Latest Updates
-
വനിതാദിനം 2026: എത്രയൊക്കെ നിസ്സാരമെന്ന് കരുതുന്നോ അത്രയും കഠിനം ഈ വേദനകള്‍, 30-ന് ശേഷം ശ്രദ്ധിക്കണം -
വനിതാദിനം 2026: ഏത് പ്രായത്തിലും മാനസികാരോഗ്യം അതിപ്രധാനം, പ്രത്യേകിച്ച് ഗര്‍ഭകാലത്തും പ്രസവശേഷവും -
48 മണിക്കൂറിനുള്ളില്‍ ബുധന്‍ ചയതത്തിലേക്ക്: കരിയര്‍, ധനം, ജോലി, ദാമ്പത്യം അത്ഭുതപ്പെടും മാറ്റങ്ങളില്‍ ഇവര്‍ -
Rashiphalam: മാറ്റങ്ങള്‍ക്ക് തുടര്‍ച്ചയായി ഇന്നത്തെ രാശിഫലം: 12 രാശിക്കാര്‍ക്കും സമ്പൂര്‍ണം സമഗ്രം -
വനിതാദിനം 2026: പോരാട്ടങ്ങളുടെ വര്‍ഷങ്ങള്‍, തുല്യതക്ക് വേണ്ടിയുള്ള പോരാട്ടം, ചര്‍ച്ച ചെയ്യപ്പെടേണ്ടത് ഇതെല്ലാം -
40 ദിനത്തോളം ശനി അസ്തമയത്തില്‍: മാര്‍ച്ച് 13 മുതല്‍ മീനം രാശിയിലേക്ക്, അതിഗംഭീര മാറ്റങ്ങള്‍ നല്കുന്ന 3 രാശി -
വനിതാ ദിനം 2026: നിസ്സാരമല്ല സ്ത്രീകളുടെ ആരോഗ്യം പ്രത്യേകിച്ച് 30-കളില്‍ ഈ പരിശോധനകള്‍ നിര്‍ബന്ധം -
വനിതാദിനം 2026: പ്രിയപ്പെട്ടവരെ അഭിനന്ദിക്കാം, ആശംസകള്‍ അറിയിക്കാം: വനിതാദിനാശംസകള്‍ -
കാത്തിരിക്കുന്നത് മികച്ച അവസരങ്ങള്‍, മാര്‍ച്ച് രണ്ടാംവാരത്തില്‍ ഇവര്‍ മുന്പില് സമ്പൂര്‍ണ വാരഫലം 12 രാശിക്കും -
'സ്ത്രീഹൃദയ'ത്തെ നിസാരമായിക്കാണരുത്: സ്ത്രീകളിലെ ഹൃദ്രോഗം, ലക്ഷണം, കാരണം, പരിഹാരം
സമ്പൂര്‍ണ നക്ഷത്രഫലം: ജൂലൈ ആദ്യ ആഴ്ചയില്‍ കരിയറും ധനസ്ഥിതിയും ഉയരുന്നവര്‍
രാശിഫലവും നക്ഷത്രഫലവും ഓരോ ആഴ്ചയിലും മാറി വരുന്നു. പലപ്പോഴും ജീവിതത്തില്‍ ഉണ്ടാവുന്ന പല മാറ്റങ്ങളും നമ്മുടെ ഭാവിയേയും സ്വാധീനിക്കുന്നു. ഏതൊക്കെ തരത്തിലാണ് ജീവിതത്തില്‍ അനുകൂല മാറ്റങ്ങള്‍ ഈ സമയം ഉണ്ടാവുന്നത് എന്ന് നമുക്ക് നോക്കാം. വരുന്ന ആഴ്ചയില്‍ അതായത് ജൂലൈ മാസത്തിലെ ആദ്യ ആഴ്ചയില്‍ 27 നക്ഷത്രക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം. അതിലുപരി ജീവിതത്തിലെ ഏതൊക്കെ മേഖലയില്‍ നിങ്ങള്‍ക്ക് തിളങ്ങാം എന്നും നോക്കാം.
മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർ)
മേടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ജീവിതത്തില്‍ അത്ര അനുകൂലഫലമല്ല ഈ ആഴ്ചയില്‍ ലഭിക്കുന്നത്. എന്നാല്‍ ഇന്ന് വൈകുന്നേരത്തോടെ കാര്യങ്ങള്‍ അനുകൂലമായി മാറുന്നു. ജോലിയില്‍ പല വിധത്തിലുള്ള തടസ്സങ്ങള്‍ ഉണ്ടാവാം. ശരീരത്തിന് അസ്വസ്ഥതയും പ്രതിസന്ധികളും ഉണ്ടാവുമെങ്കിലും ആഴ്ചയുടെ അവസാനത്തില്‍ അതിന് പരിഹാരം കാണുന്നതിന് സാധിക്കുന്നു. സാമ്പത്തിക പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുകയും അത് പ്രശ്‌നങ്ങളിലേക്ക് എത്തുകയും ചെയ്യുന്നു. ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കണം.

ഇടവക്കൂറ് (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർ)
ഇടവക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ചെറിയ രീതിയില്‍ പ്രതിസന്ധികള്‍ ഉണ്ടാവുമെങ്കിലും അതിനെയെല്ലാം പ്രതിരോധിക്കാന്‍ സാധിക്കുന്ന സമയമാണ് എന്നതാണ് സത്യം. ആരോഗ്യത്തിന്റെ കാര്യത്തില്‍ മികച്ച മാറ്റങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്നു. ധനനേട്ടങ്ങള്‍ നിങ്ങളെ തേടി എത്തുമെങ്കിലും അല്‍പം ശ്രദ്ധ ആവശ്യമാണ്. ഗുണദോഷ സമ്മിശ്രമായ ഫലങ്ങളാണ് ഉണ്ടാവുന്നത്. പ്രിയപ്പെട്ടവരോടൊപ്പം സമയം ചിലവഴിക്കുന്നതിന് സാധിക്കുന്നു. യാത്രകള്‍ വിജയിക്കുകയും ജീവിതം സന്തോഷത്തിന്റേതായി മാറുകയും ചെയ്യുന്നു. ചെയ്യുന്ന യാത്രകള്‍ എല്ലാം തന്നെ വിജയത്തിലേക്കെത്തുന്നു.
മിഥുനക്കൂറ് (മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർ)
മിഥുനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ചൊവ്വാഴ്ച കഴിയുന്നതോടെയാണ് ജീവിതത്തില്‍ മാറ്റം വരുന്നത്. ഇവരുടെ ജീവിതം സന്തോഷത്തിന്റേയം സമാധാനത്തിന്റേയും ആയി മാറുന്നു. യാത്രകള്‍ എല്ലാം വിജയത്തിലേക്ക് എത്തുന്നു. ആഗ്രഹങ്ങള്‍ പൂര്‍ത്തികരിക്കപ്പെടുന്നു. ശനിയാഴ്ച കഴിഞ്ഞാല്‍ കാര്യങ്ങള്‍ പ്രശ്‌നത്തിലേക്ക് തന്നെ എത്തുന്നു. പുതിയ ജോലി സാധ്യതകള്‍ നിങ്ങളെ തേടി വരുന്നു. അവസരങ്ങള്‍ ഒന്നും തന്നെ പാഴാക്കരുത്. ഇത് കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. ക്ഷേത്രദര്‍ശനത്തിനുള്ള യോഗം കാണുന്നു. എല്ലാ തരത്തിലുള്ള അസ്വസ്ഥതകളേയും പ്രതിരോധിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുന്നു.
കര്‍ക്കിടകക്കൂറ് (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം)
കര്‍ക്കിടകക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് പല കാര്യങ്ങളിലും തടസ്സം നേരിടുന്ന സമയമാണ്. പലപ്പോഴും യാത്രാതടസ്സവും നിങ്ങളുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. അപകടഭീതി നിങ്ങളുടെ മനസ്സില്‍ ഉണ്ടാവുന്നു. സാമ്പത്തികമായ പല അസ്വസ്ഥതകള്‍ ഉണ്ടാവുമെങ്കിലും അതിനെ പ്രതിരോധിക്കുന്നതിന് നിങ്ങള്‍ക്ക് സാധികക്ുന്ന ആഴ്ചയാണ്. ജോലിയിലെ തടസ്സം ചെറിയ രീതിയില്‍ ജീവിതത്തെ ബാധിക്കുന്നു. എങ്കിലും മാറ്റങ്ങള്‍ നിങ്ങള്‍ക്ക് അനുകൂല ഫലങ്ങള്‍ നല്‍കുന്നു.

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം ആദ്യകാൽഭാഗം വരെ ജനിച്ചവർ)
ചിങ്ങക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. ജോലിയില്‍ നിങ്ങള്‍ക്ക് മികച്ച അവസരങ്ങള്‍ തേടി വരുന്നു. കൂടാതെ പ്രമോഷനും ശമ്പളവര്‍ദ്ദനവും നിങ്ങള്‍ക്കുണ്ടാവുന്നു. വാഹനയാത്രകള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. മാനസികാരോഗ്യം വളരെയധികം ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് പ്രതിസന്ധികള്‍ വര്‍ദ്ധിപ്പിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ ചെറിയ പ്രശ്‌നങ്ങള്‍ക്ക് സാധ്യതയുണ്ട്. എന്നാല്‍ അതിനെയെല്ലാം മറികടക്കുന്നതിന് സാധിക്കുന്ന ഒരു ആഴ്ച കൂടിയാണ് വരുന്ന ആഴ്ച. വിദ്യഭ്യാസത്തിന്റെ കാര്യത്തിലും അനുകൂലമാറ്റങ്ങള്‍ ഉണ്ടാവുന്നു.
കന്നിക്കൂറ് (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യപകുതിഭാഗം വരെ ജനിച്ചവർ)
കന്നിക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ജോലിയില്‍ അനുകൂല സാഹചര്യങ്ങള്‍ ഉണ്ടാവുന്നു. ഇത് പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിറക്കുന്നു. ബിസിനസില്‍ പുരോഗതിയുണ്ടാവുന്നു. സാമ്പത്തിക ലാഭം നിങ്ങളെ മികച്ച മാറ്റങ്ങളിലേക്ക് എത്തിക്കും. സഹപ്രവര്‍ത്തകരില്‍ നിന്ന് സഹായ സഹകരണങ്ങള്‍ ലഭിക്കും. യാത്രകള്‍ എല്ലാം തന്നെ വിജയത്തിലേക്ക് എത്താം. എന്നാല്‍ പലപ്പോഴും ജീവിതത്തില്‍ സന്തോഷവും സമാധാനവും കൂടുതല്‍ നിലനില്‍ക്കുന്ന ഒരു ആഴ്ചയാണ് വരുന്ന ആഴ്ച.
തുലാക്കൂറ് (ചിത്തിര രണ്ടാംപകുതിഭാഗം, ചോതി, വിശാഖം ആദ്യമുക്കാൽഭാഗം വരെ ജനിച്ചവർ)
തുലാക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്ന സമയമാണ് ജൂലൈ ആദ്യ വാരം. അതിന്റെ ഫലമായി കരിയറിലും പ്രധാന മാറ്റങ്ങള്‍ കാണപ്പെടുന്നു. പക്ഷെ ചെറിയ രീതിയില്‍ സ്വസ്ഥതക്കുറവ് നിങ്ങളെ തേടി എത്തുന്നു. യാത്രകളില്‍ തടസ്സവും ഉണ്ടാവും. എന്നാല്‍ അല്‍പം ശ്രദ്ധിച്ചാല്‍ മികച്ച രീതിയില്‍ മുന്നോട്ട് പോവാന്‍ സാധിക്കുന്ന ഒരു സമയമാണ് എന്നതില്‍ സംശയം വേണ്ട. ശത്രുക്കള്‍ക്ക് തളര്‍ച്ചയുണ്ടാവുന്നു. ജോലിയില്‍ നിരവധി മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് സാധിക്കുന്നു. ഇതെല്ലാം ധനനേട്ടത്തിലേക്ക് എത്തിക്കുന്നു.

വൃശ്ചികക്കൂറ് (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട വരെ ജനിച്ചവർ)
വൃശ്ചികക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാവുന്ന ഒരു സമയമാണ് ഈ ആഴ്ച. അത് നിങ്ങളുടെ ജീവിതത്തില്‍ പ്രതീക്ഷിക്കാത്ത മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ഏത് കാര്യവും കൃത്യമായി പൂര്‍ത്തിയാക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുന്നു. സാമ്പത്തികമായും നിങ്ങള്‍ക്ക് മികച്ച സമയമായിരിക്കും. പരീക്ഷയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച വിജയം കരസ്ഥമാക്കുന്നതിന് സാധിക്കുന്നു. ബിസിനസിലെ നേട്ടങ്ങള്‍ നിങ്ങളെ മികച്ചതാക്കുന്നു. എല്ലാ തരത്തിലുള്ള അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിന് സാധിക്കുന്നു. ജീവിതം മികച്ച നേട്ടങ്ങളിലേക്ക് എത്തുന്ന ആഴ്ചയാണ് ഇത്.
ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം വരെ ജനിച്ചവർ)
ധനുക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് യാത്രകളില്‍ പലപ്പോഴും തടസ്സം നേരിടുന്നു. ജീവിതത്തില്‍ പല രീതിയില്‍ മാറ്റങ്ങള്‍ ഉണ്ടാവുന്ന സമയം കൂടിയാണ് ഇത്. ധനതടസ്സം ഉണ്ടാവുമെങ്കിലും ആഴ്ചയുടെ പകുതിയോടെ ഈ പ്രശ്‌നങ്ങളെ പരിഹരിക്കുന്നതിന് സാധിക്കുന്നു. പല കാര്യങ്ങളിലും നിങ്ങളുടെ ആകാംഷ വര്‍ദ്ധിക്കാം. സഹപ്രവര്‍ത്തകള്‍ക്ക് ചെറിയ രീതിയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നു. അത് പലപ്പോഴും നിങ്ങളുടെ ജോലിയേയും ബാധിക്കുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് ശ്രദ്ധിക്കണം. കുടുംബത്തില്‍ മംഗള കാര്യങ്ങള്‍
മകരക്കൂറ് (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി ഭാഗം വരെ ജനിച്ചവർ)
മകരക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ധനയോഗം, കാര്യവിജയം എന്നിവക്കുള്ള സാധ്യതയുണ്ട്. പലപ്പോഴും യാത്രാതടസ്സം പോലുള്ളവ നിങ്ങളുടെ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു.. എല്ലാ തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും നിങ്ങള്‍ക്ക് പരിഹാരം കാണുന്ന ഒരു സമയമാണ് മകരക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്കും. എന്നാല്‍ ആഴ്ചയുടെ അവസാനത്തോടെ കാര്യങ്ങള്‍ മാറി മറിയുന്നു. ജീവിതം സന്തോഷത്തിന്റേതായി മാറുന്നു. ആഗ്രഹങ്ങള് എല്ലാം തന്നെ പൂര്‍ത്തീകരിക്കുന്നതിന് സാധിക്കുന്നു. അതുകൊണ്ട് തന്നെ ജീവിതം സന്തോഷത്തിന്റേതായി മാറുന്നു.
കുംഭക്കൂറ് (അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർ)
കൂംഭക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്ന ഒരു സമയമാണ് ഈ ആഴ്ച. ആഗ്രഹിക്കുന്ന ജോലിയില്‍ പ്രവേശനം ലഭിക്കാം. അതിനുള്ള അനുകൂല മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടായേക്കാം. കാര്യങ്ങളെല്ലാം തന്നെ വിജയത്തിലേക്ക് എത്തുന്നു. എല്ലാ തരത്തിലുള്ള മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. സാമ്പത്തികമായി നേട്ടങ്ങള്‍ ഉണ്ടാവുന്നു. ബിസിനസില്‍ നിങ്ങള്‍ക്ക് മികച്ച മാറ്റങ്ങളുണ്ടാവുന്നു. മറ്റുള്ളവരുമായി ചേര്‍ന്ന് ബിസിനസ് ചെയ്യുന്നതിന് നിങ്ങള്‍ക്ക് അനുകൂല സമയമായിരിക്കും. അതില്‍ നിങ്ങള്‍ക്ക് വിജയം കണ്ടെത്തുന്നതിനും സാധിക്കുന്നു.
മീനക്കൂറ് (പൂരുരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി)
മീനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ആരോഗ്യത്തിന്റെ കാര്യത്തില്‍ ചെറിയ രീതിയിലുള്ള പ്രതിസന്ധികള്‍ അനുഭവിക്കേണ്ടി വരുന്നു. എന്നാല്‍ ജീവിതത്തില്‍ സന്തോഷം നിറയുന്ന അവസരങ്ങള്‍ ധാരാളം ഉണ്ടാവുന്നു. ഇന്ന് ഉച്ചക്ക് ഒരു മണിക്ക് ശേഷം കാര്യങ്ങള്‍ എല്ലാം തന്നെ മികച്ച രീതിയില്‍ ആവുന്നു. ജീവിതം അനുകൂലമായ പല മാറ്റങ്ങളിലേക്കും നിങ്ങളെ എത്തിക്കുമെങ്കിലും ആലോചിച്ച് വേണം ഏത് കാര്യത്തിനും തീരുമാനം എടുക്കുന്നതിന്. അല്ലാത്ത പക്ഷം അത് പ്രശ്‌നങ്ങളിലേക്ക് നിങ്ങളെ എത്തിക്കും. അതുകൊണ്ട് തന്നെ ശ്രദ്ധിക്കണം. സാമ്പത്തികം അനുകൂലമായിരിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്‌സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്



Click it and Unblock the Notifications












