Latest Updates
-
ഗർഭിണികൾ ശ്രദ്ധിക്കൂ, കഠിനമായ വേനൽച്ചൂട് കുഞ്ഞിനെ ബാധിക്കുമോ? -
കടുത്ത ചൂടിൽ വ്യായാമം ചെയ്യുമ്പോൾ ഈ തെറ്റുകൾ വരുത്തരുത് -
ഗ്രഹമാറ്റം ഏപ്രിൽ 16: ജീവിതം മാറിമറിയുന്ന അപ്രതീക്ഷിത മാറ്റങ്ങൾ ഇതാ -
രാജയോഗം തേടി അലയുന്നോ? സോഷ്യൽ മീഡിയയിലെ തട്ടിപ്പുകൾ തിരിച്ചറിയൂ -
ഗജകേസരി യോഗം: 5 രാശിക്ക് ഇന്ന് ഭാഗ്യത്തിന്റെ സുവർണ്ണകാലം -
നക്ഷത്രഫലം ഏപ്രിൽ 16: കരിയറിൽ വൻ കുതിച്ചുചാട്ടം, ഭാഗ്യം ആർക്കൊക്കെ? -
രാശിഫലം: കരിയറിൽ വൻ കുതിപ്പ്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യോദയം; പണവും പ്രശസ്തിയും തേടിയെത്തും! -
ഉഷ്ണതരംഗം വരുന്നു; ചൂടിനെ തുരത്താൻ ഈ പാനീയങ്ങൾ മതി -
വേനൽക്കാല വ്യായാമം: കഠിനമായ ചൂടിൽ തളരാതെ ഫിറ്റ്നസ് നിലനിർത്താം
വിഷുഫലം 2023: വിപരീത ഫലങ്ങളില്‍ ഉഴലുന്ന നക്ഷത്രക്കാര്‍ - വീഴ്ച വരുന്നത് ഇപ്രകാരം
ഓണം കഴിഞ്ഞാല്‍ കേരളീയരുടെ ഏറ്റവും പ്രിയപ്പെട്ട ദിവസമാണ് വിഷു. വിഷു ദിനത്തെ കാര്‍ഷിക ഉത്സവമായാണ് കണക്കാക്കുന്നത്. വിഷുവിന്റെ ഫലം ഒരു വര്‍ഷത്തേക്കാണ് വരുന്നത്. വിഷു എന്ന് പറഞ്ഞാല്‍ തന്നെ തുല്യം എന്നാണ് അര്‍ത്ഥമാക്കുന്നത്. രാത്രിയും പകലും തുല്യമായ ദിവസം ആണ് വിഷു എന്നാണ് പറയുന്നത്. സൂര്യ രാശിയില്‍ നിന്ന് അടുത്ത രാശിയിലേക്ക് സൂര്യന് പോവുന്നത് സംക്രാന്തി എന്നാണ് പറയുന്നത്. ഈ ദിനത്തില്‍ വിഷുസംക്രാന്തി എന്നാണ് പറയുന്നത്. സംക്രാന്തികളില്‍ ഏറ്റവും പ്രധാനപ്പെട്ടത് തന്നെയാണ് വിഷുസംക്രാന്തിയായി കണക്കാക്കുന്നത്.

ഈ ദിനത്തില്‍ ജ്യോതിഷഫലത്തെക്കുറിച്ച് നമുക്ക് നോക്കാവുന്നതാണ്. എന്തൊക്കെയാണ് ജീവിതത്തില്‍ ഉണ്ടാവുന്നത് എന്തൊക്കെയാണ് നിങ്ങള്‍ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ അറിഞ്ഞിരിക്കണം എന്നതിനെക്കുറിച്ച് നമുക്ക് വായിക്കാം. മകം, പൂരം, ഉത്രം എന്നീ നക്ഷത്രക്കാര്‍ക്ക് പലപ്പോഴും ജീവിതത്തില്‍ പല വിധത്തിലുള്ള അനുകൂല പ്രതികൂല മാറ്റങ്ങളും ഉണ്ടാവുന്നു. മകം, പൂരം, ഉത്രം എന്നീ നക്ഷത്രക്കാര്‍ക്ക് വിഷു എപ്രകാരം മാറ്റങ്ങള്‍ കൊണ്ട് വരുന്നു എന്ന് നോക്കാവുന്നതാണ്.
മകം

മകം നക്ഷത്രക്കാര്‍ക്ക് ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്ന വര്‍ഷമാണ് ഈ വിഷുവര്‍ഷം. പ്രത്യേകിച്ച് വിഷു വര്‍ഷത്തില്‍ നിങ്ങള്‍ക്ക് അനുകൂല ഫലങ്ങളേക്കാള്‍ പ്രതികൂല ഫലങ്ങളാണ് കാത്തിരിക്കുന്നത്. പല കാര്യങ്ങളിലും പല കോണില്‍ നിന്നും എതിര്‍പ്പുകള്‍ ഉണ്ടാവുന്നു. പലപ്പോഴും അത്ര നല്ല ഫലങ്ങള്‍ ഇത് നിങ്ങള്‍ക്ക് നല്‍കുന്നുമില്ല. എങ്കിലും ജീവിതത്തിലെ ഉയര്‍ച്ച താഴ്ചകള്‍ക്ക് ഇടയില്‍ അനുകൂലമായ പല മാറ്റങ്ങളും ജീവിതത്തില്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയെ തള്ളിക്കളയാന്‍ സാധിക്കില്ല. വിദേശത്ത് ജോലി അന്വേഷിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. എങ്കിലും അതില്‍ നിന്നുള്ള വരുമാനത്തില്‍ ചെറിയ കുറവ് വരുന്നതിനും അത് നിങ്ങളുടെ സാമ്പത്തികാവസ്ഥയില്‍ പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും കാരണമാകുന്നു. കുടുംബത്തില്‍ സമാധാനവും സന്തോഷവും നിലനില്ക്കുന്നു. രോഗാവസ്ഥകളില്‍ തളരാതെ മുന്നോട്ട് പോവുന്നതിന് ശ്രദ്ധിക്കണം. മകരം, കുംഭം, മീനം മാസങ്ങളില്‍ അല്പം പ്രയാസങ്ങള്‍ കൂടുതലായി അനുഭവിക്കേണ്ടി വരുന്നു. വിദേശത്ത് സ്ഥിരതാമസമാക്കുന്നതിനോ കുടുംബത്തേ കൂടെക്കൂട്ടുന്നതിനോ ഉള്ള ആലോചന തുടങ്ങുന്നു. സമ്മിശ്രഫലങ്ങളാണ് മകം നക്ഷത്രക്കാര്‍ക്ക് ഈ വിഷു നല്‍കുന്നത്.
പൂരം

പൂരം നക്ഷത്രക്കാര്‍ക്കും വലിയ പ്രതീക്ഷകള്‍ നല്‍കാത്ത ഒരു സമയമായിരിക്കും വിഷു എന്നതാണ് സത്യം. ജീവിതം സന്തോഷത്തിന്റേതാണെങ്കിലും അല്പം ശ്രദ്ധിച്ച് നീങ്ങിയാല്‍ മാത്രമേ ആ സന്തോഷം നിങ്ങള്‍ക്ക് കൈപ്പിടിയില്‍ ഒതുക്കാന്‍ സാധിക്കുകയുള്ളൂ. പക്ഷേ മറ്റൊരു ഭാഗത്ത് നിന്ന് നോക്കുകയാണെങ്കില്‍ ധനനേട്ടങ്ങള്‍ പൂരം നക്ഷത്രക്കാര്‍ക്ക് വിഷു നല്കുന്ന മാറ്റങ്ങളില്‍ ഒന്നാണ്. തൊഴില്‍ രംഗത്ത് നിലനിന്നിരുന്ന എല്ലാ അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിന് സാധിക്കുന്നു. നിങ്ങളെ തൊഴില്‍ മേഖലയില്‍ തോല്‍പ്പിക്കാന്‍ ആര്‍ക്കും സാധിക്കില്ല എന്നത് തന്നെയാണ് സത്യം. പരീക്ഷകളില്‍ മികച്ച ഫലം ലഭിക്കുന്നു. എന്നാല്‍ പ്രതികൂല ഫലങ്ങളില്‍ കുടുംബത്തിന്റെ കാര്യത്തില്‍ അല്പം ശ്രദ്ധ വേണം. കുടുംബത്തില്‍ അശ്രദ്ധ കാണിക്കുന്നത് പലപ്പോഴും നിങ്ങളുടെ ജീവിതം പ്രശ്നത്തിലേക്ക് എന്നതിന്റെ സൂചനയാണ്. മകരം, കുംഭം, മീനം മാസങ്ങളില്‍ അല്പം കൂടുതല്‍ ശ്രദ്ധിക്കണം. കലാരംഗത്ത് നേട്ടങ്ങളും മാറ്റങ്ങളും നിങ്ങളെ തേടി എത്തുന്നു. കര്‍മ്മരംഗത്തെ നേട്ടങ്ങള്‍ തന്നെയാണ് ഈ വിഷുവര്‍ഷത്തില്‍ നിങ്ങള്‍ക്ക് വേണ്ടി കാത്തിരിക്കുന്ന പ്രധാന കാര്യം.
ഉത്രം

ഉത്രം നക്ഷത്രക്കാര്‍ക്ക് പൊതുവേ വിഷു നല്‍കുന്നത് അനുകൂല ഫലങ്ങള്‍ തന്നെയായിരിക്കും. മേടം, ഇടവം, മിഥുനം വരെയുള്ള മാസങ്ങളില്‍ പല പ്രതിസന്ധികളില്‍ നിന്നും നിങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സാധിക്കുന്നു. ഏത് കാര്യത്തേയും മുന്നില്‍ നിന്ന് ഭരിക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. കുടുംബത്തില്‍ ഉയര്‍ച്ചയും സന്തോഷവും ഉണ്ടാവുന്നു. മറ്റ് രണ്ട് നക്ഷത്രക്കാരില്‍ നിന്നും വ്യത്യസ്തമായ ഫലങ്ങളാണ് ഈ നക്ഷത്രത്തിന് വിഷു നല്‍കുന്നത്. വിദ്യാഭ്യാ പുരോഗതി പല കോണില്‍ നിന്നും നിങ്ങളെ തേടി എത്തുന്നു. പ്രതിസന്ധികളെ വിവേകത്തോടെ നേരിടുന്നതിന് സാധിക്കുന്നു. ആഗ്രഹിക്കുന്ന കാര്യങ്ങള്‍ എല്ലാം തന്നെ പൂര്‍ത്തീകരിക്കുന്നതിനും അതിന് വേണ്ടി കഠിനാധ്വാനം ചെയ്യുന്നതിനും നിങ്ങള്‍ തയ്യാറാവുന്നു. ഇത് മാത്രമല്ല ജീവിതം സന്തോഷത്തിന്റേതായി മാറുന്നു. എന്നാല്‍ ഉത്രം നക്ഷത്രക്കാര്‍ക്ക് വിഷു നല്കുന്ന പ്രതികൂല ഫലം എന്ന് പറയുന്നത് മനോവ്യാകുലതകള്‍ വര്‍ദ്ധിക്കും എന്നത് മാത്രമാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായി വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications












