Latest Updates
-
തപ്സി പന്നുവിന്റെ ഫ്ലാറ്റ് ബെല്ലി: സ്പോട്ട് റിഡക്ഷൻ എന്ന മിഥ്യയും നിങ്ങൾ അറിയേണ്ട സത്യങ്ങളും -
സിദ്ധ, സാധ്യ യോഗങ്ങളുടെ അപൂർവ്വ സംഗമം: ഇന്ന് നിങ്ങളുടെ സാമ്പത്തിക നേട്ടങ്ങൾക്കും കരിയർ വളർച്ചയ്ക്കും സുവർണ്ണാവസരം! -
തടി കുറയ്ക്കാൻ ഓടേണ്ട, ഹൃത്വിക് റോഷന്റെ ഈ ഫിറ്റ്നസ് മന്ത്രം മതി; കരുത്ത് കൂടും, മാറ്റം ഉറപ്പ്! -
മഴക്കാലത്ത് ചർമ്മം വില്ലനാകുമോ? അണുബാധയും താരനും തടയാൻ ഈ ലളിതമായ പൊടിക്കൈകൾ പരീക്ഷിച്ചു നോക്കൂ -
മഴക്കാലം എത്തി, പനിയും ജലദോഷവും കൂടെ വരുന്നുണ്ടോ? ഈ വീട്ടുവൈദ്യങ്ങൾ അറിഞ്ഞുവെക്കൂ! -
പ്രോട്ടീൻ പൗഡർ വാങ്ങുന്നവർക്ക് മുന്നറിയിപ്പ്! നിങ്ങളുടെ സപ്ലിമെന്റുകൾ സുരക്ഷിതമാണോ? പുതിയ FSSAI നിയമങ്ങൾ ഇങ്ങനെ -
സ്കൂൾ വിദ്യാർത്ഥിനികൾക്ക് ആർത്തവാവധി: ഈ സർക്കാർ നീക്കം പെൺകുട്ടികളുടെ ആരോഗ്യത്തിന് ആശ്വാസമോ അതോ സ്വകാര്യതയ്ക്ക് ഭീഷണിയോ? -
വയറിലെ കൊഴുപ്പ് ടപ്പേന്ന് കുറയ്ക്കാം; ലോക സൈക്കിൾ ദിനത്തിൽ ഈ സൈക്ലിംഗ് പ്ലാനുകൾ പരീക്ഷിച്ചു നോക്കൂ! -
മഴക്കാലത്ത് ചർമ്മം വഷളാകുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ മതി -
ജിമ്മിൽ പോകേണ്ട, കഠിനമായ വർക്കൗട്ടുകളുമില്ല! 54-ാം വയസ്സിൽ മാധവന്റെ ഈ കിടിലൻ ലുക്കിന് പിന്നിലെ അത്ഭുത രഹസ്യം ഇതാണ്
സര്‍വ്വ ഐശ്വര്യത്തിന് ഈ കൃഷ്ണവിഗ്രഹം
സര്‍വ്വ ഐശ്വര്യത്തിന് ഈ കൃഷ്ണവിഗ്രഹം
വീട്ടില്‍ ദൈവ വിഗ്രഹങ്ങളും ഫോട്ടോകളും വയ്ക്കുന്നത് സാധാരണയാണ്. വീടിന് ഐശ്വര്യം ,വീട്ടില്‍ പൊസറ്റീവ് ഊര്‍ജം എന്നിവയൊക്കെയാണ് ഇതിന്റെ ഉദ്ദേശവും.
ഹൈന്ദവ വിശ്വാസികളുടെ വീട്ടില്‍ പൊതുവേ കാണപ്പെടുന്ന ഒന്നാണ് കൃഷ്ണവിഗ്രഹം. കൃഷ്ണ ഭഗവാന് പലര്‍ക്കും ഏറെ പ്രിയപ്പെട്ട ദൈവവുമാണ്.
കൃഷ്ണ വിഗ്രഹവും ഫോട്ടോകളും പല രൂപത്തിലും ലഭിയ്ക്കും. പ്രത്യേക കാര്യ സിദ്ധിയ്ക്കായി പല വിഗ്രങ്ങളും പല രൂപത്തില്‍ വയ്ക്കണമെന്ന ചിലതുണ്ട്. ഇതുപോലെ കൃഷ്ണ വിഗ്രഹം വീട്ടില്‍ വയ്ക്കുമ്പോള്‍ ശ്രദ്ധിയ്ക്കേണ്ട ചില പ്രത്യേക കാര്യങ്ങളുമുണ്ട്. ഇതെക്കുറിച്ചറിയൂ,

പാല്
പശുവിന്റെ അകിടില്‍ നിന്നും പാല് കുടിയ്ക്കുന്ന കണ്ണന്റെ വിഗ്രഹവും ചിത്രവുമുണ്ട്. വീട്ടിലെ കുട്ടികളുടെ ആരോഗ്യത്തിന് ഇത്തരം ചിത്രമോ വിഗ്രഹമോ വയ്ക്കുന്നതു നല്ലതാണെന്നാണ് വിശ്വാസം. പ്രത്യേകിച്ചും അസുഖങ്ങള്‍ അടിക്കടി കുട്ടികളെ അലട്ടുന്നുവെങ്കില്‍.

ആലിലക്കണ്ണന്
കൃഷ്ണന്റെ ഏറെ ഓമനത്തമുള്ള ഒരു രൂപമാണ് ആലിലക്കണ്ണന്. ഇത് കുട്ടികളുടെ നല്ലതിന് , കുട്ടികള്‍ക്കുള്ള ദോഷങ്ങള്‍ നീങ്ങാന്‍ നല്ലതാണെന്നു വേണം, പറയാന്‍.

വെണ്ണക്കണ്ണന്റെ രൂപവും
വെണ്ണക്കണ്ണന്റെ രൂപവും ഏറെ പ്രചാരം നേടിയ ഒന്നാണ്. കുട്ടികളുണ്ടാകാന്‍ ഇത് ഏറെ നല്ലതാണെന്നാണ് വിശ്വാസം. അതായത് സന്താന ഭാഗ്യം ലഭിയ്ക്കാന്‍ ഇത്തരം ചിത്രം വീട്ടില്‍ വയ്ക്കുന്നത് ഏറെ നല്ലതാണ്. കുട്ടികളില്ലാതെ വിഷമിയ്ക്കുന്ന ദമ്പതികള്‍ക്ക് ഇത്തരം ചിത്രം സന്താന ഭാഗ്യം നല്കുമെന്നു വിശ്വസിയ്ക്കപ്പെടുന്നു. ലഡു തിന്നുന്ന കണ്ണന്റെ രൂപവും നല്ലതു തന്നെയാണ്.

രുഗ്മിണീ സ്വയംവരത്തിന്റെ രൂപത്തിലും
രുഗ്മിണീ സ്വയംവരത്തിന്റെ രൂപത്തിലും കൃഷ്ണ ചിത്രങ്ങള്‍ ലഭ്യമാണ്. മാംഗല്യ തടസങ്ങള്‍ നീക്കി മംഗല്യ ഭാഗ്യം ലഭിയ്ക്കാന്‍ ഇത് ഏറെ സഹായകമാണെന്നു വേണം, പറയാന്‍. രാധാകൃഷ്ന്മാരെങ്കില് അല്പം തുളസി രാധാവിഗ്രഹത്തിനു കയ്യില്‍ കൊടുക്കുന്നതു നല്ലതാണ്. നേരിട്ടു തുളസി കൊണ്ട് അര്ച്ചനോ മാലയോ അരുത്.

രാധാകൃഷ്ണ രൂപം
രാധാകൃഷ്ണ രൂപം വീട്ടില്‍ വയ്ക്കുന്നത് ദാമ്പത്യബന്ധങ്ങള്‍ക്ക് ഗുണം നല്‍കും. ദാമ്പത്യ സന്തോഷം ലഭിയ്ക്കാന്‍ ഇത് ഏറെ നല്ലതാണ്. കുടുംബത്തിലെ വഴക്കുകള്‍ ഒഴിവാക്കാനും ഐക്യമുണ്ടാകാനും ഓടക്കുഴല്‍ കണ്ണന് നല്ലതാണ്. കൃഷ്ണപ്രതിമയ്ക്കൊപ്പം ഫ്ളൂട്ട് വയ്ക്കുക. ഇത് വീട്ടുകാരെ ഒന്നിപ്പിയ്ക്കാന്‍ നല്ലതാണ്. കാരണം ഫ്ളൂട്ട് വായിച്ചാണ് കൃഷ്ണന് ഗോക്കളേയും ബന്ധുമിത്രാദികളേയും ആകര്‍ഷിച്ചു തനിയ്ക്കടുത്തെത്തിച്ചിരുന്നത്.

കുടുംബത്തില്‍ ദാരിദ്ര്യമുണ്ടാകാതിരിയ്ക്കാന്
കുടുംബത്തില്‍ ദാരിദ്ര്യമുണ്ടാകാതിരിയ്ക്കാന് കുചേല കൃഷ്ണന് ന്ല്ലതാണ്. നല്ല സൗഹൃദത്തിനും ഇത് ഏറെ നല്ലതാണ്.

കാളിയ മര്ദ്ദനമാടുന്ന കൃഷ്ണരൂപം
ശത്രുദോഷം നീക്കാനും സര്‍പ്പദോഷങ്ങള്‍ അകറ്റാനും കാളിയ മര്ദ്ദനമാടുന്ന കൃഷ്ണരൂപം ഏറെ നല്ലതാണ്.

ലക്ഷ്മീ നാരായണ രൂപവും
ഗുരുവായൂരപ്പന്റെ രൂപത്തിലെ കൃഷ്ണന് എല്ലാ ഐശ്വര്യത്തിനും കാരണമാകുമെന്നാണ് വിശ്വാസം. ലക്ഷ്മീ നാരായണ രൂപവും ഇതിനു നല്ലതാണ്. അറിവു ലഭിയ്ക്കാന്‍ പാര്‍ത്ഥസാരഥീ രൂപവും സഹായകമാണ്.

മയില്‍പ്പീലി
മയില്‍പ്പീലി കൃഷ്ണന്റെ അലങ്കാരമാണ്. മയില്‍പ്പീലി പൂജാമുറിയില്‍ കൃഷ്ണവിഗ്രഹത്തോടൊപ്പം വയ്ക്കുന്നത് സന്തോഷം കൊണ്ടുവരും.പശുവോടു കൂടിയുളള കൃഷ്ണവിഗ്രഹമോ വിഗ്രഹത്തിനു സമീപത്തായി പശുവിന്റെ രൂപമോ വയ്ക്കാം. പശു 33 കോടി ദേവതകളെ പ്രതിനിധാനം ചെയ്യുന്നുവെന്നു പറയാം.

കൃഷ്ണവിഗ്രഹം
കല്‍ക്കണ്ടം ഒരു ടിന്നിലടച്ച് കൃഷ്ണപ്രതിമയ്ക്കു സമീപം വയ്ക്കുന്നത് നല്ലതാണ് ഇത് കൃഷ്ണന് പ്രിയങ്കരമാണെന്നു പറയാം. കൃഷ്ണനാമം അടയാളപ്പെടുത്തിയ വൈജയന്തിമാല വിഗ്രഹത്തില്‍ ചാര്‍ത്തുന്നത് നല്ലതാണ്.തറയിലോ കട്ടിലിലോ കിടക്കയിലോ മേശപ്പുറത്തോ ഒന്നും കൃഷ്ണവിഗ്രഹം വയ്ക്കരുത്. ലോഹം കൊണ്ടുളള വിഗ്രഹമെങ്കില്‍ ഇത് പോളിഷ് ചെയ്യണം. നിറം മങ്ങിയതു സൂക്ഷിയ്ക്കുന്നതു നല്ലതല്ല.ഹരേ രാമ ഹരേ കൃഷ്ണ മന്ത്രങ്ങള്‍ ദിവസവും ഉരുവിടണം. കൃഷ്ണനെ പ്രസാദിപ്പിയ്ക്കാന്‍ ഇത് ഏറെ നല്ലത്.



Click it and Unblock the Notifications