Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
വിഷുഫലം 2023: ശുഭ ഫലങ്ങള്‍ തേടിയെത്തും നക്ഷത്രക്കാര്‍: വിഷുപ്പുലരി കെങ്കേമം

വിഷുവിന്റെ നക്ഷത്രഫലം അനുസരിച്ച് ഓരോ നക്ഷത്രക്കാര്‍ക്കും ഓരോ തരത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്നു. വിഷുപ്പുലരിയില്‍ അനുകൂലമായ പല മാറ്റങ്ങളും ജീവിതത്തില്‍ ഉണ്ടാവുന്ന ചില നക്ഷത്രക്കാരുണ്ട്. വിഷുക്കാലത്തെ ഒരു സംവത്സരത്തിന് തുടക്കം എന്നാണ് പറയുന്നത്. ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നതിനും ജീവിതം അനുകൂലമാക്കുന്നതിനും ചില നക്ഷത്രക്കാര്‍ക്ക് സാധിക്കുന്നു. അവര്‍ ഏതൊക്കെ നക്ഷത്രക്കാരാണ് എന്ന് നോക്കാം.
അവിട്ടം

അവിട്ടം നക്ഷത്രക്കാര്‍ക്ക് ഉയര്‍ന്ന ധനസ്ഥിതിയും നേട്ടങ്ങളും ഉണ്ടാവുന്നു വിഷുപ്പുലരിയില്‍. വീടിന്റെ പണി പുനരാരംഭിക്കുന്നതിന് സാധിക്കുന്നു. ജീവിതത്തില്‍ പൊതുവേ സന്തോഷം വര്‍ദ്ധിക്കുന്നു. മേടം, ഇടവം, മിഥുനം രാശിക്കാരില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. മനസ്സിന് സന്തോഷം നല്കുന്ന പല കാര്യങ്ങളും ചെയ്ത് തീര്‍ക്കുന്നതിന് സാധിക്കുന്നു. പ്രതിസന്ധി ഘട്ടങ്ങളെ പെട്ടെന്ന് തരണം ചെയ്യുന്നതിന് സാധിക്കുന്നു. പണമിടപാടുകളില്‍ ലാഭകരമായ പല മാറ്റങ്ങളും സംഭവിക്കുന്ന സമയം കൂടിയാണ്. ജീവിതം സന്തോഷത്തിന്റേയും സമാധാനത്തിന്റേയും കൂടിയാവുന്ന സമയമാണ് എന്നതാണ് സത്യം. മകരം, കുംഭം, മീനം മാസങ്ങളില്‍ ജീവിതം തന്നെ മാറിപ്പോവുന്നു.
ചതയം

ചതയം നക്ഷത്രക്കാര്‍ക്ക് വിഷു വര്‍ഷത്തില്‍ തൊഴില്‍രംഗത്ത് അനുകൂലമായ നിരവധി മാറ്റങ്ങള്‍ ഉണ്ടാവുന്നു. ലാഭകരമായ പണമിടപാടുകള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു. തൊഴില്‍ രംഗത്ത് അനുകൂലമായ മാറ്റങ്ങള്‍ നിങ്ങളെ കാത്തിരിക്കുന്നു. മന:സന്തോഷം കര്‍മ്മരംഗത്തെ മാറ്റങ്ങള്‍ എന്നിവയെല്ലാം ജീവിതത്തില്‍ മികച്ച സാഹചര്യങ്ങള്‍ ഒരുക്കുന്നു. വരുമാന വര്‍ദ്ധനവ് നിങ്ങളില്‍ മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നു. കര്‍മ്മരംഗത്ത് മികച്ച മാറ്റങ്ങളും ജോലിയില്‍ പ്രമോഷനും ലഭിക്കുന്നു. നിങ്ങളില്‍ പല വിധത്തിലുള്ള അനൂകൂല സാഹചര്യങ്ങള്‍ നിങ്ങളുടെ കരിയറില്‍ ഗ്രോത്ത് നല്കുന്നു.
പൂരുരുട്ടാതി

പൂരുരുട്ടാതി നക്ഷത്രക്കാര്‍ക്ക് നിരവധി അനുകൂല മാറ്റങ്ങള്‍ വിഷു വര്‍ഷം കൊണ്ട് വരുന്നു. നേതൃസ്ഥാനത്ത് നിങ്ങള്‍ക്ക് മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്നു. മാത്രമല്ല ആഗ്രഹ സഫലീകരണത്തില്‍ അനുകൂലമായ സമയമാണ് എന്നതാണ് സത്യം. കര്‍ഷകര്‍ക്ക് ഭൂമിയില്‍ നിന്ന് മികച്ച ലാഭം ലഭിക്കുന്നു. ഏത് പ്രതിസന്ധി ഘട്ടത്തേയും ഇല്ലാതാക്കുന്നതിനും ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നതിനും ഉള്ള അനുകൂല സാഹചര്യങ്ങള്‍ ഉണ്ടാവുന്നു. കുംഭം, മീനം മാസങ്ങളില്‍ കര്‍മ്മരംഗത്തെ നേട്ടങ്ങള്‍, പദവികള്‍ എന്നിവയെല്ലാം തേടി വരുന്നു.
ഉത്രട്ടാതി

അനാവശ്യ ചിലവുകള്‍ നിങ്ങള്‍ക്കുണ്ടാവും, എന്നാല്‍ അതിനെയെല്ലാ മറികടക്കാന്‍ സാധിക്കുന്ന തരത്തിലുള്ള സാമ്പത്തിക ലാഭം നിങ്ങള്‍ക്ക് ഉണ്ടാവുന്നു. അത് തന്നെയാണ് ഇവരെ സന്തോഷത്തിലേക്ക് എത്തുന്നു. വീട് പണി പുനരാരംഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. കര്‍ക്കിടകം, ചിങ്ങം, കന്നി മാസങ്ങളില്‍ നിങ്ങളെ തേടി അംഗീകാരങ്ങള്‍ പല വിധത്തില്‍ തേടി എത്തുന്നു. കലാകായിക രംഗത്ത് നിങ്ങള്‍ക്ക് നേട്ടങ്ങളും അംഗീകാരങ്ങളും തേടി വരുന്നു. രാഷ്ട്രീയ രംഗത്ത് മികച്ച മാറ്റങ്ങളും നിങ്ങളോടൊപ്പം വരുന്നു. എന്നാല്‍ ചെറിയ കാര്യങ്ങളില്‍ തടസ്സങ്ങള്‍ ഉണ്ടാവുന്നു. ഇതെല്ലാം അല്പം ശ്രദ്ധിച്ചാല്‍ മുന്നോട്ട് പോവുന്നതില്‍ സന്തോഷം കണ്ടെത്തുന്നതിന് സാധിക്കുന്നു. നിരവധി തൊഴിലവസരങ്ങള്‍ നിങ്ങളെ തേടി വരുന്നു.
രേവതി

രേവതി നക്ഷത്രക്കാര്‍ക്ക് വീട് പണി പുനരാരംഭിക്കുന്നതിന് സാധിക്കുന്നു. എന്നാല്‍ ഇതില്‍ ചെറിയ തടസ്സങ്ങള്‍ നേരിടുന്നതിനുള്ള സാധ്യതയുണ്ട്. ഇത് അല്പം ശ്രദ്ധിക്കണം. കുടുംബത്തില്‍ മംഗള കര്‍മ്മങ്ങള്‍ നടക്കുന്നതിനുള്ള സാധ്യതയുണ്ട്. ദാമ്പത്യ ജീവിതത്തില്‍ അനുകൂലമായ പല സംഭവങ്ങളും ഉണ്ടാവുന്നു. തൊഴില്‍ അവസരങ്ങള്‍ തൊഴിലന്വേഷകരെ തേടി വരുന്നു. ഇത്തരം അവസരങ്ങള്‍ ഒരിക്കലും പാഴാക്കരുത്. മേലധികാരികളില്‍ നിന്ന് നിരവധി അനുകൂല മാറ്റങ്ങള്‍ നിങ്ങളെ തേടി വരുന്നു. അനാവശ്യ ചിലവുകള്‍ വര്‍ദ്ധിക്കുന്നതുകൊണ്ട് തന്നെ പണത്തിന്റെ കാര്യത്തില്‍ അല്പം ശ്രദ്ധിക്കണം. ഓരോ മാറ്റവും ജീവിതത്തില്‍ സന്തോഷം നിറക്കുന്നു. വിഷു വര്‍ഷം മുഴുവന്‍ നിങ്ങള്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications

