വിഷുഫലം; ഈ 18 നക്ഷത്രക്കാര്‍ക്ക് നല്ലകാലം

മീനം രാശിയില്‍ നിന്ന് മേടം രാശിയിലേക്ക് സൂര്യന്‍ കടക്കുന്ന ദിവസമാണ് മേടസംക്രാന്തി. അന്നാണ് മലയാളികള്‍ വിഷു ആഘോഷിക്കുന്നത്. ഇന്ത്യയിലെ മറ്റിടങ്ങളില്‍ ഈ ദിവസം പല പേരുകളില്‍ ആഹ്‌ളാദപൂര്‍വ്വം ആഘോഷിക്കുന്നു. ഓണം കഴിഞ്ഞാല്‍ മലയാളികള്‍ക്ക് എന്നും പ്രിയം വിഷു തന്നെ. വിഷുക്കണിയും വിഷുക്കൈനീട്ടവും പുത്തനുടുപ്പുകളുമൊക്കെയായി പടക്കവും പൊട്ടിച്ച് വിഷുവിനെ മലയാളികള്‍ വരവേല്‍ക്കുന്നു.

വിഷുവിന് ചെയ്യുന്ന പ്രവര്‍ത്തികളുടെ ഫലങ്ങള്‍ അടുത്ത ഒരു വര്‍ഷത്തേക്ക് പ്രതിഫലിക്കുന്നു. 2021 ഏപ്രില്‍ 14 മുതല്‍ 2022 ഏപ്രില്‍ 14 വരെയുള്ള കാലയളവില്‍ വിഷുവിലെ മാറ്റം നിങ്ങളുടെ ജാതകത്തില്‍ പ്രതിഫലിക്കും. ഈ കാലയളവില്‍ വിഷുഫലം പ്രകാരം കൂടുതല്‍ ഭാഗ്യം നേടുന്നത് 18 നക്ഷത്രക്കാരാണ്. മറ്റു നക്ഷത്രക്കാര്‍ക്കും താരതമ്യേന പ്രശ്‌നങ്ങളില്ലാത്ത കാലം കടന്നുപോകും. ഈ ലേഖനത്തില്‍ കാലം കൂടുതല്‍ അനുകൂലമായ 18 നക്ഷത്രങ്ങള്‍ ഏതൊക്കെയെന്നും നേട്ടങ്ങള്‍ എന്തൊക്കെയെന്നും വായിച്ചറിയാം.

രോഹിണി

രോഹിണി

രോഹിണി നക്ഷത്രക്കാര്‍ക്ക് സത്കീര്‍ത്തി പ്രതീക്ഷിക്കാം. നിങ്ങള്‍ വിചാരിക്കുന്ന പല കാര്യങ്ങളും ഈ സമയം സാധിക്കും. എല്ലാത്തിലും വിജയം കൈവരിക്കും. നിങ്ങളുടെ ആരോഗ്യനില മെച്ചപ്പെടും. കുടുംബത്തില്‍ ഐശ്വര്യവും സമാധാനവും വര്‍ദ്ധിക്കും. ദാമ്പത്യജീവിതം മെച്ചപ്പെടും. നിങ്ങള്‍ തമ്മിലുള്ള സ്‌നേഹവും അടുപ്പവും വര്‍ധിക്കും. സാമ്പത്തികമായി ചെലവുകള്‍ നിയന്ത്രിക്കേണ്ടതുണ്ട്. ആഡംബരങ്ങള്‍ക്ക് പണം ചെലവഴിക്കുന്നത് കുറയ്ക്കുക. പണം ഇടപാടുകള്‍ ശ്രദ്ധയോടെ മതി. ആരെയും കണ്ണടച്ച് വിശ്വസിക്കാതിരിക്കുക.

മകയിരം

മകയിരം

മകയിരം നക്ഷത്രക്കാര്‍ക്ക് പുതിയ സംരംഭം ആരംഭിക്കാന്‍ സമയം നല്ലതാണ്. നിങ്ങള്‍ ആഗ്രഹിക്കുന്ന പല കാര്യങ്ങളും നടക്കും. നിലപാടുകളില്‍ നിങ്ങള്‍ ഒരിക്കലും വിട്ടുവീഴ്ച ചെയ്യില്ല. ഈ സമയം ചെലവ് നിയന്ത്രിക്കണം. ആരോഗ്യം മെച്ചപ്പെടും. കുടുംബ ജീവിതത്തില്‍ പുരോഗതി നിലനില്‍ക്കും. ലൗകിക സുഖാനുഭവങ്ങള്‍ വര്‍ദ്ധിക്കും. ഉദ്യോഗക്കയറ്റം, ശമ്പളവര്‍ദ്ധന, സ്ഥലം മാറ്റം എന്നിവയ്ക്ക് സാധ്യതയുണ്ട്. പ്രണയിതാക്കള്‍ക്ക് ചില നല്ല ഫലങ്ങള്‍ ലഭിക്കും.

തിരുവാതിര

തിരുവാതിര

തിരുവാതിര നക്ഷത്രക്കാര്‍ ആത്മീയ ആരാധനനയിലൂടെ മന:ശാന്തി കൈവരിക്കും. സന്തോഷവും സമാധാനവും മനശാന്തിയും സല്‍കീര്‍ത്തിയും ലഭിക്കും. ആരോഗ്യം മെച്ചപ്പെടും. നിങ്ങളുടെ എല്ലാ കാര്യങ്ങളിലും വിജയം കൈവരിക്കും. വ്യാപാരത്തിലും ബിസിനസിലും വലിയ നേട്ടങ്ങള്‍ പ്രതീക്ഷിക്കാം. വിദേശത്ത് കഴിയുന്നവര്‍ അല്‍പം ശ്രദ്ധിക്കേണ്ടതുണ്ട്. ജോലിയില്‍ ചില ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവരാം. നിങ്ങളുടെ ചെലവ് കര്‍ശനമായി നിയന്ത്രിക്കണം. പങ്കാളിത്ത സംരംഭങ്ങള്‍ ഒഴിവാക്കുന്നതാണ് നല്ലത്. കുടുംബജീവിതത്തില്‍ ചില അകല്‍ച്ചകള്‍ക്ക് സാധ്യതയുണ്ട്.

പുണര്‍തം

പുണര്‍തം

പുണര്‍തം നക്ഷത്രക്കാര്‍ക്ക് സര്‍വാഭീഷ്ടസിദ്ധിയും സത്കീര്‍ത്തിയും ഈ സമയം പ്രതീക്ഷിക്കാം. നിങ്ങള്‍ ആഗ്രഹിക്കുന്ന മിക്ക കാര്യങ്ങളും ഫലം കാണും. ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനാകും. പുതിയ വീട് വാങ്ങാന്‍ സമയം അനുകൂലമാണ്. ജോലിയില്‍ ഉദ്യോഗക്കയറ്റം പ്രതീക്ഷിക്കാം. ദാമ്പത്യ പ്രശ്‌നങ്ങളെ കരുതിയിരിക്കേണ്ടതുണ്ട്. നിങ്ങളുടെ സംസാരം നിയന്ത്രണത്തിലാക്കുക. എല്ലാക്കാര്യത്തിലും നിശ്ചയദാര്‍ഢ്യം കാത്തുസൂക്ഷിക്കുക. വീട്ടില്‍ സമാധാനവും സന്തോഷവും നിലനില്‍ക്കും. ഈ കാലയളവില്‍ നിങ്ങളുടെ ലൗകിക സുഖങ്ങള്‍ വര്‍ദ്ധിക്കും. കുടുംബബന്ധം മെച്ചപ്പെടും. സാമ്പത്തിക സ്ഥിതി മെച്ചമാകും. അപ്രതീക്ഷിത ചെലവുകളെ കരുതിയിരിക്കുക.

പൂയം

പൂയം

പൂയം നക്ഷത്രക്കാര്‍ക്ക് സ്വത്ത്, വാഹനം തുടങ്ങിയ വാങ്ങാന്‍ സമയം അനുകൂലമാണ്. വിവാഹക്കാര്യങ്ങളിലെ തടസ്സങ്ങള്‍ നീങ്ങും. വിവാഹം നടക്കാന്‍ സാദ്ധ്യതയുണ്ട്. ഗൃഹനിര്‍മ്മാണം തുടങ്ങാനാകും. വിദ്യാര്‍ത്ഥികള്‍ അല്‍പം ശ്രദ്ധിക്കേണ്ടതായുണ്ട്. ദാമ്പത്യ ജീവിതത്തില്‍ തെറ്റിദ്ധാരണകള്‍ നീക്കണം. കാരണം ചില ആശയക്കുപ്പങ്ങള്‍ തെറ്റിദ്ധാരണയ്ക്കു വഴിവയ്ക്കും. പങ്കാളിത്തത്തില്‍ ബിസിനസ് ചെയ്യുന്നവര്‍ക്ക് നേട്ടമുണ്ടാകും. കോപം നിയന്ത്രിക്കണം. കഴിയുന്നതും വിവാദങ്ങളില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കുക. ഏത് പ്രതികൂല സാഹചര്യത്തിലും നിങ്ങള്‍ക്ക് പിടിച്ചു നില്‍ക്കാന്‍ കഴിയും. ശത്രുക്കളെ പരാജയപ്പെടുത്താനാകും. ആരോഗ്യം മെച്ചപ്പെടും. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കും.

ആയില്യം

ആയില്യം

ആയില്യം നക്ഷത്രക്കാര്‍ ഔദ്യോഗിക രംഗത്ത് കഴിവു തെളിയിച്ചു മുന്നേറും. ആഗ്രഹിക്കുന്ന കാര്യങ്ങള്‍ സാധിക്കും. സാമ്പത്തികമായി പണം ചെലവഴിക്കുമ്പോള്‍ നിങ്ങള്‍ വളരെയേറെ ശ്രദ്ധിക്കണം. വ്യാപാര ഇടപാടുകളില്‍ ജാഗ്രത പുലത്തണം. കുടുംബത്തിലെ അഭിപ്രായ ഭിന്നതകള്‍ പരിഹരിക്കുക. ഈ സമയം കുട്ടികളുടെ വിവാഹക്കാര്യത്തില്‍ തീരുമാനമെടുക്കാനാകും. വീട്ടില്‍ ചില മംഗളകാര്യങ്ങള്‍ നടത്താനാകും. വിദേശയാത്രക്ക് അവസരമുണ്ട്. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കും. ചതിയില്‍ കുടുങ്ങാന്‍ സാദ്ധ്യതയുണ്ട്. ആരെയും കണ്ണടച്ച് വിശ്വസിക്കാതിരിക്കുക. എങ്കിലും നിങ്ങളുടെ ഉള്‍ക്കരുത്താല്‍ എല്ലാ പ്രതിബന്ധങ്ങളും തരണം ചെയ്യും. ബന്ധുക്കളുടെ പിന്തുണ ലഭിക്കും.

അത്തം

അത്തം

അത്തം നക്ഷത്രക്കാര്‍ക്ക് ഈ സമയം കുടുംബബന്ധം മെച്ചപ്പെടും. വീട്ടില്‍ ഐശ്വര്യം വര്‍ദ്ധിക്കും. സമൂഹത്തില്‍ നിങ്ങളുടെ സ്വാധീനം ഉയരും. ഉന്നത സ്ഥാനമാനങ്ങള്‍ നേടാനാകും. തൊഴില്‍ രംഗത്ത് പുതിയ അവസരങ്ങള്‍ ലഭിക്കും. എല്ലാ രംഗത്തും നിങ്ങള്‍ക്ക് ഉയര്‍ച്ചയുണ്ടാകും. എന്നാല്‍, സാമ്പത്തിക ഇടപാടുകള്‍ ശ്രദ്ധയോടെ ചെയ്യേണ്ടതുണ്ട്. കലാ രംഗത്ത് അംഗീകാരം ലഭിക്കും. ആരോഗ്യം മെച്ചപ്പെടും. എഴുത്തുകാര്‍ക്ക് മികച്ച സമയമാണ്. കച്ചവടക്കാര്‍ക്കും കൃഷിക്കാര്‍ക്കും നേട്ടമുണ്ടാക്കാനാകും. ഉത്തരവാദിത്വത്തോടെ എല്ലാ ചുമതലകളും നിറവേറ്റാനാകും. വിദ്യാര്‍ത്ഥികള്‍ക്ക് സമയം നല്ലതാണ്. പ്രശസ്തി അംഗീകാരം എന്നിവ ലഭിക്കും. പുതിയപദ്ധതികളില്‍ വിജയം കൈവരിക്കും. വ്യാപാരത്തില്‍ നേട്ടമുണ്ടാകും. വിവാഹകാര്യത്തില്‍ തീരുമാനമെടുക്കും. സന്താന ഭാഗ്യമുണ്ടാകും. വീട് നിര്‍മ്മാണം പൂര്‍ത്തിയാക്കും. നിങ്ങളുടെ ശത്രുക്കളെ കരുതിയിരിക്കണം. മത്സരങ്ങളില്‍ വിജയം നേടാനാകും.

ചിത്തിര

ചിത്തിര

ചിത്തിര നക്ഷത്രക്കാര്‍ സാമ്പത്തിക കാര്യങ്ങള്‍ ശ്രദ്ധിച്ച് കൈകാര്യം ചെയ്യണം. കുടുംബജീവിതത്തില്‍ പണത്തിന്റെ പ്രശ്‌നം രൂക്ഷമാകാതെ ശ്രദ്ധിക്കണം. ജോലിസ്ഥലത്ത് ഉയര്‍ച്ച ലഭിക്കും. മേലധികാരികളുടെയും സഹപ്രവര്‍ത്തകരുടെയും പ്രശംസ ലഭിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തില്‍ ശ്രദ്ധിക്കുക. വ്യാപാരികള്‍ക്ക് പ്രവര്‍ത്തനമേഖല വിപുലീകരിക്കാന്‍ അവസരങ്ങള്‍ ലഭിക്കും. തെറ്റിദ്ധാരണകള്‍ നീങ്ങും. അകന്നു നില്‍ക്കുന്നവര്‍ അടുക്കും. കുടുംബത്തില്‍ അഭിപ്രായ വ്യത്യാസം ഉണ്ടാകാതെ ശ്രദ്ധിക്കണം. കുട്ടികള്‍ക്ക് പ്രശസ്തിയും ഐശ്വര്യവും ഉണ്ടാകും. മറ്റുള്ളവരുടെ ആദരവ് ലഭിക്കും. വീട് വാഹനം എന്നിവ സ്വന്തമാക്കാന്‍ അവസരം ലഭിക്കും. പുതിയ സംരംഭങ്ങള്‍ ലാഭകരമാകും. ഏറ്റെടുത്ത ജോലികള്‍ കൃത്യസമയത്ത് പൂര്‍ത്തിയാക്കും. ഭാഗ്യം നിങ്ങള്‍ക്ക് അനുകൂലമാകും.

ചോതി

ചോതി

ചോതി നക്ഷത്രക്കാര്‍ക്ക് ജീവിതത്തില്‍ ചില പ്രതിസന്ധികള്‍ ഉണ്ടാകുമെങ്കിലും ഇവയെ ഫലപ്രദമായി തരണം ചെയ്യാന്‍ നിങ്ങള്‍ക്ക് സാധിക്കും. സാമ്പത്തികമായി സമയം മെച്ചപ്പെടും. വരുമാന മാര്‍ഗങ്ങള്‍ വര്‍ദ്ധിക്കുമെങ്കലും ചെലവുകളെയും നിങ്ങള്‍ കരുതിയിരിക്കുക. പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ നല്ല സമയം ആണ്. കുടുംബത്തില്‍ ചില മംഗള കാര്യങ്ങള്‍ നടക്കാന്‍ സാധ്യതയുണ്ട്. ബന്ധുക്കളുമായി കൂടുതല്‍ സമയം ചെലവഴിക്കാന്‍ അവസരം ലഭിക്കും. മക്കളുടെ വിവാഹ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടും. സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്ക് നല്ല സമയമാണ്. നിങ്ങള്‍ക്ക് പ്രശസ്തിയും അംഗീകാരവും ലഭിക്കും. വിദ്യാര്‍ത്ഥികള്‍ പരീക്ഷ, അഭിമുഖം എന്നിവയില്‍ നല്ല പ്രകടനം കാഴിചവയ്ക്കും. വിദേശത്ത് ജോലിക്ക് ശ്രമിക്കുന്നവര്‍ക്ക് നല്ല ഫലങ്ങള്‍ ലഭിക്കും.

വിശാഖം

വിശാഖം

വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ ചില മംഗളകര്‍മ്മങ്ങള്‍ നടത്താനാകും. തൊഴില്‍ അന്വേഷിക്കുന്നവര്‍ക്ക് ജോലി കണ്ടെത്താന്‍ സമയം അനുകൂലമാണ്. പുതിയ വീട് വയ്ക്കാനാകും. മത്സരങ്ങളില്‍ വിജയം നേടാനാകും. ഉന്നത പദവികള്‍ നിങ്ങളെ തേടി വരും. ജോലിയില്‍ സ്ഥാനക്കയറ്റം ലഭിക്കും. നിങ്ങളുടെ സാമ്പത്തിക നില മെച്ചപ്പെടും. എങ്കിലും അമിതമായി ചെലവഴിക്കാനുള്ള പ്രവണത പ്രശ്‌നമായേക്കും. ആഢംബരം സൗകര്യങ്ങള്‍ കൈവരിക്കും. മുടങ്ങിക്കിടന്ന ചില പദ്ധതികള്‍ പുനരാരംഭിക്കുവാന്‍ അവസരമുണ്ടാകും. കര്‍മ്മരംഗം മെച്ചപ്പെടും. കഠിനാധ്വാനത്തിലൂടെ നേട്ടങ്ങള്‍ കൈവരിക്കും.

അനിഴം

അനിഴം

ബന്ധുക്കളില്‍ നിന്ന് സഹായങ്ങള്‍ ലഭിക്കും. ജോലിയില്‍ നിങ്ങള്‍ക്ക് ഉയര്‍ന്ന സ്ഥാനം നേടാനാകും. പുതിയ വീട് വാങ്ങുകയോ നിര്‍മ്മിക്കുകയോ ചെയ്യാന്‍ സമയം അനുകൂലമാണ്. തൊഴില്‍പരമായ അവശ്യങ്ങള്‍ക്കായി യാത്ര ചെയ്യാനാകും. തെറ്റിദ്ധാരണമൂലം അകന്നു നില്‍ക്കുന്നവര്‍ തമ്മില്‍ അടുക്കും. ജോലിക്കാര്‍ക്ക് ചില സന്തോഷ അവസരങ്ങള്‍ കൈവരും. നിങ്ങളുടെ പ്രിയപ്പെട്ടവരുടെ മംഗള കര്‍മ്മങ്ങളില്‍ പങ്കെടുക്കും. ഉത്തരവാദിത്വബോധം വര്‍ദ്ധിക്കും. മറ്റുള്ളവരുടെ അംഗീകാരം പിടിച്ചുപറ്റും. സാമ്പത്തിക സ്ഥിതി സാധാരണമായിരിക്കും. വര്‍ഷാവസാനം സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. ഈ കാലയളവില്‍ മനപ്രയാസം ഉണ്ടാകുന്ന ചില സംഭവങ്ങള്‍ നടന്നേക്കാം. ശാരീരികമായ അസ്വസ്ഥത പ്രശ്‌നമായേക്കാം.

തൃക്കേട്ട

തൃക്കേട്ട

ഔദ്യോഗിക രംഗത്ത് ശോഭിക്കാന്‍ അവസരങ്ങള്‍ കൈവരും. നിങ്ങളുടെ എതിരാളികളെ കരുതിയിരിക്കുക. പണച്ചെലവ് വര്‍ദ്ധിക്കും. ബന്ധുക്കളുമായി തര്‍ക്കമുണ്ടായേക്കാം. വിദേശത്തു നിന്നു പണാഗമം സാധ്യമാണ്. കച്ചവട രംഗത്തും രാഷ്ട്രീയ രംഗത്തും പ്രവര്‍ത്തിക്കുന്നവര്‍ക്ക് നല്ല സമയമാണ്. കടബാധ്യതകള്‍ വിട്ടൊഴിയും. സാമ്പത്തിക സഹായങ്ങള്‍ ലഭിക്കും. വീട് നിര്‍മ്മിക്കുന്നതിനുള്ള തടസ്സങ്ങള്‍ മാറും. ദീര്‍ഘകാലമായ നിങ്ങളെ അലട്ടുന്ന അസുഖങ്ങളില്‍ നിന്ന് മുക്തി നേടാനാകും. ജോലിയില്‍ കൂടുതല്‍ ശ്രദ്ധിക്കും. മറ്റുള്ളവരുടെ സഹായം ലഭിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് സമയം നല്ലതാണ്. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേട്ടമുണ്ടാകും. തൊഴില്‍ രംഗത്ത് ഉന്നതിയുണ്ടാകും. സംസാരം ശ്രദ്ധിക്കുക. ദാമ്പത്യജീവിതം മെച്ചപ്പെടും. കുടുംബബന്ധങ്ങള്‍ മെച്ചപ്പെടും.

തിരുവോണം

തിരുവോണം

തിരുവോണം നക്ഷത്രക്കാര്‍ക്ക് ഈ സമയം തൊഴില്‍ സാദ്ധ്യത വര്‍ദ്ധിക്കും. കുടുംബത്തില്‍ സന്തോഷം കൈവരും. നല്ല പ്രവര്‍ത്തികള്‍ ചെയ്യാനും മറ്റുള്ളവരുടെ പ്രശംസ പിടിച്ചു പറ്റാനുമാകും. കുടുംബത്തില്‍ ഐശ്വര്യം വരും. സഹപ്രവര്‍ത്തകരുടെ സഹകരണമുണ്ടാകും. വിദ്യാര്‍ത്ഥികള്‍ പരീക്ഷയിലും അഭിമുഖങ്ങളിലും വിജയം കൈവരിക്കും. ഉയര്‍ന്ന സ്ഥാനമാനങ്ങള്‍ ലഭിക്കും. ജോലിയില്‍ വിജയം, പ്രശസ്തി, ഉയര്‍ച്ച എന്നിവ കൈവരും. കുടുംബ കലഹങ്ങള്‍ക്ക് ഇടവരാതെ ശ്രദ്ധിക്കണം. സാമ്പത്തിക ലാഭം, ദൂരയാത്ര എന്നിവയും ഈ സമയം നിങ്ങളെ കാത്തിരിക്കുന്നു. പുതിയ വീട് നിര്‍മ്മിക്കുന്നതിനോ വാങ്ങാനോ അവസരം കൈവരും. ഉത്തരവാദിത്തങ്ങള്‍ വര്‍ധിക്കും.

അവിട്ടം

അവിട്ടം

അവിട്ടം നക്ഷത്രക്കാര്‍ക്ക് യാത്രകള്‍ക്ക് അവസരം കൈവരും. സാമ്പത്തിക നേട്ടമുണ്ടാകും. ആഭരണങ്ങള്‍, സമ്പത്ത് തുടങ്ങിയ ആഢംബര കാര്യങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. ആഗ്രഹിക്കുന്ന കാര്യങ്ങളില്‍ വിജയം നേടാനാകും. നിങ്ങളുടെ ജീവിതത്തില്‍ പ്രശസ്തി, ഐശ്വര്യം എന്നിവയുണ്ടാകും. ആരോഗ്യം ശ്രദ്ധിക്കേണ്ടതായുണ്ട്. ഈ സമയം നിങ്ങള്‍ക്ക് സാമ്പത്തിക പുരോഗതിയും വിദ്യാപുരോഗതിയും കൈവരും. വീട് നവീകരിക്കാന്‍ അവസരമുണ്ടാകും. സന്താനലബ്ധി ഉണ്ടാകും. ശത്രുക്കളില്‍നിന്ന് ചില പ്രശ്‌നങ്ങള്‍ നേരിടേണ്ടിവരും. ചതിയില്‍ കുടുങ്ങാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. കുടുംബത്തില്‍ ചില മംഗള കാര്യങ്ങള്‍ നടക്കും. വിദേശയാത്രക്ക് അവസരമുണ്ടാവും. പുതിയ സംരംഭങ്ങള്‍ ആരംഭിക്കും. കലാരംഗത്ത് സാമ്പത്തിക നേട്ടത്തിന് സാധ്യതയുണ്ട്.

ചതയം

ചതയം

ചതയം നക്ഷത്രക്കാര്‍ക്ക് സര്‍ക്കാര്‍ ബഹുമതി, ആനുകൂല്യം, സല്‍കീര്‍ത്തി എന്നിവ കൈവരും. കുടുംബത്തില്‍ സന്തോഷമുണ്ടാകും. എങ്കിലും നേട്ടങ്ങള്‍ക്കായി നിങ്ങള്‍ അല്‍പം കഠിനാധ്വാനം കൂടി ചെയ്യേണ്ട സമയവുമാണിത്. പൊതുപ്രവര്‍ത്തന രംഗത്ത് കൂടുതല്‍ തിളങ്ങാനാവും. നിങ്ങളുടെ നല്ല പെരുമാറ്റം എല്ലാവരുടെയും പ്രശംസ പിടിച്ചുപറ്റും. ശാസ്ത്ര സാങ്കേതിക രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നല്ല സമയമാണ്. വ്യാപാരരംഗത്ത് പുരോഗതി കൈവരിക്കാനാകും. ജീവിതസാഹചര്യങ്ങളില്‍ കാര്യമായ മാറ്റങ്ങള്‍ കാണാനാകും. കച്ചവടരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേട്ടങ്ങള്‍ സാധ്യമാണ്. കുടുംബത്ത് സന്തോഷം നിലനില്‍ക്കും. കലാരംഗത്ത് ഉയര്‍ച്ചയുണ്ടാകും. മനസ്സമാധാനം ലഭിക്കും.

പൂരുരുട്ടാതി

പൂരുരുട്ടാതി

പൂരുരുട്ടാതി നക്ഷത്രക്കാര്‍ക്ക് ഔദ്യോഗിക രംഗത്ത് ഗുണാനുഭവങ്ങള്‍ കാണാനാകും. നല്ല പ്രവര്‍ത്തികള്‍ ചെയ്യാന്‍ അവസരം ലഭിക്കും. നല്ല പെരുമാറ്റത്തിലൂടെ മറ്റുള്ളവരുടെ സ്‌നേഹം പിടിച്ചുപറ്റാന്‍ കഴിയും. മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ക്കും ഉപദേശങ്ങള്‍ക്കും വില നല്‍കും. അംഗീകാരങ്ങള്‍ തേടിയെക്കും. കുടുംബത്തില്‍ സമാധാനവും സന്തോഷവും ഉണ്ടാകും. ഔദ്യോഗിക രംഗത്ത് ഉന്നത പദവി ലഭിക്കും. ഉത്തരവാദിത്തമുള്ള നിരവധി ജോലികള്‍ ഏറ്റെടുക്കേണ്ടിവരും. സാമ്പത്തികമായി പുരോഗതി ഉണ്ടാകാന്‍ അവസരം ലഭിക്കും. മനസ്സിന് സന്തോഷമുണ്ടാക്കുന്ന അനുഭവങ്ങള്‍ ജീവിതത്തിലുണ്ടാകും. ഭാഗ്യം നിങ്ങളുടെ കൂടെ നില്‍ക്കും.

ഉതൃട്ടാതി

ഉതൃട്ടാതി

ഉതൃട്ടാതി നക്ഷത്രക്കാര്‍ക്ക് കര്‍മ്മരംഗത്ത് നേട്ടമുണ്ടാക്കാനാകും. അംഗീകാരങ്ങള്‍ ലഭിക്കും. മേലധികാരികളില്‍ നിന്ന് സഹകരണം പ്രതീക്ഷിക്കാം. എല്ലാ കാര്യങ്ങളിലും നിങ്ങളുടെ കുടുംബത്തിന്റെ പിന്തുണ ലഭിക്കും. പുണ്യ പ്രവര്‍ത്തികള്‍ ചെയ്യാനും പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാനും നല്ല സമയമാണ്. ജോലിയില്‍ സ്ഥാനക്കയറ്റം, മാറ്റം എന്നിവ പ്രതീക്ഷിക്കാം. പ്രതിസന്ധികള്‍ നേരിടാന്‍ ധൈര്യം കാണിക്കും. സാമ്പത്തിക ബുദ്ധിമുട്ട് ഒഴിവാക്കാന്‍ അനാവശ്യ ചെലവുകള്‍ നിയന്ത്രിക്കണം. വിദ്യാര്‍ത്ഥികള്‍ക്ക് സമയം നല്ലതാണ്. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രശസ്തിയും അംഗീകാരവും ലഭിക്കും. തൊഴില്‍ രംഗത്ത് അനുകൂലമായ മാറ്റങ്ങള്‍ സംഭവിക്കും. വിദേശ യാത്രക്ക് ശ്രമിക്കുന്നവര്‍ക്ക് വിജയം കാണാനാകും.

രേവതി

രേവതി

രേവതി നക്ഷത്രക്കാര്‍ക്ക് കുടുംബബന്ധങ്ങള്‍ മെച്ചപ്പെടും. സല്‍കീര്‍ത്തി കൈവരും. സ്ഥാനമാനങ്ങള്‍ നേടാനാകും. കച്ചവടത്തില്‍ വലിയ വിജയം നേടാനാകും. സന്തോഷകരമായ അല്ലെങ്കില്‍ നിങ്ങള്‍ കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന ചില കാര്യങ്ങള്‍ നടക്കും. സാമ്പത്തിക നേട്ടം കൈവരിക്കാവുന്ന സമയമാണിത്. കുടുംബപരമായി കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ നിങ്ങളില്‍ വരും. ബന്ധുക്കളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും സഹായം ലഭ്യമാകും. കര്‍മ്മരംഗത്ത് പ്രശസ്തി ഉണ്ടാകും. സാമ്പത്തികമായി നല്ല അവസ്ഥ കൈവരും. ഈശ്വരാനുഗ്രഹം നിങ്ങളുടെ കൂടെയുണ്ടാകും. വിട്ടുമാറാത്ത രോഗങ്ങളില്‍ നിന്ന് മുക്തി നേടാനാകും. മത്സര പരീക്ഷകളില്‍ വിജയം നേടാനാകും. യാത്രകള്‍ക്ക് അവസരം ലഭിക്കും.

Story first published: Monday, April 12, 2021, 12:53 [IST]
X
Desktop Bottom Promotion