Latest Updates
-
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഒക്ടോബർ 1-6: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ -
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം?
സീത രാവണന്റെ മകളായിരുന്നുവോ?
വടക്കന്‍ പാട്ടുകളിലെ ചതിയനായ ചന്തുവിനെ എംടി നല്ലവനായ ചന്തുവാക്കിയതു പോലെയല്ല, ചരിത്രത്തിന്റെ ഒരു ഭാഷ്യമാണ് സീത രാവണന്റെ മകളായിരുന്നുവെന്നത്.
ശൂര്‍പ്പണഖയെ ഉപദ്രവിച്ചതിനു പ്രതികാരമായും സീതയില്‍ മോഹം തോന്നിയും രാവണന് സീതയെ അപഹരിച്ചുവെന്നതാണ് എല്ലാവര്ക്കും അറിയുന്ന രാമായണം. എന്നാല്‍ ചരിത്രത്തിന് ഭാഷ്യങ്ങളും വകഭേദങ്ങളും ഏറെയുണ്ടെന്നതുപോലെയുള്ള ഒരു കഥയാണ് സീത രാവണന്റെ മകളായിരുന്നുവെന്ന വാദം.
ഇതിന് ഉപോല്‍ബലകമായി ചില വസ്തുകളുമുണ്ട്,

സീത രാവണന്റെ മകളായിരുന്നുവോ?
ലോകം അറിയുന്ന കഥയില്‍ ജനകന്റെ മകളാണ് സീത. ഭൂമിയില്‍ നിന്നും പിറവിയെടുത്തവള്‍.

സീത രാവണന്റെ മകളായിരുന്നുവോ?
മറ്റൊരു കഥയില്‍ രാവണന് കളങ്കപ്പെടുത്തിയ വേദവതി എന്നൊരു ബ്രാഹ്മണസ്ത്രീ പുനര്‍ജനിച്ചാണ് സീതയായതെന്നു പറയുന്നു. അപമാനിതയായ വേദവതി അഗ്നിത്യാഗം ചെയ്ത് രാവണനോട് പ്രതികാരത്തിനായി സീതയായി പുനര്ജനിയ്ക്കുകയായിരുന്നു.

സീത രാവണന്റെ മകളായിരുന്നുവോ?
ഉത്തരപുരാണത്തിലാണ് രാവണന്റെ പുത്രിയായി സീതയെ പറയുന്നത്. അളകാപുരിയിലെ രാജകുമാരിയായ മണിവതിയില് രാവണന് മോഹമുദിച്ചു. രാവണനോട് പ്രതികാരം ചെയ്യുമെന്ന് മണിവതി പ്രതിജ്ഞ ചെയ്തു. അടുത്ത ജന്മം രാവണന്റെയും മണ്ഡോദരിയുടേയും പുത്രിയായി ജനിച്ചു. എന്നാല്‍ ഈ പുത്രി രാജ്യം നശിപ്പിയ്ക്കുമെന്ന് ജ്യോതിഷികള്‍ പ്രവചിച്ചപ്പോള്‍ കുഞ്ഞിനെ കൊല്ലാന്‍ രാവണന് പരിചാരകനെ ഏല്‍പ്പിച്ചു. പരിചാരകന് കുഞ്ഞിനെ കൊല്ലാതെ മിഥിലയില്‍ മണ്ണിനടിയില്‍ കുഞ്ഞിനെ പൂഴ്ത്തി വച്ചു. യജ്ഞത്തോടനുബന്ധിച്ച് ജനകരാജാവ് നിലമുഴുതപ്പോള്‍ കുഞ്ഞിനെ കാണുകയായിരുന്നു.

സീത രാവണന്റെ മകളായിരുന്നുവോ?
ജൈനമതപ്രകാരം ഇതേ കഥ തന്നെയാണ്. ഇവിടെ കുഞ്ഞിനെ ഉപേക്ഷിയ്ക്കാനാണ് രാവണന് പരിചാരകരുടെ കയ്യില്‍ കൊടുക്കുന്നത്. കൊല്ലാനല്ല. ജൈനകഥ അറിയൂ

സീത രാവണന്റെ മകളായിരുന്നുവോ?
മകളോട് രാവണന് ഏറെ പ്രിയമായിരുന്നു. എന്നാല്‍ രാജ്യനാശം ഭയന്ന് കുഞ്ഞിനെ കളയാന്‍ ആവശ്യപ്പെട്ടെങ്കിലും കുഞ്ഞിന്റെ കാര്യത്തില്‍ രാവണന് ശ്രദ്ധ വച്ചിരുന്നു. കുഞ്ഞിനെ ജനകന് ഏറ്റെടുത്തതില്‍ ആഹ്ലാദിച്ചിരുന്നു. സീതയുടെ സ്വയംവരത്തിലും രാവണന് പങ്കെടുത്തിരുന്നു. മകള്‍ ആര്യവംശത്തിലേക്ക് വിവാഹിതയായി പോയതില്‍ രാവണന് ഏറെ സന്തോഷിയ്ക്കുയും ചെയ്തു.

സീത രാവണന്റെ മകളായിരുന്നുവോ?
എന്നാല്‍ രാമന് വനവാസത്തിനു പോയപ്പോള്‍ സീതയും കാട്ടില്‍ കഴിഞ്ഞത് രാവണന് പ്രയാസമുണ്ടാക്കി. തന്റെ പുത്രി കാട്ടില്‍ സൗകര്യങ്ങളില്ലാതെ കഴിയുന്നുവെന്ന കാര്യം രാവണനെ ദുഖിതനാക്കി. ഇതുകൊണ്ടാണ് സീതയെ കാട്ടില്‍ നിന്നും തട്ടി ലങ്കയിലേയ്ക്കു രാവണന് കൊണ്ടുവന്നത്.

സീത രാവണന്റെ മകളായിരുന്നുവോ?
സീത വീണ്ടും കാട്ടിലേയ്ക്കു പോകുമെന്നതിനാലാണ് രാമന് സീതയെ വിട്ടുകൊടുക്കാന്‍ രാവണന് തയ്യാറാവാഞ്ഞത്. ഇത് അവസാനം രാമ രാവണ യുദ്ധത്തിന് വഴിയൊരുക്കുകയും ചെയ്തുവെന്നാണ് ജൈനമതപ്രകാരമുള്ള വിശ്വാസം.



Click it and Unblock the Notifications
