Latest Updates
-
കഠിനമായ ചൂടിൽ വ്യായാമം ചെയ്യുന്നത് അപകടകരമാണോ? വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന സുരക്ഷിതമായ വഴികൾ ഇതാ -
മൂന്ന് വർഷത്തിലൊരിക്കൽ മാത്രം എത്തുന്ന പദ്മിനി ഏകാദശി; ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ ഈ വ്രതം സഹായിക്കുമോ? -
ജിമ്മിൽ പോകാതെ 26 കിലോ കുറച്ചു! ബോണി കപൂറിന്റെ ഈ 'നോ ജിം' ഡയറ്റ് പ്ലാൻ ഞെട്ടിക്കുന്നത് -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? ഈ അടിയന്തര മുൻകരുതലുകൾ എടുത്തില്ലെങ്കിൽ വലിയ അപകടം ഉറപ്പ് -
കടുത്ത വേനൽച്ചൂടിൽ തളരാതിരിക്കാൻ ഈ നാടൻ പാനീയങ്ങൾ മതി; സൂര്യാഘാതത്തെ പേടിക്കാതെ വേനലിനെ നേരിടാം! -
മഴക്കാലത്ത് മസിലുകൾ തളരുന്നുണ്ടോ? കരുത്തോടെ ഇരിക്കാൻ പുരുഷന്മാർ ഈ ഭക്ഷണക്രമം പരീക്ഷിക്കൂ! -
കഠിനമായ വേനൽച്ചൂടിൽ ഗർഭകാലം സുരക്ഷിതമാക്കാം; അമ്മയും കുഞ്ഞും അറിയേണ്ട അത്യാവശ്യ കാര്യങ്ങൾ ഇതാ! -
കടുത്ത ചൂടിൽ പുറത്തിറങ്ങാതെ തടി കുറയ്ക്കാം; ഈ വ്യായാമങ്ങളും പാനീയങ്ങളും പരീക്ഷിച്ചാൽ ഫലം ഉറപ്പ്! -
കടുത്ത ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? അൾട്രാവയലറ്റ് വികിരണങ്ങളെ നേരിടാൻ ഈ മുൻകരുതലുകൾ മറക്കരുത് -
അരദിവസം കൊണ്ട് തടി കുറയുമോ? ജാൻവി കപൂറിന്റെ വൈറൽ കമന്റിന് പിന്നിലെ ഞെട്ടിക്കുന്ന സത്യം ഇതാണ്
വിഷുഫലം 2023: ഈ പറയുന്ന 3 നക്ഷത്രക്കാര്‍ കരുതിയിരിക്കണം: കണിശം, സമഗ്രം ഈ ഫലങ്ങള്‍
വിഷുവിന് ഇനി ഏതാനും ദിവസങ്ങള്‍ മാത്രമേ ഉള്ളൂ. എന്നാല്‍ ഈ സമയം നമ്മള് അറിഞ്ഞിരിക്കേണ്ടതും ശ്രദ്ധിക്കേണ്ടതുമായ ചില കാര്യങ്ങള്‍ കൂടിയുണ്ട് വിഷുഫലത്തെക്കുറിച്ചാണ് ഈ ലേഖനത്തില്‍ പറയുന്നത്. എന്നാല്‍ ഇത്തരം അവസ്ഥകളില്‍ നാം ശ്രദ്ധിച്ചിരിക്കേണ്ടതായ കാര്യങ്ങള്‍ എന്തൊക്കെയെന്നും ഏതൊക്കെ നക്ഷത്രക്കാര്‍ കരുതിയിരിക്കണം എന്നതിനെക്കുറിച്ചും നമുക്ക് ഈ ലേഖനത്തില്‍ വായിക്കാവുന്നതാണ്.

ഇന്ന് മൂന്ന് നക്ഷത്രക്കാരെക്കുറിച്ചാണ് പറയുന്നത്, രോഹിണി, മകയിരം, തിരുവാതിര എന്നീ നക്ഷത്രക്കാര്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. പ്രത്യേകിച്ച് വിഷുഫലത്തില്‍ നിങ്ങള്‍ ശ്രദ്ധിക്കേണ്ടതും അറിഞ്ഞിരിക്കേണ്ടതുമായ ചില കാര്യങ്ങള്‍ ഉണ്ട് ഈ നക്ഷത്രക്കാരില്‍ അത് എന്തൊക്കെയെന്ന് നോക്കാം.
രോഹിണി

ഈ വര്‍ഷത്തെ വിഷുഫലം പൊതുവേ രോഹിണി നക്ഷത്രക്കാര്‍ക്ക് അനുകൂല ഫലങ്ങളാണ് നല്‍കുന്നത്. എന്നാല്‍ ചില അവസരങ്ങളില്‍ അത് അല്പം വെല്ലുവിളികള്‍ ഉയര്‍ത്തുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെ എത്തിക്കുന്നുമുണ്ട്. നിങ്ങള്‍ക്ക് അധ്വാനം അല്പം കൂടുതല്‍ വേണ്ടി വരുന്നുണ്ട് ഏത് കാര്യത്തിനും. ഇടവക്കൂറില്‍ വരുന്ന നക്ഷത്രങ്ങളില്‍ ഒന്നാണ് രോഹിണി നക്ഷത്രം. എങ്കിലും ദോഷഫലങ്ങള്‍ പോലെ തന്നെ ഗുണഫലങ്ങളും നിങ്ങളെ ബാധിക്കുന്നുണ്ട്. സഹിഷ്ണുതയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യണം എന്നതിനെക്കുറിച്ചാണ് ചിന്തിക്കേണ്ടത്. ഏത് കാര്യത്തിനും എടുത്ത് ചാടി തീരുമാനം എടുക്കുന്നത് അല്പം ശ്രദ്ധിച്ച് വേണം. പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തിന്റെ കാര്യത്തിലും അല്പം ശ്രദ്ധ വേണ്ടതാണ്. ക്രയവിക്രയങ്ങള്‍ നടത്തുന്നതിലൂടെ അനുകൂല മാറ്റങ്ങള്‍ നിങ്ങളില്‍ ഉണ്ടാവുന്നു. പക്ഷേ സാമ്പത്തികം കൈകാര്യം ചെയ്യുമ്പോള്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്. എല്ലാ അവസ്ഥയിലും ഒരുപോലെ മുന്നോട്ട് പോവുന്നതിന് മനസ്സിനെ പാകപ്പെടുത്തുക എന്നതാണ് ഈ വിഷുക്കാലത്ത് രോഹിണി നക്ഷത്രക്കാര്‍ ചെയ്യേണ്ട കാര്യം.
മകയിരം

മകയിരം നക്ഷത്രക്കാരുടെ കാര്യത്തിലും അനുകൂല മാറ്റങ്ങള്‍ എപ്രകാരം ഭവിക്കുന്നോ അതുപോലെ തന്നെ പ്രതികൂല മാറ്റങ്ങളും ഉണ്ടാവുന്നുണ്ട്. ഊഹക്കച്ചവടം നിങ്ങള്‍ക്ക് ഗുണഫലങ്ങള്‍ നല്‍കണം എന്നില്ല. എന്നാല്‍ ചില അവസരങ്ങളില്‍ നിങ്ങളെ തേടി ലാഭം വരുന്നു. വിഷുവര്‍ഷത്തില്‍ പക്ഷേ തുലാം മാസം മുതല്‍ ഇവരുടെ ജീവിതത്തിലെ എല്ലാ അരിഷ്ടതകളും മാറി ജീവിതം സന്തോഷത്തിന്റേതായി മാറുന്നതിനുള്ള സാധ്യതയുണ്ട്. പ്രേമിക്കുന്നവര്‍ക്ക് അനുകൂല ഫലങ്ങള്‍ ഉണ്ടാവുന്നു. വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് അതിന്റെ മാറ്റം പല വിധത്തില്‍ വന്ന് ചേരുന്നു. അത് നിങ്ങളുടെ മുന്നോട്ടുള്ള ജീവിതത്തേയും സ്വാധീനിക്കുന്നു. പ്രേമിക്കുന്നവര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. ജീവിത ശൈലി രോഗങ്ങള്‍ നിങ്ങളെ ഒരു തരത്തിലും വെറുതേ വിടില്ല. അതുകൊണ്ട് അതിന് വേണ്ട ശ്രദ്ധയും പരിചരണവും നല്‍കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. കന്നി ധനു മാസങ്ങളില്‍ ഈ നക്ഷത്രക്കാര്‍ക്ക് ജീവിതം സന്തോഷവും സമാധാനവും ശുഭകാര്യങ്ങളും നല്കുന്നു. സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കപ്പെടുന്നു. ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനിര്‍ത്തുന്നതിന് സാധിക്കുന്നു. തൊഴിലിന്റെ കാര്യത്തില്‍ പ്രശ്നങ്ങള്‍ തല പൊക്കിയാലും അതിനെയെല്ലാം പ്രതിരോധിക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു.
Most read:
തിരുവാതിര

തിരുവാതിര നക്ഷത്രക്കാര്‍ക്ക് ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനിര്‍ത്തുന്നതിന് സാധിക്കുന്നു വിഷുക്കാലത്ത്. ഇവരില്‍ ശനിയും രാഹുവും എല്ലാം അനുകൂല ഭാവത്തിലാണ് നിലനില്‍ക്കുന്നത്. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ഏത് കാര്യത്തിലും വീജയത്തില്‍ എത്തുന്നു. കച്ചവടത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയില്‍ വിജയം കരസ്ഥമാക്കുന്നതിന് സാധിക്കുന്നു. ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റം ലഭിക്കുന്നു. ചെയ്യുന്ന എല്ലാ കാര്യങ്ങളിലും പാരിതോഷികങ്ങള്‍ ലഭിക്കുന്നു. അവിവാഹിതരായവര്‍ക്ക് വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനം എടുക്കാന്‍ സാധിക്കുന്നു. ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റം, വേതനത്തില്‍ വര്‍ദ്ധനവ് എന്നിവയുണ്ടാവുന്നു. കുടുംബത്തില്‍ സമാധാനവും സന്തോഷവും നിലനില്ക്കുന്നു. കട ബാധ്യതയില്‍ നിന്ന് മോചനം ലഭിക്കുന്നു. മിഥുനം, തുലാം എന്നീ മാസങ്ങളില്‍ ജീവിതം കൂടുതല്‍ മെച്ചപ്പെടുന്നു. എല്ലാ അര്‍ത്ഥത്തിലും പ്രതിസന്ധികളില്‍ നിന്ന് മോചനം നേടുന്നതിനുള്ള അനുകൂല സമയമാണ് ഈ വിഷുക്കാലം നിങ്ങള്‍ക്ക് നല്‍കുന്നത്. ജീവിതം സന്തോഷത്തിന്റേതായി മാറുന്നു. എങ്കിലും ഉയര്‍ച്ച താഴ്ചകള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു. എന്നാല്‍ താഴ്ചകള്‍ ഉണ്ടാവുമ്പോള്‍ അതില്‍ നിന്ന് പരിഹാരം കാണുന്നതിന് അല്പം കഷ്ടപ്പെടേണ്ടി വരുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
