For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Vishu Phalam 2022: 27 നാളുകാര്‍ക്കും വിഷുസമ്പൂര്‍ണഫലം

|
Vishu Phalam 2022:

വിഷുവിന് വിഷുഫലത്തെക്കുറിച്ച് അറിയുന്നതിന് വേണ്ടി പലരും കാത്തിരിക്കുന്നുണ്ടാവും. 27 നക്ഷത്രക്കാരിലും വിഷു എന്തൊക്കെ മാറ്റങ്ങളും ഭാഗ്യങ്ങളും നിര്‍ഭാഗ്യങ്ങളും ആണ് ഉണ്ടാക്കുന്നത് എന്ന് നമുക്ക് നോക്കാം. ഈ വര്‍ഷത്തെ സമ്പൂര്‍ണ വിഷുഫലത്തെക്കുറിച്ച് അറിയാന്‍ വായിക്കൂ.

അശ്വതി

അശ്വതി

അശ്വതി നക്ഷത്രക്കാര്‍ക്ക് ഐശ്വര്യത്തിന്റെ വിഷുവായിരിക്കും. ഒരു തരത്തിലും ഇവര്‍ക്ക് കഷ്ടപ്പെടേണ്ടി വരില്ല. കര്‍മ്മരംഗത്ത് മെച്ചപ്പെട്ട അവസ്ഥയുണ്ടാവുന്നു. കുടുംബത്തില്‍ സ്‌നേഹം നിലനില്‍ക്കും. ഐശ്വര്യം വര്‍ദ്ധിക്കും. കൃഷിയില്‍ നേട്ടങ്ങളുണ്ടാവും.

ഭരണി

ഭരണി

ഭരണി നക്ഷത്രക്കാര്‍ക്ക് ധന നേട്ടങ്ങള്‍ ഉണ്ടാവുന്നു. അപ്രതീക്ഷിത ധനനഷ്ടവും ഇവര്‍ക്കുണ്ടാവുന്നു. കച്ചവടം ലാഭം നഷ്ടങ്ങളുടേതായിരിക്കും. കുടുംബത്തില്‍ ഐശ്വര്യം ഉണ്ടാവും. മംഗളകാര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാവും.

 കാര്‍ത്തിക

കാര്‍ത്തിക

കാര്‍ത്തിക നക്ഷത്രത്തിന് വിഷുഫലം സന്തോഷാനുഭവങ്ങള്‍ നല്‍കുന്നു. ഇവരെ തേടി അംഗീകാരങ്ങള്‍ എത്തുന്നു. മികച്ച കര്‍മ്മഫലം ഉണ്ടാവുന്നു. ഏത് മത്സരത്തിലും വിജയം ലഭിക്കുന്നു. സ്ഥലം മാറ്റം ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. പ്രമോഷനും ലഭിക്കുന്നു.

രോഹിണി

രോഹിണി

രോഹിണി നക്ഷത്രക്കാര്‍ക്ക് ആഗ്രഹസാഫല്യം ഉണ്ടാവുന്നു. കുടുംബ ജീവിതത്തില്‍ സന്തോഷം ഉണ്ടാവുന്നു. വിദേശത്ത് ജോലി ലഭിക്കുന്നു. സര്‍ക്കാരില്‍ നിന്ന് ഇവരെ നിരവധി ആനുകൂല്യങ്ങള്‍ ലഭിക്കുന്നുണ്ട്. ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് സാധ്യതയുണ്ട്. അതുകൊണ്ട് ശ്രദ്ധിക്കണം.

മകയിരം

മകയിരം

മകയിരം നക്ഷത്രക്കാര്‍ക്ക് വിഷുഫലം എന്നത് കുടുംബത്തില്‍ മികച്ച ഫലങ്ങള്‍ ലഭിക്കുന്നുണ്ട്. ജീവിതത്തില്‍ പല വിധത്തിലുള്ള സാമ്പത്തിക പ്രതിസന്ധികള്‍ ഉണ്ടാവുന്നുണ്ട്. വിവിധ ആനുകൂല്യങ്ങള്‍ ഇവര്‍ക്ക് ലഭിക്കുന്നു. ആരോഗ്യ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നുണ്ട്. കച്ചവടത്തില്‍ സാമ്പത്തിക ലാഭം ഉണ്ടാവുന്നുണ്ട്.

തിരുവാതിര

തിരുവാതിര

തിരുവാതിര നക്ഷത്രത്തില്‍ ജനിച്ചവര്‍ക്ക് കാര്യവിജയം ഉണ്ടാവുന്നുണ്ട്. ഇത് കൂടാതെ സാമ്പത്തിക പുരോഗതിയോടൊപ്പം ഇവര്‍ക്കും ഉണ്ടാവുന്നുണ്ട്. കാര്‍ഷിക പുരോഗതിയും ബിസിനസില്‍ ലാഭവും ലഭിക്കുന്നുണ്ട്.ലോണിന് ജാമ്യം നില്‍ക്കുന്നത് ശ്രദ്ധിക്കണം. ആരോഗ്യം ശ്രദ്ധിക്കണം.

പുണര്‍തം

പുണര്‍തം

പുണര്‍തം നക്ഷത്രക്കാര്‍ക്ക് വിഷുഫലം അല്‍പം കൂടുതലാണ്. അശ്രദ്ധയില്‍ കാര്യങ്ങള്‍ ചെയ്യുന്നത് നിര്‍ത്തണം. ശ്രദ്ധയോടെ മുന്നോട്ട് പോയാല്‍ അബദ്ധങ്ങള്‍ ഒഴിവാക്കാം. സ്വപ്‌ന സാക്ഷാത്കാരം നിങ്ങള്‍ക്കുണ്ടാവുന്നുണ്ട്. ആഗ്രഹിക്കുന്ന തരത്തില്‍ ജീവിക്കാന്‍ സാധിക്കുന്നു.

പൂയ്യം

പൂയ്യം

പൂയ്യം നക്ഷത്രക്കാര്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നു. എങ്കിലും അതിനെ പ്രതിരോധിക്കുന്നതിന് പരമാവധി ശ്രമിക്കണം. വിവാഹം തീരുമാനിക്കുന്നു. പ്രണയിക്കുന്നവര്‍ക്ക് നല്ല സമയം. ജീവിത തടസ്സങ്ങള്‍ എല്ലാം തന്നെ മാറി നേട്ടങ്ങളാവുന്നു. സാമ്പത്തിക പ്രതിസന്ധികള്‍ ഇല്ലാതാവുന്നു.

ആയില്യം

ആയില്യം

ആയില്യം നക്ഷത്രക്കാര്‍ക്ക് കഠിനാധ്വാനത്തിലൂടെ ആഗ്രഹിച്ചത് നേടാന്‍ സാധിക്കുന്നു. വിദേശ യാത്രക്ക് പോവുനുള്ള സാധ്യതയുണ്ട്. നേത്ര സംബന്ധമായ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നു. മാനസികമായി പ്രതിസന്ധികള്‍ ഉണ്ടാവുന്നു.ക്ഷേത്രദര്‍ശനത്തിന് സമയം കണ്ടെത്തണം.

മകം

മകം

മകം നക്ഷത്രക്കാര്‍ക്ക് അവരുടെ ജോലിയില്‍ അവസരങ്ങള്‍ ലഭിക്കുന്നു. കഠിനാധ്വാനത്തിലൂടെ ഉയര്‍ച്ചയിലേക്ക് എത്തുന്നു. നല്ല കാര്യങ്ങള്‍ക്ക് വേണ്ടി പണം ചിലവാകക്കുന്നു. ആരോഗ്യ പ്രശ്‌നങ്ങള്‍ ഇവരെ അലട്ടുന്നു. മാനസിക സമ്മര്‍ദ്ദം ഇല്ലാതാവുന്നു.

പൂരം

പൂരം

പൂരം നക്ഷത്രക്കാര്‍ക്ക് പ്രതിസന്ധികളെ തരണം ചെയ്യാന്‍ സാധിക്കുന്നു. കടബാധ്യതകള്‍ ഇല്ലാതാവുന്നു. എല്ലാം പോസിറ്റീവ് ആയി എടുക്കുന്നതിനും അതിന് വേണ്ടി ശ്രമിക്കുന്നതിനും കഴിയുന്നു. ശരിയായ തീരുമാനങ്ങള്‍ ശരിയായ സമയത്ത് എടുക്കുന്നതിന് സാധിക്കുന്നുണ്ട്.

ഉത്രം

ഉത്രം

നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെയാണ് കാര്യങ്ങള്‍ മുന്നോട്ട് പോവുക. നിരവധി അംഗീകാരങ്ങള്‍ തേടി വരും. തീര്‍പ്പാക്കാത്ത ജോലി ചെയ്ത് തീര്‍ക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നുണ്ട്. ഓഫീസില്‍ ജോലികള്‍ ചെയ്യുന്നതില്‍ വീഴ്ച വരുത്താതെ നോക്കേണ്ടതാണ്. ഓരോ കാര്യവും ജാഗ്രതയോടെ ചെയ്യണം.

അത്തം

അത്തം

അത്തം നക്ഷത്രക്കാര്‍ക്ക് ആഗ്രഹിച്ചതെല്ലാം സഫലമാവുന്നു. പങ്കാളിയുടെ സഹായം ലഭിക്കുന്നു. കുടുംബ ജീവിതത്തില്‍ സന്തോഷം ഉണ്ടാവുന്നു. ഓഫീസില്‍ മറ്റുള്ളവരുടെ സഹകരണത്തോടെ കാര്യങ്ങള്‍ക്ക് മാറ്റമുണ്ടാവുന്നു.. ഈശ്വര വിശ്വാസം ഉണ്ടാവുന്നു.

 ചിത്തിര

ചിത്തിര

ചിത്തിര നക്ഷത്രക്കാര്‍ക്ക് അവരുടെ കാര്യത്തേക്കാള്‍ മറ്റുള്ളവരുടെ കാര്യത്തിലായിരിക്കും ശ്രദ്ധ കൂടുതല്‍. നിങ്ങളില്‍ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യമായിരിക്കും. ബന്ധങ്ങള്‍ ശ്രദ്ധിക്കണം. മാനസിക സമ്മര്‍ദ്ദം കൂടിയ ഒരു വര്‍ഷമായിരിക്കും ഇവര്‍ക്ക് ഈ വര്‍ഷം. ദേഷ്യം നിയന്ത്രിക്കാന്‍ ശ്രദ്ധിക്കണം, സംസാരിക്കുമ്പോള്‍ അതീവ ശ്രദ്ധ പുലര്‍ത്തണം.

ചോതി

ചോതി

ചോതി നക്ഷത്രക്കാര്‍ക്ക് ബന്ധങ്ങള്‍ക്കിടയില്‍ അകല്‍ച്ചയുണ്ടാവുന്നുണ്ട്. പല കാര്യങ്ങളിലും ലക്ഷ്യത്തില്‍ എത്തിച്ചേരാന്‍ സാധിക്കുകയില്ല. കഠിനമായ പരിശ്രമം പല കാര്യങ്ങളിലും വേണ്ടി വരും. പഠനത്തില്‍ വളരെയധികം ശ്രദ്ധ പുലര്‍ത്തുന്നതിന് ശ്രദ്ധിക്കണം. ഈശ്വര പ്രാര്‍ത്ഥന മുടക്കരുത്.

വിശാഖം

വിശാഖം

വിശാഖം നക്ഷത്രക്കാര്‍ക്ക് ആത്മീയമായ കാര്യങ്ങളില്‍ കൂടുതല്‍ താല്‍പ്പര്യം വര്‍ദ്ധിക്കുന്നു. ഭാഗ്യാനുഭവങ്ങള്‍ ഇവരുടെ പുറകേയുണ്ടാവുന്നു. കുടുംബത്തില്‍ സമാധാന അന്തരീക്ഷമായിരിക്കും. സാമ്പത്തികമായി മികച്ച സമയമായിരിക്കും. ആഗ്രഹിക്കുന്ന ജോലിയില്‍ ഉയര്‍ച്ചയിലെത്തുന്നു. തീരുമാനം ആലോചിച്ച് എടുക്കണം.

അനിഴം

അനിഴം

അനിഴം നക്ഷത്രക്കാര്‍ക്ക് സാമ്പത്തിക ചിലവുകള്‍ വര്‍ദ്ധിക്കുന്നു. അതുകൊണ്ട് വരവനുസരിച്ച മുന്നോട്ട് പോവണം. ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കാന്‍ ശ്രമിച്ച് പരാജയപ്പെടുന്നു. അത് നിങ്ങളെ കൂടുതല്‍ പ്രയാസത്തില്‍ ആക്കുന്നു. ആലോചനയില്ലാതെ ഒന്നും ചെയ്യരുത്. ശ്രദ്ധോടെ മുന്നോട്ട് പോവേണ്ടതാണ്.

തൃക്കേട്ട

തൃക്കേട്ട

തൃക്കേട്ട നക്ഷത്രക്കാര്‍ക്ക് മികച്ച അവസരങ്ങള്‍ ഉണ്ടാവുന്നു. നിക്ഷേപങ്ങള്‍ നടത്തുമ്പോള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. അല്ലെങ്കില്‍ കൂടുതല്‍ നഷ്ടത്തിലേക്ക് എത്തുന്നു. എന്തെങ്കിലും തീരുമാനം എടുക്കുന്നതിന് മുന്‍പ് നിങ്ങള്‍ക്ക് വിശ്വാസമുള്ള വ്യക്തികളുമായി ചേര്‍ന്ന് ആലോചിച്ച് തീരുമാനിക്കണം.

മൂലം

മൂലം

മൂലം നക്ഷത്രക്കാര്‍ക്ക് സാമ്പത്തിക പ്രതിസന്ധികള്‍ കൂടുതലായിരിക്കും. മാനസിക പ്രയാസം ഇത് മൂലം ഉണ്ടാവുന്നു. മാനസികമായി പക്ഷേ നിങ്ങള്‍ ശക്തരായിരിക്കും. സ്വാധീനങ്ങള്‍ക്ക് വഴങ്ങാതിരിക്കുന്നതിന് ശ്രദ്ധ വേണം. ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധിക്കണം. ഒരിക്കലും അനാവശ്യ കാര്യങ്ങളില്‍ അഭിപ്രായം പറയരുത്. ദേഷ്യത്തെ നിയന്ത്രിക്കണം.

പൂരാടം

പൂരാടം

പൂരാടം നക്ഷത്രക്കാര്‍ വിഷുഫലം ശ്രദ്ധ വേണം. ഇവര്‍ക്കിടയില്‍ ചിലവുകള്‍ വര്‍ദ്ധിക്കുന്നു. ജീവിത്തതില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാവുന്നു. കലഹവും തെറ്റിദ്ധാരണയും ഇല്ലാതെ മുന്നോട്ട് പോവാന്‍ ശ്രദ്ധിക്കേണ്ടതാണ്. വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിന് മികച്ച സമയവും അവസരങ്ങളും ലഭിക്കുന്നു. സാമ്പത്തികം നല്ല നിലയില്‍ ആയിരിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധ വേണം.

ഉത്രാടം

ഉത്രാടം

ഉത്രാടം നക്ഷത്രക്കാര്‍ വിഷുഫലം നല്‍കുന്നത് ഇവര്‍ ഒരിക്കലും മറ്റുള്ളവരുടെ കാര്യങ്ങളില്‍ അനാവശ്യമായി ഇടപെടരുത് എന്നതാണ്. ഇത് പ്രതിസന്ധി വര്‍ദ്ധിപ്പിക്കുന്നു. കുട്ടികളുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധ വേണം. കടം വാങ്ങിക്കരുത്. സാമ്പത്തികഫലങ്ങള്‍ മെച്ചപ്പെടുന്നു.

തിരുവോണം

തിരുവോണം

തിരുവോണം നക്ഷത്രക്കാര്‍ക്ക് ആത്മവിശ്വാസം കൂടുതലായിരിക്കും. സാമ്പത്തികമായി മികച്ച ഫലം നല്‍കുന്ന സമയവുമാണ് ഈ വിഷുവര്‍ഷം. ഒരിക്കലും നിസ്സാര കാര്യങ്ങളില്‍ അസ്വസ്ഥത കാണിക്കരുത്. കരിയറില്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന മാറ്റങ്ങള്‍ വരുന്നു. കുടുംബത്തില്‍ സന്തോഷവും ഐശ്വര്യവും ഉണ്ടാവുന്നു.

അവിട്ടം

അവിട്ടം

അവിട്ടം നക്ഷത്രക്കാര്‍ക്ക് ദൈവ ചിന്തകള്‍ ഉണ്ടാവുന്നു. മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ക്ക് കൂടി വിലനല്‍കണം. ജോലിയില്‍ ബുദ്ധിമുട്ട് നേരിടേണ്ടി വരുന്നു. കുടുംബത്തില്‍ സന്തോഷം വര്‍ദ്ധിക്കുന്നു. മറ്റുള്ളവരുടെ കാര്യങ്ങളില്‍ ഇടപെടാതിരിക്കുന്നതിന് അതീവശ്രദ്ധ വേണം.

ചതയം

ചതയം

ചതയം നക്ഷത്രക്കാരുടെ സാമ്പത്തിക വരുമാനം വര്‍ദ്ധിക്കുന്നു. ഇവരെ തേടി പേരും പ്രശസ്തിയും നാനാദിക്കില്‍ നിന്നും വരുന്നു. ആരോഗ്യത്തിന് പ്രശ്‌നമുണ്ടാവുന്നതിനുള്ള സാധ്യത കാണുന്നു. കുടുംബത്തില്‍ നിന്ന് മികച്ച നേട്ടങ്ങളും സന്തോഷങ്ങളും ഉണ്ടാവുന്നുണ്ട്. പോസിറ്റീവ് ഊര്‍ജ്ജം ജീവിതത്തില്‍ ഉണ്ടാവുന്നുണ്ട്.

പൂരുരുട്ടാതി

പൂരുരുട്ടാതി

പുരുരുട്ടാതി നക്ഷത്രക്കാര്‍ക്ക് ദൈവാധീനം വര്‍ദ്ധിക്കുന്ന സമയമാണ് എന്നതാണ് സത്യം. ആഗ്രഹിക്കുന്നതെല്ലാം ഇവര്‍ക്ക് ലഭിക്കുന്നു. ഒരിക്കലും മേലധികാരികളുമായി ഒരു തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും നില്‍ക്കരുത്. അത് പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. അശ്രദ്ധയും അലസതയും ജോലിയില്‍ ഒരിക്കലും കാണിക്കരുത്. ഇത് ജോലി നഷ്ടപ്പെടുന്നതിന് വരെ കാരണമാകുന്നുണ്ട്. ചെലവ് നിയന്ത്രിക്കുന്നതിന് ശ്രദ്ധിക്കണം.

ഉത്രട്ടാതി

ഉത്രട്ടാതി

ഉത്രട്ടാതി നക്ഷത്രക്കാര്‍ അവരുടെ ദേഷ്യം നിയന്ത്രിക്കുന്നതിന് ശ്രദ്ധിക്കണം. ആശങ്കയില്ലാതെ എല്ലാം പറഞ്ഞ് തീര്‍ക്കാന്‍ ശ്രദ്ധിക്കണം. ഇത് പലപ്പോഴും ഇവരുട ജെീവിതത്തില്‍ പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. ജീവിത പങ്കാളിയുമായി അനാവശ്യ തര്‍ക്കങ്ങള്‍ ഒഴിവാക്കണം. മാനസിക പ്രയാസങ്ങള്‍ വേട്ടയാടുമെങ്കിലും അതിനെ ഇല്ലാതാക്കാന്‍ മെഡിറ്റേഷനും ധ്യാനവും ചെയ്യണം.

 രേവതി

രേവതി

രേവതി നക്ഷത്രക്കാര്‍ മറ്റുള്ളവരുടെ കാര്യത്തില്‍ ഇടപെടുന്നത് ഒഴിവാക്കണം. ജീവിത പങ്കാളിയുമായുള്ള അനാവശ്യ തര്‍ക്കം ഒഴിവാക്കണം. ക്ഷമയോടെ മുന്നോട്ട് പോയാല്‍ ഏത് കാര്യവും സഫലീകരിക്കപ്പെടുന്നുണ്ട്. ജോലിയില്‍ അതീവ ശ്രദ്ധ പുലര്‍ത്തുന്നതിന് ശ്രദ്ധിക്കണം. സാമ്പത്തിക കാര്യങ്ങളില്‍ നേട്ടമുണ്ടാവുന്നു.

Vishu Phalam 2022: ഈ വര്‍ഷത്തെ സമ്പൂര്‍ണ വിഷു രാശിഫലം : 12 രാശിക്കും ഫലങ്ങള്‍Vishu Phalam 2022: ഈ വര്‍ഷത്തെ സമ്പൂര്‍ണ വിഷു രാശിഫലം : 12 രാശിക്കും ഫലങ്ങള്‍

ഈ രാശിക്കാരായവര്‍ ഒരുമിച്ചാല്‍ വഴക്ക് കേമം: അറിയാം ആ രാശിക്കാരെഈ രാശിക്കാരായവര്‍ ഒരുമിച്ചാല്‍ വഴക്ക് കേമം: അറിയാം ആ രാശിക്കാരെ

English summary

Vishu Phalam 2022: Vishu prediction for Each Birth Star In Malayalam

Vishu Phalam 2022 in Malayalam: Here is the vishu prediction based on each birth star in malayalam. Take a look.
X
Desktop Bottom Promotion