ഉയരങ്ങളിലേക്ക് പറക്കും, സാമ്പത്തികാഭിവൃദ്ധി ഫലം; ഇന്ന് ഭാഗ്യഫലം നേടുന്ന 5 രാശി

ജനുവരി 8 തിങ്കളാഴ്ച, ചന്ദ്രന്‍ ചൊവ്വയുടെ രാശിയായ വൃശ്ചിക രാശിയിലേക്ക് കടക്കാന്‍ പോകുന്നു. കൂടാതെ ഇന്ന് പൗഷമാസത്തിലെ കൃഷ്ണപക്ഷത്തിലെ ദ്വാദശി തിഥിയാണ്. ഈ ദിവസം സര്‍വാര്‍ത്ത സിദ്ധിയോഗം, വൃദ്ധിയോഗം, ആദിത്യ മംഗളയോഗം, അനിഴം നക്ഷത്രം എന്നിവയുടെ ശുഭകരമായ സംയോജനവും നടക്കുന്നതിനാല്‍ ഇന്നത്തെ പ്രാധാന്യം വര്‍ദ്ധിച്ചു.

ജ്യോതിഷം അനുസരിച്ച്, അഞ്ച് രാശിക്കാര്‍ക്ക് ഇന്ന് രൂപം കൊള്ളുന്ന ശുഭ യോഗങ്ങളില്‍ നിന്ന് പ്രയോജനം ലഭിക്കാന്‍ പോകുന്നു. ഈ രാശിക്കാരുടെ എല്ലാ ജോലികളും എളുപ്പത്തില്‍ പൂര്‍ത്തിയാകും, സമ്പത്തിലും ബിസിനസ്സിലും നല്ല വളര്‍ച്ചയുണ്ടാകും. ഗ്രഹങ്ങളുടെ ദോഷഫലങ്ങള്‍ കുറയുകയും ജോലികള്‍ തടസ്സമില്ലാതെ പൂര്‍ത്തിയാകുകയും ചെയ്യും. ജനുവരി 8 തിങ്കളാഴ്ച ഏതൊക്കെ രാശിക്കാര്‍ക്കാണ് ഭാഗ്യഫലം കൈവരുന്നത് എന്ന് നമുക്ക് നോക്കാം.

Vriddhi Yoga And Anuradha Nakshatra

ഇടവം

ജനുവരി 8 വൃദ്ധിയോഗം മൂലം ഇടവം രാശിക്കാര്‍ക്ക് ഗുണം ചെയ്യും. ഇടവം രാശിയിലുള്ള ആളുകള്‍ക്ക് രാവിലെ നല്ല വാര്‍ത്തകള്‍ ലഭിച്ചേക്കാം. ഇന്ന് നിങ്ങള്‍ ആത്മീയ പ്രവര്‍ത്തനങ്ങളില്‍ താല്‍പ്പര്യമുള്ളവരും ആയിരിക്കും. ജീവിതത്തില്‍ നിങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന ഏത് ജോലിയാണെങ്കിലും, ഇന്ന് നിങ്ങള്‍ അതിനായി കഠിനാധ്വാനം ചെയ്യും. നിങ്ങളുടെ കഠിനാധ്വാനത്തിന്റെ നല്ല ഫലം ലഭിക്കും. ബിസിനസുകാര്‍ക്ക് നല്ല പണം സമ്പാദിക്കാനുള്ള അവസരം ലഭിക്കും. ഇത് നിങ്ങളുടെ ബിസിനസ്സ് വിശ്വാസ്യത വര്‍ദ്ധിപ്പിക്കും. കുടുംബത്തെക്കുറിച്ചും ദാമ്പത്യ ജീവിതത്തെക്കുറിച്ചും സംസാരിക്കുമ്പോള്‍, ഇന്ന് സന്തോഷത്തിന്റെയും സമാധാനത്തിന്റെയും ദിവസമായിരിക്കും. എല്ലാ അംഗങ്ങള്‍ക്കിടയിലും പരസ്പര സ്‌നേഹം ഉണ്ടാകും.

പ്രതിവിധി: ശിവലിംഗത്തില്‍ വെള്ളമര്‍പ്പിച്ച് ശിവരക്ഷാ കവച മന്ത്രം ജപിക്കുകയും ചെയ്യുക.

ചിങ്ങം

ജനുവരി 8 ആദിത്യ മംഗളയോഗം മൂലം ചിങ്ങം രാശിക്കാര്‍ക്ക് ശ്രേഷ്ഠമായ ദിവസമാണ്. ചിങ്ങം രാശിക്കാര്‍ പരമശിവന്റെ അനുഗ്രഹം ലഭിക്കും. അപൂര്‍ണമായ ജോലികള്‍ പൂര്‍ത്തിയാകും. ജീവിതത്തില്‍ പുരോഗതിക്കുള്ള പുതിയ ആശയങ്ങളും മനസില്‍ വരും. ആരോഗ്യ സംബന്ധമായ എന്തെങ്കിലും പ്രശ്നങ്ങള്‍ നിങ്ങളെ അലട്ടുന്നുണ്ടെങ്കില്‍, ഇന്ന് നിങ്ങളുടെ പ്രതിരോധശേഷി വര്‍ദ്ധിക്കും. അത് നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തും. ദാമ്പത്യ ജീവിതത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, നിങ്ങളുടെ പങ്കാളിയുമായുള്ള ബന്ധം ശക്തമാക്കും. ഈ രാശിക്കാര്‍ ഒരു പുതിയ ബിസിനസ്സ് തുടങ്ങാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ഇന്ന് നിങ്ങള്‍ക്ക് വളരെ അനുകൂലമായ ദിവസമായിരിക്കും.

ദോഷപരിഹാരം: കുടുംബത്തില്‍ സന്തോഷത്തിനും സമാധാനത്തിനും ഗോതമ്പ് പൊടിയും നെയ്യും പഞ്ചസാരയും കൊണ്ട് ഉണ്ടാക്കിയ സാധനങ്ങള്‍ ശിവന് നിവേദിക്കുക. എന്നിട്ട് അത് ദരിദ്രര്‍ക്ക് വിതരണം ചെയ്യുക.

തുലാം

ജനുവരി എട്ടാം തീയതി തുലാം രാശിക്കാര്‍ക്ക് ശുഭകരമായ യോഗാഫലം ഉണ്ടാകാന്‍ പോകുന്നു. തുലാം രാശിയിലെ ആളുകള്‍ക്ക് ഭാഗ്യം അനുകൂലമാകും, അതുവഴി നിങ്ങളുടെ പൂര്‍ത്തീകരിക്കാത്ത ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടുകയും പണം സമ്പാദിക്കാനുള്ള പുതിയ ആശയങ്ങള്‍ വരുകയും ചെയ്യും. കുടുംബത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും, കുട്ടികളുടെ പുരോഗതിയില്‍ മാതാപിതാക്കള്‍ സന്തോഷിക്കും. ഇന്ന് നിങ്ങള്‍ ഒരു വസ്തു വാങ്ങിയാല്‍, ഭാവിയില്‍ നിങ്ങള്‍ക്ക് നല്ല ലാഭം ലഭിക്കും. മഹാദേവന്റെ അനുഗ്രഹത്താല്‍ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ഈ രാശിക്കാര്‍ അല്‍പം പരിശ്രമിച്ചാല്‍ ആഗ്രഹിക്കുന്നതെന്തും ലഭിക്കുകയും നിങ്ങളുടെ സ്വാധീനം ഗണ്യമായി വര്‍ദ്ധിക്കുകയും ചെയ്യും.

പ്രതിവിധി: കറുത്ത എള്ള് വെള്ളത്തില്‍ കലക്കി ശിവലിംഗത്തില്‍ അര്‍പ്പിക്കുകയും മഹാമൃത്യുഞ്ജയ മന്ത്രം ജപിക്കുകയും ചെയ്യുക.

ധനു

ധനു രാശിക്കാര്‍ക്ക് സര്‍വാര്‍ത്ത സിദ്ധിയോഗം മൂലം ജനുവരി 8 ശുഭപ്രദമാണ്. ധനു രാശിക്കാര്‍ അവരുടെ പൂര്‍ത്തിയാകാത്ത ജോലികള്‍ ഇന്ന് പൂര്‍ത്തിയാക്കും, സുഹൃത്തുക്കളോടൊപ്പം ഒരു സാഹസിക യാത്ര പോകാന്‍ പ്ലാന്‍ ചെയ്യാം. സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കും, നിങ്ങളുടെ ബഹുമാനം വര്‍ദ്ധിക്കും. അച്ഛന്റെയും ഗുരുക്കന്‍മാരുടെയും അനുഭവസമ്പത്തും മാര്‍ഗനിര്‍ദേശവും കൊണ്ട് ജീവിതത്തില്‍ മുന്നേറുകയും കുടുംബത്തിന് മഹത്വം കൊണ്ടുവരുകയും ചെയ്യും. ഇന്ന് നിങ്ങള്‍ നിശ്ചയദാര്‍ഢ്യത്തോടെ ഏത് ജോലി ചെയ്താലും, നിങ്ങള്‍ തീര്‍ച്ചയായും വിജയിക്കും. അത് നിങ്ങളുടെ ആത്മവിശ്വാസത്തിന് നല്ല ഉത്തേജനം നല്‍കും.

ദോഷപരിഹാരം: ശുഭഫലങ്ങള്‍ ലഭിക്കാന്‍, ശിവക്ഷേത്രത്തില്‍ രാവിലെയും വൈകുന്നേരവും ശിവ ചാലിസ പാരായണം ചെയ്യുക, ദരിദ്രരെയും നിരാലംബരെയും സഹായിക്കുക.

കുംഭം

ജനുവരി 8 അനിഴം നക്ഷത്രം മൂലം കുംഭം രാശിക്കാര്‍ക്ക് ഗുണകരമാകും. കുംഭ രാശിക്കാരുടെ പെരുമാറ്റം വളരെ ശാന്തവും സൗഹാര്‍ദ്ദപരവുമായിരിക്കും. ഇത് കാരണം നിങ്ങള്‍ എല്ലാവരുമായും പെട്ടെന്ന് ഇടപഴകുകയും നിങ്ങളുടെ ജോലികള്‍ എളുപ്പത്തില്‍ പൂര്‍ത്തിയാക്കുകയും ചെയ്യും. ബിസിനസ്സ് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കും, സമയബന്ധിതമായ സാമ്പത്തിക നേട്ടങ്ങളും ലഭിക്കും. സാമ്പത്തിക നേട്ടത്തിന് നല്ല അവസരങ്ങള്‍ ഉണ്ടാവും. മഹാദേവന്റെ കൃപയാല്‍, നിങ്ങളുടെ സാമ്പത്തിക നേട്ടത്തിനുള്ള ആഗ്രഹം ചെറിയ പരിശ്രമത്തിലൂടെ പൂര്‍ത്തീകരിക്കും. കുടുംബാംഗങ്ങളുമായുള്ള ബന്ധം മികച്ചതായിരിക്കും, വീട്ടിലെ അന്തരീക്ഷം മികച്ചതായിരിക്കും.

പരിഹാരം: നിങ്ങളുടെ ആഗ്രഹങ്ങള്‍ നിറവേറ്റുന്നതിന്, തിങ്കളാഴ്ച വ്രതം അനുഷ്ഠിച്ച് ശിവലിംഗത്തില്‍ തേനോ നെയ്യോ പാലോ കറുത്ത എള്ളോ സമര്‍പ്പിക്കുക.

Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.

Story first published: Monday, January 8, 2024, 8:36 [IST]
X
Desktop Bottom Promotion