Latest Updates
-
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം -
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍ -
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി -
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന് -
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം
2019ലെ വിഷുഫലം നാള്‍ പ്രകാരം എങ്ങനെയെന്നറിയൂ
2019ലെ വിഷുഫലം നാള്‍ പ്രകാരം എങ്ങനെയെന്നറിയൂ
മലയാളിയ്ക്ക് പുതുവര്‍ഷമാണ് വിഷു. മേടം ഒന്നാണ് മലയാള വിശ്വാസ പ്രകാരം പുതു വര്‍ഷവും. മേടം ഒന്നിന് കണ്ണനെയും കൂടെയുള്ള വിഷുക്കണിയും കണി കണ്ടുണരുന്നത് അടുത്ത ഒരു വര്‍ഷം നമ്മുടെ ജീവിതം സമ്പത് സമൃദ്ധി നിറയട്ടെ എന്ന ചിന്തയിലുമാണ്.
2019ലെ വിഷു ഫലം മലയാളത്തിലെ നാള്‍ പ്രകാരം എങ്ങനെയെന്നറിയൂ, നല്ല ഫലമോ മോശം ഫലമോ കാത്തിരിയ്ക്കുന്നതെന്നറിയൂ,
27 നാളുകാരുടേയും വിഷു ഫലം വായിക്കൂ. ഐശ്വര്യസമൃദ്ധമായ വര്‍ഷമാണോ മുന്നില്‍ എന്നറിയൂ,

അശ്വതി
അശ്വതി ഏറ്റവും ഉത്തമമായ ഫലമാണ്. നല്ല ജോലി കിട്ടാന്‍ സാധ്യത. നല്ല വിവാഹ ബന്ധങ്ങള്‍ ലഭിയ്ക്കാന്‍, ഭാര്യാഭര്‍ത്താക്കന്മാര്‍ പിരിഞ്ഞിരിയ്ക്കുകയാണെങ്കില്‍ ഒരുമിയ്ക്കാന്‍ സാധ്യത. കുടുംബ ബന്ധങ്ങള്‍ വളരേയധികം ശ്രദ്ധിയ്ക്കുക. പ്രത്യേകിച്ചും സഹോദരങ്ങള്‍ക്ക്. അഷ്ടമത്തില്‍ വ്യാഴം. മഹാവിഷ്ണുവിനെ പ്രസാദിപ്പിയ്ക്കുക. ലക്ഷ്മീനാരായണ വിഗ്രഹം വിഷ്ണു ക്ഷേത്രത്തില്‍ വയ്ക്കുക. പരീക്ഷകളില്‍ നല്ല ഫലം. ശാസ്ത്രജ്ഞര്‍ക്കും കലാകാരന്മാര്‍ക്കും നല്ല സമയമാണ്.

ഭരണി
ഭരണി നക്ഷത്രത്തില്‍ ഉള്ളവര്‍ക്ക് ഏറ്റവും നല്ല സമയമാണ്. 51 വയസു വരെ രാഹുവുള്ളവര്‍ ശ്രദ്ധിയ്ക്കുക. വിദേശയോഗങ്ങള്‍, ഭൂമി ലഭിയ്ക്കാന്‍ ഏറെ യോഗം ഉള്ള സമയമാണ്. ശിവനെ പ്രസാദിപ്പിയ്ക്കുന്നതു നല്ലത്. മാനസിക സ്വസ്ഥത അല്‍പം കുറയും. ദേഷ്യവും എടുത്തു ചാട്ടവും കുറച്ചാല്‍ തന്നെ നല്ലത്. ശിവ ക്ഷേത്രത്തില്‍ ജലധാര പോലുള്ളവ നടത്തുക.

കാര്‍ത്തിക
കാര്‍ത്തിക നക്ഷത്രക്കാര്‍ക്ക് ഈ വിഷുഫലം നല്ല ഫലമാണ് നല്‍കുക. കീര്‍ത്തി കേള്‍ക്കും എന്ന കേള്‍വി സത്യമായി വരുന്ന സമയമാണ്. ഏഴില്‍ വ്യാഴം വരുന്ന നാളാണിത്. മഹാവിഷ്ണു ഭജനം ഏറെ നല്ലതാണ്. എഴുത്തുകാര്‍ക്കും കലാകാരന്മാര്‍ക്കുമെല്ലാം കീര്‍ത്തി കേള്‍ക്കാന്‍ സാധിയ്ക്കും. വിവാഹം വേര്‍പിരിഞ്ഞു നില്‍ക്കുന്നവര്‍ക്ക് ഒന്നിയ്ക്കാന്‍ ഏററവും നല്ല സമയമാണ്. വിദേശയാത്ര, പ്രൊമോഷന്‍, അകന്നു പോയ കുടുംബ ബന്ധങ്ങള്‍ ഒന്നിപ്പിയ്ക്കാന്‍ സാധ്യത.

രോഹിണി
രോഹിണി നക്ഷത്രക്കാര്‍ക്ക് ഒരുപാടു ഗുണങ്ങളുള്ള മേടസംക്രമപുലരിയാണ് വരുന്നത്. ഇവര്‍ക്ക് ഏഴില്‍ വ്യാഴമായതു കൊണ്ടു തന്നെ വിവാഹം, ജോലി തുടങ്ങിയവയില്‍ ഏറെ നല്ലതാണ്. രാഷ്ട്രീയക്കാര്‍ക്കും മറ്റും ഏറെ നല്ലതാണ്. പ്രത്യേകിച്ചും മത്സരങ്ങളില്‍ വിജയിക്കും. വിവാഹം പോലെയുള്ള മംഗള കര്‍മങ്ങളില്‍ പങ്കെടുക്കാന്‍ യോഗുമുള്ള വിഷുവാണ്. മനസിനു സംതൃപ്തി ലഭിയ്ക്കും. ഭൂമി സംബന്ധമായും നല്ലതാണ്. പൊതുവേ അന്നത്തിനു മുട്ടു വരില്ലെന്നു പറയണം.

മകയിരം
മകയിരം നക്ഷത്ര ജാതര്‍ക്ക് ഐശ്വര്യപ്രദമാകാന്‍ വിഷുഫലം. ഭൂമി വാങ്ങാനും വാഹനം വാങ്ങാനും ആഗ്രഹിയ്ക്കുന്നവര്‍ക്കു നല്ല സമയം. ജല സംബന്ധമായ ജോലികള്‍ ചെയ്യുന്നവര്‍ക്ക് നല്ലതാണ്. കൃഷ്ണന്‍, മഹാവിഷ്ണു എന്നിവരെ പ്രസാദിപ്പിയ്ക്കുക. പരീക്ഷയില്‍ വീണ്ടും വിജയം, നഷ്ടം സംഭവിച്ചവര്‍ക്ക് കര യറാം. ജോലി പോയവര്‍ക്ക് ലഭിയ്ക്കാം. പുണ്യസ്ഥല ദര്‍ശനം സാധ്യമാണ്. ഐടി മേഖലയിലുള്ളവര്‍ക്ക് ഫലം ലഭിയ്ക്കും. പരീക്ഷയില്‍ വിജയം നേടാന്‍ സാധിയ്ക്കും. ചെറിയ രോഗ ബാധകള്‍ക്കു സാധ്യത. പ്രത്യേകിച്ചം ഉദരവും കീഴോട്ടും.

തിരുവാതിര
തിരുവാതിര നക്ഷത്ര ജാതര്‍ക്ക് 2019ലെ വിഷു ഫല പ്രകാരം ഏറ്റവും ഉത്തമമായ സമയമാണ്. കണ്ടക ശനിയെങ്കിലും സംക്രമ വശാല്‍ ഗുണകരമാണ്. ഉന്നതമായ ജോലി കിട്ടാന്‍ സാധ്യതയുണ്ട്. പ്രൊമോഷന്‍ സാധ്യതയുമുണ്ട്. കുടുംബ ക്ലേശം അനുഭവിയ്ക്കാന്‍ സാധ്യതയുണ്ട്. ക്ഷേത്ര ദര്‍ശനവും വഴിപാടുകളും ഒരു പരിധി വരെ ഗുണം ചെയ്യും. വീടു വിട്ടു നില്‍ക്കുക, വീട്ടില്‍ നിന്നു പോകുക തുടങ്ങിയ ഫലങ്ങളും പറയുന്നു. നഷ്ടപ്പെട്ട ധനം തിരിച്ചു ലഭിയ്ക്കും. ഐടി, സര്‍ക്കാര്‍ മേഖലകളില്‍ ജോലി സാധ്യതയും ഭാഗ്യവും കാണുന്നു.

പുണര്‍തം
പുണര്‍തം നക്ഷത്രക്കാര്‍ക്ക് ഉത്തമ സമയാണ് ഫലം. സന്താനങ്ങളില്ലാത്തവര്‍ക്ക് ഇഷ്ട സന്താന ലബ്ധിയ്ക്കുള്ള സമയമാണ്. ഇതുപോലെ സന്താനങ്ങള്‍ക്ക് വിദേശ വാസ യോഗം, ജോലി കിട്ടാന്‍ യോഗം എന്നെല്ലാം പറയാം. മനസിന് ശാന്തത ലഭിയ്ക്കാന്‍ സാധ്യത. ശാസ്താവിനെ പ്രസദിപ്പിയ്ക്കുക. സന്ധ്യ നേരത്ത് ശ്രീരാമ നാമം ജപിയ്ക്കുക.

പൂയം
പൂയം നക്ഷത്രത്തില്‍ പെട്ടവര്‍ക്ക് ഈ വര്‍ഷം നല്ലഫലം ലഭിയ്ക്കും. ഭൂമി സംബന്ധമായ ക്രയ വിക്രയങ്ങളില്‍ ലാഭമുണ്ടാകും. ഗുരുവായൂര്‍, അമ്പലപ്പുഴ തുടങ്ങിയ കൃഷ്ണ ക്ഷേത്രങ്ങളില്‍ ദര്‍ശനം. മഹാവിഷ്ണുവിനെ, ഹനുമാനെ പ്രസാദിപ്പിയ്ക്കുക. വിഷ്ണു ഭഗവാന്റെ പത്തവതാരങ്ങളേയും പ്രസാദിപ്പിച്ചാല്‍ കൂടുതല്‍ ഗുണം.

ആയില്യം
ആയില്യം നക്ഷത്രത്തില്‍ പെട്ടവര്‍ക്ക് നല്ല സമയമാണ്. ധന സമ്പാദിയ്ക്കുവാനും ഏതു മേഖലയിലും പ്രവര്‍ത്തിയ്ക്കുന്നുവെങ്കില്‍ ഇതില്‍ നല്ലതും അന്നത്തിനും വസ്തു വാങ്ങാനുമെല്ലാം നല്ല ഫലമാണ് പറയുന്നത്. ബിസിനസ് ചെയ്യുന്നവര്‍ക്ക് ഏറെ നല്ലതാണ്. ഭാര്യാ ഭാഗത്താല്‍ ധനവും സ്‌നേഹവും ബന്ധു സ്‌നേഹവുമെല്ലാം ഫലമായി പറയുന്നു.

മകം
മകം നക്ഷത്രത്തില്‍ ജനിച്ചവര്‍ക്ക് ഈ വിഷു ഫല പ്രകാരം മേട സംക്രമ വശാല്‍ ഫലം നല്ലതാണ്. മനസന്തോഷമുണ്ടാകാന്‍ സാധ്യത. ഉത്സവാദി കര്‍മങ്ങളിലും മംഗള കര്‍മങ്ങളിലും പങ്കെടുക്കും. മത്സരങ്ങളില്‍ വിജയം ഫലമായി പറയുന്നു. രാഷ്ട്രീയക്കാര്‍ക്കും നയതന്ത്രജ്ഞര്‍ക്കും നല്ല വര്‍ഷമാണ്. സന്താന സംബന്ധമായ പ്രശ്‌നങ്ങള്‍ക്കു പരിഹാരമാകും, ജോലിയായാലും വിവാഹമായാലും.

