Latest Updates
-
ശരീരത്തില്‍ മഗ്നീഷ്യം വളരെ കുറവോ? അറിയണം ഇക്കാര്യങ്ങള്‍, ശരീരം കാണിക്കുന്ന ലക്ഷണങ്ങള്‍ നിസ്സാരമല്ല -
വരുന്ന 7 ദിനത്തില്‍ മീനത്തില്‍ ശുക്രന്റെ വിളയാട്ടം: ശുക്രാദിത്യ രാജയോഗം മീനത്തില്‍, ഭാഗ്യകടാക്ഷം ഈ രാശിക്ക് -
ആഴ്ചഫലം: മാര്‍ച്ച് 15 - 21 വരെയുള്ള 7 ദിനങ്ങള്‍ 12 രാശിക്കാര്‍ക്കും ഭാഗ്യനിര്‍ഭാഗ്യങ്ങളും കൃത്യഫലവും -
Rashiphalam: ധനം, ജോലി, കുടുംബം, കരിയര്‍ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ ഫലം അറിയാം -
Rashiphalam: ഇന്നത്തെ രാശിഫലം ആര്‍ക്കെല്ലാം അനുകൂലം, അറിയാം സമ്പൂര്‍ണഫലം -
ഇവയെല്ലാം ശീലമാക്കണം ദിനവും: ഹൃദയവും പേശികളും എല്ലാം സുരക്ഷിതം -
ന്യൂമറോളജി പ്രകാരം അറിയണം ഇക്കാര്യങ്ങള്‍: വരുന്ന 7 ദിനത്തില്‍ ജീവിതം മാറുന്നതിങ്ങനെ -
കോളിഫ്ളവര്‍ ഇഷ്ടമാണോ? എന്നാല്‍ അമിതമായി കഴിക്കുന്നവര്‍ അല്‍പം ശ്രദ്ധിക്കണം -
മംഗളാദിത്യ രാജയോഗം: നിര്‍ണായക മാറ്റങ്ങളോടെ 18 മാസത്തിന് ശേഷം മേടമുള്പ്പടെയുള്ള രാശിക്കാര്‍ -
ഹൃദയത്തെ സങ്കീര്‍ണമാക്കും 3 ഭക്ഷണങ്ങള്‍: ഫ്രിഡ്ജില്‍ സൂക്ഷിക്കും ഇവ ശ്രദ്ധിക്കണം
വിവാഹം നടന്ന രാശി പറയും വിവാഹശേഷമുള്ള ഭാഗ്യം
നിങ്ങളുടെ ജന്മദിനം പോലെ, നിങ്ങളുടെ വിവാഹ തീയതിയ്ക്കും അതുമായി ബന്ധപ്പെട്ട രാശി ചിഹ്നത്തിനും വളരെയധികം പ്രാധാന്യം ഉണ്ട്. ഇത് നിങ്ങളുടെ ഭാവിയെക്കുറിച്ചുള്ള സൂചനകള്‍ മികച്ചതോ മോശമോ ആയി നല്‍കുന്നുണ്ട്. വിവാഹ ശേഷം നിങ്ങളുടെ ജീവിതം ഏത് തരത്തില്‍ വേണം ഏതൊക്കെ തരത്തിലായിരിക്കും ജീവിതം മുന്നോട്ട് പോവുന്നത് എന്നുള്ളതെല്ലാം നിങ്ങള്‍ക്ക് ഇതിലൂടെ മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്.
വിവാഹം നടക്കുന്ന അവസ്ഥയില്‍ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്നുള്ളത് വളരെയധികം അറിയേണ്ട ഒന്നാണ്. ഇവിടെ, നിങ്ങളുടെ വിവാഹ തീയതി നിങ്ങളുടെ വിവാഹത്തെ സൂചിപ്പിക്കുന്ന കാര്യങ്ങളും നിങ്ങളുടെ വിവാഹ രാശിയെ അടിസ്ഥാനമാക്കി എങ്ങനെ സന്തോഷത്തോടെ ജീവിക്കണം എന്നതും നമുക്ക് നോക്കാം.

മേടം രാശിയില്‍
മേടം രാശിയില്‍ ആണ് വിവാഹം എന്നുണ്ടെങ്കില്‍ നിങ്ങള്‍ വളരെ സാഹസികവും ധീരവും സ്വതന്ത്രവുമായ ജീവിതം ഇഷ്ടപ്പെടുന്ന ദമ്പതികളായിരിക്കും. ഈ സമയത്ത് നിങ്ങള്‍ വിവാഹം കഴിച്ചാല്‍ നിങ്ങള്‍ നല്ല വ്യക്തികളായി തന്നെ ബന്ധത്തില്‍ മുന്നോട്ട് വളരുകയും ബന്ധത്തിന്റെ ആഴം നഷ്ടപ്പെടാതിരിക്കുകയും ചെയ്യുന്നു. നിങ്ങളുടെ ദാമ്പത്യം ധാരാളം സ്വാഭാവികത നിറഞ്ഞതായിരിക്കും. യാത്രകള്‍, ആവേശകരമായ അപ്രതീക്ഷിത റൊമാന്റിക് സര്‍പ്രൈസുകള്‍ എന്നിവയായിരിക്കും ഇവരുടെ ജീവിതത്തില്‍ മാറ്റ് കൂട്ടുക. എന്നാല്‍ പരസ്പരം ദാമ്പത്യത്തില്‍ മത്സരിക്കുക എന്നുള്ളത് ഇവരുടെ പ്രത്യേകതയാണ്.

ഇടവം രാശി
ഇടവം രാശിക്കാര്‍ അങ്ങേയറ്റം ദാമ്പത്യത്തില്‍ ഉറച്ച് നില്‍ക്കുന്നവരായിരിക്കും. ജീവിതത്തിലെ മികച്ച കാര്യങ്ങള്‍ നിങ്ങള്‍ ആസ്വദിക്കുന്ന സമയം കൂടിയാണ് നിങ്ങളുടെ ദാമ്പത്യം. ആഢംബര കാര്യങ്ങളില്‍ ഈ ദമ്പതികള്‍ പലപ്പോഴും മുന്നില്‍ നില്‍ക്കുന്നുണ്ട്. നിങ്ങള്‍ക്ക് അടിസ്ഥാനപരമായ ഒരു ദാമ്പത്യബന്ധം ആയിരിക്കും. ഇരുവരും അവരുടേതായ വഴികളില്‍ കൂടി സഞ്ചരിക്കുന്നവരായിരിക്കും. അതുകൊണ്ട് തന്നെജീവിതത്തില്‍ പ്രതിസന്ധികള്‍ ഇല്ലാതെ മുന്നോട്ട് പോവുന്നതിന് സാധിക്കുന്നുണ്ട്. ഏത് കാര്യത്തിനും വ്യത്യസ്തത ആഗ്രഹിക്കുന്ന രാശിക്കാരായിരിക്കും ഇവര്‍

മിഥുനം രാശി
മിഥുനം രാശിയില്‍ വിവാഹം കഴിച്ചവര്‍ക്ക് ആശയവിനിമയം പ്രധാനമാണ്. നിങ്ങള്‍ക്ക് ശരിക്കും പെട്ടെന്നുള്ള ഒരു വിവാഹം അയതു കൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതായി വരുന്നുണ്ട്. എല്ലായ്‌പ്പോഴും വൈവിധ്യം ഇഷ്ടപ്പെടുന്ന രാശിക്കാരായത് കൊണ്ട് തന്നെ ഇവര്‍ ജീവിതത്തിലും വൈവിധ്യം ഇഷ്ടപ്പെടുന്നവരായിരിക്കും. പുതിയ പ്രവര്‍ത്തനങ്ങളില്‍ ഒരുമിച്ച് പങ്കെടുക്കുന്നതിലൂടെ കാര്യങ്ങള്‍ രസകരമായി സൂക്ഷിക്കുക എന്നത് ഇവരുടെ പ്രത്യേകതയായിരിക്കും. ഒരുമിച്ച് നിങ്ങളുടെ സമയത്തിന് മുന്‍ഗണന നല്‍കാന്‍ നിങ്ങള്‍ ഓര്‍മ്മിക്കേണ്ടതുണ്ട്.

കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ ഹൃദയത്തോട് ചേര്‍ന്ന് നില്ക്കുന്നവരായിരിക്കും. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധയോടെയാണ് ഇവര്‍ ഓരോ കാര്യവും ചെയ്യുന്നത്. ഓരോ കാര്യത്തിനും വളരെയധികം ശ്രദ്ധിച്ച് മുന്നോട്ട് പോവുന്നവരായിരിക്കും ഇവര്‍. കുടുംബ ജീവിതത്തെക്കുറിച്ച് കൃത്യമായി മനസ്സിലാക്കിയാണ് ഇവര്‍ ഓരോ കാര്യവും ചെയ്യുന്നതും. ഒരുമിച്ച് പാചകം ചെയ്യുന്നത് മറ്റൊരു താല്‍പ്പര്യമാണ്. വളരെയധികം ഓമനിക്കാനും ഓമനിക്കപ്പെടുന്നതിനും ഇരുവരും ആഗ്രഹിക്കുന്നുണ്ട്.

ചിങ്ങം രാശിയില്‍
വളരെയധിക നാടകീയമായാണ് ഇവരുടെ വിവാഹ ജീവിത മുന്നോട്ട് പോവുന്നത്. വികാരഭരിതവുമായ ദാമ്പത്യബന്ധം ഇവരില്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. നിങ്ങള്‍ രണ്ടുപേര്‍ക്കും ശക്തമായ അഭിപ്രായങ്ങളുണ്ട്, അവ പങ്കിടുന്നതില്‍ നിങ്ങള്‍ തീര്‍ച്ചയായും ലജ്ജിക്കുന്നില്ല എന്നത് തന്നയാണ് ഇവരുടെ ജീവിതവിജയവും. വളരെയധികം പ്രണയവും അഭിനിവേശവും ഉണ്ടെന്നത് സന്തോഷകരമാണെങ്കിലും, ചിലപ്പോള്‍ വളരെ നാടകീയത ജീവിതത്തില്‍ ഉണ്ടാവുന്നതിനുള്ള ഒരു സാധ്യതയുണ്ട്. എന്നാലും ഒരാള്‍ മറ്റൊരാളെ ഭരിക്കാതിരിക്കുന്നതിന് ശ്രദ്ധിക്കണം.

കന്നി രാശിയില്‍
കന്നി രാശിക്കാരില്‍ വിവാഹം കഴിച്ചവരാണെങ്കില്‍ സംഘടിതവും പരിഷ്‌കൃതവും ആരോഗ്യകരവുമായ ഒരു കുടുംബ ജീവിതമായിരിക്കും ഇവര്‍ക്കുണ്ടാവുന്നത്. നിങ്ങളും നിങ്ങളുടെ ഭര്‍ത്താവും ചെറിയ കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തുന്നു എന്നത് ജീവിതത്തില്‍ ഉയരത്തിലെത്തുന്നതിന് ഈ ദമ്പതികളെ സഹായിക്കുന്നു. തളര്‍ച്ചയില്‍ താങ്ങായി കൂടെ നില്‍ക്കുന്നു ഇവര്‍. അത് മാത്രമല്ല നിങ്ങളുടെ പ്രശ്നങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ഏത് കാര്യത്തിനും താന്‍ ഒപ്പമുണ്ടെന്ന് പറയുകയും ചെയ്യുന്നു പരസ്പരം.

തുലാം രാശി
വിവാഹത്തെ നിയന്ത്രിക്കുന്ന അടയാളമാണ് തുലാം. അതുകൊണ്ടായിരിക്കാം ഒക്ടോബര്‍ ഏറ്റവും വലിയ വിവാഹ മാസങ്ങളിലൊന്നായി മാറുന്നതും. തുലാം വിവാഹങ്ങള്‍ സന്തുലിതാവസ്ഥയെക്കുറിച്ചും രണ്ട് പങ്കാളികളില്‍ നിന്നും നല്‍കുകയും സ്വീകരിക്കുകയും ചെയ്യുന്നതില്‍ അതിശയിക്കാനില്ല. ബന്ധങ്ങളില്‍ മുന്‍ഗണന നല്‍കുന്നവരായിരിക്കും ഈ രാശിയില്‍ വിവാഹം കഴിഞ്ഞവര്‍. എന്നിരുന്നാലും, നിങ്ങളുടെ വ്യക്തിത്വം നഷ്ടപ്പെടുന്നതിലാണ് അപകടം. പക്ഷേ എപ്പോഴും പങ്കാളിയെ ആശ്രയിക്കുന്ന സ്വഭാവം നിര്‍ത്തുകയും ജീവിതത്തില്‍ സ്വന്തം നിലപാടില്‍ ഉറച്ച് നില്‍ക്കുകയും ചെയ്യുക.

വൃശ്ചികം രാശി
വളരെയധികം ആഗ്രഹങ്ങള്‍ കൂടെ നിര്‍ത്തുന്ന രാശിയാണ് വൃശ്ചികം രാശി. നിങ്ങളുടെ ദാമ്പത്യത്തില്‍ ഒരുപാട് അടുപ്പവും അഭിനിവേശവും ഉണ്ടായിരിക്കേണ്ടതാണ്, കൂടാതെ വര്‍ഷങ്ങളായി പ്രണയം സജീവമായി നിലനിര്‍ത്തുന്നതില്‍ നിങ്ങള്‍ക്ക് ഒരു പ്രശ്‌നവുമില്ല എന്നത് തന്നെയാണ് പ്രത്യേകത. സ്‌കോര്‍പിയോ ശക്തിയുടെയും നിയന്ത്രണത്തിന്റെയും അടയാളമാണ്, അതിനാല്‍ അസൂയ എന്ന പ്രശ്‌നം പലപ്പോഴും ജീവിതത്തില്‍ അതിരുകടന്നേക്കാം. പലപ്പോഴും അധികാരം സ്ഥാപിക്കലാണ് ഈ ദാമ്പത്യ ബന്ധത്തില്‍ സംഭവിക്കുന്നത്.

ധനു രാശി
ധനു രാശിക്കാരായ ദമ്പതികള്‍ വളരെ സാഹസികമായാണ് ഓരോ കാര്യങ്ങളും ചെയ്യുന്നത്. പലപ്പോഴും ഇവരുടെ വിവാഹം പോലും വളരെയധികം സാഹസികത നിറഞ്ഞതായിരിക്കും. നിങ്ങളുടെ ഭാവിയില്‍ ധാരാളം യാത്രകള്‍ ഉണ്ടാകും. നിങ്ങള്‍ നിരന്തരം പഠിക്കുകയും ഒരുമിച്ച് പലതും പ്രാവര്‍ത്തികമാക്കുകയും ചെയ്യുന്നുണ്ട്. നിങ്ങള്‍ രണ്ടുപേരും അവിശ്വസനീയമാംവിധം തുറന്ന മനസ്സുള്ളവരാണ്. എന്നിരുന്നാലും, നിങ്ങള്‍ ചിലപ്പോള്‍ വളരെയധികം റിസ്‌ക് എടുക്കുന്ന പ്രവണതയുണ്ട്, പ്രത്യേകിച്ച് സാമ്പത്തികമായി.

മകരം രാശി
മകരം രാശിക്കാര്‍ എപ്പോഴും പാരമ്പര്യത്തെ മുറുകെ പിടിക്കുന്നവരായിരിക്കും. നിങ്ങളും നിങ്ങളുടെ പങ്കാളിയും പാരമ്പര്യം പിന്തുടരുന്നതിന് ഇഷ്ടപ്പെടുന്നവരും അതിന് വേണ്ടി സമയം ചിലവഴിക്കുന്നവരും ആയിരിക്കും. അവധിക്കാലം ആഘോഷിക്കുന്നതും നിങ്ങളുടെ കുട്ടിക്കാലം മുതല്‍ പാരമ്പര്യങ്ങള്‍ പാലിക്കുന്നതും നിങ്ങള്‍ ഇഷ്ടപ്പെടുന്നു. നിങ്ങള്‍ രണ്ടുപേരും പ്രവര്‍ത്തിക്കേണ്ട ഒരു കാര്യം, നിങ്ങളുടെ ഭാവിക്കായി എല്ലായ്‌പ്പോഴും ആസൂത്രണം ചെയ്യുന്നതിനുപകരം വര്‍ത്തമാനകാലം ആസ്വദിക്കാന്‍ പഠിക്കുക എന്നതാണ്. അല്ലാത്ത പക്ഷം അത് ഭാവിയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന അവസ്ഥയിലേക്ക് എത്തുന്നുണ്ട്.

കുംഭം രാശി
കുംഭം രാശിക്കാര്‍ അവരുടെ വിവാഹത്തെ പാരമ്പര്യേതരവും തമാശയും ആധുനികവുമാണെന്ന് വിശേഷിപ്പിക്കാന്‍ ഇഷ്ടപ്പെുടുന്നവരാണ്. നിങ്ങള്‍ പരസ്പരം ഉത്തമസുഹൃത്തുക്കളായിരിക്കും. പക്ഷേ ഈ സൗഹൃദം പലപ്പോഴും ജീവിതത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നതിന് കാരണമാകുന്നുണ്ട്. നിങ്ങള്‍ പുറത്തുപോയി ജീവിതം ആഘോഷിക്കാന്‍ ഇഷ്ടപ്പെടുന്നവരായിരിക്കും. നിങ്ങളുടെ ദാമ്പത്യം ശക്തമായി നിലനിര്‍ത്തുന്നതിന്, നിങ്ങള്‍ ഒരുമിച്ച് അല്‍പം സമയം ചിലവഴിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്.

മീനം രാശി
ഫാന്റസി, ഭാവന, പ്രണയം, സര്‍ഗ്ഗാത്മകത എന്നിവയുടെ അടയാളമാണ് മീനം രാശി. നിങ്ങളും നിങ്ങളുടെ പങ്കാളിയും അവിശ്വസനീയമാംവിധം സ്വപ്നം കാണുന്ന കാര്യത്തില്‍ മത്സരമായിരിക്കും. അവധി ദിനങ്ങള്‍ എപ്പോഴും ആഘോഷിക്കുന്നതിന് ഇഷ്ടപ്പെടുന്നവരായിരിക്കും ഈ രാശിയില്‍ വിവാഹം കഴിച്ചവര്‍. എന്നിരുന്നാലും, യാഥാര്‍ത്ഥ്യവുമായി വളരെയധികം ബന്ധപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കുക. സാമ്പത്തിക കാര്യങ്ങളില്‍ ഒരു കടിഞ്ഞാല്‍ എന്തായാലും നല്ലതാണ്. അല്ലെങ്കില്‍ അത് കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു എന്നുള്ളതാണ് സത്യം.



Click it and Unblock the Notifications











