Latest Updates
-
മെയ് 8-ന് നൈക്കയിൽ വൻ ഓഫറുകൾ; കത്തുന്ന വെയിലിൽ ചർമ്മം സംരക്ഷിക്കാൻ ഈ സ്കിൻകെയർ ഡീലുകൾ മിസ്സാക്കരുത്! -
മെയ് മാസത്തിലെ കഠിനമായ ചൂട്: കഷായങ്ങൾ കുടിക്കുന്നത് അപകടമോ? ഈ പാനീയങ്ങൾ ശീലമാക്കൂ, ഉന്മേഷത്തോടെയിരിക്കാം! -
കഠിനമായ ചൂടിൽ വ്യായാമം ചെയ്യുന്നവരാണോ? ഈ തെറ്റുകൾ വരുത്തിയാൽ ഹൃദയത്തിന് പണി കിട്ടും! -
കോട്ടയിലെ സിസേറിയൻ മരണം: ആശുപത്രിയിലെ ആ അനാസ്ഥ ആരുടെ ജീവനാണ് കവർന്നത്? -
ഉഷ്ണതരംഗം കടുക്കുന്നു! നോമ്പും വ്യായാമവും ഇങ്ങനെ മാറ്റിയാൽ തളർച്ചയില്ലാതെ വേനൽക്കാലം അതിജീവിക്കാം -
കത്തുന്ന വെയിലും മഴയും; ചർമ്മവും മുടിയും കേടാകാതെ കാക്കാൻ ഈ പൊടിക്കൈകൾ അറിഞ്ഞിരിക്കൂ -
മെയ് 7-ലെ നക്ഷത്രമാറ്റം: പൂരാടം മാറി ഉത്രാടം എത്തുമ്പോൾ, ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടങ്ങൾ ഇരട്ടിയാകും! -
2026 മെയ് 7: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ കുതിച്ചുചാട്ടം; ഭാഗ്യം തേടിയെത്തുന്ന രാശികൾ! -
ചന്ദ്രന്റെ തിരുവോണം മാറ്റം: ഈ നക്ഷത്രക്കാർക്ക് ഇന്ന് തൊഴിൽ നേട്ടവും സാമ്പത്തിക ഭാഗ്യവും! -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ജാഗ്രത വേണം
വിഷുഫലം 2023: വിഷുവിന് മുന്‍പൊരു കരുതല്‍ ഈ നക്ഷത്രക്കാര്‍ക്ക് വേണം
വിഷു എന്നത് എല്ലാ മലയാളികളുടേയും മനസ്സില്‍ കുളിരുള്ളൊരു ഓര്‍മ്മയും ഗൃഹാതുരത്വും നിറക്കുന്നതാണ്. അതുകൊണ്ട് തന്നെ എത്ര തിരക്കാണെങ്കിലും വിഷു, ഓണം, റംസാന്, ക്രിസ്മസ് എന്നിവ മലയാളി ഏത് നാട്ടില്‍ പോയാലും ആഘോഷിക്കുന്നു. വിഷുക്കണിയും, വിഷുസദ്യയും, വിഷുക്കൈനീട്ടവും എല്ലാം ഈ മേടപ്പുലരിലെ വളരെയധികം ഐശ്വര്യപൂര്ണമാക്കുന്നു എന്നതില്‍ സംശയം വേണ്ട.

വിഷുഫലം നോക്കുന്നതിനും പലര്‍ക്കും താല്‍പ്പര്യം കാണും. എന്നാല്‍ വിഷുവിന്റെ മുന്‍പ് ചില നക്ഷത്രക്കാര്‍ അവരുടെ ജീവിതത്തില്‍ അല്പം ശ്രദ്ധ ചെലുത്തേണ്ടതാണ്. കാരണം ചില നക്ഷത്രക്കാര്‍ക്ക് വിഷുവിന് മുന്‍പ് ചെറിയ ചില ദോഷങ്ങള്‍ അവരുടെ ജീവിതത്തില്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ഏതൊക്കെ നക്ഷത്രക്കാരാണ് എന്ന് നോക്കാം.
ഇടവക്കൂറ് (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്)

ഇടവക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് പലപ്പോഴും ദോഷഫലങ്ങള്‍ വിഷുവിന് മുന്‍പ് തന്നെ സംഭവിക്കുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഈ നക്ഷത്രക്കാര്‍ക്ക് ഉണ്ടാവുന്നു. എന്ത് കാര്യം ചെയ്യുമ്പോഴും അല്പം ശ്രദ്ധ എല്ലാ കാര്യത്തിലും ഉണ്ടാവുന്നു. ഗുണദോഷ സമ്മിശ്രഫലമാണ് എന്നതില്‍ ഗുണത്തേക്കാള്‍ പലപ്പോഴും ദോഷങ്ങള്‍ ഇവരെ തേടി എത്തുന്നു. ചിലവുകളും വര്‍ദ്ധിക്കുന്നതിനാല്‍ അത് കൂടുതല്‍ സാമ്പത്തിക ബാധ്യത നിങ്ങളിലേക്ക് എത്തിക്കുന്നു. ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധയോടെ വേണം കൈകാര്യം ചെയ്യുന്നതിന്. കടം വാങ്ങുന്നതിലേക്ക് വരെ നിങ്ങള്‍ എത്തുന്നു. ചെയ്യാത്ത കുറ്റം പോലും പലപ്പോഴും നിങ്ങളുടെ തലയില്‍ ആവുന്നു. സൗഹൃദത്തിലും ദാമ്പത്യത്തിലും അസ്വാരസ്യങ്ങള്‍ ഉണ്ടാവുന്നു. ഈ സമയങ്ങളില്‍ ദോഷ പരിഹാരത്തിന് വേണ്ടി പരമശിവനെ ആരാധിക്കുന്നത് നല്ലതാണ്. ശിവക്ഷേത്ര ദര്‍ശനം നടത്തുന്നതിനും ശ്രദ്ധിക്കണം.
കര്‍ക്കിടക്കൂറ് (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം)

കര്‍ക്കിടകക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് വിഷു വരെ മോശം സമയമാണ് എന്നതാ് ഫലം പറയുന്നത്. പലപ്പോഴും പല വിധത്തിലുള്ള തെറ്റിദ്ധാരണകള്‍ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. ഇത് നിങ്ങളുടെ ജീവിതത്തിലെ സമാധാനം കളയുന്നു. അത് മാത്രമല്ല ജീവിതത്തിലെ പ്രയാസങ്ങള്‍ പലപ്പോഴും നിങ്ങളില്‍ വര്‍ദ്ധിച്ച് വരുന്ന അവസ്ഥയാണ് ഓരോ ദിവസം കഴിയുന്തോറും ഉണ്ടാവുന്നതും. വിഷു വരെ വളരെ ശ്രദ്ധയോടെ മുന്നോട്ട് പോവുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് കൂടുതല്‍ പ്രതിസന്ധികളിലേക്ക് നിങ്ങളെ എത്തിക്കുന്നു. സാമ്പത്തികമായി പരാജയം സംഭവിക്കുന്നു. ദമ്പതികള്‍ക്കിടയിലും പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്നു. അമിത ദേഷ്യം ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തില്‍ പുറകോട്ട് പോവുന്നതിനുള്ള സാധ്യത കാണുന്നു. വിഷ്ണു ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുകയും പാല്‍പ്പായസം വഴിപാടായി സമര്‍പ്പിക്കുന്നതും നല്ലതാണ്.
ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം1/4 വരെ ജനിച്ചവർക്ക്)

ചിങ്ങക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് വിഷുവിന് മുന്‍പ് പല വിധത്തിലുള്ള ദോഷഫലങ്ങള്‍ ഉണ്ടാവുന്നു. ഇത് പല വിധത്തിലുള്ള മാറ്റങ്ങള്‍ ജീവിതത്തില്‍ കൊണ്ട് വരുന്നു. പലപ്പോഴും ധനപരമായ വെല്ലുവിളികള്‍ നിങ്ങള്‍ നേരിടേണ്ടി വരുന്നു. കുടുംബത്തില്‍ കലഹവും പ്രതിസന്ധിയും വര്‍ദ്ധിക്കുന്നു. ചെയ്യുന്ന കാര്യങ്ങള്‍ എല്ലാം തന്നെ വളരെയധികം ശ്രദ്ധിക്കണം. പ്രത്യേകിച്ച് ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ വേണം. എന്നാല്‍ ഇവര്‍ക്ക് ചെറിയ ആശ്വാസം നല്‍കുന്നതാണ് തൊഴില്‍ മേഖലയില്‍ ഉണ്ടാവുന്ന മാറ്റം. എന്നാല്‍ സാമ്പത്തികമായി ഇവര്‍ക്ക് അല്പം പ്രതിസന്ധികള്‍ വര്‍ദ്ധിക്കുന്ന സമയമാണ്. അതുകൊണ്ട് തന്നെ ചെയ്യുന്ന ഓരോ കാര്യവും ശ്രദ്ധയോടെ വേണം എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. ഗണപതിഭഗവാനേയും ശാസ്താക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നതും ദോഷഫലങ്ങളെ പരിഹരിക്കുന്നതിന് സഹായിക്കുന്നു.
മകരക്കൂറ് (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി ഭാഗം വരെ ജനിച്ചവർക്ക്)

മകരക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് വിഷു വരെയുള്ള സമയം അല്പം ശ്രദ്ധിക്കണം. കാരണം ഇവര്‍ക്ക് ദോഷഫലങ്ങള്‍ വര്‍ദ്ധിക്കുന്ന സമയമാണ്. ജീവിതത്തില്‍ ആരോപണങ്ങള്‍ ഇവര്‍ നേരിടേണ്ടി വരുന്നു. പല കോണില്‍ നിന്നും ഇത് ഇവരെ തേടി എത്തുന്നു. ഇത് മന: സമാധാനം കളയുന്നു. രോഗങ്ങള്‍ ഉണ്ടാവുന്നതിനും ആശുപത്രി വാസവും ഈ സമയം അല്പം ശ്രദ്ധിക്കണം. ചെയ്യുന്ന ജോലിക്ക് പക്ഷേ ഫലം ലഭിക്കുന്നത് നിങ്ങള്‍ക്ക് ആശ്വാസം നല്കുന്നു. ചെറിയ ഗുണാനുഭവങ്ങള്‍ ഉണ്ടാവുമെങ്കിലും മാനസികാരോഗ്യം ഇവര്‍ക്ക് പ്രധാന വെല്ലുവിളി ഉയര്‍ത്തുന്നു. സാമ്പത്തിക കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ വേണം. ചെറിയ അശ്രദ്ധ പോലും വലിയ നഷ്ടത്തിലേക്ക് നിങ്ങളെ എത്തിച്ചേക്കാം.
മീനക്കൂറ് (പൂരുരുട്ടാതി 1/4, ഉത്രട്ടാതി, രേവതി ജനിച്ചവർക്ക് )

മീനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് വരവിനേക്കാള്‍ കൂടുതല്‍ ചിലവ് വര്‍ദ്ധിക്കുന്നതാണ് വിഷുക്കാലം. ചിലവുകള്‍ നിസ്സാരമാക്കാതെ വളരെയധികം ശ്രദ്ധയോടെ കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം. മത്സരപ്പരീക്ഷകളില്‍ പങ്കെടുക്കുന്നവര്‍ക്ക് അത് വിജയം നല്‍കണം എന്നില്ല. അശ്രദ്ധ പല കോണിലും ഉണ്ടാവുന്നത് കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. ഇത്തരം കാര്യങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ പ്രതികൂല സാന്നിധ്യം കൊണ്ട് വരുന്നു. രാഷ്ട്രീയ പ്രവര്‍ത്തകരും അല്പം ശ്രദ്ധിക്കണം. സാമ്പത്തികമായി ബിസിനസില്‍ നഷ്ടം സംഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്. വിഷമം വര്‍ദ്ധിക്കുകയും പ്രശ്നങ്ങള്‍ തുടരെ തുടരെ വരുകയും ചെയ്യുന്നു. പല കാര്യങ്ങളേയും നിസ്സാരമായി കണക്കാക്കുന്നത് കൂടുതല്‍ പ്രശ്നങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു. ശ്രീരാമ സ്വാമിയെയാണ് ഇവര്‍ ദോഷ പരിഹാരത്തിന് വേണ്ടി ആരാധിക്കേണ്ടത്.



Click it and Unblock the Notifications
