Latest Updates
-
കർക്കടക മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? തിളക്കം നിലനിർത്താൻ ഈ വഴികൾ പരീക്ഷിക്കൂ -
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാക്കാം; അണുബാധകളെ അകറ്റാൻ ഈ മുൻകരുതലുകൾ മതി -
ജൂലൈ 14 മുതൽ ഗുരു അസ്തമയം: സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധിക്കണം, ഈ രാശിക്കാർക്ക് കടുത്ത വെല്ലുവിളി! -
കർക്കടക സംക്രാന്തി 2026: സൂര്യന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സർവാർത്ഥ സിദ്ധി യോഗം ഇന്ന്: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഈ സമയം പരമാവധി പ്രയോജനപ്പെടുത്തൂ! -
2026 ജൂലൈ 14: ചന്ദ്രൻ കർക്കടകത്തിലേക്ക്; ഈ 5 രാശിക്കാർക്ക് ഇന്ന് തൊഴിലിലും ധനത്തിലും വൻ നേട്ടം! -
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം 2026 ജൂലൈ 13: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യുപി-ബിഹാറിലെ യാത്രക്കാർ അണുബാധ തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
മുംബൈയിൽ എലിപ്പനി ഭീഷണി: മഴവെള്ളത്തിൽ ഇറങ്ങുമ്പോൾ ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ശാസ്താവിന്റെ ഭാഗ്യകടാക്ഷം, വൃശ്ചിക മാസത്തില്‍ കോടീശ്വരയോഗത്തിലേക്ക് കുതിച്ചുയരുന്ന നക്ഷത്രക്കാര്‍
വൃശ്ചിക മാസത്തിന് തുടക്കമായി. ഗ്രഹനിലപ്രകാരം മേടം രാശിയില്‍ വ്യാഴവും കന്നിയില്‍ ശുക്രനും കേതുവും വൃശ്ചികം രാശിയില്‍ സൂര്യനും കുജനും കുംഭം രാശിയില്‍ ശനിയും മീനം രാശിയില്‍ രാഹുവും സഞ്ചരിക്കുന്നു. ജ്യോതിഷപ്രകാരം വൃശ്ചിക മാസത്തില്‍ ചില നക്ഷത്രക്കാര്‍ക്ക് രാജയോഗഫലം തന്നെ ലഭിക്കുമെന്ന് പറയുന്നു. ഇവരെ അലട്ടിക്കൊണ്ടിരുന്ന പ്രശ്നങ്ങള്‍ക്ക് ഈ സമയം പരിഹാരം കാണാനാകും. ജീവിതത്തില്‍ ഐശ്വര്യം കടന്നുവരും. വൃശ്ചിക മാസത്തില്‍ സൗഭാഗ്യങ്ങള്‍ തേടിയെത്തുന്ന നക്ഷത്രക്കാര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം.

തിരുവാതിര
തിരുവാതിര നക്ഷത്രക്കാര്‍ക്ക് ഈ സമയം അനുകൂലമാണ്. കര്‍മ്മരംഗത്ത് ഉയര്‍ച്ച ലഭിക്കും. സ്ഥാനമാനങ്ങള്‍ നിങ്ങളെ തേടിയെത്തും. ജീവിതത്തില്‍ പ്രതീക്ഷിക്കാതെ സൗഭാഗ്യങ്ങളെത്തും. രാഷ്ട്രീയമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂല സമയം തന്നെയാണ് ഇത്. ജനങ്ങളില്‍ നിന്ന് നല്ല പിന്തുണ ലഭിക്കും. ഉത്തരം കിട്ടാത്ത പല ചോദ്യങ്ങള്‍ക്കും ഉത്തരം കിട്ടും. നിങ്ങളെ അലട്ടിക്കൊണ്ടിരുന്ന രോഗങ്ങളില്‍ നിന്ന് മുക്തി ലഭിക്കും.
കലാകാരന്മാര്ക്ക് ധാരാളം അവസരങ്ങള്‍ കൈവരും. അത് നിങ്ങള്‍ക്ക് പ്രശസ്തിയും പണവും കൊണ്ടുവരും. പല തരത്തിലുള്ള സാമ്പത്തിക നേട്ടങ്ങള്‍ ഈ സമയം നിങ്ങളിലേക്ക് വന്നുചേരും. വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് അനുകൂല സമയമാണ്. ഈ സമയം ജോലിക്കായി ശ്രമിക്കുന്നത് നല്ല ഫലങ്ങള്‍ ലഭിക്കും. ഭാഗ്യവും നിങ്ങള്‍ക്ക് അനുകൂലമായിരിക്കും. ബന്ധങ്ങള്‍ മെച്ചപ്പെടും.
ചിത്തിര
ചിത്തിര നക്ഷത്രക്കാര്‍ക്ക് ഈ സമയം ആരോഗ്യ പ്രശ്നങ്ങളില്‍ നിന്ന് മുക്തി ലഭിക്കും. ജീവിതത്തില്‍ വളരെയധികം നേട്ടങ്ങള്‍ വന്നുചേരും. നിങ്ങളുടെ മനസിനെ അലട്ടിക്കൊണ്ടിരുന്ന പ്രശ്നങ്ങളെ പരിഹരിച്ച് മുന്നോട്ട് പോകാനാകും. അധികാരപ്രാപ്തിയുള്ള ജോലികള്‍ നിങ്ങളെ തേടിയെത്തും. കര്‍മ്മരംഗത്ത് ഉയര്‍ച്ച ലഭിക്കും. ജോലി അന്വേഷിക്കുന്നവര്‍ക്ക് ആഗ്രഹിച്ച ജോലി ലഭിക്കും. സ്ഥാനമാനങ്ങള്‍ കൈവരും. സൗഹൃദവലയം വര്‍ധിക്കും. അതുവഴി നേട്ടങ്ങളുമുണ്ടാകും.
പ്രതീക്ഷിക്കാതെ കൈകളില്‍ ധനം വന്നുചേരും. ധനലാഭം പ്രതീക്ഷിക്കാവുന്ന സമയം തന്നെയാണ് ഇത്. വീട്ടില്‍ സന്തോഷമുണ്ടാകും. വിദേശത്ത് ജോലിക്കായി ശ്രമിക്കുന്നവര്‍ക്ക് നല്ല വാര്‍ത്തകള്‍ ലഭിക്കും. ബിസിനസില്‍ ലാഭത്തിലേക്ക് കടക്കാനാകും. അനാവശ്യ ചെലവുകള്‍ ഒന്ന് ശ്രദ്ധിക്കുക. അയ്യപ്പസ്വാമിയെ ഭജിക്കുന്നതും ക്ഷേത്രദര്‍ശനം നടത്തി വഴിപാടുകള്‍ നടത്തുന്നതും നിങ്ങള്‍ക്ക് ശുഭകരമാണ്. തടസ്സങ്ങളില്ലാതെ ജീവിതത്തിലേക്ക് നേട്ടങ്ങള്‍ ഒന്നൊന്നായി എത്തിച്ചേരും.
തിരുവോണം
തിരുവോണം നക്ഷത്രക്കാര്‍ക്ക് വൃശ്ചികമാസത്തില്‍ ധാരാളം നേട്ടങ്ങള്‍ ലഭിക്കും. കുടുംബത്തില്‍ സമാധാനവും ഐശ്വര്യവുമുണ്ടാകും. വീട്ടില്‍ ചില മംഗളകാര്യങ്ങള്‍ നടത്താനാകും. നിങ്ങളുടെ ആത്മസംതൃപ്തി ഉയരും. ഭാര്യാഭര്ത്താക്കന്മാര് തമ്മിലുള്ള ഐക്യം വര്‍ധിക്കും. വസ്തുവുമായി ബന്ധപ്പെട്ട നേട്ടങ്ങള്‍ ലഭിക്കും. കര്‍മ്മരംഗത്ത് ഉന്നതസ്ഥാനം കരസ്ഥമാക്കാനാകും.
ശത്രുക്കളെ ജയിക്കാനാകും. വിദ്യാര്‍ത്ഥികള്‍ക്കും ഇത് അനുകൂലമായ സമയമാണ് ഇത്. സര്ക്കാര്സംബന്ധമായ ജോലി ലഭിക്കാനുള്ള സാധ്യതയുമുണ്ട്. തൊഴില്‍ മേഖലയില്‍ നല്ല നേട്ടങ്ങളുണ്ടാകും. മേലധികാരികളുടെ പ്രശംസ ലഭിക്കും. അപ്രതീക്ഷിതമായി സാമ്പത്തിക നേട്ടങ്ങള്‍ കൈവരും. വിവിധ സാമ്പത്തിക സ്രോതസ്സുകളില്‍ നിന്ന് ധനനേട്ടം ലഭിക്കും. അയ്യപ്പസ്വാമിയെ മറക്കാതെ ആരാധിക്കുന്നത് നിങ്ങള്‍ക്ക് വളരെ ശുഭകരമാണ്.
ചതയം
ചതയം നക്ഷത്രക്കാര്‍ക്ക് ഇത് നല്ല സമയമാണ്. ബന്ധുക്കളുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെല്ലാം നീങ്ങും. നിങ്ങളുടെ ബന്ധം ശക്തമാകും. മനസില്‍ വിചാരിച്ചിരുന്ന പല കാര്യങ്ങളും ഈ സമയം നിങ്ങള്‍ക്ക് നേടിയെടുക്കാനാകും. വിവാഹിതര്‍ക്ക് ഇത് അനുകൂല സമയമാണ് ഇത്. നിങ്ങളുടെ ബന്ധം കൂടുതല്‍ ശക്തമാകും.
അവിവാഹിതര്‍ക്ക് വിവാഹയോഗം കടന്നുവരുന്ന സമയമാണ് ഇത്. വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാനാകും. കുടുംബത്തില്‍ ഐശ്വര്യം വര്‍ധിക്കും. തൊഴിലില്‍ പുതിയ അവസരങ്ങള്‍ ലഭിക്കും. രാഷ്ട്രീയക്കാര്‍ക്ക് ജനസമ്മിതി ലഭിക്കും. പൊതുവേ നോക്കുകയാണെങ്കില്‍ ചതയം നക്ഷത്രക്കാര്‍ക്ക് ഇത് ഭാഗ്യകടാക്ഷമുള്ള സമയം തന്നെയാണ് ഇത്. അയ്യപ്പസ്വാമിയെ ആരാധിക്കുകയും മന്ത്രങ്ങള്‍ ജപിക്കുകയും ചെയ്യുക.
അവിട്ടം
അവിട്ടം നക്ഷത്രക്കാര്‍ക്ക് ഇത് അനുകൂലമായ സമയമാണ്. അപ്രതീക്ഷിതമായി നിങ്ങള്‍ക്ക് ഇരട്ടി നേട്ടങ്ങള്‍ തന്നെ ലഭിക്കും. സൃഹൃത്തുക്കളുമായി ബന്ധപ്പെട്ട് അനുകൂല കാര്യങ്ങള്‍ ജീവിതത്തില്‍ സംഭവിക്കും. മനസിലുണ്ടായിരുന്ന ചില വിഷമങ്ങള്‍ പരിഹരിക്കാനാകും. വിവാഹതടസ്സങ്ങള് ഒരു പരിധിവരെ വഴിമാറിപ്പോകും. വിദേശത്ത് പോകാനുള്ള അവസരങ്ങള്‍ കൈവരും. പ്രതീക്ഷിക്കാതെ ജീവിതത്തില്‍ പല അവസരങ്ങളും കൈവരും.
അതെല്ലാം കൃത്യമായി മനസിലാക്കി ഇടപെട്ടാല്‍ നല്ല നേട്ടങ്ങള്‍ തന്നെ ജീവിതത്തില്‍ കൈവരുന്നതായിരിക്കും. പൊതുവേ ഈ സമയം അനുഗ്രഹങ്ങള്‍ വന്നുചേരുന്ന സമയമാണ്. രോഗങ്ങളില്‍ നിന്ന് ഒരു പരിധി വരെ ആശ്വാസം ലഭിക്കും. കൃഷിയുമായി ബന്ധപ്പെട്ടോ അല്ലാതെയോ സാമ്പത്തികം വന്നുചേരും. സന്താനങ്ങളുമായി ബന്ധപ്പെട്ട് ശുഭവാര്‍ത്തകള്‍ കേള്‍ക്കാനാകും. ഈ സമയം ഭഗവാനെ മറക്കാതെ ആരാധിച്ച് മുന്നോട്ട് പോകുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications