For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വൃശ്ചികം: അശ്വതി - രേവതി വരെ 27 നക്ഷത്രക്കാരുടേയും സമ്പൂര്‍ണ ഗുണദോഷഫലങ്ങള്‍

|

വൃശ്ചിക മാസത്തിന് ധാരാളം പ്രത്യേകതകള്‍ ഉണ്ട്. ഗ്രഹങ്ങളുടെ രാജാവായ സൂര്യന്റെ രാശി മാറ്റം സംഭവിക്കുന്നത് വൃശ്ചികം മാസത്തിലാണ്. ശനി മകരം രാശിയിലും ബുധനും ശുക്രനും വൃശ്ചികം രാശിയിലും ആണ് ഈ മാസം സ്ഥിതി ചെയ്യുന്നത്. വൃശ്ചികം, മകരം രാശിക്കാര്‍ക്ക് ഒരു പ്രത്യേകതയുണ്ട്. ഇവര്‍ ഒരു മാസം തികക്കുന്നത് 29 ദിവസങ്ങള്‍ പൂര്‍ത്തിയാക്കിയാണ്.

Vrischikam (Scoripo) Month 2022

നവംബര്‍ 17-നാണ് വൃശ്ചികം ഒന്നിന് തുടക്കം കുറിക്കുന്നത്. ഈ ദിനത്തില്‍ തന്നെയാണ് ശബരിമലക്ക് പോവുന്നതിന് വേണ്ടി അയ്യപ്പന്‍മാര്‍ മാലയിട്ട് വ്രതമെടുക്കുന്നതും. വൃശ്ചികം മാസത്തിലെ ഓരോ നക്ഷത്രക്കാരുടേയും സമ്പൂര്‍ണഫലം അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കൂ.

അശ്വതി

അശ്വതി

അശ്വതി നക്ഷത്രക്കാര്‍ക്ക് സര്‍ക്കാര്‍ സംബന്ധമായ കാര്യങ്ങളില്‍ ചില തടസ്സങ്ങളും പ്രശ്‌നങ്ങളും നേരിടേണ്ടി വരരുന്നു. ഇത് കൂടാതെ പല അനുമതികളും നേടിയെടുക്കുന്നതിന് വേണ്ടി നല്ലൊരു സമയം ചിലവഴിക്കേണഅടി വരുന്നു. സ്വയം തൊഴിലില്‍ സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാവും. പണത്തിന്റെ കാര്യത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം. എങ്കിലും കാര്യങ്ങള്‍ കൃത്യമായി നടക്കുന്നു. കുടുംബത്തോടൊപ്പം യാത്രകള്‍ പോവുന്നതിനുള്ള സാധ്യതയുണ്ട്. രോഗങ്ങള്‍ ചെറുതായി അലട്ടിയേക്കാം.

ഭരണി

ഭരണി

ഭരണി നക്ഷത്രക്കാര്‍ക്ക് ചില പ്രശ്‌നങ്ങള്‍ സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്നു. തൊഴിലില്‍ കൂടുതല്‍ പ്രതിസന്ധികള്‍ നേരിടേണ്ടി വരുന്നുണ്ട്. കുടുംബ ജീവിതത്തില്‍ സന്തോഷം നിലനില്‍ക്കുന്നു. കുട്ടികളില്‍ അഭിമാനം കൊള്ളുന്ന നിമിഷം വരുന്നുണ്ട്. വിദേശ യാത്രയില്‍ ചെറിയ തടസ്സങ്ങള്‍ ഉണ്ടാവുന്നു. കലാകാരന്‍മാര്‍ക്ക് സമൂഹത്തില്‍ അവരാഗ്രഹിക്കുന്ന ആദരവും അംഗീകാരവും ലഭിക്കുന്നു. ചികിത്സക്ക് വേണ്ടി പണം ചിലവാക്കേണ്ടി വന്നേക്കാം.

കാര്‍ത്തിക

കാര്‍ത്തിക

കാര്‍ത്തിക നക്ഷത്രക്കാര്‍ക്ക് ചൊവ്വയുടെ സാന്നിധ്യം ചെറിയ രീതിയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കാം. അനാവശ്യമായി ഒരു കാര്യത്തിലും തിടുക്കം കൂട്ടരുത്. ഇത് പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കും. ഭൂമിയില്‍ നിന്നും ലാഭം നിങ്ങള്‍ക്ക് ലഭിക്കുന്നു. പലപ്പോഴും അപ്രതീക്ഷിതമായി പല കോണില്‍ നിന്നും വരുമാനം വര്‍ദ്ധിച്ചേക്കാം. അനാവശ്യമായ സംസാരം ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. ദാമ്പത്യ പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യതയുണ്ട്. വിവാഹം വൈകുന്നു.

രോഹിണി

രോഹിണി

രോഹിണി നക്ഷത്രക്കാര്‍ക്ക് പ്രണയത്തിന്റെ കാര്യത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം. കച്ചവടത്തില്‍ ലാഭം വര്‍ദ്ധിക്കുന്നു. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നു. പണത്തിന്റെ ചിലവുകള്‍ വര്‍ദ്ധിക്കാം. മുന്‍കൂട്ടി എടുക്കുന്ന തീരുമാനങ്ങളില്‍ പലതും നടപ്പില്‍ വരുത്താന്‍ ബുദ്ധിമുട്ടും. സാംക്രമിക രോഗങ്ങള്‍ ബാധിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഇത്തരം രോഗങ്ങള്‍ക്ക് വേണ്ടി പണം ചിലവാക്കേണ്ടി വന്നേക്കാം.

മകയിരം

മകയിരം

മകയിരം നക്ഷത്രക്കാര്‍ പലപ്പോഴും അവരുടെ നിലപാടുകളില്‍ ഉറച്ച് നില്‍ക്കാന്‍ പാടു പെടുന്നു. ബിസിനസിന് അനുകൂലമായ സമയമായിരിക്കില്ല. ധനനേട്ടങ്ങള്‍ ഉണ്ടായേക്കാം. വീട് പുതുക്കി പണിയുന്നതിനുള്ള സാധ്യതയുണ്ട്. കടബാധ്യതകള്‍ നീക്കുന്നതിന് ശ്രദ്ധിക്കുന്നു. ആരോഗ്യത്തിന് കൂടുതല്‍ സമയം ചിലവഴിക്കേണ്ടി വരുന്നു. ജോലിയില്‍ മാറ്റങ്ങള്‍ ഉണ്ടാവാം.

തിരുവാതിര

തിരുവാതിര

തിരുവാതിര നക്ഷത്രക്കാര്‍ക്ക് പലപ്പോഴും വിദേശത്ത് നിന്ന് ജന്മനാട്ടിലേക്ക് വരാന്‍ സാധിക്കുന്ന സമയമാണ്. ഇത് കൂടാതെ തൊഴിലില്‍ നേട്ടങ്ങള്‍ ഉണ്ടാവുന്നു. ശനിയുടെ മാറ്റം ആരോഗ്യത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. കാര്യവിജയത്തിന് വേണ്ടി കൂടുതല്‍ കഠിനാധ്വാനം ചെയ്യേണ്ടതായി വരാം. വസ്തു ഇടപാടുകളില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം. സഹോദരന്‍മാരുമായുള്ള ബന്ധത്തില്‍ പ്രശ്‌നങ്ങള്‍ക്ക് സാധ്യത. സാമ്പത്തികം പ്രശ്‌നത്തിലാവില്ല.

പുണര്‍തം

പുണര്‍തം

പുണര്‍തം നക്ഷത്രക്കാര്‍ക്ക് വാക്ക് പാലിക്കാന്‍ സാധിക്കാത്ത അവസ്ഥയുണ്ടാവും. ഇത് പലപ്പോഴും പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. തൊഴില്‍ മേഖലയില്‍ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കും. എങ്കിലും അതെല്ലാം പെട്ടെന്ന് പരിഹരിക്കപ്പെടുന്നു. നിങ്ങളെ തേടി ശുഭവാര്‍ത്തകള്‍ വരുന്നു. വിവാഹ ജീവിതത്തില്‍ അനുകൂല സമയമായിരിക്കും. പണവുമായി ബന്ധപ്പെട്ടുണ്ടാവുന്ന പ്രശ്‌നങ്ങള്‍ക്ക് താല്‍ക്കാലിക പരിഹാരം കാണുന്നതിന് സാധിക്കുന്നു.

പൂയ്യം

പൂയ്യം

പൂയ്യം നക്ഷത്രക്കാര്‍ക്ക് ജോലിയില്‍ വലിയ വെല്ലുവിളികള്‍ക്കുള്ള സാധ്യതയുണ്ട്. ആര്‍ഭാട ജീവിതം ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. സാമ്പത്തിക കാര്യങ്ങളില്‍ നിയന്ത്രണം വെക്കണം. വിദ്യാര്‍ത്ഥികള്‍ക്ക് വിദേശത്ത് പോയി പഠിക്കുന്നതിന് സാധിക്കുന്നു. ജീവിത ശൈലി രോഗങ്ങള്‍ നിങ്ങളെ ബാധിക്കുന്നു. പലപ്പോഴും ആരോഗ്യത്തിന്റെ കാര്യത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാവുന്നു. കണ്ടകശനി ഇവരെ ബാധിക്കുന്നതിനുള്ള സാധ്യതയുണ്ട്. തീരുമാനങ്ങളെടുക്കുന്നതില്‍ ആശയക്കുഴപ്പമുണ്ടാവാം.

ആയില്യം

ആയില്യം

ആയില്യം നക്ഷത്രക്കാര്‍ക്ക് വളരെയധികം ക്ഷമ വേണ്ട സമയമാണ് ഇത്. ദേഷ്യം നിയന്ത്രിക്കാന്‍ ശ്രമിക്കണം. പ്രശ്‌നങ്ങളില്‍ നിന്ന് പരമാവധി ഒഴിഞ്ഞ് നില്‍ക്കുന്നതിന് ശ്രദ്ധിക്കണം. കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കുന്നു. പല കാര്യങ്ങളിലും അംഗീകാരം കിട്ടുന്നതിന് താമസം നേരിടുന്നു. വിവാഹത്തിന് വേണ്ടി അനുകൂല സമയമാണ്. വൃശ്ചികം മാസം പകുതി മുതല്‍ നിങ്ങളെ തേടി മികച്ച വാര്‍ത്തകള്‍ വരും.

മകം

മകം

മകം നക്ഷത്രക്കാര്‍ക്ക് അവരുടെ നിലപാടുകളില്‍ അല്‍പം മാറ്റം വരുത്തേണ്ടി വരും. ബന്ധുക്കളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും ധാരാളം സഹായം ലഭിക്കുന്നു. ഗൃഹ നിര്‍മ്മാണത്തിന് വേണ്ടി അനുകൂല സമയമാണ്. ജോലി അന്വേഷിക്കുന്നവര്‍ക്ക് അവരുടെ കാര്യത്തില്‍ അനുകൂല സമയമായിരിക്കും. ക്ഷേത്ര സംബന്ധമായ കാര്യങ്ങള്‍ക്ക് അനുകൂല സമയമാണ്. ചെറിയ ആരോഗ്യ പ്രശ്‌നങ്ങള്‍ നിങ്ങളെ വലക്കുന്നതിനുള്ള സാധ്യതയുണ്ട്. തൊഴിലില്‍ പ്രശ്‌നങ്ങള്‍ നേരിടാം.

പൂരം

പൂരം

പൂരം നക്ഷത്രക്കാര്‍ക്ക് വൃശ്ചിക മാസം ഉയര്‍ച്ച താഴ്ചകള്‍ നിറഞ്ഞ് നില്‍ക്കുന്ന സമയമാണ്. ഗൃഹ നിര്‍മാണ പദ്ധതികള്‍ വിജയിക്കുന്നു. അറിവ സമ്പാദിക്കുന്നതിന് വേണ്ടി കഷ്ടപ്പെടുന്നു. ഏത് തീരുമാനങ്ങളിലും മാറ്റങ്ങള്‍ വരുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തീരുമാനങ്ങള്‍ എപ്പോഴും ശ്രദ്ധിച്ച് എടുക്കണം. ഓഫീസിലെ ജോലികള്‍ കൃത്യമായി ചെയ്ത് തീര്‍ക്കുന്നതിന് സാധിക്കുന്നു. ഇതിലൂടെ ബോസ് നിങ്ങളുടെ കാര്യത്തില്‍ മികച്ച തീരുമാനങ്ങളെടുക്കുന്നു.

ഉത്രം

ഉത്രം

ഉത്രം നക്ഷത്രക്കാര്‍ക്ക് പഠനത്തില്‍ ഉയര്‍ച്ച നേടുന്നതിന് സാധ്യതയുണ്ട്. പൊതുരംഗത്ത് മികച്ച മാറ്റങ്ങള്‍ വരുന്നു. ഉദ്യോഗസ്ഥര്‍ക്ക് ശമ്പളവര്‍ദ്ധനവും ജോലിയില്‍ സ്ഥാനക്കയറ്റവും ലഭിക്കുന്നു. നിക്ഷേപങ്ങളില്‍ ആഗ്രഹിക്കുന്ന മാറ്റം ലഭിക്കുന്നു. സാമ്പത്തികമായി ഇവര്‍ക്ക് മികച്ച സമയമായിരിക്കും. വിവാദങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കുന്നതിന് ശ്രദ്ധിക്കണം. കുട്ടികളുടെ കാര്യത്തില്‍ അനുകൂല ഫലം പല കാര്യങ്ങളിലും ഉണ്ടാവുന്നു. വിവാദങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കുന്നതിന് വളരെയധികം ശ്രദ്ധിക്കണം.

അത്തം

അത്തം

അത്തം നക്ഷത്രക്കാര്‍ക്ക് ജോലിയില്‍ ഗുണം ലഭിക്കുന്ന സമയമാണ്. പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നു. പല കാര്യങ്ങളിലും തടസ്സങ്ങള്‍ നേരിടേണ്ടി വരുമെങ്കിലും അവസാനത്തോടെ അതിനെല്ലാം പരിഹാരം കാണുന്നതിന് സാധിക്കുന്നു. പഠനത്തില്‍ എന്ന പോലെ തന്നെ മറ്റ് മേഖലകളിലും ഇവര്‍ക്ക് കഴിവ് തെളിയിക്കാന്‍ സാധിക്കുന്നു. യാത്രകള്‍ നടത്തേണ്ടതായി വരും, ആരോഗ്യം ശ്രദ്ധിക്കണം.

ചിത്തിര

ചിത്തിര

ചിത്തിര നക്ഷത്രക്കാര്‍ സൗഹൃദങ്ങള്‍ക്ക് വളരെയധികം പ്രാധാന്യം നല്‍കുന്നു. സാമ്പത്തിക കാര്യങ്ങളില്‍ ഇവര്‍ക്ക് അഭിവൃദ്ധി ഉണ്ടാവുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ മികച്ച സമയമാണ്. പ്രശ്‌നങ്ങളില്‍ നിന്ന് പരിഹാരം കാണുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. രോഗദുരിതങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് പലപ്പോഴും അതില്‍ നിന്ന് മുക്തി നേടുന്ന ഒരു സമയമായിരിക്കും. വീട് പണി ആരംഭിക്കുന്നതിനും ഉള്ള യോഗം കാണുന്നു.

ചോതി

ചോതി

ചോതി നക്ഷത്രക്കാര്‍ക്ക് ജീവിതത്തില്‍ ചില പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുന്ന സമയമാണ്. ആരോഗ്യപരമായി നോക്കുകയാണെങ്കിലും അല്‍പം പ്രശ്‌നങ്ങള്‍ നിറഞ്ഞ സമയമാണ്. കുടുംബത്തില്‍ അസന്തോഷം നിലനില്‍ക്കും. പല കാര്യങ്ങളിലും തീരുമാനമാവാത്ത അവസ്ഥയുണ്ടാവുന്നു. തൊഴിലില്‍ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരും. എങ്കിലും സാമ്പത്തികമായി വലിയ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുന്നില്ല. ഇത് നിങ്ങള്‍ക്ക് ചെറിയ ആശ്വാസം നല്‍കുന്നു. സംസാരിക്കുന്നതില്‍ സന്തോഷം കണ്ടെത്തുന്നതിന് സാധിക്കുന്നു.

വിശാഖം

വിശാഖം

വിശാഖം നക്ഷത്രക്കാര്‍ക്ക് തൊഴിലില്‍ നിന്ന് സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടായേക്കാം. ചിലവി നിയന്ത്രിക്കുന്നതിന് സാധിക്കുന്നു. സൗഹൃദങ്ങള്‍ക്ക് വളരെയധികം പ്രാധാന്യം നല്‍കുന്നു. കര്‍ണ സംബന്ധമായ രോഗങ്ങള്‍ നിങ്ങളെ അലട്ടിയേക്കാം. പലപ്പോഴും പ്രതീക്ഷിച്ച മാര്‍ക്ക് പരീക്ഷകളില്‍ നേടാനാവാതെ വരുന്നു. മക്കളുടെ കാര്യത്തില്‍ പലപ്പോഴും അല്‍പം കൂടുതല്‍ ശ്രദ്ധിക്കേണ്ട സമയമാണ്. തൊഴിലില്‍ നിന്ന് സാമ്പത്തിക ലാഭം ഉണ്ടാവുന്നു.

അനിഴം

അനിഴം

അനിഴം നക്ഷത്രക്കാര്‍ക്ക് വൃശ്ചിക മാസത്തില്‍ ആശയക്കുഴപ്പം വര്‍ദ്ധിക്കാം. ഇത് പലപ്പോഴും നിങ്ങള്‍ക്കിടയില്‍ സംഘര്‍ഷം ഉണ്ടാക്കുന്നു. ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് വേണ്ടി ആശുപത്രികള്‍ കയറിയിറങ്ങേണ്ടി വന്നേക്കാം. കുടുംബത്തില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ചൊവ്വയുടെ സാന്നിധ്യം നിങ്ങളുടെ പ്രണയത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. എന്നാല്‍ ഗുരു നിങ്ങളുടെ തൊഴില്‍ നേട്ടങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. വ്യാഴത്തിന്റെ കൃപയാല്‍ സാമ്പത്തിക നേട്ടം ഉണ്ടാവുന്ന സമയമാണ്.

തൃക്കേട്ട

തൃക്കേട്ട

തൃക്കേട്ട നക്ഷത്രക്കാര്‍ക്ക് ഈ മാസം ചെറിയ ചില പ്രതിസന്ധികള്‍ ജീവിതത്തില്‍ ഉണ്ടാവാം. തീരുമാനിച്ച കാര്യങ്ങളില്‍ പതറാതെ മുന്നോട്ട് പോവാന്‍ശ്രമിക്കണം. എന്നാല്‍ അതില്‍ ചെറിയ ആശയക്കുഴപ്പങ്ങള്‍ നിങ്ങളിലുണ്ടാവുന്നു. ബുദ്ധിയോടെ ആലോചിച്ച് ഓരോ കാര്യങ്ങള്‍ ചെയ്യുന്നതിന് ശ്രമിക്കണം. അല്ലാത്ത പക്ഷം അത് പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കും. എതിര്‍പ്പുകള്‍ അവഗണിക്കപ്പെടും. ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കണം.

മൂലം

മൂലം

മൂലം നക്ഷത്രക്കാര്‍ക്ക് വളരെയധികം കാര്യങ്ങള്‍ ഒരേ സമയം കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്ന സമയമാണ്. സാമ്പത്തികമായി വളരെയധികം ശ്രദ്ധ വേണം. വീട് വിട്ട് നില്‍ക്കേണ്ട അവസ്ഥയുണ്ടായേക്കാം. സാമ്പത്തിക കാര്യങ്ങളില്‍ വലിയ പ്രതിസന്ധി ഉണ്ടാവുമെങ്കിലും അതിനെ നിങ്ങള്‍ക്ക് കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. വീട്ടിലെ പണികള്‍ പൂര്‍ത്തീകരിക്കുന്നു. പാരമ്പര്യ ചികിത്സകള്‍ക്ക ്‌വേണ്ടി സമയം കണ്ടെത്തുന്നു.

പൂരാടം

പൂരാടം

പൂരാടം നക്ഷത്രക്കാര്‍ക്ക് മാസത്തിന്റെ പകുതിയില്‍ ഗുണഫലങ്ങള്‍ വര്‍ദ്ധിക്കുന്നു. ആദ്യ പകുതിയില്‍ ചെറിയ ചില സമ്മര്‍ദ്ദങ്ങള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ ഉയര്‍ച്ചയുണ്ടാവുന്നു. കുടുംബത്തില്‍ ചെറിയ ചില പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നു. തൊഴിലിന്റേയും പഠനത്തിന്റേയോ ഭാഗമായി യാത്രകള്‍ വേണ്ടി വരും. മക്കളുടെ കാര്യത്തില്‍ ഉത്കണ്ഠ വര്‍ദ്ധിക്കുന്നു.

ഉത്രാടം

ഉത്രാടം

ഉത്രാടം നക്ഷത്രക്കാര്‍ക്ക് രാഹുവിന്റെ മാറ്റം ഗുണകരമായ ഫലങ്ങള്‍ നല്‍കുകയില്ല. ഇത് കൂടാതെ മാനസിക സമ്മര്‍ദ്ദവും പിരിമുറുക്കവും എപ്പോഴും ബാധിച്ച് കൊണ്ടിരിക്കും. ഉദ്യോഗസ്ഥരുടെ കാര്യത്തില്‍ ഉത്തരവാദിത്വങ്ങള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. മകരക്കൂറില്‍ വരുന്നവരെങ്കില്‍ ഇവര്‍ക്ക് ബിസിനസില്‍ നിന്ന് ലാഭം ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. ശനിയുടെ സ്വാധീനം നിങ്ങളുടെ ജോലിയെ ബാധിക്കുന്നു. പലപ്പോഴും പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്.

തിരുവോണം

തിരുവോണം

തിരുവോണം നക്ഷത്രക്കാര്‍ക്ക് ജോലിയില്‍ മാറ്റങ്ങള്‍ സംഭവിക്കുന്നു. വ്യപാരികള്‍ക്ക് സ്വന്തം സ്ഥാപനവുമായി മുന്നോട്ട് പോവാന്‍ സാധിക്കും. സാമ്പത്തിക സഹായം പല കോണില്‍ നിന്നും ലഭിക്കുന്നു. സര്‍ക്കാരില്‍ നിന്ന് അനുകൂല സമീപനം ഉണ്ടായേക്കാം. അനാവശ്യമായി നിങ്ങള്‍ പല കാര്യങ്ങളിലും വാശി കാണിക്കും. ഇത് പലപ്പോഴും പ്രശ്‌നങ്ങള്‍ വഷളാക്കും. ധനപരമായി മികച്ച സമയമാണ്. പ്രണയം വിവാഹത്തിലേക്കെത്താന്‍ കാലതാമസം നേരിടേണ്ടി വരും.

അവിട്ടം

അവിട്ടം

അവിട്ടം നക്ഷത്രക്കാര്‍ക്ക് ശാരീരിക മാനസിക സംഘര്‍ഷങ്ങള്‍ വര്‍ദ്ധിക്കുന്നസമയമാണ് വൃശ്ചിക മാസം. ഇവര്‍ക്ക് വളരെയധികം മാറ്റങ്ങള്‍ ജീവിത്തതില്‍ ഉണ്ടാവുന്നു. ജോലിയില്‍ സഹപ്രവര്‍ത്തകരുടെ പിന്തുണ പല കാര്യങ്ങളിലും ലഭിക്കുന്നു. ധനവിനിമയയത്തിന്റെ കാര്യത്തില്‍ വളരെയധികം കൃത്യത അത്യാവശ്യമാണ്. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കാന്‍ സാധിക്കുന്നു. പ്രായമായവരുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം. പണം ചിലവാക്കുമ്പോള്‍ അല്‍പം ശ്രദ്ധിക്കണം.

ചതയം

ചതയം

ചതയം നക്ഷത്രക്കാര്‍ക്ക് മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെക്കുന്നതിന് സാധിക്കുന്നു. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ പുരോഗതിയുണ്ടാവുന്ന സമയമാണ്. വാക്കുകള്‍ ഉപയോഗിക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. കരാറില്‍ വായ്പകള്‍ ലഭിക്കുന്നു. ബന്ധുമിത്രാദികളുമായി പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. പലപ്പോഴും നിങ്ങളില്‍ പ്രശ്‌നങ്ങള്‍ വര്‍ദ്ധിച്ചേക്കാം. ദേഷ്യം നിയന്ത്രിക്കണം.

പൂരുരുട്ടാതി

പൂരുരുട്ടാതി

പൂരുരുട്ടാതി നക്ഷത്രക്കാര്‍ക്ക് മുതിര്‍ന്നവരുടെ അനുഗ്രഹാശിസ്സുകള്‍ ലഭിക്കുന്ന സമയമാണ്. നിങ്ങള്‍ ചെയ്യുന്ന ജോലിയില്‍ നിങ്ങളുടെ ബോസ് സംതൃപ്തനായിരിക്കും. പുതിയ കാര്യങ്ങള്‍ പഠിക്കുന്നതിനുള്ള താല്‍പ്പര്യം നിങ്ങളില്‍ വര്‍ദ്ധിക്കും. അമ്മയുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കണം. ദാമ്പത്യ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കാം. ബിസിനസില്‍ ലാഭം ഉണ്ടാവാം. ഭക്തിക്ക് വേണ്ടി കൂടുതല്‍ സമയം നിങ്ങള്‍ ചിലവഴിക്കുന്നു.

ഉത്രട്ടാതി

ഉത്രട്ടാതി

ഉത്രട്ടാതി നക്ഷത്രക്കാര്‍ക്ക് സ്വത്ത് സംബന്ധിച്ച് പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുന്നു. എന്നാല്‍ അവസാന വിധി ഇവര്‍ക്ക് അനുകൂലമായിരിക്കും. പ്രവര്‍ത്തനങ്ങള്‍ എല്ലാം തന്നെ ലക്ഷ്യത്തിലെത്തുന്നു. വിദേശത്ത് ജോലി അന്വേഷിക്കുന്നവര്ക്ക് അനുകൂല ഫലം ലഭിക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് പ്രതികൂല സമയമായിരിക്കും. എതിര്‍പ്പുകളെ വകവെക്കാതെ ജീവിക്കുന്നതിന് സാധിക്കുന്നു. എന്നാല്‍ ഏത് കാര്യം ചെയ്യുമ്പോളും അതീവ ശ്രദ്ധ വേണം. ആരോഗ്യത്തിന്റെ കാര്യത്തില്‍ ചെറിയ അശ്വാസം ലഭിക്കുന്നു.

രേവതി

രേവതി

രേവതി നക്ഷത്രക്കാര്‍ക്ക് വീട്ടില്‍ സന്തോഷം നിലനില്‍ക്കുന്നു. ജോലിയില്‍ ഇവര്‍ക്ക് അനുകൂല സമയമായിരിക്കും. ഇത് കൂടാതെ ഏത് എതിര്‍പ്പുകളേയും നേരിടുന്നതിന് ഇവര്‍ക്ക് സാധിക്കുന്നു. ആത്മവിശ്വാസം വര്‍ദ്ദിക്കും. കൂടപ്പിറപ്പുകളുടെ പിന്തുണ നിങ്ങള്‍ക്ക് ആശ്വാസം വര്‍ദ്ധിപ്പിക്കുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ആവശ്യങ്ങളെല്ലാം തന്നെ നിറവേറ്റപ്പെടുന്നു. ആരോഗ്യപരമായി ചെറിയ പ്രശ്‌നങ്ങള്‍ അനുഭവിക്കേണ്ടതായി വരുന്നു.

Aries Horoscope 2023 : മേടം രാശി 2023 വര്‍ഷഫലം: സാമ്പത്തികം, പ്രണയം, കരിയര്‍ ഇപ്രകാരംAries Horoscope 2023 : മേടം രാശി 2023 വര്‍ഷഫലം: സാമ്പത്തികം, പ്രണയം, കരിയര്‍ ഇപ്രകാരം

Taurus Horoscope 2023 : ഇടവം രാശി 2023 സമ്പൂര്‍ണഫലം - സാമ്പത്തിക തകര്‍ച്ച, കുടുംബം, ഭാഗ്യനിര്‍ഭാഗ്യങ്ങള്‍Taurus Horoscope 2023 : ഇടവം രാശി 2023 സമ്പൂര്‍ണഫലം - സാമ്പത്തിക തകര്‍ച്ച, കുടുംബം, ഭാഗ്യനിര്‍ഭാഗ്യങ്ങള്‍

ശ്രദ്ധിക്കേണ്ടത്: ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.

English summary

Vrischikam (Scoripo) Month 2022: Vrischikam Month Star Prediction in Malayalam

Vrischikam (Scoripo) Month 2022: Here are the Vrischikam monthly star prediction in malayalam. Take a look
X
Desktop Bottom Promotion