Latest Updates
-
ഐബിപിഎസ് പിഒ പരീക്ഷാ തയ്യാറെടുപ്പ്: പഠനമുറിയിൽ ഈ വാസ്തു മാറ്റങ്ങൾ വരുത്തിയാൽ ശ്രദ്ധ കൂടും, വിജയം ഉറപ്പ്! -
അനന്ത ചതുർത്ഥിയിൽ വീടിന് ഒരു 'വാസ്തു റിസെറ്റ്'; ഐശ്വര്യത്തിനായി ഈ മാറ്റങ്ങൾ ഇന്ന് തന്നെ ചെയ്യാം! -
മഹാലയ അമാവാസി ഇന്നാണോ? തെറ്റിദ്ധരിക്കരുത്, യഥാർത്ഥ തീയതിയും തർപ്പണ സമയവും ഇതാ! -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 24: കേരളത്തിലെ പ്രധാന നഗരങ്ങളിലെ രാഹുകാലം, യമകണ്ഠം സമയങ്ങൾ ഇങ്ങനെ; അറിയേണ്ടതെല്ലാം -
പ്രസവാനന്തര തടി കുറയ്ക്കാൻ തിടുക്കം വേണ്ട! കത്രീന കൈഫിന് പിന്തുണയുമായി താരങ്ങൾ, ശാസ്ത്രീയ വഴികൾ ഇതാ -
2026 സെപ്റ്റംബർ 24: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം; പ്രധാന നഗരങ്ങളിലെ ചോഘടിയ സമയങ്ങൾ ഇതാ! -
ചൊവ്വ പൂയം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർ ശ്രദ്ധിക്കുക, ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ! -
പഞ്ചക് കാലം തുടങ്ങി: സെപ്റ്റംബർ 28 വരെ ഈ കാര്യങ്ങൾ ഒഴിവാക്കണം, ശ്രദ്ധിക്കേണ്ടത് ഇതെല്ലാം -
ഇന്ന് രവി യോഗം: സാമ്പത്തിക ഇടപാടുകൾക്ക് ഉത്തമ സമയം, 12 രാശിക്കാർക്കും അറിയാൻ ഈ കാര്യങ്ങൾ
വിഷുഫലം 2023: പുണര്‍തം, പൂയ്യം, ആയില്യം - കരിയര്‍, വിവാഹം, ധനസമ്പാദനം: വിധി പോലും അത്ഭുതപ്പെടും മാറ്റം
വിഷുഫലം എന്നത് ഒരു വര്‍ഷത്തേക്കുള്ള ജ്യോതിഷ ഫലത്തെയാണ് സൂചിപ്പിക്കുന്നത്. ഈ സമയം നിങ്ങളുടെ ജീവിതത്തില്‍ അനുകൂലവും പ്രതികൂലവുമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. എന്നാല്‍ അത് ഏതൊക്കെ തരത്തില്‍ നിങ്ങളില്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നു എന്നുള്ളതാണ് അറിഞ്ഞിരിക്കേണ്ടത്. ഈ വര്‍ഷത്തെ വിഷു ഏപ്രില്‍ 15-നാണ് വരുന്നത്. ഈ ദിനം മുതല്‍ ഒരു വര്‍ഷത്തേക്ക് അനുകൂല പ്രതികൂല ഫലങ്ങള്‍ ഉണ്ടാവുന്ന നക്ഷത്രക്കാര്‍ ധാരാളമുണ്ട്. ഇത് ജീവിതത്തില്‍ നിരവധി ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാക്കുന്നു.

വിഷുഫലം അനുസരിച്ച് പുണര്‍തം, പൂയ്യം, ആയില്യം എന്നീ നക്ഷത്രക്കാര്‍ക്ക് എന്തൊക്കെ മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു, എന്തൊക്കെ കാര്യങ്ങളില്‍ ശ്രദ്ധിക്കണം എന്നതിനെക്കുറിച്ച് നമുക്ക് ഈ ലേഖനത്തില്‍ വായിക്കാം. ജീവിതം പല വിധത്തിലാണ് നിങ്ങളില്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നത്. ഈ വര്‍ഷത്തെ വിഷു ഇനി പറയുന്ന മൂന്ന് നക്ഷത്രക്കാരില്‍ എന്ത് മാറ്റങ്ങള്‍ വരുത്തുന്നു എന്ന് നോക്കാം. കൂടുതല്‍ അറിയാന്‍ ഈ ലേഖനം വായിക്കാം.
പുണര്‍തം

പുണര്‍തം നക്ഷത്രക്കാര്‍ക്ക് ഈ വര്‍ഷം വിഷു നല്കുന്ന ഫലങ്ങള്‍ അവരെ തന്നെ അത്ഭുതപ്പെടുത്തുന്നതാണ്. തൊഴില്‍ രംഗത്ത് പല വിധത്തിലുള്ള മാറ്റങ്ങളും അനുകൂല ഫലങ്ങളും ഉണ്ടാവുന്നു എന്നുള്ളതാണ് സത്യം. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു. ജോലിയിലും നിങ്ങളെ വലച്ചിരുന്ന പല പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് ഈ വിഷുവര്ഷത്തോടെ സാധിക്കുന്നു. അത് മാത്രമല്ല ജീവിതം സന്തോഷത്തിന്റേയും സമാധാനത്തിന്റേയും ആകെത്തുകയായി മാറുന്നു. കാര്‍ഷിക വിളകളില്‍ നിന്ന് സാമ്പത്തിക ലാഭം ലഭിക്കുന്നു. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു. കുടുംബ ജീവിതത്തിന്റെ കാര്യത്തില്‍ നിരവധി അനുകൂല മാറ്റങ്ങള്‍ നിങ്ങളെ കാത്തിരിക്കുന്നു. സന്താനലാഭവും നിങ്ങളെ കാത്തിരിക്കുന്നു. ജീവിതത്തിലെ എല്ലാ വിധത്തിലുള്ള ദു:ഖങ്ങള്‍ക്കും പരിഹാരം കാണുന്നതിനും വിഷുക്കാലം നിങ്ങള്‍ക്ക് ഒരു മുതല്‍ക്കൂട്ടാണ്. ഒരിക്കലും ജീവിതത്തില്‍ നിങ്ങള്‍ക്ക് രണ്ടാമത് ചിന്തിക്കേണ്ടി വരുന്നില്ല എന്നതും ഒരു സത്യമാണ്. ഏത് തീരുമാനവും അതിന്റേതായ സമയത്ത് കൃത്യമായി എടുക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. ജോലിയിലെ മാറ്റങ്ങള്‍ നിങ്ങള്‍ക്ക് അനുകൂലമായി മാറുന്ന അവസ്ഥയുണ്ടാവുന്നു. കഠിനാധ്വാനത്തിന്റെ ഫലം നിങ്ങള്‍ക്ക് ഏത് സമയത്തും ലഭിക്കുന്നു.
പൂയ്യം

പൂയ്യം നക്ഷത്രക്കാര്‍ക്ക് അവരുടെ ജീവിതത്തിലെ ഏറ്റവും നല്ല സമയത്തിലൂടെയാണ് ഇവര്‍ കടന്നു പോവുന്നത്. വിഷു അത്രയേറെ മികച്ച സമയമാണ് പൂയ്യം നക്ഷത്രക്കാര്‍ക്ക് നല്‍കുന്നത്. സമൂഹത്തില്‍ നിങ്ങളെ തേടി അംഗീകാരം ലഭിക്കുന്നു. കാര്‍ഷിക വിളകളില്‍ നിങ്ങള്‍ക്ക് ആദായം ലഭിക്കുന്നു. കലാകാരന്മാര് സാഹിത്യകാരന്മാര് എന്നിവരെയെല്ലാം സമൂഹം അംഗീകരിക്കുന്നു. ജീവിതം സന്തോഷത്തിന്റേയും സമാധാനത്തിന്റേയും മാത്രമായി മാറുന്ന അവസ്ഥ നിങ്ങള്‍ക്ക് തന്നെ അനുഭവപ്പെടുന്നു. ആഗ്രഹ സാഫല്യം നിങ്ങളെ തേടി വരുന്നു. ആരോഗ്യകരമായ തൃപ്തികരമായ ജീവിതം നിങ്ങളെ തേടി വരുന്നു. സഹപ്രവര്‍ത്തകരില്‍ നിന്നും പൂര്‍ണമായ മാറ്റങ്ങള്‍ ഉണ്ടാവുന്നു. മകരം , കുംഭം, മീനം മാസങ്ങളില്‍ നിങ്ങളെ തേടി ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. കര്‍മ്മരംഗത്തെ മാറ്റങ്ങള്‍ നിങ്ങളെ വളരെയധികം അതിശയിപ്പിക്കുന്നു. ഇതെല്ലാം ജീവിതം മാറി മറിയുന്നതിലേക്കും കൂടുതല്‍ സന്തോഷത്തിലേക്കും നിങ്ങളെ എത്തിക്കുന്നു. പൂര്‍ണമായ സഹകരണം പല കോണില്‍ നിന്നും നിങ്ങള്‍ക്കുണ്ടാവുന്നു. കടബാധ്യതകള്‍ എല്ലാം തന്നെ നിങ്ങള്‍ക്ക് വീട്ടുന്നതിന് സാധിക്കുന്നു. ചിന്തകള്‍ മാറുന്നതിന് അനുസരിച്ച് പ്രവൃത്തികളും സന്തോഷം നല്‍കുന്നതായി മാറുന്നു.
ആയില്യം

ആയില്യം നക്ഷത്രക്കാര്‍ക്ക് വിഷു എന്നത് അനുകൂലമായ പല ഗുണങ്ങളും പ്രദാനം ചെയ്യുന്നതാണ്. ഇതിന്റെ ഫലമായി നിങ്ങള്‍ക്ക് ജോലിയില്‍ പല വിധത്തിലുള്ള ചുമതലകളും ഏറ്റെടുക്കേണ്ടതായി വരുന്നു. ആശയങ്ങള്‍ പലതും നിങ്ങളുടെ ജീവിതത്തില്‍ സന്തോഷം നല്‍കുന്നതും ജീവിതത്തിന് വെളിച്ചം നല്‍കുന്നതും ആയിരിക്കും. മേടം, ഇടവം, മിഥുനം എന്നീ മൂന്ന് മാസങ്ങളില്‍ കാര്യങ്ങള്‍ ചെയ്യുന്നതിന് ചെറിയ അമാന്തം നിലനില്‍ക്കുമെങ്കിലും അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് സാധിക്കുന്ന ഒരു സമയമാണ് പിന്നീട് വരാന്‍ പോവുന്ന മാസങ്ങള്‍. വിഷുവര്‍ഷം മുഴുവന്‍ നിങ്ങളുടെ ജീവിതത്തില്‍ സന്തോഷം നിലനില്‍ക്കുന്ന അവസ്ഥയുണ്ടാവുന്നു. വിദേശത്ത് ജോലിക്കും പഠനാവശ്യങ്ങള്‍ക്കും വേണ്ടി പോവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിന് ഏറ്റവും അനുയോജ്യമായ സമയത്തിലൂടെയാണ് കടന്നു പോവുന്നത്. ചെറിയ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാവുമെങ്കിലും അതിനെയെല്ലാം ഇല്ലാതാക്കുന്നതിനും ജീവിതത്തില്‍ മുന്നോട്ട് പോവുന്നതിനും സാധിക്കുന്നു. വിദ്യകൊണ്ട് തന്നെ നിങ്ങള്‍ക്ക് സമ്പന്നനാവാന്‍ സാധിക്കുന്നു. കാര്‍ഷിക രംഗത്ത് അഭിവൃദ്ധി, സന്താനലബ്ധി എന്നിവ നിങ്ങളെ കാത്തിരിക്കുന്നു. പല കാര്യങ്ങള്‍ക്ക് വേണ്ടിയും ദൂരയാത്രകള് നടത്തേണ്ടതായി വരുന്നു ഭൂമിയില്‍ നിന്ന് ലാഭം നിങ്ങളെ തേടി വരുന്നു. പൊതുവേ അനുകൂലമായ പല മാറ്റങ്ങളും നിങ്ങളില്‍ ഉണ്ടാവുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായി വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications

