Latest Updates
-
മെയ് 8-ന് നൈക്കയിൽ വൻ ഓഫറുകൾ; കത്തുന്ന വെയിലിൽ ചർമ്മം സംരക്ഷിക്കാൻ ഈ സ്കിൻകെയർ ഡീലുകൾ മിസ്സാക്കരുത്! -
മെയ് മാസത്തിലെ കഠിനമായ ചൂട്: കഷായങ്ങൾ കുടിക്കുന്നത് അപകടമോ? ഈ പാനീയങ്ങൾ ശീലമാക്കൂ, ഉന്മേഷത്തോടെയിരിക്കാം! -
കഠിനമായ ചൂടിൽ വ്യായാമം ചെയ്യുന്നവരാണോ? ഈ തെറ്റുകൾ വരുത്തിയാൽ ഹൃദയത്തിന് പണി കിട്ടും! -
കോട്ടയിലെ സിസേറിയൻ മരണം: ആശുപത്രിയിലെ ആ അനാസ്ഥ ആരുടെ ജീവനാണ് കവർന്നത്? -
ഉഷ്ണതരംഗം കടുക്കുന്നു! നോമ്പും വ്യായാമവും ഇങ്ങനെ മാറ്റിയാൽ തളർച്ചയില്ലാതെ വേനൽക്കാലം അതിജീവിക്കാം -
കത്തുന്ന വെയിലും മഴയും; ചർമ്മവും മുടിയും കേടാകാതെ കാക്കാൻ ഈ പൊടിക്കൈകൾ അറിഞ്ഞിരിക്കൂ -
മെയ് 7-ലെ നക്ഷത്രമാറ്റം: പൂരാടം മാറി ഉത്രാടം എത്തുമ്പോൾ, ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടങ്ങൾ ഇരട്ടിയാകും! -
2026 മെയ് 7: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ കുതിച്ചുചാട്ടം; ഭാഗ്യം തേടിയെത്തുന്ന രാശികൾ! -
ചന്ദ്രന്റെ തിരുവോണം മാറ്റം: ഈ നക്ഷത്രക്കാർക്ക് ഇന്ന് തൊഴിൽ നേട്ടവും സാമ്പത്തിക ഭാഗ്യവും! -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ജാഗ്രത വേണം
വിഷുപ്പുലരിയില്‍ അടുത്ത ഒരു വര്‍ഷം നീണ്ടു നില്ക്കും ഐശ്വര്യം: വെച്ചടി വെച്ചടി കയറ്റം
വിഷുപ്പുലരിയില്‍ ഉണ്ണിക്കണ്ണനെ കണി കണ്ടുണരുന്നതിന് വേണ്ടിയാണ് എല്ലാവരും ആഗ്രഹിക്കുന്നത്. സര്‍വ്വാഭരണ വിഭൂഷിതനായ ഉണ്ണിക്കണ്ണനോടൊപ്പം കണി വെള്ളരിയും കണിക്കൊന്നയും എല്ലാം തന്നെ സമൃദ്ധിയെ സൂചിപ്പിക്കുന്നത് തന്നെയാണ്. വര്‍ഷം മുഴുവന്‍ നീണ്ട് നില്ക്കുന്ന ഐശ്വര്യത്തിലേക്കാണ് നാം ഓരോരുത്തരും കണികണ്ടുണരുന്നത്. എന്നാല്‍ ഈ ദിനത്തില്‍ ജ്യോതിഷപരമായ പല വിധത്തിലുള്ള മാറ്റങ്ങള്‍ അതില്‍ അനുകൂലവും പ്രതികൂലവുമായ നിരവധി മാറ്റങ്ങള്‍ ഉണ്ടാവുന്നുണ്ട്. ജീവിതം സന്തോഷത്തിന്റേയും സമാധാനത്തിന്റേയും ഐശ്വര്യത്തിന്റേയും ആയി മാറുന്നതിന് ഏതൊക്കെ നക്ഷത്രക്കാര്‍ക്കാണ് യോഗം എന്നത് തിരിച്ചറിയണം.

ജീവിതത്തില്‍ സന്തോഷവും ഐശ്വര്യവും കൊണ്ട് ഒരു വിഷു വര്‍ഷം മുഴുവന്‍ ഐശ്വര്യം വാരിനിറക്കുന്ന ചില നക്ഷത്രക്കാരുണ്ട്. മൂലം, പൂരാടം, ഉത്രാടം, തിരുവോണം നക്ഷത്രക്കാര്‍ക്ക് അവരുടെ ജീവിതത്തിലെ ഏറ്റവും നല്ല സമയത്തിലൂടെയാണ് അവര്‍ കടന്നു പോവുന്നത്. എന്തൊക്കെയാണ് ഈ നാല് നക്ഷത്രക്കാര്‍ക്കും വിഷുവര്‍ഷത്തില്‍ കാത്തി വെച്ചിരിക്കുന്നത് എന്ന് നോക്കാം.
മൂലം

മൂലം നക്ഷത്രക്കാര്‍ക്ക് ഈ വര്‍ഷം അതിഭയങ്കരമായ ഫലങ്ങളാണ് ഉണ്ടാവുന്നത്. ഇവര്‍ക്ക് മികച്ച അവസരങ്ങള്‍ പല കാര്യങ്ങളിലും ലഭിക്കുന്നു. എന്നാല്‍ അത് ഫലപ്രദമായി വിനിയോഗിക്കുന്നതിന് ശ്രദ്ധിക്കണം എന്നതാണ് കാര്യം. ആരോഗ്യകരമായി നോക്കുകയാണെങ്കില്‍ അത് പലപ്പോഴും കൂടുതല്‍ പ്രശ്നങ്ങളില്ലാത്ത ഒരു അവസ്ഥയാണ് ഈ വര്‍ഷം മുഴുവന്‍ ഉണ്ടാക്കുന്നത്. എങ്കിലും എന്ത് കാര്യവും വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം. ജീവിതത്തില്‍ സാഹചര്യങ്ങള്‍ തിരിച്ചറിഞ്ഞ് പെരുമാറുന്നതിന് ശ്രദ്ധിക്കണം.

മേടം, ഇടവം, മിഥുനം എന്നീ മാസങ്ങളില്‍ അനുകൂലമായ പല മാറ്റങ്ങളും ജീവിതത്തില്‍ ഉണ്ടാവുന്നു. കാര്യവിജയവും സന്തോഷവും നിങ്ങളെ തേടി വരുന്നു. വിദ്യാഭ്യാസ രംഗത്ത് പുരോഗതിയും അനുകൂലമായ പല മാറ്റങ്ങളും നിങ്ങളെ അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുന്ന ഒരു സമയം കൂടിയാണ്. കര്‍ക്കിടകം, ചിങ്ങം, കന്നി മാസങ്ങളില്‍ ജീവിതത്തിലെ ഏറ്റവും മികച്ച മാറ്റങ്ങളിലൂടെ നിങ്ങള്‍ കടന്ന് പോവുന്നു. കര്‍മ്മരംഗത്തെ പുരോഗതി നിങ്ങളില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാക്കുന്നു. സാമ്പത്തിക സ്ഥിതിയും നിങ്ങള്‍ വിചാരിക്കുന്നതിനേക്കാള്‍ മെച്ചപ്പെട്ടതായിരിക്കും.
പൂരാടം

പൂരാടം നക്ഷത്രക്കാര്‍ക്ക് ജീവിതം സന്തോഷത്തിന്റേതായിരിക്കും. കാര്യവിജയം, പല കോണില്‍ നിന്നും നിരവധി ആനുകൂല്യങ്ങള്‍, സുഹൃത്തുക്കളുടെ സഹായം എന്നിവ ഉണ്ടാവുന്നു. രോഗശാന്തിയും മുതിര്‍ന്നവരുടെ ആരോഗ്യത്തില്‍ പുരോഗതിയും പൂരാടം നക്ഷത്രക്കാര്‍ക്ക് വിഷു വര്‍ഷത്തില്‍ കാത്തിരിക്കുന്നു. ആഭരണങ്ങളും വസ്ത്രങ്ങളും നിങ്ങള്‍ക്ക് ലഭിക്കുന്നു. പ്രതാപം വീണ്ടെടുക്കുന്നതിനും അതിലൂടെ തന്നെ ജീവിതം കരപിടിപ്പിക്കുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു. തൊഴില്‍ രംഗത്ത് നിങ്ങള്‍ കാണിക്കുന്ന കൗശലങ്ങളും സാമര്‍ത്ഥ്യവും വളരെയധികം മികച്ച മാറ്റങ്ങള്‍ ജീവിതത്തില്‍ കൊണ്ട് വരുന്നു.
ഉത്രാടം

ഉത്രാടം നക്ഷത്രക്കാര്‍ക്ക് നിരവധി രാജയോഗസമാനമായ ഫലങ്ങള്‍ ആണ് വിഷു നല്‍കുന്നത്. ധനസ്ഥിതിയിലെ മാറ്റം തന്നെ നിങ്ങളെ അതിശയിപ്പിക്കുന്ന നേട്ടങ്ങളിലേക്ക് എത്തിക്കുന്നു. കാര്‍ഷിക രംഗത്തെ പുരോഗതി നിങ്ങളുടെ ജീവിതം മാറ്റി മറിക്കുന്നു. ദൂര സ്ഥലങ്ങളിലേക്ക് ജോലിയില്‍ സ്ഥലം മാറ്റം ലഭിക്കുന്നു. എന്നാല്‍ അതൊരിക്കലും നിങ്ങളെ വിഷമിപ്പിക്കുന്നതോ പ്രശ്നത്തിലാക്കുന്നതോ അല്ല എന്ന് തിരിച്ചറിയേണ്ടതാണ്. പ്രതിസന്ധി ഘട്ടങ്ങളില്‍ ജീവിതത്തില്‍ കര പിടിച്ച് കയറ്റാന്‍ നിങ്ങളൊടൊപ്പം ധാരാളം സുഹൃത്തുക്കള്‍ ഈ വിഷു വര്‍ഷത്തില്‍ ഉണ്ടാവുന്നു. കര്‍ക്കിടകം, ചിങ്ങം, കന്നി എന്നീ മാസങ്ങളില്‍ മന: സന്തോഷവും പുരോഗതിയും ഉണ്ടാവുന്ന നിരവധി മാറ്റങ്ങള്‍ ഉണ്ടാവുന്നു. കര്‍മ്മരംഗത്ത് നിങ്ങളെ തോല്‍പ്പിക്കാന്‍ ആര്‍ക്കും സാധിക്കുകയില്ല.
തിരുവോണം

തിരുവോണം നക്ഷത്രക്കാര്‍ക്ക് തുലാം, വൃശ്ചികം, ധനു എന്നീ മാസങ്ങള്‍ അനുകൂലമായ പല ഫലങ്ങളും നല്കുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു. കര്‍മ്മരംഗത്തെ നേട്ടങ്ങളില്‍ നിങ്ങള്‍ സ്വയം അഭിമാനം കൊള്ളുന്നു. കര്‍ക്കിടകം, ചിങ്ങം എന്നീ മാസങ്ങളില്‍ ബിസിനസിലെ പുരോഗതി നിങ്ങളെ തന്നെ ഞെട്ടിക്കും. ലാഭകരമായ പല പണമിടപാടുകളും നിങ്ങള്‍ക്ക് നടത്താന്‍ ഏറ്റവും അനുകൂലമായ സമയമാണ് എന്നതാണ് ഈ വിഷുവര്ഷത്തിലെ ഏറ്റവും വലിയ മാറ്റം. കര്‍മ്മരംഗത്ത് നിങ്ങള്‍ പുതിയ മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് അംഗീകരിക്കുന്നവരായിരിക്കും നിങ്ങളുടെ സഹപ്രവര്‍ത്തകരും ബോസും. ഇതെല്ലാം സ്ഥാനമാനങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ജീവിതം സന്തോഷത്തിന്റേയും സമാധാനത്തിന്റേയും ആക്കി മാറ്റുന്നതിലേക്ക് നിങ്ങളെ എത്തിക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ യാതൊരു വിധത്തിലുള്ള പ്രതിസന്ധികളും ഈ വര്‍ഷം തിരുവോണം നക്ഷത്രക്കാര്‍ അനുഭവിക്കേണ്ടി വരുന്നില്ല.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
