Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
കണ്ണടച്ചുതുറക്കുന്ന സമയത്ത് മഹാഭാഗ്യം; വൃദ്ധി യോഗം നല്‍കും 4 രാശിക്ക് ആത്യപൂര്വ്വനേട്ടം
ജ്യോതിഷപ്രകാരം നിരവധി യോഗങ്ങള്‍ കാലാകലങ്ങളില് രൂപം കൊള്ളുന്നുണ്ട്. സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും കൂടിച്ചേര്‍ന്നതിനെ അടിസ്ഥാനമാക്കിയാണ് യോഗങ്ങള്‍ പ്രധാനമായും തീരുമാനിക്കുന്നത്. പൊതുവെ 27 യോഗങ്ങളുണ്ട്, ഈ യോഗങ്ങളില്‍ 11-ാമത്തെ യോഗമാണ് വൃദ്ധി യോഗം. ഈ ജ്യോതിഷ ഘടകങ്ങള്‍ ഒരു വ്യക്തിയുടെ സ്വഭാവം, മറ്റ് സവിശേഷതകള്‍ എന്നിവയെ മനസ്സിലാക്കാന്‍ സഹായിക്കുന്നു. ജ്യോതിഷപ്രകാരം ഒരു ശുഭയോഗമാണ് വൃദ്ധി യോഗം.
വൃദ്ധി യോഗത്തില്‍ ജനിച്ചവര്‍ ശക്തരും വീരന്മാരും സത്യസന്ധരും വിജയികളും ഉറച്ച സംസാരശേഷിയുള്ളവരുമാണ്. ആകര്‍ഷകമായ ശരീരപ്രകൃതിയും പ്രകൃതവുമാണ് ഇവര്‍ക്കുള്ളത്. ജ്ഞാനഭാഷണമാണ് ഇവരുടെ മറ്റൊരു പ്രത്യേകത. ഇവര്‍ ജീവിതത്തില്‍ സാവധാനത്തോടെ, എന്നാല്‍ സ്ഥിരതയോടെ വളരുന്നു. ഒടുവില്‍ അധികാരത്തിന്റെയും വിജയത്തിന്റെയും സ്ഥാനങ്ങളിലേക്ക് ഉയരുന്നു.
ഇത്തരക്കാര്‍ക്ക് അവരുടെ പാത എന്താണെന്ന് കൃത്യമായി അറിയാം. കഠിനാധ്വാനികള്‍ കൂടിയാണ് ഇവര്‍. അവസരങ്ങള്‍ എങ്ങനെ വിനിയോഗിക്കണമെന്ന് ഇക്കൂട്ടര്‍ക്ക് നന്നായി അറിയാം. സൂര്യ ദേവനാണ് ഈ യോഗത്തിന്റെ അധിപന്. വൃദ്ധിയോഗം ഭാഗ്യവും നേട്ടവും നല്കുന്ന 4 രാശിക്കാര്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

ഇടവം
ഇടവം രാശിക്കാര്‍ക്ക് ഈ യോഗത്തില്‍ നിന്ന് വളരെയധികം പ്രയോജനം ലഭിക്കും. ശുഭകരമായ എന്തു കാര്യവും ആരംഭിക്കാന്‍ ഈ ദിവസം അത്ഭുതകരമാണ്. ജോലിയോ ബിസിനസോ ആകട്ടെ, ഈ ദിനം നിങ്ങള്‍ ചെയ്യുന്ന പ്രവൃത്തികള്‍ നല്ല ഫലം നല്‍കും.
നിങ്ങള്‍ ഒരു പുതിയ ബിസിനസ്സ് സംരംഭം തുടങ്ങുകയാണെങ്കിലോ അല്ലെങ്കില്‍ ഒരു പുതിയ വീട് പണിയുന്നതിന് അടിത്തറയിടുകയാണെങ്കിലോ ഈ യോഗം നിങ്ങളുടെ എല്ലാ ഉദ്യമങ്ങളിലും വിജയം കൊണ്ടുവരും. ശരിയായ ആത്മവിശ്വാസവും ധൈര്യവും കൊണ്ട് നിങ്ങള്‍ അനുഗ്രഹിക്കപ്പെടും. നിങ്ങളുടെ വ്യക്തിബന്ധങ്ങള്‍ വളരെ മികച്ചതായിരിക്കും. എല്ലാവരുമായും യോജിപ്പോടെ മുന്നോട്ട് പോകും.
കര്‍ക്കിടകം
കര്‍ക്കടക രാശിക്കാര്‍ക്ക് ഈ സമയം പണമോ സമ്പത്തോ ലഭിച്ചേക്കാം. നിങ്ങള്‍ ഒരു ബിസിനസ്സ് ഉടമയാണെങ്കില്‍ ഈ യോഗ സമയത്ത് നിങ്ങള്‍ക്ക് ഉയര്‍ന്ന വരുമാനം ലഭിക്കും. നിങ്ങള്‍ക്ക് അപ്രതീക്ഷിതമായി പണം ലഭിക്കുകയും ഒന്നല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാവുകയും ചെയ്യാം. ഈ ദിവസം ഏതെങ്കിലും പുതിയ അസൈന്‍മെന്റോ പ്രോജക്റ്റോ ആരംഭിക്കുന്നത് ഫലപ്രദമായിരിക്കും.
സ്റ്റോക്ക് മാര്‍ക്കറ്റില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് വളരെ ഉയര്‍ന്ന വരുമാനം നേടാന്‍ കഴിയും. നല്ല വരുമാനം പ്രതീക്ഷിക്കുന്നതിനാല്‍, വലിയ നിക്ഷേപങ്ങള്‍ നടത്തുന്നതിനോ പ്രധാനപ്പെട്ട സാമ്പത്തിക തീരുമാനങ്ങള്‍ എടുക്കുന്നതിനോ നല്ല ദിവസമാണ്. നിങ്ങളുടെ പ്രിയപ്പെട്ടവരുടെ പിന്തുണയും നിങ്ങളുടെ കൂടെയുണ്ടാകും.

കന്നി
കന്നി രാശിക്കാര്‍ വിദേശത്തേക്ക് പോകാന്‍ പദ്ധതിയിടുകയോ വിസയ്ക്കോ അതുമായി ബന്ധപ്പെട്ട മറ്റെന്തെങ്കിലും കാര്യത്തിനോ കാത്തിരിക്കുകയാണെങ്കിലോ, തീര്‍ച്ചയായും സന്തോഷവാര്‍ത്ത തേടിവരും. വിദേശ രാജ്യങ്ങളില്‍ നിന്നുള്ള നേട്ടങ്ങള്‍ ഉണ്ടാകും. നിങ്ങള്‍ ഇറക്കുമതി-കയറ്റുമതി ബിസിനസില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഒരു ബിസിനസ്സ് ഉടമയാണെങ്കില്‍, ഈ യോഗ സമയത്ത് ഉയര്‍ന്ന നേട്ടങ്ങള്‍ ലഭിക്കാനുള്ള അവസരങ്ങളുണ്ട്. നിങ്ങളുടെ ബിസിനസ് പ്രതീക്ഷിച്ചതിലും മികച്ച പ്രകടനം കാഴ്ചവെച്ചേക്കാം. സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് വിദേശയാത്രയ്ക്ക് അവസരം ലഭിക്കും.
തുലാം
തുലാം രാശിക്കാര്‍ക്ക് ഈ യോഗ സമയത്ത് ജോലിയില്‍ മികച്ച നേട്ടങ്ങള്‍ തേടിവരും. സഹപ്രവര്‍ത്തകരില്‍ നിന്നും മേലധികാരികളില്‍ നിന്നും ഒരുപോലെ പ്രശംസ ലഭിച്ചേക്കാം. ജോലിസ്ഥലത്ത് നിങ്ങള്‍ പ്രധാനപ്പെട്ട പ്രോജക്റ്റുകളുടെയോ അസൈന്മെന്റുകളുടെയോ ഭാഗമായേക്കാം. നിങ്ങളുടെ മികച്ച പ്രകടനവും നിങ്ങളുടെ വൈദഗ്ധ്യവും ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റും. വലിയ ഉത്തരവാദിത്തങ്ങളും നിങ്ങള്‍ക്ക് ലഭിച്ചേക്കാം. നിങ്ങളുടെ വഴിയില്‍ വരുന്ന എല്ലാ പ്രതിബന്ധങ്ങളെയും തരണം ചെയ്യാന്‍ നിങ്ങള്‍ക്ക് കഴിയും.
വൃദ്ധി യോഗ പ്രതിവിധികള്‍
പരമശിവനെ ആരാധിക്കുകയും ശിവക്ഷേത്രം സന്ദര്‍ശിക്കുകയും ചെയ്യുക. നിങ്ങളുടെ പഴ്സിലോ ബാഗിലോ ഒരു വെള്ളി നാണയം സൂക്ഷിക്കുക. ലക്ഷ്മി ദേവിയെ ആരാധിക്കുകയും ദേവിക്ക് ചുവന്ന പൂക്കള്‍ സമര്‍പ്പിക്കുകയും ചെയ്യുക. അലഞ്ഞുതിരിയുന്ന പശുക്കള്‍ക്ക് ഭക്ഷണം നല്‍കുക. ഒരു ചെമ്പ് പാത്രത്തില്‍ വെള്ളമെടുത്ത് അതില്‍ കുറച്ച് റോസാദളങ്ങള്‍ ഇട്ട് സൂര്യന് അര്‍ഘ്യം അര്‍പ്പിക്കുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
