ലാം നിങ്ങളുടെ ജീവിതത്തെക്കുറിച്ച് കൃത്യമായി മനസ്സിലാക്കുന്നതിന് സഹായിക്കുന്നു. ഗ്രഹപ്രകാരം ഉണ്ടാവുന്ന അല്ലെങ്കില്‍ രാശിപ്രകാരം ഉണ്ടാവുന്ന പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും പ്രതികൂലമായ സ്വാധീനം ചെലുത്തുന്നു. എന്നാല്‍ ഇത്തരം മാറ്റങ്ങളില്‍ നമ്മള്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഓരോ ആഴ്ചയിലും ഇതെങ്ങനെ നിങ്ങളുടെ ജീവിതത്തെ ബാധിക്കുന്നു എന്ന് നമുക്ക് നോക്കാവുന്നതാണ്.
സമ്പൂര്‍ണ നക്ഷത്രഫലം അനുസരിച്ച് ജീവിതത്തില്‍ ഉണ്ടാവുന്ന മാറ്റങ്ങളില്‍ നിങ്ങള്‍ ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട്. ഇതില്‍ തന്നെ അറിഞ്ഞിരിക്കേണ്ടത് എപ്പോഴും 27 നക്ഷത്രക്കാരിലും ഉണ്ടാവുന്ന അനുകൂല മാറ്റങ്ങളെക്കുറിച്ചാണ്. ഏതൊക്കെ നാളുകാര്‍ ശ്രദ്ധിക്കണം, ഏതൊക്കെ നാളുകാരില്‍ ദോഷഫലങ്ങള്‍ ഗുണഫലങ്ങള്‍ ഉണ്ടാക്കുന്നു എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം.

മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്)
മേടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്ന ആഴ്ചയാണ് ഈ ആഴ്ച. ആരോഗ്യ കാര്യങ്ങളില്‍ കൂടുതല്‍ മാറ്റങ്ങള്‍ ഉണ്ടാവുന്നു. വ്യാഴാഴ്ച മുതല്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്നു. അനുകൂലമായ പല മാറ്റങ്ങളും നിങ്ങളെ അത്ഭുതപ്പെടുത്തുന്നു. കാര്യഗൗരവത്തോടെ പല കാര്യങ്ങള്‍ ചെയ്യുന്നതിനും അതില്‍ വിജയിക്കുന്നതിനും സഹായിക്കുന്നു. പല ആഗ്രഹങ്ങളും പൂര്‍ത്തീകരിക്കുന്നതിനുള്ള സാധ്യതയുണ്ട്. വേണ്ടപ്പെട്ടവരോടൊപ്പം സമയം ചിലവഴിക്കുന്നതിനുള്ള സാധ്യതയുണ്ട്. ജീവിതം സന്തോഷത്തിന്റേതായി മാറുന്നു.
ഇടവക്കൂറ് (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്)
ഇടവക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് നാലാം ഭാവത്തിലാണ് ചൊവ്വയുടെ സ്ഥാനം വരുന്നത്. തൊഴിലില്‍ കൂടുതല്‍ കാര്യക്ഷമത വര്‍ദ്ധിക്കുന്നു. പല കോണില്‍ നിന്നും നിങ്ങളെ തേടി മികച്ച അവസരങ്ങള്‍ വരുന്നു. അനാവശ്യമായി പണം ചിലവാക്കേണ്ടി വരുന്നു. തടസ്സപ്പെട്ടിരിക്കുന്ന കാര്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് സാധിക്കുന്നു. വായ്പാ തിരിച്ചടവുകള്‍ മികച്ച രീതിയില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നു. സാമ്പത്തിക ചിലവുകള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. യാത്രാക്ലേശം വര്‍ദ്ധിക്കുന്നു.
മിഥുനക്കൂറ് (മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്)
മിഥുനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ചൊവ്വയുടെ മാറ്റം അനുകൂലവും പ്രതികൂലവുമായ മാറ്റങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു. സാഹചര്യങ്ങള്‍ അനുകൂലമായി വരുന്നു. ആയുധം, അഗ്നി എന്നിവ ഉപയോഗിക്കുമ്പോള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. തിങ്കള്‍ മുതല്‍ വെള്ളി വരെ നിങ്ങള്‍ക്ക് അല്‍പം ശ്രദ്ധിക്കേണ്ടതാണ്. സാമ്പത്തികമായി മികച്ച മാറ്റങ്ങള്‍ നിങ്ങളില്‍ ഉണ്ടാവുന്നു. സമയം വളരെയധികം നിങ്ങളില്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നു.

കര്‍ക്കിടകക്കൂറ് (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം)
കര്‍ക്കിടകക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അമിത ദേഷ്യം നിയന്ത്രിക്കാനാവണം എന്നില്ല. ഇതിന്റെ ഫലമായി നിങ്ങള്‍ക്ക് നിരവധി മാറ്റങ്ങള്‍ ഉണ്ടാവുന്നു. സാമ്പത്തികമായി ഗുണം വര്‍ദ്ധിക്കുന്നു. സമയത്തിന്റെ ആനുകൂല്യം നിങ്ങളെ മാറ്റി മറിക്കുന്നു. ധനപരമായി നിങ്ങള്‍ക്ക് തന്നെ സംതൃപ്തി ഉണ്ടാവുന്ന ഒരു സമയമാണ്. കുടുംബത്തില്‍ സന്തോഷവും സംതൃപ്തിയും ഉണ്ടാവാം. ജീവിതം മാറി മറിയുന്നതിനുള്ള സാധ്യതയുണ്ട്. ജോലിയില്‍ മികച്ച മാറ്റങ്ങള്‍ ഉണ്ടാവാം. എല്ലാ തരത്തിലുള്ള നേട്ടങ്ങളും നിങ്ങളെ തേടി എത്തുന്ന സമയമാണ്.
ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം ആദ്യകാൽഭാഗം വരെ ജനിച്ചവർക്ക്)
ചിങ്ങക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ചെയ്യുന്ന ജോലിയില്‍ സംതൃപ്തി ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമായ മാറ്റം ജീവിതത്തില്‍ ഉണ്ടാവുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണം. വീടിന്റെ എല്ലാ കാര്യങ്ങളും നിങ്ങള്‍ക്ക് മാറ്റം വരുത്തേണ്ടതുണ്ട്. ആഴ്ചയുടെ പകുതിയില്‍ നിങ്ങള്‍ക്ക് നേട്ടങ്ങളുണ്ടാവുന്നു. ജോലിയില്‍ പ്രവേശിക്കുന്നതിന് അനുകൂലമായ സാഹചര്യമാണ് ഉണ്ടാവുന്നത്. പല കാര്യങ്ങളിലും അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാക്കുന്നു.
കന്നിക്കൂറ് (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്)
കന്നിക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. സാമ്പത്തിക നേട്ടങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്നു. പല കാര്യങ്ങളിലും നിങ്ങള്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ദാമ്പത്യ ജീവിതത്തില്‍ മികച്ച മാറ്റങ്ങളും സന്തോഷവും എന്നന്നേക്കും നിലനില്‍ക്കുന്നു. രോഗാവസ്ഥകള്‍ നിങ്ങളെ ബാധിക്കുന്നു. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. മാനസികാരോഗ്യവും അല്‍പം പ്രശ്‌നത്തിലാവുന്നു. തൊഴിലില്‍ നിന്നുള്ള തടസ്സങ്ങള്‍ വര്‍ദ്ധിക്കുന്നു. വാഹനങ്ങളുടെ ഉപയോഗത്തില്‍ അല്‍പം ശ്രദ്ധിക്കണം.
തുലാക്കൂറ് (ചിത്തിര രണ്ടാംപകുതിഭാഗം, ചോതി, വിശാഖം ആദ്യമുക്കാൽഭാഗം വരെ ജനിച്ചവർക്ക്)
തുലാക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാവുമെങ്കിലും നേട്ടങ്ങള്‍ ഉണ്ടാവുന്നു. ആഢംബരത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ക്ക് അനുകൂലമായ സാഹചര്യം ഉണ്ടാവുന്നു. ദാമ്പത്യ ക്ലേശങ്ങള്‍ നിങ്ങളെ ബാധിക്കുന്നതിനുള്ള സാധ്യതയുണ്ട്. സ്‌നേഹിക്കുന്നവരോട് ഇടപെടുമ്പോള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. കാര്യസാദ്ധ്യത്തിന് വേണ്ടി വളരെയധികം ശ്രമിക്കണം. ഊഹക്കച്ചവടത്തില്‍ നിങ്ങള്‍ക്ക് ലാഭം ലഭിക്കുന്നു. എല്ലാ തരത്തിലുള്ള നേട്ടങ്ങളിലും നിങ്ങളില്‍ അനുകൂല സാഹചര്യം വര്‍ദ്ധിക്കുന്ന സമയമാണ് എന്നതാണ് സത്യം.
വൃശ്ചികക്കൂറ് (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട വരെ ജനിച്ചവർക്ക്)
വൃശ്ചികക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ജീവിതത്തില്‍ മികച്ച സാഹചര്യം ഉണ്ടാവുന്നു. ബിസിനസില്‍ അനുകൂലമായ സാഹചര്യവും സാമ്പത്തിക നേട്ടങ്ങളും ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. കുടുംബത്തില്‍ മംഗള കാര്യങ്ങള്‍ നടക്കുന്നു. പതിവ് ആരോഗ്യ പരിശോധനകള്‍ നിങ്ങള്‍ നടത്തേണ്ടതുണ്ട്. കലാകായിക മത്സരങ്ങളില്‍ നിങ്ങള്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. വായ്പകള്‍ തിരിച്ചടക്കുന്നതില്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. രോഗങ്ങള്‍ ചെറിയ രീതിയില്‍ അലട്ടുന്നു.

