Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
പുണ്യദിനങ്ങളിൽ ഇവ ദാനം ചെയ്താൽ കുബേരനോളം സമ്പന്നനാകാം
പുണ്യ ദിനങ്ങൾ നമ്മൾ വ്രതങ്ങൾ അനുഷ്ഠിക്കാറുണ്ട്. അതുപോലെ തന്നെ ദാനധർമ്മങ്ങളിൽ ഏർപ്പെടുന്നതും വളരെ നല്ലകാര്യമാണ്. പ്രത്യേകിച്ച് നിങ്ങളുടെ കുടുംബത്തിന് സമ്പൽ സമൃദ്ധിയും, ധനവും വന്ന് ചേരാൻ ഇത് സഹായിക്കും.

ഇത്തരത്തിൽ നല്ല സമ്പത്ത് കൈവരിക്കാൻ നിങ്ങൾ ഓരോരുത്തരും അനുഷ്ഠിക്കേണ്ടതും ചെയ്യേണ്ടതുമായ ദാനധർമ്മങ്ങൾ എന്തെല്ലാമെന്ന് നോക്കാം.
ഭക്ഷണം
മകരസംക്രാന്തി, നവരാത്രി തുടങ്ങിയ ഉത്സവങ്ങളിൽ ഭക്ഷണം ദാനം ചെയ്യുന്നത് വളരെ ശുഭ കാര്യമായി കണക്കാക്കപ്പെടുന്നു. അതിജീവനത്തിന് ഭക്ഷണം അത്യന്താപേക്ഷിതമാണ്. അതിനാൽ തന്നെ, ആവശ്യമുള്ളവർക്ക് കൃത്യമായ രീതിയിൽ ഭക്ഷണ സാധനങ്ങൾ സംഭാവന ചെയ്യുന്നത് നിങ്ങളുടെ അഭിവൃദ്ധി വർദ്ധിക്കാനും, അന്നപൂർണേശ്വരി ദേവിയിൽ നിന്നും അനുഗ്രഹം ലഭിക്കാനും ഇത് വഴിയൊരുക്കും. തന്മൂലം നിങ്ങളുടെ വീട്ടിൽ പട്ടിണിയും ദാരിദ്രവും ഇല്ലാതാകുന്നു. നിങ്ങൾക്കും നിങ്ങളുടെ വരും തലമുറയ്ക്കും ജീവിച്ച് പോകാൻ വേണ്ടത്ര സമ്പാദ്യം കൈവരിക്കാനും ഇത് സഹായിക്കും.
ഭക്ഷണം ദാനം ചെയ്യുമ്പോൾ പാചകം ചെയ്ത ഭക്ഷണം-ധാന്യങ്ങളും, അതുപോലെ, പയറുവർഗ്ഗങ്ങൾ, പഴങ്ങളും പച്ചക്കറികളും, മധുരപലഹാരങ്ങൾ എന്നിവ ദാനം ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കുക. ഇവ നിങ്ങൾക്ക് കൂടുതൽ ഗുണം നൽകുന്നതിന് സഹായിക്കും.
വസ്ത്രങ്ങൾ
അർഹരായവർക്ക് ആവശ്യത്തിന് വസ്ത്രങ്ങൾ നൽകുന്നത് വളരെ നല്ല പുണ്യ പ്രവർത്തിയാണ്. നല്ല പുത്തൻ വസ്ത്രങ്ങൾ നൽകുന്നതോ, അല്ലെങ്കിൽ, കീറിയതും പഴകിയതുമല്ലാത്ത വസ്ത്രങ്ങൾ നൽകുന്നതും വളരെ ഗുണകരമാണ്. ഇത് ഒരു ശ്രേഷ്ഠമായ പ്രവൃത്തിയായി കണക്കാക്കപ്പെടുന്നു. നിങ്ങളുടെ അന്തസ്സ് വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. കൂടാതെ മറ്റുള്ളവരുടെ ദാരിദ്രം നിങ്ങൾ ഇല്ലാതാക്കുമ്പോൾ ലക്ഷ്മി ദേവിയിൽ നിന്നുള്ള അനുഗ്രഹം നിങ്ങളെ തേടിവരുന്നു. ഇത് നിങ്ങൾ ദാനം ചെയ്തതിനേക്കാൾ കൂടുതൽ നിങ്ങളുടെ കുടുംബത്തിൽ വന്നുചേരാൻ സഹായിക്കും. പുതിയ വസ്ത്രങ്ങൾ, പുതപ്പുകളും ബെഡ് ഷീറ്റുകളും, ചൂടുള്ള വസ്ത്രങ്ങൾ, പരമ്പരാഗത വസ്ത്രങ്ങൾ എന്നിവ ദാനം ചെയ്യാം.
പണം
ജീവകാരുണ്യ പ്രവർത്തനങ്ങൾക്കോ ക്ഷേത്രങ്ങൾക്കോ പണം സംഭാവന ചെയ്യുന്നത് വളരെ നല്ലകാര്യമാണ്. മറ്റുള്ളവരുടെ ക്ഷേമത്തിനായി നിങ്ങൾ പ്രവർത്തിക്കുമ്പോൾ നിങ്ങൾക്ക് ലക്ഷ്മി ദേവിയുടെ അനുഗ്രഹം കൂടുതലായി ലഭിക്കുന്നു. ഇത് നിങ്ങൾക്ക് സമ്പത്ത് വർദ്ധിക്കാൻ സഹായിക്കും. വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, സാമൂഹികക്ഷേമ സംരംഭങ്ങൾ എന്നീ കാര്യങ്ങൾക്ക് സംഭാവന ചെയ്യുന്നതാണ് ഉചിതം. ഇത് കുബേരന്റെ പ്രീതിയും അനുഗ്രഹവും ഉണ്ടാകുന്നതിന് സഹായിക്കും.
ദാനം ചെയ്യുമ്പോൾ പണമായോ അല്ലെങ്കിൽ ചെക്കുകളായോ നൽകാം. അതുപോലെ, ഓൺലൈൻ സംഭാവനകൾ-ഇവന്റുകൾക്കോ സംരംഭങ്ങൾക്കോ സ്പോൺസർഷിപ്പ്, എൻഡോവ്മെന്റുകൾ അല്ലെങ്കിൽ സ്കോളർഷിപ്പുകൾ എന്നീ രൂപത്തിലും സംഭാവന നൽകാവുന്നതാണ്.
നെയ്യ്
ശുദ്ധമായ പശുവിൻ നെയ്യ് നൽകുന്നത് ഒരു പുണ്യ പ്രവൃത്തിയായി കണക്കാക്കപ്പെടുന്നു. ഇത്തരത്തിൽ നെയ്യ് ദാനം ചെയ്യുന്നതിലൂടെ നിങ്ങളുടെ വീട്ടിലേക്ക് സന്തോഷവും സമ്പത്തും സമൃദ്ധിയും ആകർഷിക്കുമെന്ന് കരുതപ്പെടുന്നു. കൂടാതെ, ഭാവി തലമുറകൾ ഇതിന്റെ ഗുണങ്ങൾ അനുഭവിക്കാനും, ആസ്വദിക്കാനുമുള്ള അവസരം ലഭിക്കും. ഇതും വീട്ടിലേയ്ക്ക് സമ്പത്തിനെ ആകർഷിക്കുന്ന പുണ്യകാര്യമാണ്.
ഓർക്കുക
നിങ്ങൾക്ക് ദൈവങ്ങളുടെ അനുഗ്രഹം നേടാനും, കുടുംബത്തിൽ സമ്പത്ത് വർദ്ധിക്കാനും, ദാനം ചെയ്യുമ്പോൾ സ്വമനസ്സാലെ ചെയ്യാൻ ശ്രദ്ധിക്കുക.നല്ല ഉദ്ദേശ്യത്തോടെയും നിസ്വാർത്ഥ മനോഭാവത്തോടെയും സംഭാവന ചെയ്യുമ്പോഴാണ് കൂടുതൽ ഫലം നിങ്ങൾക്ക് ലഭിക്കുക. അതുപോലെ,പ്രശസ്തമായ ചാരിറ്റബിൾ ഓർഗനൈസേഷനുകളോ വ്യക്തികളോ തിരഞ്ഞെടുക്കുക. സ്വീകർത്താക്കളുടെ പ്രത്യേക ആവശ്യങ്ങൾ പരിഗണിക്കുക. നിങ്ങളുടെ കഴിവിനനുസരിച്ച് സംഭാവന ചെയ്യുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