പൂരം
പൂരം നക്ഷത്രക്കാര്‍ക്ക് വിഷു ഫല പ്രകാരം ഉത്തമമായ അവസ്ഥയാണ് പറയുന്നത്. പ്രത്യേകിച്ചും തൊഴില്‍ സംബന്ധമായി. തൊഴില്‍ രഹിതര്‍ക്ക് നല്ല ജോലി ഭാഗ്യം. മാതാവിന്റെ ധനമോ പിതാവിന്റെ ധനമോ ലഭിയ്ക്കാന്‍ ഭാഗ്യം. സുഹൃത്തുകള്‍ കാരണം ബുദ്ധിമുട്ടുകളുണ്ടാകാം. വിവാഹ ബന്ധത്തില്‍ ചില പ്രശ്‌ന സാധ്യതകളുണ്ട്. ഭൂമി ഇടപാടുകളില്‍ ശ്രദ്ധിയ്ക്കുക. മഹാവിഷ്ണുവിനെ പ്രസാദിപ്പിയ്ക്കുക, വിഷ്ണുവിന് മഞ്ഞപ്പട്ടു ചാര്‍ത്തുക എന്നിവയെല്ലാം പരിഹാരമാണ്. ഇലക്ട്രിസിറ്റി ബോര്‍ഡില്‍ തൊഴില്‍ കാത്തിരിയ്ക്കുന്നവര്‍ക്ക് ഇതു ലഭിയ്ക്കാന്‍ സാധ്യത.

ഉത്രം
ഉത്രം നക്ഷത്രത്തില്‍ പെട്ടവര്‍ക്ക് ഈ വിഷു പ്രകാരം നല്ലഫലം തന്നെയാണ്. വാഹന യോഗത്തിനും ഇതു വഴി ഉപജീവനം നടത്തുന്നവര്‍ക്കുമെല്ല്ാം ഉത്തമമായ സമയമെന്നു വേണം, പറയാന്‍. ഇവര്‍ക്കെല്ലാം ധന ഭാഗ്യം ഫലമായി കണ്ടു വരുന്നു. നല്ല പങ്കാളികളെ കിട്ടാനും നല്ല കുടുംബ ജീവിതത്തിനും സാധ്യതയുള്ള വര്‍ഷമാണ്. മഹാവിഷ്ണു, ശനി, ശാസ്താവ് എന്നിവരെ പ്രസാദിപ്പിയ്ക്കുന്നതു നല്ലതാണ്.

അത്തം
അത്തം നക്ഷത്രക്കാര്‍ക്ക് ഈ വിഷു ഫലപ്രകാരം ആഢ്യത്വത്തോടെയും കുലീനത്വത്തോടെയും വാഴാന്‍ യോഗം കാണുന്നു. ഇഷ്ട വിവാഹം നടക്കാന്‍ സാധ്യതയുള്ളതാണ്. പൊതുവേ കണ്ടക ശനി ഉള്ളതു കൊണ്ട് ഇതിനുള്ള പ്രീതി വരുത്തുക. മാതാപിതാക്കള്‍ വേര്‍പെട്ടു നില്‍ക്കുന്നുവെങ്കില്‍ ഒരുമിയ്ക്കാന്‍ സാധ്യത. കുടുംബത്തില്‍ വിവാഹാദി മംഗള കര്‍മങ്ങള്‍ക്കും യോഗമുണ്ട്. പ്രണയിക്കുന്നവര്‍ക്കു വിവാഹം നടക്കാനും യോഗം. ബന്ധങ്ങള്‍ ഊട്ടിയുറപ്പിയ്ക്കാന്‍ സാധ്യതുള്ള സമയമാണ്. വസ്ത്ര, അന്നദാനം നടത്തുന്നതു ന്ല്ലതാണ്.

ചിത്തിര
ചിത്തിര നക്ഷത്ര ജാതര്‍ക്ക് 2019 വിഷു ഫല പ്രകാരം ഉത്തമത്തില്‍ ഉത്തമമായ ഫലമാണ്. വാഹനം സ്വന്തമാക്കാന്‍, ഉന്നത സ്ഥാനം കിട്ടാന്‍, മത്സരങ്ങളില്‍ വിജയം നേടാനുള്ള സാധ്യത. തൊഴില്‍ സംബന്ധമായി വിജയം നേടാന്‍ സാധ്യതയുണ്ട്. ഫാം പോലുള്ള നടത്തുന്നവര്‍ക്കു നല്ല ഫലം. ധന ഫലമാണ്.

ചോതി
ചോതി നക്ഷത്രക്കാര്‍ക്ക് ഈ വിഷു ഫല പ്രകാരം ഭൂമിയും വാഹനവുമെല്ലാം ലഭിയ്ക്കാന്‍ യോഗമുണ്ട്. സന്താനങ്ങളില്ലാത്തവര്‍ക്ക് ഈ ഭാഗ്യം സാധ്യമാകുന്ന വര്‍ഷം. മനസിന് ഏറെ സന്തോഷമുണ്ടാകുന്ന വര്‍ഷമാണ്. വ്യാഴം അനുകൂലമായതു കൊണ്ട മഹാവിഷ്ണുവിനെ പ്രസാദിപ്പിയ്ക്കുന്നതു നല്ലതാണ്. നാമ ജപവും ഗുണം ചെയ്യും. നല്ല ഐശ്വര്യവും ബന്ധങ്ങളുമെല്ലാം വരാന്‍ സാധ്യത.

വിശാഖം
വിശാഖം നക്ഷത്ര ജാതര്‍ക്ക് ഈ വര്‍ഷം ഏറ്റവും ഉത്തമമായ ഫലമാണ്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മുക്കാല്‍ ഭാഗം കൂടുതല്‍ നല്ല ഫലം. കൃഷി ചെയ്യുന്നവര്‍ക്ക് നല്ല ഫലം ലഭിയ്ക്കാന്‍ സാധ്യത. മഹാവിഷ്ണുവിനെ പ്രസാദിപ്പിയ്ക്കുന്നതു നല്ലതാണ്. ഗവണ്‍മെന്റ് ജോലിക്കാര്‍ക്ക് പ്രൊമോഷന്‍ സാധ്യത. ഇതുപോലെ ഇലക്ഷനില്‍ വിജയം. രോഗസാധ്യതകളുണ്ട്. കലാകാരന്മാര്‍ക്കും ചെറിയ തടസങ്ങളുണ്ടാകാം.

അനിഴം
അനിഴം നക്ഷത്ര ജാതര്‍ക്ക് ഈ വര്‍ഷം വിഷു ഫല പ്രകാരം ഉത്തമ ഫലമാണ് പറയുന്നത്. ഇവര്‍ക്ക് ഇപ്പോഴുള്ള ഏഴര ശനി 7-8 മാസങ്ങള്‍ക്കുളളില്‍ മാറിപ്പോകും. ഗൃഹ ഭാഗ്യം ഫലമായി പറയുന്നു. ഇതുപോലെ വാഹന ലാഭവുമുണ്ടാകും. വിവാഹത്തിനു ശ്രമിയ്ക്കുന്നവര്‍ക്ക് ശിവനെ പ്രസാദിപ്പിച്ചാല്‍ നല്ല ഫലം ലഭിയ്ക്കും. ശാപങ്ങള്‍ ഏറ്റു വാങ്ങാന്‍ കൂടുതല്‍ യോഗമുളള നക്ഷത്രമായതു കൊണ്ട് ഇതില്‍ നിന്നും മാറി നില്‍ക്കുക. ഇത്തരം അവസരം ഒഴിവാക്കുക.

തൃക്കേട്ട
തൃക്കേട്ട നക്ഷത്രത്തില്‍ പെട്ടവര്‍ക്ക് ഈ വര്‍ഷം അനുഭവ യോഗമുള്ള നക്ഷത്രമാണ്. ഉന്നതാധികാര പദവികളില്‍ എത്താനുള്ള സാധ്യതയുണ്ട്. നല്ല പ്രവൃത്തികള്‍ ചെയ്തു ജീവിയ്ക്കുന്നതു നല്ലതാണ്. ജോലിയില്‍ പ്രൊമോഷനുകള്‍ ഫലമായി പറയാം. സീരിയല്‍, നാടക രംഗത്തു പ്രവര്‍ത്തിയ്ക്കുന്നവര്‍ക്ക് ഏറെ അംഗീകാരങ്ങള്‍ വരും. വിവാഹ സംബന്ധമായി ചെറിയ പ്രശ്‌നങ്ങള്‍ വരാന്‍ സാധ്യതയുണ്ട്.

മൂലം
മൂലം നാളുകാര്‍ക്ക് അത്യുത്തമമായ സമയമാണ്. നല്ല സൗഹൃദങ്ങള്‍ക്കു സാധ്യതയുള്ള സമയമാണ്. കലാ, കായിക രംഗത്തുള്ളവര്‍ക്ക് നല്ല അനുഭവം. ആരോഗ്യ കാര്യങ്ങളില്‍ ശ്രദ്ധ വേണം. സുഹൃത്തുക്കള്‍ നിമിത്തം വിഷം ഉള്ളില്‍ പോകാതെ ശ്രദ്ധിയ്ക്കുക. ഇത് ചിന്തയാകാം, പ്രവൃത്തിയാകാം, അല്ലെങ്കില്‍ വസ്തുവാകാം. വീടു മോടി പിടിപ്പിയ്ക്കാന്‍ പറ്റിയ സമയം. പ്രണയിക്കുന്നവര്‍ക്ക് വിവാഹം നടത്തുവാന്‍ ഏറെ നല്ലതാണ്. കുടുംബ കലഹത്തിന് സാധ്യതയുള്ള സമയമാണ്.

പൂരാടം
പൂരാടം നക്ഷത്രക്കാര്‍ക്ക് ഏഴര ശനിയാണ്. സംസാരിച്ചു തോല്‍പ്പിയ്ക്കാന്‍ പറ്റാത്ത നക്ഷത്രവുമാണ്. ഇതു കൊണ്ടു തന്നെ ശത്രുക്കളെ വരുത്തി വരുത്തും. വിഷു ഫല പ്രകാരം മനസിന് അസ്വസ്ഥതയുണ്ടാകും. നല്ല വഴികളിലൂടെ പണമുണ്ടാക്കാനുള്ള സാധ്യതയുണ്ട്. അവനവന്‍ പ്രയത്‌നിയ്ക്കാതെ തന്നെ ഭൂമി, ജല സംബന്ധമായ ലാഭമുണ്ടാകാം. നിധി വരുന്ന ചേരാന്‍, അതായത് നാം അധ്വാനിയ്ക്കാതെ തന്നെ ധനം വന്നു ചേരുന്ന സമയം. വിദ്യാഭ്യാസ കാര്യത്തില്‍ ഉന്നതി. മനസ്വസ്ഥത കുറയുമെങ്കിലും ഈശ്വരനെ വിളിച്ചാല്‍ ഇതു മാറ്റാം.

ഉത്രാടം
ഉത്രാടം നക്ഷത്രത്തില്‍ ജനിച്ചവര്‍ക്ക് വിഷു ഫലപ്രകാരം നല്ല ഫലമാണ് പറയുന്നത്. സന്തോഷകരമായ ഫലങ്ങളെന്നു പറയാം, അതേ സമയം രോഗ ദുരിതവും മരണ ഭീതിയുമുണ്ടാകാം. പ്രശസ്തിയുള്ളവര്‍ക്ക് ഇതു കുറയാന്‍ സാധ്യത. ധന്വന്തരീ മന്ത്രം ചൊല്ലുന്നതും മൃത്യുഞ്ജയ നാമം ചൊല്ലുന്നതും നല്ലതാണ്. അതേ സമയം പുണ്യ സ്ഥല ദര്‍ശനം, ധന ലാഭം, സഹോദരങ്ങള്‍ക്ക് നല്ലത്, മംഗള കര്‍മം നടത്താന്‍, വിവാഹം പോലെയുള്ള കാര്യങ്ങള്‍ക്കും സാധ്യതയുണ്ട്. കാര്യങ്ങള്‍ നടത്താന്‍ മുന്നിട്ടു നില്‍ക്കാന്‍ സാധ്യതയുണ്ട. നെഞ്ച്, വയര്‍ സംബന്ധമായ അസുഖങ്ങളുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ വേണം.

തിരുവോണം
തിരുവോണം നക്ഷത്രക്കാര്‍ക്ക് വിഷുഫല പ്രകാരം കലാകാരന്മാര്‍ക്ക് ഉത്തമമായ സമയമാണ്. മാനസിികമായ ചില വിഷമങ്ങളുണ്ടാകാം. എന്നാല്‍ വാഹനം, ധനം എന്നിവയുണ്ടാകാനും സഹോദരങ്ങളുടെ വിവാഹം, ഗൃഹം മോടി പിടിപ്പിയ്ക്കുക എന്നിവയ്ക്കു യോഗം. ഇതു പോലെ സ്വര്‍ണം ലഭിയ്ക്കാനും യോഗം പറയുന്നു. ധന ലബ്ദിയാണ് പൊതുവേ പറയുക. എന്നാല്‍ മറ്റുള്ളവരെ സഹായിച്ചാല്‍ ദോഷം വരുമെന്നും പറയുന്നു. സന്താന ലബ്ധിയും ഫലം പറയുന്നു. രോഗ ദുരിതങ്ങള്‍ക്ക് സാധ്യതയുണ്ട്. ഇതു കൊണ്ടു തന്നെ ധന്വന്തരി ക്ഷേത്രത്തില്‍ കഷായ ധാര, ശിവന് ജലധാര എന്നിവയെല്ലാം നടത്തുന്നതു നല്ലതാണ്.

അവിട്ടം
അവിട്ടം നക്ഷത്ര ജാതര്‍ക്ക് ഉത്തമമാണ് എന്നു വേണം, പറയാന്‍. പിതൃ സ്വത്തിന് അനുഭവ യോഗ്യം വരുന്ന വര്‍ഷമാണ്. ബിസിനസ് ചെയ്യുന്നവര്‍ക്ക് ധന നഷ്ടത്തിനു സാധ്യത. പ്രത്യേകിച്ചും കൂട്ടു സംരംഭങ്ങളില്‍. ഇക്കാര്യത്തില്‍ ശ്രദ്ധ വേണം. തൊഴില്‍ സംബന്ധമായി നേട്ടമാണ് ഫലമായി പറയുന്നത്. വിദേശത്തു പോകാന്‍ ഏറ്റവും സാധ്യതയുള്ള സമയമാണ്. കലാകാരന്മാര്‍ക്കും സാഹിത്യകാര്ന്മാര്‍ക്കും ഏറെ നല്ല സമയമാണ്.

ചതയം
ചതയം നക്ഷത്രക്കാര്‍ക്ക് ഈ വര്‍ഷം വിഷു ഫല പ്രകാരം ഉത്തമ കാലം തന്നെയാണ്. എന്നാല്‍ പൊതുവേ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ സ്വന്തം പ്രവൃത്തിയാല്‍ മോശമാകാനുള്ള സാധ്യതകള്‍ കൂടുതലുമുണ്ട്. മറ്റുള്ളവരോടുള്ള മോശം പെരുമാറ്റവും വാശികളുമെല്ലാം ഒഴിവാക്കുന്നതാണ് ഗുണകരം. സ്വന്തം പ്രവൃത്തി കൊണ്ട് പങ്കാളിയും സന്താനവും വരെ വെറുക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ വാഹന ഭാഗ്യം, നല്ല സ്ഥാനം ഇവയ്‌ക്കെല്ലാം യോഗമുണ്ട്. തിരഞ്ഞെടുപ്പുകളില്‍ വിജയം ഫലമായി കാണുന്നു. എന്നാല്‍ സ്വന്തം പ്രവൃത്തികളാല്‍ ദോഷം വരുത്തരുത്. കേസ്, വഴക്ക്, മദ്യപാനം തുടങ്ങിയവയില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കുക. തൊഴില്‍ സംബന്ധമായും ഏറെ ഗുണമാണ് പറയുന്നത്.

പൂരോരുട്ടാതി
പൂരോരുട്ടാതി നക്ഷത്രക്കാര്‍ക്ക് വിഷു ഫലം ഏറ്റവും നല്ല ഫലം പറയുന്നു. പക്ഷി, മൃഗ സംബന്ധമായ ബിസിനസ് നടത്തുന്നവര്‍ക്ക് ഏറെ ഐശ്വര്യവും ധനവുമുണ്ടാകും. ഇതുപോലെ തടി ബിസിനസുകാര്‍ക്കും നല്ല സമയാണ്. ആര്‍ക്കിടെക്റ്റ്, കലാകാരന്മാര്‍ എന്നിവര്‍ക്കും നല്ല സമയം. ഗൃഹം വാങ്ങാന്‍ സാധ്യത. ബിസിനസ് നടത്തുന്നവര്‍ക്ക് പൊതുവേ നല്ല സമയമാണ്.

ഉത്രട്ടാതി
ഉത്രട്ടാതി നക്ഷത്രത്തില്‍ ജനിച്ചവര്‍ക്ക് കണ്ടക ശനിയുള്ള സമയമാണ്. മേടക്കൂറില്‍ നിന്നും ഇടവത്തിലേയ്ക്കു സഞ്ചരിയ്ക്കുന്നു. ഈ വിഷു ഫല പ്രകാരം രോഗ സാധ്യതയുണ്ട്. തൊഴില്‍, ഇലക്ഷന്‍ സംബന്ധമായി വിജയ സാധ്യതയുണ്ട്. കുടുംബത്തില്‍ ഐക്യ ഗുണമുണ്ടാകും. ബന്ധു ഗുണമുണ്ടാകും. വിദേശ യാത്രാ സാധ്യതയുമുണ്ട്. ജോലിയ്ക്കു ശ്രമിയ്ക്കുന്നവര്‍ക്ക് കാര്യ സാധ്യം. മഹാവിഷ്ണുവിനെ പ്രസാദിപ്പിയ്ക്കണം.

രേവതി
രേവതി നക്ഷത്രക്കാര്‍ക്ക് ഈ വിഷു ഫലം ഉത്തമമാണ്. മേട സംക്രമ വശാല്‍ കാര്യ സാധ്യമാണ് ഫലം. ബിസിനസ്, തൊഴില്‍ സംബന്ധമായി നല്ലതാണ് ഫലം പറയുന്നത്. ധനാമഗനം ഫലം വരുന്നു. ലോട്ടറി ഭാഗ്യ സാധ്യതയുള്ള വര്‍ഷം. കലാകാരന്മാര്‍ക്ക് ഉന്നത ഫലം. അപകടം വരാതിരിയ്ക്കാന്‍ സൂക്ഷിയ്ക്കുക. പ്രത്യേകിച്ചും മരം കയറ്റം പോലെയുള്ളവ ചെയ്യുമ്പോള്‍. ദേഹത്തിന് വീഴ്ച താഴ്ചകള്‍ വരാതെ ശ്രദ്ധിയ്ക്കുക.

2019ലെ വിഷുഫലം
മനസില്‍ നന്മയും സത്പ്രവൃത്തികളും ഈശ്വര ചിന്തയുമെല്ലാം നല്ല ഫലം നമുക്കു നല്‍കുന്നു. ഈ രീതിയിലെ ജീവിതത്തിലേയ്ക്കു നീങ്ങാന്‍ ശ്രമിയ്ക്കുക.



Click it and Unblock the Notifications