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം വരെ ജനിച്ചവർക്ക്)
ധനുക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് നേട്ടങ്ങളുടെ ഒരു ആഴ്ചയായിരിക്കും വരുന്നത്. കുടുംബ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നു. പണത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ക്ക് മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്നു. പ്രതികൂലമായ കാലാവസ്ഥകള്‍ നിങ്ങളുടെ ജീവിതത്തെ ബാധിക്കുന്നു. പൊതുവേ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുമെങ്കിലും അല്‍പം ശ്രദ്ധയോടെ വേണം കൈകാര്യം ചെയ്യുന്നതിന്. കടബാധ്യതകളില്‍ നിന്ന് മോചനം ലഭിക്കുന്നു.
മകരക്കൂറ് (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി ഭാഗം വരെ ജനിച്ചവർക്ക്)
മകരക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് കലാകായിക രംഗത്ത് മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്നു. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ മുന്നോട്ട് പോവുന്നതിന് സാധിക്കുന്നു. ലോണ്‍ എടുക്കുന്നതിന് വേണ്ടി നിങ്ങള്‍ക്ക് അനുകൂല സാഹചര്യം ഉണ്ടായിരിക്കും. ഭൂമി സംബന്ധമായി മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്നു. വായ്പ കൃത്യമായി തിരിച്ചടക്കുന്നതിന് ശ്രദ്ധിക്കണം. ആരോഗ്യത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുമെങ്കിലും അതെല്ലാം നിങ്ങളെ എപ്രകാരം ബാധിക്കുന്നു എന്ന് മനസ്സിലാക്കേണ്ടതാണ്.

കുംഭക്കൂറ് (അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്)
കുംഭക്കൂറില്‍ വരുന്ന നക്ഷത്രക്കാര്‍ക്ക് ദാമ്പത്യ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. മാത്രമല്ല ഇവരില്‍ ആരോഗ്യ പ്രശ്‌നങ്ങളും കൂടുതലായിരിക്കും. ശനിയുടെ ദൃഷ്ടി ദോഷം നിങ്ങളെ പ്രശ്‌നത്തിലാക്കുന്നു. ചില ബന്ധങ്ങള്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. യാത്രകള്‍ നടത്തുന്നതിന് ഉള്ള സാധ്യതയുണ്ട്. കാര്യസാദ്ധ്യത്തിനുള്ള അനുകൂല സാഹചര്യങ്ങള്‍ ഉണ്ടാവുന്നു. ബിസിനസ് ചെയ്യുന്നവര്‍ക്ക് മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്നു. പുതിയ ബിസിനസ് ആരംഭിക്കുന്നതിനും അനുകൂല സാഹചര്യമായിരിക്കും. യാത്രകളില്‍ അതീവശ്രദ്ധ ചെലുത്തേണ്ടതാണ്. കൊടുക്കല്‍ വാങ്ങലുകള്‍ ശ്രദ്ധിക്കണം.
മീനക്കൂറ് (പൂരുരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി)
മീനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഭൂമി സംബന്ധിച്ച ഇടപാടുകളില്‍ അനുകൂല മാറ്റങ്ങള്‍ ഉണ്ടാവുന്നു. പണം നിക്ഷേപിക്കുമ്പോള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. അല്ലാത്ത പക്ഷം അത് നഷ്ടത്തിലേക്ക് നിങ്ങളെ എത്തിക്കുന്നു. കുടുംബത്തിന്റെ സമാധാനവും സന്തോഷവും നിലനിര്‍ത്തുന്നതിനുള്ള സാധ്യതയുണ്ട്. എല്ലാ തരത്തിലുള്ള രോഗാവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് വേണ്ടി നിങ്ങള്‍ ശ്രമിക്കേണ്ട സമയമാണ് എന്നതാണ് സത്യം. അതുകൊണ്ട് തന്നെ പതിവ് പരിശോധനകള്‍ നടത്തുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.



Click it and Unblock the Notifications












