Latest Updates
-
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം
സൂര്യശോഭയോടെ ജീവിതം മുന്നോട്ട്, നല്ലകാലം കൊണ്ടുവരുന്ന വൃശ്ചിക സംക്രാന്തി
ഗ്രഹങ്ങളുടെ രാജാവായ സൂര്യദേവന് ഒരു രാശി വിട്ട് മറ്റൊരു രാശിയില്‍ പ്രവേശിക്കുമ്പോള്‍, ആ ദിവസത്തെ സംക്രാന്തി എന്ന് വിളിക്കുന്നു. സൂര്യദേവന് ഏതു രാശിയില്‍ പ്രവേശിക്കുന്നുവോ, ആ പേരിലാണ് സംക്രാന്തി അറിയപ്പെടുന്നത്. നവംബര്‍ 17ന് സൂര്യന് തുലാം രാശിയില്‍ നിന്ന് മാറി വൃശ്ചിക രാശിയില്‍ പ്രവേശിക്കും.
ഇതിനെ വൃശ്ചിക സംക്രാന്തി എന്ന് വിളിക്കും. സൂര്യദേവനെ ആരാധിക്കുന്നതിനും ആദിത്യഭഗവാന്റെ അനുഗ്രഹം തേടുന്നതിനും ഈ ദിവസം ഏറ്റവും മികച്ചതായി കണക്കാക്കപ്പെടുന്നു. അടുത്ത ഒരു മാസം സൂര്യഭഗവാന് വൃശ്ചിക രാശിയില്‍ വസിക്കും. വൃശ്ചിക സംക്രാന്തിയുടെ ആരാധനാ രീതിയെക്കുറിച്ചും പ്രാധാന്യത്തെക്കുറിച്ചും ഇവിടെ നിങ്ങള്‍ക്ക് വായിച്ചറിയാം.

വൃശ്ചിക സംക്രാന്തി 2023
ജ്യോതിഷപ്രകാരം വൃശ്ചികം സംക്രാന്തി ചതുര്‍ഥി തിഥിയില്‍ വരുന്നു, അതായത് കാര്‍ത്തിക മാസത്തിലെ ശുക്ല പക്ഷത്തിലെ തിഥി. ഇത്തവണ വൃശ്ചിക സംക്രാന്തി നവംബര്‍ 17നാണ്. ഈ ദിവസത്തെ ശുഭമുഹൂര്‍ത്തം രാവിലെ 6:45 മുതല്‍ ഉച്ചയ്ക്ക് 12:06 വരെയാണ്. ഈ സമയത്ത് നിങ്ങള്‍ക്ക് ആരാധനയും തപസ്സും ദാനവും ചെയ്യാം. അതേ സമയം രാവിലെ 6:45 മുതല്‍ മഹാപുണ്യകാലം ആരംഭിക്കും. രാവിലെ 8:32 വരെയുള്ള സമയം സൂര്യഭഗവാനെ ആരാധിക്കുന്നത് ശുഭകരമാണ്.
വൃശ്ചിക സംക്രാന്തി പൂജാരീതി
നവംബര്‍ 17ന് വൃശ്ചിക സംക്രാന്തി നാളില്‍ രാവിലെ എഴുന്നേറ്റ് കുളിച്ച് സൂര്യഭഗവാനെ ആരാധിക്കുക. ഒരു ചെമ്പ് പാത്രത്തില്‍ വെള്ളം ഒഴിച്ച് അതില്‍ ചുവന്ന ചന്ദനം, മഞ്ഞള്‍, വെണ്ടക്ക എന്നിവ കലര്‍ത്തി സൂര്യന് സമര്‍പ്പിക്കുക. ചന്ദനത്തിരി ഉപയോഗിച്ച് സൂര്യദേവന്റെ ആരതി നടത്തുക. സൂര്യന്റെ അനുഗ്രഹത്തിനായി സൂര്യദേവന്റെ മന്ത്രങ്ങള്‍ ജപിക്കുക. ഈ ദിവസം നെയ്യും രക്തചന്ദനവും പുരട്ടി ദൈവസന്നിധിയില്‍ വിളക്ക് തെളിയിക്കുക. സൂര്യദേവന് ചുവന്ന പൂക്കള്‍ സമര്‍പ്പിക്കുക.
വൃശ്ചിക സംക്രാന്തിയുടെ പ്രാധാന്യം
വൃശ്ചിക സംക്രാന്തി ദിനത്തില്‍ സൂര്യദേവന് ജലം അര്‍പ്പിക്കുകയും ദാനധര്‍മ്മങ്ങള്‍, ശ്രാദ്ധം, പിതൃ തര്‍പ്പണം എന്നിവ നടത്തുകയും ചെയ്യുന്നത് ഉത്തമമാണെന്ന് കരുതുന്നു. ഈ ദിവസം പുണ്യനദിയില്‍ കുളിച്ച് ദാനം ചെയ്യുന്നവരുടെ എല്ലാ പാപങ്ങളും ഇല്ലാതാകുകയും ഗുരുതരമായ രോഗങ്ങളില്‍ നിന്ന് മോചനം നേടുകയും ചെയ്യുന്നു.
മതവിശ്വാസികള്‍, വിദ്യാര്‍ത്ഥികള്‍, സാമ്പത്തിക ഉദ്യോഗസ്ഥര്‍, അധ്യാപകര്‍ എന്നിവര്‍ക്ക് ഈ ദിവസം വളരെ പ്രധാനപ്പെട്ടതായി കണക്കാക്കപ്പെടുന്നു. ഈ ദിവസം സൂര്യനെ ആരാധിക്കുകയും, പൂജാവിധികളും പരിഹാരങ്ങളും കൃത്യമായി അനുഷ്ഠിക്കുകയും ചെയ്താല്‍ ജീവിതത്തില്‍ നിന്ന് പണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ നിന്ന് മുക്തി നേടാനാകും. വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷകളില്‍ വിജയം ലഭിക്കും. ജോലിക്കാര്‍ക്ക് കരിയറില്‍ ശുഭകരമായ ഫലങ്ങള്‍ ലഭിക്കും.
വൃശ്ചിക സംക്രാന്തി നാളില്‍ ഇവ ദാനം ചെയ്യുക
വൃശ്ചികം സംക്രാന്തി ദിനത്തില്‍ ദാനം ചെയ്യുന്നത് വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. എന്നിരുന്നാലും മേടം, മിഥുനം, കര്‍ക്കടകം, മകരസംക്രാന്തി എന്നിവയ്ക്ക് പ്രത്യേക പ്രാധാന്യമുണ്ട്. എന്നാല്‍ പ്രകൃതി, കാലാവസ്ഥ, കൃഷി എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് വൃശ്ചിക സംക്രാന്തിക്ക് വലിയ പ്രാധാന്യമുണ്ട്. വൃശ്ചിക സംക്രാന്തി ദിനത്തില്‍ നിര്‍ധനര്‍ക്കും പാവപ്പെട്ടവര്‍ക്കും വസ്ത്രങ്ങളും ധാന്യങ്ങളും ദാനം ചെയ്യുക. സംക്രാന്തി ദിനത്തില്‍ സൂര്യനെ ആരാധിക്കുന്നതോടൊപ്പം ശര്‍ക്കരയും എള്ളും സമര്‍പ്പിക്കുക. ഇതിനുശേഷം പ്രസാദരൂപത്തില്‍ എല്ലാവര്ക്കും വിതരണം ചെയ്യണം.
വൃശ്ചിക സംക്രാന്തി ദിനത്തില്‍ പശുവിനെ ദാനം ചെയ്യുന്നത് മഹത്തായ ദാനമായി കണക്കാക്കപ്പെടുന്നു. അതിനാല്‍, നിങ്ങള്‍ക്ക് സാധിക്കുമെങ്കില്‍ ഈ ദിവസം ഒരു പശുവിനെ ദാനം ചെയ്യുക. സംക്രാന്തി നാളില്‍ പുതപ്പ്, അരിമാവ്, പയറുവര്‍ഗ്ഗങ്ങള്‍ മുതലായവ ദാനം ചെയ്യുക. ഈ ദിവസം നിങ്ങള്‍ക്ക് ലോഹങ്ങളും ദാനം ചെയ്യാം. ഇങ്ങനെ ചെയ്യുന്നതിലൂടെ ജീവിതത്തില്‍ വരുന്ന എല്ലാ വിപത്തുകളും ഒഴിവാകുമെന്ന് പറയുന്നു.



Click it and Unblock the Notifications
