Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
രാശിപ്രകാരം 2019ലെ വിഷു നക്ഷത്ര ഫലം അറിയൂ
രാശിപ്രകാരം 2019ലെ വിഷു നക്ഷത്ര ഫലം അറിയൂ
വിഷു ഫലം നക്ഷത്ര പ്രകാരം മാത്രമല്ല, രാശി പ്രകാരവും കണക്കാക്കപ്പെടുന്നു. രാശി പ്രകാരം വിഷു ഫലം കണക്കാക്കുമ്പോള്‍ ചില പ്രത്യേക നക്ഷത്രങ്ങള്‍ ചില പ്രത്യേക രാശിയില്‍ പെടുന്നു.
ഇതില്‍ തന്നെ ചിലപ്പോള്‍ ഒരേ നക്ഷത്രം രണ്ടു രാശിയില്‍ വരാം. അതായത് ചിലപ്പോള്‍ ഒരു നക്ഷത്രത്തിന്റെ ആദ്യഭാഗം ഒന്നിലും മറ്റേത് അടുത്ത രാശിയിലും.
രാശി പ്രകാരം 2019ലെ വിഷു ഫലം നക്ഷത്രങ്ങള്‍ക്ക് എപ്രകാരമാണെന്നറിയൂ, ഇതു ഗുണമോ ദോഷമോ എന്നറിയു.

മേടം രാശി
മേടം രാശി പ്രകാരം അശ്വതി, ഭരണി, കാര്‍ത്തിക ആദ്യ കാല്‍ഭാഗം ഇതില്‍ വരുന്നു. ഈ വര്‍ഷം പൊതുവേ ഏറെ അനുകൂലമായി ഫലം. പ്രത്യേകിച്ചും അവസാന ആറുമാസം. ജോലിയന്വേഷിയ്ക്കുന്നവര്ക്ക് നല്ല ജോലി, ജോലിയുള്ളവര്‍ക്കു പ്രൊമോഷന്, ശമ്പള വര്‍ദ്ധന ഫലമാണ്. കലാകാരന്മാര്ക്ക് അവാര്‍ഡുകള്‍ക്കും മറ്റും സാധ്യതയുണ്ട്. രാശി നാഥന് ചൊവ്വയാണ് ചൊവ്വയെ പ്രീതിപ്പെടുത്തുക.

ഇടവം രാശി
ഇടവം രാശിയില്‍ വരുന്നത് കാര്‍ത്തിക അവസാന മുക്കാല്‍ ഭാഗം, രോഹിണി, മകയിരം ആദ്യ കാല് ഭാഗം എന്നിവയാണ്. ആദ്യത്തെ ആറു മാസം കഴിഞ്ഞുള്ള സമയമാകും നല്ലത്. വിദ്യാഭ്യാസ കാര്യത്തില്‍ ഉയര്‍ച്ച നേടും. നല്ല വിവാഹ യോഗങ്ങളുമുണ്ട്.വിവാഹ യോഗം കാണുന്നു. വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ ധന ഞെരുക്കമുണ്ടാകും.

മിഥുന രാശി
മിഥുന രാശിയില്‍ മകയിരം മുക്കാല്‍ ഭാഗം, തിരുവാതിര, പുണര്‍തം മുക്കാല്‍ ഭാഗം എന്നിവയാണ് വരുന്നത്. ഇക്കൂട്ടര്‍ക്കു പൊതുവേ നല്ല ഫലമാണെന്നു വേണം, പറയാന്‍. വസ്തുഭാഗ്യവും ഗൃഹം മോടി പിടിപ്പിയ്ക്കുന്നതു പോലെയുള്ള കാര്യങ്ങളും കാണുന്നു., ബിസിനസ് മേഖലയിലുള്ളവര്‍ക്ക് ധനഭാഗ്യം ഫലമായി പറയുന്നു. പ്രശസ്തിയും മത്സര വിജയവും ഫലമായി വരാം.

കര്‍ക്കിടക രാശി
കര്‍ക്കിടക രാശിയില്‍ പുണര്‍തം അവസാന കാല് ഭാഗം, പൂയം, ആയില്യം എന്നിവ വരുന്നു. ഇവര്‍ക്ക് അനുകൂല കാലമാണ് വരുന്ന വര്‍ഷം. ഇതു വരെയുണ്ടായ കാര്യ തടസം നീങ്ങിക്കിട്ടും. പ്രതീക്ഷിയ്ക്കാത്ത രീതിയില്‍ നേട്ടങ്ങള്‍ വരും. പല വഴികളിലൂടെ ധനം വരുമെങ്കിലും വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ ഞെരുക്കവും അനുഭവപ്പെടും. വിദേശ യാത്രാ ഭാഗ്യമുണ്ട്. ആരോഗ്യപരമായ കാര്യങ്ങളില്‍ ശ്രദ്ധിയ്ക്കുക. പ്രത്യേകിച്ചും വാഹന സംബന്ധമായി. വൈകാരിക ബുദ്ധിമുട്ടുകളും പറയുന്നു. പ്രണയിക്കാനും ഇതും സംബന്ധമായ ചില പ്രയാസങ്ങളും പറയുന്നു. ചന്ദ്രനാണ് രാശി നാഥന്. തിങ്കളാഴ്ചകളില്‍ ദേവി, ദുര്‍ഗാ ക്ഷേത്ര ദര്‍ശനം നടത്തുക.

ചിങ്ങ രാശി
ചിങ്ങ രാശിയില്‍ മകം, പൂരം, ഉത്രം ആദ്യ കാല്‍ഭാഗമാണ് ഇതില്‍ വരുന്നത്. പൊതുവേ അനുകൂല ഫലം. വിദ്യാര്‍ത്ഥികള്‍ക്ക് പഠന കാര്യത്തില്‍ നേട്ടങ്ങള്‍ക്കുള്ള സാധ്യത. വിവാഹ കാര്യങ്ങളില്‍ അനുകൂല ഫലം, സന്താന ഭാഗ്യം പണച്ചെലവുണ്ടെങ്കിലും ആവശ്യത്തിനു പണം വരും.പുതിയ വീട്, വാഹന യോഗം പറയുന്നു. വ്യാഴ പ്രീതി വരുത്തുക. വ്യാഴാഴ്ച വിഷ്ണു പ്രീതി വരുത്തുക.ആദിത്യ ഭഗവാനെ പ്രാര്‍ത്ഥിയ്ക്കുക. നവഗ്രഹ ക്ഷേത്രത്തില്‍ ആദിത്യനായുള്ള വഴിപാടു നടത്തുക. ശനി പ്രീതി വരുത്തുക, ധര്‍മ ശാസ്താ ക്ഷേത്ര ദര്‍ശനവും നല്ലതാണ്. സരസ്വതീ സ്തോത്രം ജപിയ്ക്കുക.

കന്നി രാശി
കന്നി രാശിയില്‍ പെട്ടവര്‍ ഉത്രം അവസാന മുക്കാല്‍ ഭാഗം, അത്തം, ചിത്തിര ആദ്യ കാല് ഭാഗം. ധന ഭാഗ്യം വരുന്നു. കുടുംബ പരമായി ധനമുണ്ടാകും. വിദേശ ജോലി ഭാഗ്യം പറയുന്നു. വിവാഹ കാര്യത്തിലും നല്ല ഫലമാണ് പറയുന്നത്. വിവാഹത്തിനു ശ്രമിച്ചാല്‍ നടക്കും. ശനി പ്രീതി, അയ്യപ്പ പ്രീതി നല്ലതാണ്. ശനിയാഴ്ച ദിവസങ്ങളില്‍ ധര്‍മ ശാസ്താ പ്രീതി വരുത്തുക. അന്നദാനം നല്ലതാണ്.നവഗ്രഹ പ്രതിഷ്ഠയുള്ള ക്ഷേത്രത്തില്‍ ബുധ പ്രീതി വരുത്തുക.

തുലാം രാശി
തുലാം രാശിയില്‍ ചിത്തിര അവസാന പകുതി, ചോതി, വിശാഖം ആദ്യ മുക്കാല്‍ ഭാഗം എന്നിവ വരുന്നു. ചിലവേറിയ സമയമാണ്. വര്‍ഷത്തിന്റെ അവസാനം സാമ്പത്തിക പ്രയാസത്തിനു സാധ്യത. വിവാഹ, വിദ്യാഭ്യാസ കാര്യങ്ങളില്‍ തടസമെങ്കിലും പിന്നീട് നീങ്ങും. വരുന്ന 5-6 മാസങ്ങളില്‍ വിവാഹ കാര്യങ്ങളില്‍ തീരുമാനമെടുക്കുമ്പോള്‍ ഏറെ ശ്രദ്ധ വേണം. രാശി നാഥന് ശുക്രനാണ്. വെള്ളിയാഴ്ച ദേവി ക്ഷേത്ര ദര്‍ശനം നല്ലതാണ്.

വൃശ്ചിക രാശി
വൃശ്ചിക രാശിയില്‍ വിശാഖം അവസാന കാല് ഭാഗം, അനിഴം, തൃക്കേട്ട എന്നിവ വരുന്നു. വളരെ നല്ല സമയല്ലെങ്കില് പോലും പൊതുവേ നേട്ടമാണ് പറയുന്നത്. കുടുംബത്തില്‍ മംഗള കര്‍മങ്ങള്‍ക്കു സാധ്യതയുണ്ട്.
കലാകാരന്മാര്ക്കും ചെറിയ തടസങ്ങളുണ്ട് വ്യാഴ പ്രീതി വരുത്തി വ്യാഴാഴ്ച പുഷ്പാജഞ്ജലി നടത്തുക.

ധനു രാശി
ധനു രാശിയില്‍ മൂലം, പൂരാടം, ഉത്രാടം കാല് ഭാഗം. പൊതുവേ അല്പകാര്യ തടസമുണ്ടെങ്കിലും ദൈവാധീനമുള്ള സമയമാണ്. വിവാഹ കാര്യത്തില്‍ നല്ല യോഗങ്ങളുമുണ്ട്. സ്വന്തം ഗൃഹത്തിന് സാധ്യത. കുട്ടികളുടെ പഠനത്തില്‍ ശ്രദ്ധ വേണം. കുട്ടികള്‍ അലസത പ്രകടിപ്പിയ്ക്കാന്‍ വഴിയുണ്ട്.
ശനി ദേവനെ പ്രസാദിപ്പിയ്ക്കുന്നതും നല്ലതാണ്. പരദേവതാ പ്രീതി വരുത്തുക.

മകര രാശി
മകര രാശിയില്‍ ഉത്രം അവസാന മുക്കാല്‍ ഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി ഭാഗം എന്നിവ പെടുന്നു. സാമ്പത്തികമായി മെച്ചമുണ്ടാകും. വിദേശ ജോലി ഭാഗ്യവും പറയുന്നു. അലസത നിയന്ത്രിച്ചു പ്രവര്‍ത്തിയ്ക്കുക. യാത്രകള്‍ വേണ്ടി വരും, കോടതി വ്യവഹാരങ്ങളില്‍ വിജയ ഫലം. വര്‍ഷാവസാനം ചെലവുകള്‍ക്കു സാധ്യത. നാഗപ്രീതി വരുത്തുക. നാഗ ക്ഷേത്ര ദര്‍ശനവും നല്ലത്. രാഹു മന്ത്രം ദിവസവും ജപിയ്ക്കുക.

കുംഭം രാശി
കുംഭം രാശിയില്‍ അവിട്ടം അവസാന പകുതി, ചതയം, പൂരോരുട്ടാതി ആദ്യ മുക്കാല്‍ ഭാഗം. വിവാഹ പരമായ തടസങ്ങള്‍ നീങ്ങും. ഇതില്‍ നേട്ടങ്ങളുമുണ്ടാകും. ദൂരദേശ യാത്രയ്ക്കു സാധ്യത. സാമ്പത്തിക നേട്ടത്തിന് സാധ്യത. ശനിയെ പ്രാര്‍ത്ഥിയ്ക്കുന്നതു നല്ലതാണ്. ശനിയെ പ്രീതിപ്പെടുത്തുക. ശനിയാഴ്ച ധര്‍മ ശാസ്താക്ഷേത്ര ദര്‍ശനം നടത്തുക.

മീന രാശി
മീന രാശിയില്‍ പൂരോരുട്ടാതി അവസാന കാല് ഭാഗം, ഉത്രട്ടാതി, രേവതി എന്നിവ വരും. തുടക്കത്തില്‍ കാര്യ തടസമെങ്കിലും പിന്നീട് നേട്ടങ്ങള്‍ ഫലമായി വരും. വ്യാഴം ഭാഗ്യ സ്ഥാനത്താണ്. പഠിയ്ക്കുന്നവര്‍ക്കും നേട്ടം. രാശി നാഥന് വ്യാഴമാണ്. വാഹന സംബന്ധമായി യോഗം കാണുന്നു. കലാകാരന്മാര്ക്ക് നല്ല ഫലമാണ് പറയുന്നത്. . ധന നേട്ടം ഫലമായി പറയുന്നു. വ്യാഴത്തിന് വ്യാഴാഴ്ച പുഷ്പാഞ്ജലി കഴിപ്പിയ്ക്കുക

ദോഷങ്ങള്‍ ഉണ്ടെങ്കിലും
ദോഷങ്ങള്‍ ഉണ്ടെങ്കിലും പരിഹാരങ്ങള്‍ ചെയ്യുന്നതും ഈശ്വരപ്രീതി വരുത്തുന്നതും ദോഷങ്ങള്‍ ഒഴിഞ്ഞു പോകാന്‍ ഒരു പരിധി വരെ സഹായിക്കും.

എല്ലാവര്ക്കും
എല്ലാവര്ക്കും എന്നും സൗഭാഗ്യവും സന്തോഷകരവുമായി 2019ലെ വിഷു മാറട്ടേയെന്നു പ്രതീക്ഷിയ്ക്കാം.



Click it and Unblock the Notifications
