Latest Updates
-
ഏപ്രിൽ 25: ഈ ശനിയാഴ്ച ഗ്രഹനില അനുകൂലം; തടസ്സങ്ങൾ മാറി നേട്ടങ്ങൾ കൊയ്യാൻ ഈ സമയം ശ്രദ്ധിക്കൂ -
സീതാ നവമിയിലെ ഈ മാറ്റം നിങ്ങളുടെ സാമ്പത്തിക നില ഉയർത്തുമോ? അറിയാം വൃദ്ധി യോഗത്തിന്റെ രഹസ്യം -
ഇന്നത്തെ രാശിഫലം: മിഥുനത്തിനും ചിങ്ങത്തിനും ഭാഗ്യദിനം; ഈ ശനിയാഴ്ച നിങ്ങളെ കാത്തിരിക്കുന്നത് അപ്രതീക്ഷിത നേട്ടങ്ങൾ! -
ഇന്നത്തെ നക്ഷത്രഫലം: ശനിയാഴ്ച ഈ നക്ഷത്രക്കാർക്ക് രാജയോഗം, സാമ്പത്തിക നേട്ടങ്ങൾ നിങ്ങളെ തേടിയെത്തുമോ? -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാര്‍ക്ക് ഭാഗ്യോദയം; ശനിയാഴ്ച നിങ്ങളെ കാത്തിരിക്കുന്നത് എന്ത്? -
രാശിഫലം: വെള്ളിയാഴ്ച ഈ 4 രാശിക്കാർക്ക് വൻ നേട്ടം, ഭാഗ്യം കൂടെയുണ്ടാകും! -
സിക്സ് പാക്ക് മോഹം അപകടമോ? താരങ്ങളുടെ ബോഡി ഇമേജ് സമ്മർദ്ദത്തെ തുറന്നുകാട്ടി അവിനാഷ് തിവാരി -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ രക്ഷപ്പെടാം! -
കത്തുന്ന വെയിലിൽ തളരുകയാണോ? ശരീരത്തെ തണുപ്പിക്കാൻ വീട്ടിലുണ്ടാക്കാം ഈ മാന്ത്രിക പാനീയങ്ങൾ -
ഡൽഹിയിലെ ഈ കൊടുംചൂടിൽ വ്യായാമം ചെയ്യുന്നവരാണോ നിങ്ങൾ? ജീവൻ അപകടത്തിലാക്കാതെ വർക്കൗട്ട് ചെയ്യാം ഇങ്ങനെ!
ആഗ്രഹങ്ങള്‍ സാധിക്കും, മറഞ്ഞിരിക്കുന്ന നിധി തേടിയെത്തും; ഇന്ന് ഭാഗ്യകടാക്ഷം ഈ 5 രാശിക്ക്
ഡിസംബര്‍ 14 വ്യാഴാഴ്ച ചന്ദ്രന് വ്യാഴത്തിന്റെ രാശിയായ ധനു രാശിയിലേക്ക് കടക്കാന്‍ പോകുന്നു. കൂടാതെ, ഇന്ന് മാര്‍ഗശീര്‍ഷ മാസത്തിലെ ശുക്ല പക്ഷത്തിന്റെ രണ്ടാം തിഥിയാണ്, ഈ ദിവസം വൃദ്ധിയോഗം, ആദിത്യ മംഗളയോഗം, മാളവ്യയോഗം, പൂരാടം നക്ഷത്രം എന്നിവയുടെ ശുഭകരമായ സംയോജനവും നടക്കുന്നു, അതിനാല്‍ ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം വളരെയധികം വര്‍ദ്ധിക്കുന്നു.
ജ്യോതിഷം അനുസരിച്ച് വ്യാഴാഴ്ച രൂപപ്പെടുന്ന ശുഭകരമായ യോഗങ്ങളുടെ ഗുണം അഞ്ച് രാശിക്കാര്‍ക്ക് ലഭിക്കും. ഈ രാശിക്കാര്‍ സമ്പത്ത് സമ്പാദിക്കുന്നതില്‍ വിജയം നേടുകയും സുഹൃത്തുക്കളുമായി കറങ്ങാന്‍ പദ്ധതിയിടുകയും ചെയ്യും. ജാതകത്തില്‍ വ്യാഴത്തിന്റെ സ്ഥാനം ശക്തിപ്പെടുകയും മഹാവിഷ്ണുവിന്റെ അനുഗ്രഹം ലഭിക്കുകയും ചെയ്യും. ഡിസംബര്‍ 14 വ്യാഴാഴ്ച ഏതൊക്കെ രാശിക്കാര്‍ക്ക് ശുഭകരമായ ഫലങ്ങള്‍ ലഭിക്കുകയെന്ന് നമുക്ക് നോക്കാം.

ഇടവം
ഡിസംബര്‍ 14 ഇടവം രാശിക്കാര്‍ക്ക് ശുഭകരമായ ദിവസമാണ്. ഇടവം രാശിക്കാര്‍ക്ക് ബിസിനസ്സ് ബന്ധങ്ങള്‍ വര്‍ദ്ധിക്കുകയും പുതിയ ചിലരുമായി സൗഹൃദം സ്ഥാപിക്കുകയും ചെയ്യും. ജോലിക്കാര്‍ക്ക് ചില നല്ല വാര്‍ത്തകള്‍ ലഭിച്ചേക്കാം, അത് കരിയറില്‍ സംതൃപ്തി നല്‍കും. നിങ്ങളുടെ സംസാരത്തില്‍ മാധുര്യം ഉണ്ടാകും, അതുവഴി ആരെയും നിങ്ങളുടെ വരുതിയിലാക്കുന്നതില്‍ നിങ്ങള്‍ വിജയിക്കും. കുടുംബാംഗങ്ങളെല്ലാം ഒത്തുചേര്‍ന്ന് പുതിയ വാഹനമോ വീടോ വാങ്ങാന്‍ പദ്ധതിയിടും. ഈ രാശിക്കാര്‍ക്ക് മഹാവിഷ്ണുവിന്റെ അനുഗ്രഹത്താല്‍ പണം സമ്പാദിക്കാനുള്ള നിരവധി അവസരങ്ങള്‍ ലഭിക്കും, മാത്രമല്ല നിങ്ങളുടെ ലക്ഷ്യങ്ങള്‍ നിറവേറ്റുകയും ചെയ്യും. അമ്മയുടെ ആരോഗ്യത്തില്‍ നല്ല പുരോഗതി ഉണ്ടാകും.
ദോഷപരിഹാരം: നിങ്ങളുടെ ആഗ്രഹങ്ങള്‍ നിറവേറ്റാന്‍, വ്യാഴാഴ്ച വൈകുന്നേരം ഒരു മഞ്ഞ തുണിയില്‍ ഒരു നാണയം, ശര്‍ക്കര, മഞ്ഞള്‍ എന്നിവയുടെ കഷണങ്ങള്‍ കെട്ടി വെള്ളത്തില്‍ എറിയുകയും തുടര്‍ന്ന് ക്ഷേത്രത്തില്‍ പോകുകയും ചെയ്യുക.
തുലാം
മാളവ്യയോഗം മൂലം തുലാം രാശിക്കാര്‍ക്ക് ഡിസംബര്‍ 14 നല്ല ദിവസമായിരിക്കും. തുലാം രാശിക്കാര്‍ക്ക് ഇന്ന് ഒരു ഊര്‍ജ്ജസ്വലമായ ദിവസമായിരിക്കും. നിങ്ങളുടെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കുന്നതില്‍ അവര്‍ വിജയിക്കും. നിങ്ങളുടെയും കുടുംബത്തിന്റെയും ആവശ്യങ്ങള്‍ നിറവേറ്റാനാകും, നിങ്ങളുടെ കഠിനാധ്വാനത്തിലൂടെ ജീവിതത്തിലെ പ്രധാനപ്പെട്ട ജോലികളില്‍ വിജയം കൈവരിക്കും. കുടുംബാംഗങ്ങളുമായി സ്നേഹം നിലനില്ക്കും. നിങ്ങള്‍ എന്ത് ജോലി ചെയ്താലും, നിങ്ങള്‍ക്ക് നല്ല ഫലങ്ങള്‍ ലഭിക്കും, അത് നിങ്ങളെ സന്തോഷിപ്പിക്കും. വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് ചില നല്ല വാര്‍ത്തകള്‍ ലഭിക്കുകയും കുടുംബാംഗങ്ങളെ കാണാനുള്ള അവസരം ലഭിക്കുകയും ചെയ്യും. നിങ്ങളുടെ ബിസിനസ്സിന്റെ പുരോഗതിക്കായി നിങ്ങള്‍ കഠിനാധ്വാനം ചെയ്യും. സുഹൃത്തുക്കളില്‍ നിന്നോ ബന്ധുക്കളില്‍ നിന്നോ പിന്തുണ ലഭിച്ചേക്കാം.
പ്രതിവിധി: കുബേര യന്ത്രമോ ശ്രീ യന്ത്രമോ ഒരു ചെമ്പ് തകിടില്‍ കൊത്തി നിങ്ങളുടെ പേഴ്സില്‍ സൂക്ഷിക്കുക. ഇതോടൊപ്പം, ഒരു ഗോമതി ചക്രം, അടക്ക, കുങ്കുമം അല്ലെങ്കില്‍ മഞ്ഞള്‍ എന്നിവ നിങ്ങള്‍ക്കൊപ്പം വയ്ക്കുക.
വൃശ്ചികം
ഡിസംബര്‍ 14 വൃശ്ചിക രാശിക്കാര്‍ക്ക് ആദിത്യ മംഗളയോഗം മൂലം ശുഭകരമായി മാറും. വൃശ്ചികം രാശിക്കാര്‍ക്ക് കുടുംബാംഗങ്ങളുമായി നല്ല ബന്ധമുണ്ടാകും, മനസ്സിലെ ഏത് ആഗ്രഹവും മാതാപിതാക്കളോട് പ്രകടിപ്പിക്കാന്‍ കഴിയും. ബിസിനസ്സിലെ ലാഭത്തില്‍ നിങ്ങള്‍ സന്തുഷ്ടരാകും കൂടാതെ മറ്റേതെങ്കിലും ബിസിനസ്സിലും നിക്ഷേപിക്കാനാകും. ഒരു സുഹൃത്തിന്റെ സഹായത്തോടെ നിങ്ങളുടെ ദീര്‍ഘകാലമായി മുടങ്ങിക്കിടക്കുന്ന ജോലികള്‍ പൂര്‍ത്തിയാക്കാനാകും. ജോലിയുള്ള ആളുകള്‍ അവരുടെ കരിയറില്‍ പുരോഗതി കാണും, നിങ്ങള്‍ക്ക് ഒരു നല്ല ഓഫര്‍ ലഭിച്ചേക്കാം, ശമ്പള വര്‍ദ്ധനവിനൊപ്പം നിങ്ങള്‍ക്ക് സ്ഥാനക്കയറ്റവും ലഭിക്കും.
പരിഹാരം: രോഗങ്ങളില്‍ നിന്നും തടസ്സങ്ങളില്‍ നിന്നും മോചനം നേടുന്നതിന്, ഭഗവാന് സത്യനാരായണന്റെ കഥ കേട്ട് വ്യാഴാഴ്ച വ്രതമെടുത്ത് മഞ്ഞ വസ്ത്രം ധരിച്ച് ഉപ്പില്ലാത്ത ഭക്ഷണം കഴിക്കുക.
മകരം
ഡിസംബര്‍ 14 മകരം രാശിക്കാര്‍ക്ക് വൃദ്ധിയോഗം മൂലം നല്ല ദിവസമാണ്. മകരം രാശിക്കാര്‍ ചില പുതിയ വിഷയങ്ങളെക്കുറിച്ച് ബോധവാന്മാരാകും, നിക്ഷേപത്തില്‍ നിന്ന് നല്ല ലാഭം ലഭിക്കാനുള്ള സാധ്യതയുണ്ട്. സാമൂഹിക പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് ഒരു നല്ല ദിവസമായിരിക്കും, നിങ്ങള്‍ക്ക് നല്ല ചില അവസരങ്ങള്‍ ലഭിക്കും, നിങ്ങളുടെ സ്വാധീനം വര്‍ദ്ധിക്കും. നിങ്ങള്‍ ആത്മീയ പ്രവര്‍ത്തനങ്ങളില്‍ കുറച്ച് സമയം ചെലവഴിക്കും, അത് നിങ്ങള്‍ക്ക് മാനസിക സമാധാനം നല്‍കും. പ്രണയിക്കുന്നവര്‍ക്ക് വളരെ നല്ല ദിവസമായിരിക്കും. വ്യാപാരികള്‍ അവരുടെ ബിസിനില്് ചില മാറ്റങ്ങള്‍ വരുത്താനാകും.
ദോഷപരിഹാരം: തൊഴില്‍ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് വാഴയെ പൂജിക്കുകയും പഴങ്ങള്‍, വസ്ത്രങ്ങള്‍ തുടങ്ങിയ മഞ്ഞനിറത്തിലുള്ള വസ്തുക്കള്‍ ദാനം ചെയ്യുകയും ചെയ്യുക. എന്നാല്‍ വാഴപ്പഴം കഴിക്കുന്നത് ഒഴിവാക്കുക.
മീനം
ഡിസംബര്‍ 14 ന് പൂരാടം നക്ഷത്രം മൂലം മീനം രാശിക്കാര്‍ക്ക് അനുകൂലമാണ്. മഹാവിഷ്ണുവിന്റെ കൃപയാല്‍, മീനരാശിക്കാരുടെ മറ്റൊരു വശം ദൃശ്യമാകും, അത് നിങ്ങള്‍ക്ക് സന്തോഷം നല്കുന്നതാിരിക്കും. നിങ്ങള്‍ ബിസിനസ്സ് ചെയ്യുകയാണെങ്കില്‍, വ്യാഴത്തിന്റെ അനുഗ്രഹത്താല്‍ നിങ്ങള്‍ കൂടുതല്‍ അഭിവൃദ്ധി പ്രാപിക്കും. കൂടാതെ, നിങ്ങള്‍ പങ്കാളിത്തത്തോടെയാണ് ബിസിനസ് ചെയ്യുന്നതെങ്കില്‍, നല്ല ലാഭത്തിന് സാധ്യതയുണ്ട്, നിങ്ങളുടെ പങ്കാളിയുമായുള്ള നിങ്ങളുടെ ബന്ധവും മികച്ചതായിരിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് വളരെ സന്തോഷമായിരിക്കും, വിദ്യാഭ്യാസ മേഖലയില്‍ ആഗ്രഹിച്ച ഫലങ്ങള്‍ ലഭിക്കും. നിങ്ങളുടെ ഭൂമി, വാഹനം, സ്ഥാവര വസ്തു എന്നിവയുമായി ബന്ധപ്പെട്ട എന്തെങ്കിലും കേസ് കോടതിയില്‍ നടക്കുന്നുണ്ടെങ്കില്‍, നിങ്ങള്‍ക്ക് അനുകൂലമായ തീരുമാനം വന്നേക്കാം. നിങ്ങളുടെ കുടുംബാംഗങ്ങളുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, കുടുംബാംഗങ്ങള്‍ക്കിടയില്‍ പരസ്പര സ്നേഹം ഉണ്ടാകും.
പരിഹാരം: വീട്ടില്‍ സന്തോഷത്തിനും സമാധാനത്തിനും ഐശ്വര്യത്തിനുമായി വ്യാഴാഴ്ച കുങ്കുമം, ചന്ദനം, മഞ്ഞള്‍ എന്നിവ ദാനം ചെയ്യുക. ഇതും ജാതകത്തില്‍ വ്യാഴത്തിന്റെ സ്ഥാനവും ബലപ്പെടുത്തുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications