Latest Updates
-
ഒക്ടോബർ 18-24: ഈ ആഴ്ച നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയാം സമ്പൂർണ്ണ വാരഫലം -
വിജയദശമിയിൽ സ്വർണം വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പണം നഷ്ടപ്പെടാം! -
തുലാം രാശിയില് ബുധാദിത്യ യോഗം: 12 രാശിക്കാര്ക്കും വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? അണുബാധ തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ആയുധപൂജ 2026: വാഹനപൂജയും വാസ്തുവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ദസറ പൂജ: വീടിന്റെ എൻട്രൻസ് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും പ്രധാനം -
വിദ്യാരംഭം: വീട്ടിൽ കുഞ്ഞിനെ എഴുത്തിനിരുത്തുമ്പോൾ ഈ വാസ്തു നിയമങ്ങൾ ശ്രദ്ധിക്കൂ, പഠനത്തിൽ മിടുക്കരാക്കാം! -
ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം; ചർമ്മത്തെയും ആരോഗ്യത്തെയും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ അനിവാര്യം -
വയറിലെ വീക്കം കുറച്ച് ക്യാമറയ്ക്ക് മുന്നിൽ തിളങ്ങാം; 24 മണിക്കൂർ കൊണ്ട് മാറ്റം വരുത്താൻ ഈ ടിപ്പുകൾ -
ശുക്രാസ്തമയം 2026: വിവാഹവും ശുഭകാര്യങ്ങളും മാറ്റിവെക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
വിഷുഫലം 2023: അശ്വതി- ഭരണി- കാര്ത്തിക: ഗുണഫലങ്ങള് ഇരട്ടിയെങ്കിലും ഈ ദു:ഖങ്ങള് ഒഴിവാകില്ല
മേടമാസത്തിലെ വിഷു ഐശ്വര്യത്തിന്റേയും സമൃദ്ധിയുടേയും നന്മയുടേയും ദിനമായാണ് കണക്കാക്കുന്നത്. വര്ഷം മുഴുവന് നീണ്ട് നില്ക്കുന്ന സമ്പദ് സമൃദ്ധിക്ക് വേണ്ടിയാണ് വിഷു ദിനത്തില് നാം കണികണ്ടുണരുന്നത്. ജ്യോതിഷപരമായി വളരരെയധികം പ്രാധാന്യമുള്ള സമയം തന്നെയാണ് എന്നതാണ് സത്യം. മേടം തുടങ്ങി മീനമാസത്തില് അവസാനിക്കുന്ന ഈ വര്ഷത്തിന്റെ പ്രാധാന്യം വളരെ മികച്ചത് തന്നെയാണ് എന്നതില് സംശയം വേണ്ട.

രാശിസംക്രമവും ഗ്രഹസംക്രമവും എന്ന് വേണ്ട ജീവിതത്തിലെ എല്ലാ മാറ്റങ്ങളും ഉള്ക്കൊള്ളുന്ന ഒരു കാലം കൂടിയാണ് എന്നതില് സംശയം വേണ്ട. ശനി കുംഭത്തിലും വ്യാഴം മീനത്തിലും ചൊവ്വ മിഥുനം രാശിയിലും നില്ക്കുമ്പോഴാണ് വിഷു സംക്രമം നടക്കുന്നത്. ഈ വര്ഷത്തെ വിഷു പതിവിന് വിപരീതമായി ഏപ്രില് 15-നാണ് ആഘോഷിക്കപ്പെടുന്നത്. ഈ ദിനത്തില് മൂന്ന് നക്ഷത്രക്കാരുടേയും സമ്പൂര്ണഫലത്തെക്കുറിച്ച് നമുക്ക് ഈ ലേഖനത്തില് പൂര്ണമായും വായിക്കാവുന്നതാണ്.
അശ്വതി

അശ്വതി നക്ഷത്രക്കാര്ക്ക് ഈ വിഷുക്കാലം നല്കുന്നത് ഗുണദോഷ സമ്മിശ്രമായ ഫലങ്ങളാണ്. ഗുണവും ദോഷവും ഒരുപോലെ നിലനില്ക്കുന്ന സമയമായതിനാല് അത് ജീവിതത്തില് വളരെ ശ്രദ്ധിക്കേണ്ട ഒരു സമയമായി തന്നെ കണക്കാക്കുകയും ചെയ്യുന്നു. വിവാഹിതരുടെ കാര്യം പറയുകയാണെങ്കില് പല വിധത്തിലുള്ള മാറ്റങ്ങള് ഉണ്ടാവുന്ന ഒരു സമയമാണ് എന്നതാണ് സത്യം. അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. അനുകൂല പ്രതികൂല ഫലങ്ങള്ക്ക് ഒരുപോലെ തന്നെ പ്രാധാന്യം നല്കുന്നതിന് ശ്രദ്ധിക്കണം. പ്രവര്ത്തന ഫലം ഉടനെ തന്നെ നിങ്ങള്ക്ക് ലഭിക്കുന്നു. സാമ്പത്തിക നേട്ടങ്ങളും നിങ്ങളെ തേടി വരുന്ന ഒരു സമയം തന്നെയാണ്. സാമ്പത്തിക സ്ഥിതി മികച്ചതായി തന്നെ നില്ക്കുന്നു. എന്നാല് അല്പം ശ്രദ്ധയോടെ കൈകാര്യം ചെയ്തില്ലെങ്കില് അത് പ്രശ്നത്തിലേക്ക് എത്തുന്നതിനുള്ള സാധ്യതയും ഉണ്ട്. എങ്കിലും എല്ലാ കാര്യത്തിലും ജാഗ്രത പുലര്ത്തണം. നമ്മുടെ ദോഷഫലങ്ങള് വര്ദ്ധിക്കുന്നതിന് അധികം സമയം വേണ്ട എന്നത് മനസ്സിലാക്കേണ്ടതാണ്.
ഭരണി

അശ്വതി നക്ഷത്രം പോലെ തന്നെ ഭരണി നക്ഷത്രക്കാരും അല്പം കരുതലോടെ ഇരിക്കേണ്ട സമയമാണ് വിഷുക്കാലം. കാരണം അത് ചെറിയ രീതിയില് അസ്വസ്ഥതയും പ്രശ്നങ്ങളും ഉണ്ടാവുന്നതിനുള്ള സാധ്യതയെയും വര്ദ്ധിപ്പിക്കുന്നു. സ്വന്തമായി തൊഴില് ആരംഭിക്കുന്നതിന് ഏറ്റവും അനുകൂലമായ സമയത്തിലൂടെയാണ് നാം കടന്നു പോവുന്നത്. എന്നാല് എന്ത് ചെയ്യുമ്പോഴും അതിന്റ വരുംവരായ്കള് ആലോചിച്ച് ചെയ്യുന്നതിന് ശ്രദ്ധിക്കണം. സ്വത്തുക്കളുടെ കാര്യത്തില് നിങ്ങള് ആലോചിച്ച് തീരുമാനം എടുക്കേണ്ടതാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള് അല്പം ശ്രദ്ധിക്കേണ്ടതാണ്. കുടുംബത്തോടൊപ്പം ആത്മീയമായ യാത്രകള് നടത്തുന്നതിനുള്ള സാധ്യതുണ്ട്. ഒദ്യോഗിക കാര്യങ്ങളില് മാറ്റം സംഭവിക്കുന്നു. ഇത് അനുകൂലമായ മാറ്റങ്ങള് ഉണ്ടാവുന്നു എന്നതാണ് സത്യം. കുടുംബത്തിലെ വൃദ്ധരായവരുടെ ആരോഗ്യം ശ്രദ്ധിക്കണം. പുതിയ സംരംഭങ്ങള്ക്ക് പക്ഷേ ആദ്യ മാസം തുടക്കം കുറിക്കരുത്. എന്നാല് പിന്നീട് ഇത് നിങ്ങള്ക്ക് അനുകൂലമായ മാറ്റങ്ങള് നല്കുന്നു.
കാര്ത്തിക

കാര്ത്തിക നക്ഷത്രക്കാര്ക്ക് ഈ വര്ഷത്തെ വിഷുഫലം അനുകൂലമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു. ക്രയവിക്രയം നടത്തുമ്പോള് ശ്രദ്ധിക്കേണ്ടതാണ്. വിദേശത്ത് ജോലി ചെയ്യുന്നതിന് അനുകൂലമായ സാഹചര്യം ആയിരിക്കും കാര്ത്തിക നക്ഷത്രക്കാര്ക്ക്. ഔദ്യോഗിക രംഗത്ത് കൂടുതല് ബുദ്ധിമുട്ടുകള് നേരിടുന്നതിനുള്ള സാധ്യതയുണ്ട്. വിദേശത്ത് ജോലിസാധ്യതക്ക് വേണ്ടി നിങ്ങള്ക്ക് ശ്രമിക്കാവുന്നതാണ്. ആരോഗ്യത്തിന്റെ കാര്യത്തില് പല വിധത്തിലുള്ള മാറ്റങ്ങള് ഉണ്ടാവുന്നു. സര്ക്കാര് ജോലിക്ക് നിങ്ങള്ക്ക് അനുകൂലമായ മാറ്റങ്ങള് ഉണ്ടാവുന്നു. കഴിഞ്ഞ വര്ഷം അനുഭവിച്ച പല ദുരിതങ്ങളും ഇല്ലാതാവുന്ന സമയമാണ് ഈ വിഷു വര്ഷം. കുടുംബ ജീവിതം സന്തോഷകരമാവുന്നു. പുതിയ വാഹനം വാങ്ങുന്നതിനുള്ള യോഗം കാണുന്നു. ആരോഗ്യത്തിന്റെ കാര്യത്തില് പല വിധത്തിലുള്ള മാറ്റങ്ങള് ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. കുടുംബത്തില് സന്തോഷവും സമാധാനവും നിലനില്ക്കുന്നു. എങ്കിലും അമിത ദേഷ്യം പലപ്പോഴും നിങ്ങളുടെ എല്ലാ സന്തോഷവും ഇല്ലാതാക്കുന്നു. അതുകൊണ്ട് വാക്കുകള് സൂക്ഷിച്ച് പ്രയോഗിക്കേണ്ടതാണ്.



Click it and Unblock the Notifications

