Latest Updates
-
വീട്ടിൽ ചൂൽ വെക്കാൻ ശരിയായ ദിശ ഏതാണ്? വാസ്തു പ്രകാരം ഈ തെറ്റുകൾ വരുത്തിയാൽ ദാരിദ്ര്യം വരാം -
ബുധൻ കന്നി രാശിയിലേക്ക്: ഔദ്യോഗിക രേഖകളും ഡിജിറ്റൽ കാര്യങ്ങളും കൃത്യമാക്കാൻ സുവർണ്ണാവസരം -
വീട്ടിൽ മണി പ്ലാന്റ് വെക്കുമ്പോൾ ഈ 6 തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്നത് ഇതാണ് -
സ്വർണ്ണവില കുറഞ്ഞു! വീട്ടിൽ ഐശ്വര്യം നിറയാൻ ലോക്കർ എവിടെ വെക്കണം? അറിയേണ്ട വാസ്തു ടിപ്സ് -
കേരളത്തിൽ കടുത്ത ചൂടും യുവി രശ്മികളും; പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
അജ ഏകാദശി: പാരണ സമയം അറിയാം; കേരളത്തിലെ പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ -
ബുധാദിത്യ യോഗം: ഇന്ന് ഉച്ചയ്ക്ക് മുൻപ് ഈ കാര്യങ്ങൾ ചെയ്താൽ നേട്ടമുണ്ടാക്കാം! -
2026 സെപ്റ്റംബർ 9: ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്; ഈ മാറ്റം നിങ്ങളുടെ ജീവിതത്തിൽ വരുത്തുന്ന വലിയ മാറ്റങ്ങൾ ഇതാ -
ഗജകേസരിയോഗം 2026: ഇന്ന് ഈ സമയത്ത് പണമിടപാടുകൾ നടത്തിയാൽ നേട്ടം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
2026 സെപ്റ്റംബർ 7: ഏഞ്ചൽ നമ്പറുകൾ നൽകുന്ന സൂചനകൾ; കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ടതെന്ത്?
ഏഴ് ബുധനാഴ്ച വ്രതമെടുക്കൂ; സര്‍വ്വാഭീഷ്ട സിദ്ധി
വ്രതത്തിന് നമ്മുടെ വിശ്വാസങ്ങളില്‍ വളരെയധികം പ്രധാനപ്പെട്ട ഒരു പങ്ക് തന്നെയാണ് ഉള്ളത്. നിരവധി വ്രതങ്ങളും അവ പ്രദാനം ചെയ്യുന്ന ഫലങ്ങളും എല്ലാം നമുക്കറിയാവുന്നതാണ്. പുരാണങ്ങളിലും ഇതിന്റെ പ്രാധാന്യത്തെക്കുറിച്ച് പലപ്പോഴായി വിവരിച്ചിട്ടുണ്ട്. ആരോഗ്യവും ഐശ്വര്യവും ഉന്മേഷവും സന്തോഷവും എല്ലാമാണ് വ്രതങ്ങള്‍ പ്രദാനം ചെയ്യുന്നത്. വ്രതങ്ങള്‍ മൂലം ആരോഗ്യപരമായ നേട്ടങ്ങളും ഉണ്ടാവുന്നുണ്ട് എന്നാണ് പറയപ്പെടുന്നത്.
ആത്മീയത എന്നതിലുപരി വ്രതങ്ങള്‍ എടുക്കുമ്പോള്‍ അത് ജീവിതത്തില്‍ നല്കുന്ന ആരോഗ്യ ഗുണങ്ങളും ചില്ലറയല്ല. ആഴ്ചയില്‍ ഓരോ ദിവസത്തേയും വ്രതത്തിന് വളരെയധികം പ്രാധാന്യമാണ് ഉള്ളത്. ഓരോ തരത്തിലാണ് ഇത് നിങ്ങളില്‍ അനുഗ്രഹം ചൊരിയുന്നത്. ആഴ്ച വ്രതങ്ങളില്‍ വളരെയധികം പ്രധാനപ്പെട്ടത് തന്നെയാണ് ബുധനാഴ്ച വ്രതം. ഐശ്വര്യത്തിനും കുടുംബത്തില്‍ സന്തോഷത്തിനും വേണ്ടിയാണ് ബുധനാഴ്ച വ്രതം നമ്മള് എടുക്കുന്നത്. എന്നാല്‍ ഇങ്ങനെ ഇത് ചെയ്യണം എന്ന് നോക്കാം.

എഴു ബുധനാഴ്ചകളില്‍
ഏഴ് ബുധനാഴ്ചകളില്‍ തുടര്‍ച്ചയായി ഈ വ്രതം അനുഷ്ഠിക്കാവുന്നതാണ്. സര്‍വ്വാഭീഷ്ട സിദ്ധിക്കായാണ് ബുധനാഴ്ച വ്രതം എടുക്കുന്നത്. ഏഴ് ദിവസം എടുക്കുന്നവര്‍ക്ക് 21 ആഴ്ചയും തുടര്‍ച്ചയായി ബുധനാഴ്ച വ്രതം എടുത്താല്‍ അത് ജീവിതത്തില്‍ വലിയൊരു അനുഗ്രഹമാണ് നല്‍കുന്നത്. രാവിലെ എഴുന്നേറ്റ് ചെയ്യേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ഇത്തരം കാര്യങ്ങള്‍ക്ക് കൃത്യമായി തുടക്കം കുറിച്ചാല്‍ നമുക്ക് ബുധനാഴ്ച വ്രതം ആരംഭിക്കാവുന്നതാണ്. അതിന് വേണ്ടി എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്ന് നമുക്ക് നോക്കാവുന്നതാണ്.

അനുഷ്ഠിക്കേണ്ടത് ഇങ്ങനെ
രാവിലെ എഴുന്നേറ്റ് കുളിയും മറ്റും കഴിഞ്ഞ ശേഷം വൃത്തിയുള്ള വസ്ത്രങ്ങള്‍ ധരിച്ച് ക്ഷേത്ര ദര്‍ശനം നടത്താവുന്നതാണ്. ഇതോടൊപ്പം നവഗ്രഹ പ്രതിഷ്ഠയുള്ള ക്ഷേത്രത്തില്‍ പോവേണ്ടതും അത്യാവശ്യമാണ്. അതിന് ശേഷം ബുധപൂജ നടത്തി തുളസി മാലയും സമര്‍പ്പിച്ച് പ്രാര്‍ത്ഥിക്കുക. വിഷ്ണുഭഗവാനെ പ്രാര്‍ത്ഥിക്കുന്നതും എന്തുകൊണ്ടും നല്ലതാണ്. കൂടാതെ ശ്രീകൃഷ്ണ ക്ഷേത്ര ദര്‍ശനവും നടത്തിയാല്‍ ഉത്തമമായി.

ഉപവാസം മികച്ചത്
ഇളനീര് വെള്ളം സേവിക്കാവുന്നതാണ്. അല്ലാത്ത പക്ഷം പൂര്‍ണമായും ഉപവാസം എടുക്കുന്നത് ആഗ്രഹപൂര്‍ത്തീകരണത്തിന് സഹായിക്കുന്നുണ്ട്. മാത്രമല്ല കുട്ടികളുടെ വിദ്യാഭ്യാസ ഉന്നതിക്ക് വേണ്ടി രക്ഷിതാക്കളും ബുധനാഴ്ച വ്രതം എടുക്കുന്നുണ്ട്. അതുകൊണ്ട് തന്നെയാണ് ശ്രീകൃഷ്ണ ഭഗവാനെ പ്രാര്‍ത്ഥിക്കുന്നത്. ഇത് സന്താനങ്ങള്‍ക്ക് സല്‍ബുദ്ധി ലഭിക്കുന്നതിനും പഠനത്തില്‍ മുന്നിലെത്തുന്നതിനും സഹായിക്കുന്നുണ്ട്. പൂര്‍ണമായും ഉപവാസമിരുന്ന ശേഷം അടുത്ത ദിവസം രാവിലെ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി വേണം ഉപവാസമവസാനിപ്പിക്കുന്നതിന്.

ദാനംനല്കുക
രാവിലേയും വൈകിട്ടും ക്ഷേത്ര ദര്‍ശനം നടത്തേണ്ടത് അത്യാവശ്യമാണ്. മാത്രമല്ല ദാന ധര്മ്മാദികളും അന്നദാനവും നടത്തുന്നതിന് കഴിയുമെങ്കില്‍ അതിനും ശ്രമിക്കുക. ഇതെല്ലാം നിങ്ങളുടെ വ്രതത്തിന്റെ ഫലം വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. വസ്ത്രങ്ങളും ഭക്ഷണവും പണവും ദാനം ചെയ്യാന്‍ ശ്രദ്ധിക്കുക. ഒരിക്കലും ഉപ്പ് ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം അന്നേ ദിവസം. ഉപവാസം ദിവസം മുഴുവന്‍ എടുക്കുന്നതിലൂടെ അത് ജീവിതത്തിലേക്ക് എന്നന്നേക്കുമുള്ള ഐശ്വര്യമാണ് നല്‍കുന്നത്.

കുടുംബത്തില്‍ ഐശ്വര്യം
കുടുംബത്തില്‍ ഐശ്വര്യം വര്‍ദ്ധിപ്പിക്കുന്നതിനും സല്‍സന്താനഭാഗ്യത്തിനും ബുധനാഴ്ച വ്രതം എടുക്കുന്നതിലൂടെ ഫലം ലഭിക്കുന്നുണ്ട്. നെയ്യ് ചേര്‍ത്തുണ്ടാക്കുന്ന ഭക്ഷ്യപദാര്‍ത്ഥങ്ങള്‍ കൊണ്ട് സജ്ജനങ്ങള്‍ക്ക് ദാനം നല്കാന് ശ്രദ്ധിക്കണം. മാത്രമല്ല കടങ്ങളും മറ്റും ജീവിതത്തില്‍ ഇല്ലാതിരിക്കുന്നതിനും ഐശ്വര്യവും ക്ഷേമവും കൊണ്ട് ജീവിതം നിറക്കുന്നതിനും നിങ്ങള്‍ക്ക് ബുധനാഴ്ച വ്രതത്തിലൂടെ സാധിക്കുന്നുണ്ട്.



Click it and Unblock the Notifications
