Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
മരണഭീതി വരെ ജീവിതം വഴിമുട്ടിക്കും, വൃശ്ചിക മാസത്തില്‍ ദുരിതം താണ്ടേണ്ട നക്ഷത്രക്കാര്‍
നവംബര്‍ 17ന് വൃശ്ചിക മാസം പിറന്നുകഴിഞ്ഞു. ഇനി ഡിസംബര്‍ 16 വരെയുള്ള കാലയളവില്‍ നാം കടന്നുപോകുന്നത് വൃശ്ചിക മാസത്തിലൂടെയായിരിക്കും. പല നക്ഷത്രക്കാര്‍ക്കും ഈ മാസം ധാരാളം ശുഭകരമായ നേട്ടങ്ങള്‍ വന്നുചേരുന്നുണ്ട്. എന്നാല്‍ വൃശ്ചിക മാസത്തില്‍ ചില നക്ഷത്രക്കാര്‍ക്ക് അല്പം കഷ്ടതകള്‍ നേരിടേണ്ടിവരുമെന്ന് ജ്യോതിഷം പറയുന്നു.
ജീവിതത്തില്‍ പലവിധ ബുദ്ധിമുട്ടുകളും ഈ സമയം ഇവര്‍ക്ക് നേരിടേണ്ടിവന്നേക്കാം. അത് സാമ്പത്തികമായ ബുദ്ധിമുട്ടുകളോ അപകടങ്ങളോ ആരോഗ്യക്ഷയമോ ആകാം. പ്രധാനമായും വാഹനാപകടങ്ങളാണ് ഈ നക്ഷത്രക്കാരെ കാത്തിരിക്കുന്നത്. അതിനാല്‍ ഇനിപ്പറയുന്ന നക്ഷത്രക്കാര്‍ വൃശ്ചിക മാസം കഴിയുന്നതുവരെ അല്പമൊന്ന് ശ്രദ്ധിക്കേണ്ടതായുണ്ട്.
തിരുവാതിര
തിരുവാതിര നക്ഷത്രക്കാരായവര്ക്ക് സാമ്പത്തികമായ നേട്ടങ്ങള്‍ ഈ സമയം വന്നുചേരും. എന്നാല്‍ ഈ സമയം നിങ്ങളുടെ ആരോഗ്യത്തില്‍ വളരെയേറെ ശ്രദ്ധിക്കേണ്ടതുണ്ട്. വാഹനാപകടങ്ങളെയും കരുതിയിരിക്കണം. വാഹനങ്ങള്‍ കൈകാര്യം ചെയ്യുന്നവര്‍ വളരെയേറെ ശ്രദ്ധിക്കണം. അതുമൂലം നിങ്ങള്‍ക്ക് ധാരാളം പണച്ചെലവും വന്നേക്കാം. ഇതുകൂടാതെ നിങ്ങളുടെ കര്‍മ്മമേഖലയിലും ചില പ്രശ്നങ്ങളുണ്ടായേക്കാം. ഈ സമയം നിങ്ങള്‍ അയ്യപ്പ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുക. ഇതുകൂടാതെ പരമശിവനെ ആരാധിക്കുകയും തിങ്കളാഴ്ച ശിവക്ഷേത്രത്തില്‍ ദര്‍ശനം നടത്തുകയും ചെയ്യുക. നിങ്ങള്‍ക്ക് വരാനിരിക്കുന്ന അപകടങ്ങള്‍ ജീവിതത്തില്‍ നിന്ന് ഒഴിഞ്ഞുപോകുക തന്നെ ചെയ്യും.

പുണര്‍തം
പുണര്‍തം നക്ഷത്രക്കാര്‍ക്കും വൃശ്ചികമാസത്തില്‍ പല ദോഷഫലങ്ങളും അനുഭവിക്കേണ്ടിവന്നേക്കാം. ജീവിതത്തില്‍ ചില അപകടകരമായ കാര്യങ്ങള്‍ സംഭവിച്ചേക്കാം. ആരോഗ്യപരമായ ബുദ്ധിമുട്ടുകളും ഈ സമയം നിങ്ങളെ അലട്ടിയേക്കാം. കര്‍മ്മമേഖലയില്‍ ചില പ്രശ്നങ്ങളുണ്ടായേക്കാം. പ്രതീക്ഷിക്കാതെ തന്നെ ജീവിതത്തിലേക്ക് ചില ദുരിതങ്ങള്‍ വന്നേക്കാം. അതിനാല്‍ വളരെ ശ്രദ്ധിച്ച് തന്നെ മുന്നോട്ട് പോകുക.
ആയില്യം
ആയില്യം നക്ഷത്രക്കാര്‍ക്കും വൃശ്ചിക മാസത്തില്‍ ചില ദുരിതങ്ങള്‍ വന്നുചേര്‍ന്നേക്കാം. വാഹനം കൈകാര്യം ചെയ്യുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം. തൊഴില്‍പരമായും ധനപരമായും നേട്ടങ്ങളുണ്ടാകുമെങ്കിലും ഈ സമയം നിങ്ങള്‍ വളരെയേറെ കഠിനാധ്വാനം ചെയ്യേണ്ടതായിവരും. അഗ്നിയുമായും വെള്ളവുമായും വാഹനവുമായും ബന്ധപ്പെട്ടുള്ള അപകടസാധ്യതകള്‍ ഏറെയാണ്. അതിനാല്‍ ഇക്കാര്യം ശ്രദ്ധിച്ച് വേണം ഈ കാലയളവില്‍ നിങ്ങള്‍ മുന്നോട്ട് പോകാന്‍.
പൂരം
പൂരം നക്ഷത്രക്കാര്‍ക്കും ജീവിതത്തില്‍ വളരെയേറെ നേട്ടങ്ങളുണ്ടായേക്കാം. എന്നാല്‍ നിങ്ങള്‍ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യം വാഹനാപകടമാണ്. വാഹന കൈകാര്യം ചെയ്യുന്നവരോ വൈദ്യുതി, ജലം എന്നിവയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരോ ആണെങ്കില്‍ ഈ സമയം നിങ്ങള്‍ വളരെയേറെ ശ്രദ്ധിക്കണം. അതല്ലെങ്കില്‍ ചില ദോഷഫലങ്ങള്‍ നിങ്ങളുടെ ജീവിതത്തെ പിടിച്ചുകുലുക്കിയേക്കാം. ശിവക്ഷേത്ര ദര്‍ശനം നടത്തുകയും അയ്യപ്പസ്വാമിയെ ആരാധിക്കുകയും ചെയ്യുക.
അത്തം
അത്തം നക്ഷത്രക്കരായവര്ക്ക് നിങ്ങളുടെ ജീവിതത്തില്‍ അപകടങ്ങള്‍ക്ക് സാധ്യത കൂടുതലാണ്. വാഹനങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ വൃശ്ചികം മാസത്തില്‍ അപകടങ്ങള്‍ സംഭവിക്കാനുള്ള സാധ്യത കൂടുലാണ്. അതിനാല്‍ ഈയൊരു കാര്യം ഓര്‍ക്കുക. ജലവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരും ഈ സമയം ശ്രദ്ധിക്കണം. ശിവക്ഷേത്രത്തില്‍ ദര്‍ശനം നടത്തുകയും മൃത്യുഞ്ജയ പുഷ്പാഞ്ജലി നടത്തുകയും ചെയ്യുന്നത് നിങ്ങളെ അപകടങ്ങളില്‍ നിന്ന് ഒരു പരിധിവരെ സംരക്ഷിക്കും. തീര്‍ച്ചയായും പരമേശ്വരന് നിങ്ങളെ രക്ഷിക്കും. ഇതുകൂടാതെ അയ്യപ്പസ്വാമിയെയും നിങ്ങള്‍ ആരാധിക്കുക.
പൂരുരുട്ടാതി
പൂരുരുട്ടാതി നക്ഷത്രക്കാര്‍ക്ക് വൃശ്ചിക മാസത്തില്‍ വാഹനാപകടങ്ങളെ ശ്രദ്ധിക്കണം. വാഹനങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ അപകടസാധ്യത ഏറെയാണ്. മറ്റ് അപകടസാധ്യതകളും നിങ്ങള്‍ കരുതിയിരിക്കണം. അതിനാല്‍ ഏതൊരു കാര്യം ചെയ്യുമ്പോളും വളരെ ശ്രദ്ധിച്ച് ചെയ്യണം. ശിവക്ഷേത്രത്തിലും അയ്യപ്പ ക്ഷേത്രത്തിലും ദര്‍ശനം നടത്തുക. അയ്യപ്പ സ്വാമിയുടെ മന്ത്രങ്ങള്‍ ജപിക്കുക. എന്നാല്‍ നിങ്ങള്‍ക്ക് ഈ അപകടങ്ങളെ ഒഴിച്ചുനിര്‍ത്തിയാല്‍ കര്‍മ്മപരമായോ സാമ്പത്തികപരമായോ നേട്ടങ്ങള്‍ തന്നെ വൃശ്ചിക മാസത്തില്‍ ലഭിക്കുന്നതായിരിക്കും.
രേവതി
രേവതി നക്ഷത്രക്കാര്‍ക്ക് പൊതുവേ അനുകുലമായ സമയമാണ് ഇപ്പോള്‍. എന്നാല്‍ മനസിലാക്കേണ്ട ഒരു കാര്യം നിങ്ങള്‍ക്ക് ഈ സമയം അപകടസാധ്യത ഏറെയാണ്. വാഹനം, വെള്ളം, വൈദ്യുതി എന്നിവയുമായി ബന്ധപ്പെട്ട അപകടങ്ങള്‍ നിങ്ങള്‍ കരുതിയിരിക്കണം. ചില കാര്യങ്ങളില്‍ നിങ്ങള്‍ വിട്ടുവീഴ്ച ചെയ്യേണ്ടതായി വരും. ജീവിതത്തില്‍ അപ്രതീക്ഷിത ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവരാം. വാഹനം കൈകാര്യം ചെയ്യുമ്പോള്‍ വളരെയേറെ ശ്രദ്ധിക്കണം. ശിവക്ഷേത്രത്തില്‍ ദര്‍ശനം നടത്തുകയും ഒരു രൂപ നാണയം തലയ്ക്കുഴിഞ്ഞ് ഭണ്ഡാരത്തില് സമര്‍പ്പിക്കുകയും ചെയ്യുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
