Latest Updates
-
ഇന്നത്തെ രാശിഫലം: ഈ 12 രാശിക്കാർക്കും ഇന്ന് നേട്ടങ്ങളുടെ ദിനം, അറിയാം നിങ്ങളുടെ ഭാഗ്യനിറവും നമ്പറും -
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ -
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ! -
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം -
കേരളത്തിൽ റെഡ് അലർട്ട്: കടൽക്ഷോഭത്തിനിടെ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും
സമ്പത്ത് വര്‍ധിക്കാനുള്ള ശുഭ സാധ്യതകള്‍, ഇന്ന് ഭാഗ്യകടാക്ഷമുള്ള 5 രാശിക്കാര്‍
സെപ്റ്റംബര്‍ 28 വ്യാഴാഴ്ച കുംഭം കഴിഞ്ഞ് ചന്ദ്രന് മീനരാശിയിലേക്ക് കടക്കാന്‍ പോകുന്നു. കൂടാതെ ഇന്ന് ഭാദ്രപദ മാസത്തിലെ ശുക്ല പക്ഷത്തിലെ ചതുര്ദശി തിഥിയാണ്. അതായത് അനന്ത ചതുര്ദശി വ്രതം ഇന്ന് ആചരിക്കും. ഗണേശ നിമജ്ജനവും ഈ ദിവസം തന്നെയാണ് നടക്കുന്നത്. അനന്ത ചതുര്ദശി ദിനത്തില്‍ വൃദ്ധിയോഗം, രവിയോഗം, പൂരുരുട്ടാതി നക്ഷത്രം എന്നിവയുടെ ശുഭകരമായ സംയോജനവും നടക്കുന്നു.
ജ്യോതിഷ പ്രകാര, ഗ്രഹങ്ങളുടെ സ്വാധീനവും ശുഭയോഗവും കാരണം, വ്യാഴാഴ്ച അഞ്ച് രാശിക്കാര്‍ക്ക് വളരെ അനുകൂലമായിരിക്കും. ഭാഗ്യം ഈ രാശിക്കാരുടെ ഭാഗത്തായിരിക്കും. സമ്പത്ത് വര്‍ധിക്കാനുള്ള ശുഭ സാധ്യതകളുമുണ്ട്. സെപ്തംബര്‍ 28 വ്യാഴാഴ്ച ഏതൊക്കെ രാശിക്കാര്‍ക്കാണ് ഭാഗ്യം ലഭിക്കുന്നതെന്ന് നമുക്ക് നോക്കാം.

മേടം
സെപ്റ്റംബര്‍ 28 മേടം രാശിക്കാര്‍ക്ക് വളരെ അനുകൂലമായ ദിവസമാണ്. മേടം രാശിക്കാര്‍ ഒരു പുതിയ ബിസിനസ്സ് ഇടപാടിന് അന്തിമരൂപം നല്കാനായേക്കാം. സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് നിങ്ങളുടെ ബഹുമാനം വര്‍ദ്ധിപ്പിക്കും. നിങ്ങളെ സഹായിക്കാന്‍ മറ്റ് ആളുകള്‍ തയ്യാറാകും. സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് ശമ്പളം വര്‍ധിപ്പിക്കാനാകും. കുടുംബാംഗങ്ങളില്‍ നിന്ന് സന്തോഷകരമായ എന്തെങ്കിലും വാര്‍ത്ത് കേള്‍ക്കാനാകും. ദാമ്പത്യ ജീവിതം നല്ലതായിരിക്കും, നിങ്ങളുടെ ഇണയുമായുള്ള ബന്ധം ശക്തമാകും.
പരിഹാരം: തൊഴില്‍ പുരോഗതിക്കായി, വ്യാഴാഴ്ച പൂജാമുറിയില്‍ മഞ്ഞള്‍ മാല തൂക്കുക, ജോലിസ്ഥലത്ത് മഞ്ഞ നിറം ഉപയോഗിക്കുക, ലക്ഷ്മി നാരായണ ക്ഷേത്രത്തില്‍ ലഡ്ഡു സമര്‍പ്പിക്കുക.
ഇടവം
സെപ്തംബര്‍ 28 ഇടവം രാശിക്കാര്‍ക്ക് സന്തോഷകരമായ ദിവസമാണ്. ഭാഗ്യത്തിന്റെ കടാക്ഷത്താല്‍ വിജയം ലഭിക്കും. കൂടാതെ മഹാവിഷ്ണുവിന്റെ അനുഗ്രഹവും ഉണ്ടാകും. ജോലിയുള്ള ആളുകള്‍ ജോലി മാറ്റാന്‍ പദ്ധതിയിടുകയാണെങ്കില്‍, ഇന്ന് നല്ല ദിവസമായിരിക്കും. പുതിയ തന്ത്രങ്ങള്‍ നടപ്പാക്കി വ്യാപാരികള്‍ വിപണിയില്‍ നല്ല പേര് നേടും. കുടുംബത്തോടൊപ്പം ഒരു യാത്രയും പോകാനായേക്കാം. ഈ രാശിയിലുള്ളവര്‍ക്ക് കുടുങ്ങിക്കിടക്കുന്ന പണം തിരികെ ലഭിച്ചേക്കാം.
ദോഷപരിഹാരം: തൊഴില്‍ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് വാഴപ്പഴം പൂജിക്കുക, പഴങ്ങള്‍, വസ്ത്രങ്ങള്‍ തുടങ്ങിയ മഞ്ഞ വസ്തുക്കള്‍ ദാനം ചെയ്യുക. എന്നാല്‍ വാഴപ്പഴം കഴിക്കുന്നത് ഒഴിവാക്കുക.

കര്‍ക്കടകം
സെപ്തംബര്‍ 28 കര്‍ക്കടക രാശിക്കാര്‍ക്ക് ഗുണകരമായ ദിവസമാണ്. കര്‍ക്കടക രാശിക്കാര്‍ക്ക് സഹോദരങ്ങളുടെ പിന്തുണ ലഭിക്കും, സര്‍ക്കാര്‍ മേഖലയില്‍ നിന്ന് സാമ്പത്തിക നേട്ടത്തിന് ശക്തമായ സാധ്യതയുണ്ട്. കുടുംബാംഗങ്ങളുടെ പിന്തുണ ലഭിക്കും. നിങ്ങളുടെ വിശ്വാസം വര്‍ദ്ധിക്കും. വിഷ്ണുഭഗവാന്റെ അനുഗ്രഹത്താല്‍ കുടുങ്ങിക്കിടക്കുന്ന പണം തിരികെ ലഭിക്കാന്‍ സാധ്യതയുണ്ട്. കര്‍ക്കടക രാശിയിലുള്ളവര്‍ ബിസിനസില്‍ പുതിയ എന്തെങ്കിലും ചെയ്യാന്‍ ആലോചിക്കും. കോടതി കേസുകളില്‍ നിന്ന് ആശ്വാസം ലഭിച്ചേക്കാം.
പരിഹാരം: രോഗങ്ങളില്‍ നിന്നും തടസ്സങ്ങളില്‍ നിന്നുമുള്ള മോചനത്തിന്, ഭഗവാന് സത്യനാരായണന്റെ കഥ കേട്ട് വ്യാഴാഴ്ച വ്രതമെടുത്ത് മഞ്ഞ വസ്ത്രം ധരിച്ച് ഉപ്പില്ലാത്ത ഭക്ഷണം കഴിക്കുക.
തുലാം
സെപ്റ്റംബര്‍ 28 തുലാം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. തുലാം രാശിക്കാര്‍ക്ക് ഗണേശ ഭഗവാന്റെ അനുഗ്രഹം ഉണ്ടാകും,.സമ്പത്ത് വര്‍ദ്ധിക്കുന്നതിനുള്ള അനുകൂല സാഹചര്യങ്ങള്‍ ഉണ്ടാകും. നിങ്ങള്‍ ഒരു പുതിയ ബിസിനസ്സ് ആരംഭിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ഇന്ന് നല്ല ദിവസമായിരിക്കും. ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് അവരുടെ ബിസിനസ്സില്‍ നിന്ന് നേട്ടം ലഭിക്കും. പൂര്‍വ്വിക സ്വത്തില്‍ നിന്ന് പ്രയോജനം ലഭിക്കും. നിങ്ങളുടെ പിതാവിന്റെ സഹായത്താല്‍ തീര്‍പ്പാക്കാത്ത ജോലികളും പൂര്‍ത്തീകരിക്കും. വീട്ടില്‍ കുട്ടികളുമായി നല്ല സമയം ചെലവഴിക്കും, ഇത് ജീവിതത്തില്‍ സന്തോഷത്തിന് വഴിയൊരുക്കും.
പരിഹാരം: ഭാഗ്യം വര്‍ദ്ധിപ്പിക്കാന്‍, വ്യാഴാഴ്ച രാവിലെയും വൈകുന്നേരവും വിഷ്ണുസഹസ്രനാമം പാരായണം ചെയ്യുക. ഈ ദിവസം ആരില്‍ നിന്നും കടം വാങ്ങുകയോ കടം കൊടുക്കുകയോ ചെയ്യരുത്.

ധനു
സെപ്റ്റംബര്‍ 28 ധനു രാശിക്കാര്‍ക്ക് വളരെ ശുഭകരവും ഫലദായകവുമായ ദിവസമായിരിക്കും. ധനു രാശിക്കാര്‍ക്ക് ലാഭത്തിനുള്ള പുതിയ അവസരങ്ങള്‍ ലഭിക്കും, ഇത് നിങ്ങളുടെ സാമ്പത്തിക സ്ഥിതിയെ ശക്തിപ്പെടുത്തും. ജോലിയുമായി ബന്ധപ്പെട്ട് യാത്രയ്ക്കുള്ള അവസരവും ലഭിച്ചേക്കാം. നിങ്ങളുടെ കുടുംബത്തിന്റെ പിന്തുണ പല കാര്യങ്ങളിലും നിങ്ങള്‍ക്ക് ആശ്വാസം നല്‍കും, നിങ്ങളുടെ ആശങ്കകളും കുറയും. നിങ്ങളുടെ പങ്കാളിയുമായി എവിടെയെങ്കിലും പോകാനാകും. വിദ്യാര്‍ത്ഥികള്‍ വിദ്യാഭ്യാസ രംഗത്ത് നല്ല പുരോഗതി കൈവരിക്കും. ഇന്ന് നിങ്ങള്‍ക്ക് ചില പുതിയ സുഹൃത്തുക്കളെ ലഭിക്കും.
പരിഹാരം: നിങ്ങളുടെ ആഗ്രഹങ്ങള്‍ നിറവേറ്റുന്നതിന്, വ്യാഴാഴ്ച വൈകുന്നേരം, ഒരു നാണയം, ഒരു ശര്‍ക്കര, ഏഴ് മഞ്ഞള്‍ കഷ്ണം എന്നിവ ഒരു മഞ്ഞ തുണിയില്‍ കെട്ടി ഒഴുകുന്ന വെള്ളത്തില്‍ എറിയുകയും തുടര്‍ന്ന് ക്ഷേത്രദര്‍ശനം നടത്തുകയും ചെയ്യുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications

