Latest Updates
-
Rashiphalam: ഇന്ന് തെളിയുന്ന ഭാഗ്യ രാശിക്കാര്‍, നിങ്ങളുടെ ഇന്നത്തെ സമ്പൂര്‍ണഫലം ഇതാണ് -
മീനത്തില്‍ ഭാഗ്യം തെളിയുന്നവര്‍: ഇനി അടുത്ത 30 നാള് ഈ നക്ഷത്രക്കാര്‍ക്കുള്ളത്, ധനവും, കരിയറും സുരക്ഷിതം -
ഭക്ഷണത്തില്‍ ഉപ്പ് കൂടുതലോ? അറിയണം കിഡ്നിയെ ബാധിക്കുന്നതെങ്ങനെയെന്ന് -
30 വര്‍ഷത്തിനിപ്പുറം ശനിയും ചൊവ്വയും ചേരുന്നു: ശത്രു മുട്ടുമടക്കും, ധനം നിറഞ്ഞ് കുമിയും, ഭാഗ്യം ഏത് കോണിലും -
തടി കുറയ്ക്കാന്‍ രാവിലെ ഈ ശീലങ്ങള്‍ മാത്രം മതി: മറക്കാതെ ചെയ്യണം ഇതെല്ലാം -
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍ -
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം -
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്‍പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം
വിഷുഫലം 2023: 27 നാളുകാരില്‍ 3 നാളുകാര്‍ക്ക് അതിശ്രേഷ്ഠയോഗം തലയില്‍ വരക്കും വിഷു 1-ാം തീയ്യതി
വിഷുവിന് വേണ്ടി കാത്തിരിക്കുകയാണ് നാം എല്ലാവരും. എന്നാല്‍ ചില അവസരങ്ങളില്‍ എങ്കിലും വിഷുവിന്റെ ജ്യോതിഷഫലത്തെക്കുറിച്ച് ചെറിയ ചില ആശങ്ക ചിലരിലും ഉണ്ടാവാറുണ്ട്. ഫലം നല്ലതായിരിക്കുമോ അല്ലെങ്കില്‍ മോശമാവുമോ എന്ന ചിന്ത പലരേയും അലട്ടാറുണ്ട് എന്നതാണ് സത്യം. എന്നാല്‍ യഥാര്‍ത്ഥത്തില്‍ വിഷുവിന്റെ നക്ഷത്രഫലത്തെക്കുറിച്ചും അതിന്റെ പ്രാധാന്യത്തെക്കുറിച്ചും നിരവധി ലേഖനങ്ങള്‍ നാം വായിച്ച് കഴിഞ്ഞു.

എന്നാല്‍ 27 നക്ഷത്രക്കാരില്‍ ഇനി പറയുന്ന 3 നക്ഷത്രക്കാര്‍ക്ക് അനുകൂല ഫലങ്ങള്‍ മാത്രം ഉണ്ടാവുന്ന ഒരു സമയമാണ് കടന്നു പോവുന്നത്. ഏതൊക്കെ നക്ഷത്രക്കാരാണ് മികച്ച മാറ്റങ്ങളിലൂടെ കടന്നു പോവുന്നവര്‍ എന്നും എന്തൊക്കെയാണ് ഈ നക്ഷത്രക്കാര്‍ക്കായി വിഷുക്കാലം കരുതി വെച്ചിരിക്കുന്നത് എന്നും നമുക്ക് നോക്കാവുന്നതാണ്. കൂടുതല്‍ അറിയാന്‍ വായിക്കൂ.
അത്തം

അത്തം നക്ഷത്രക്കാര്‍ക്ക് ജീവിതത്തില്‍ പ്രതീക്ഷിക്കാത്ത മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് സാധിക്കുന്നു. നിങ്ങള്‍ പല പുണ്യ കാര്യങ്ങള്‍ക്ക് വേണ്ടിയും സമയം കണ്ടെത്തുകയും ജീവിതത്തില്‍ അതിന് വേണ്ടി പണം ചിലവാക്കുകയും ചെയ്യുന്നു. ഇതെല്ലാം നിങ്ങളുടെ ജീവിതത്തില്‍ വിഷു ഒന്നാം തീയ്യതി മുതല്‍ ഐശ്വര്യം നിറക്കുന്നു. പരീക്ഷകളും അഭിമുഖങ്ങളും നിങ്ങള്‍ക്ക് മികച്ച അനുകൂല മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ധനാഗമ മാര്‍ഗ്ഗങ്ങള്‍ നിങ്ങളെ തന്നെ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായി മാറുന്നു. മേടം, ഇടവം, മിഥുനം മാസങ്ങളില്‍ അനുകൂലമായ പല മനാറ്റങ്ങളും ഉണ്ടാവുന്നു. നിങ്ങളെ തേടി നാല് ദിക്ക് നിന്നും കീര്‍ത്തിയും സത്സൗഭാഗ്യവും തേടി എത്തുന്നു. എങ്കിലും ചെറിയ ചില അരിഷ്ടതകള്‍ ജീവിതത്തില്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. പല കാര്യങ്ങളിലും നിങ്ങള്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ അനുകൂല മാറ്റങ്ങള്‍ സംഭവിക്കുമ്പോള്‍ ജീവിതം തന്നെ മാറി മറിയുന്നു. കലാരംഗത്തെ നേട്ടങ്ങളില്‍ നിങ്ങളെ തേടി അംഗീകാരവും സ്‌നേഹവും എത്തുന്നു.
ചിത്തിര

ചിത്തിര നക്ഷത്രക്കാര്‍ക്ക് ഈ വിഷുക്കാലം നിരവധി അനുകൂല മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ധനുമാസങ്ങളില്‍ മനസ്സിന്റെ ആകുലതകള്‍ക്ക് ആക്കം വരുന്നു. എങ്കിലും പൊതുവേ അനുകൂലമായ പല ഫലങ്ങളും നിങ്ങള്‍ക്കുണ്ടാവുന്ന സമയം തന്നെയാണ് എന്നതാണ് സത്യം. മകരം, കുംഭം, മീനം മാസങ്ങളില്‍ മനസ്സിന്റെ സന്തോഷം നിങ്ങളെ തന്നെ മികച്ചതായിക്കുന്നു. പണം ചിലവാക്കുമ്പോള്‍ മാത്രം അല്‍പം ശ്രദ്ധ കേന്ദ്രീകരിക്കണം. വിവാഹത്തിന്റെ കാര്യത്തില്‍ അല്‍പം കൂടുതല്‍ ആലോചിച്ച് തീരുമാനം എടുക്കണം. എന്നാല്‍ അവിവാഹിതരായ പുരുഷന്‍മാരുടെ കാര്യത്തില്‍ അനുകൂലമായ ഫലങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ബിസിനസ് ചെയ്യുന്നവര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ജീവിതത്തില്‍ ഉണ്ടാവുന്നു. വര്‍ഷാരംഭത്തില്‍ നിങ്ങളെ തേടി മികച്ച നേട്ടങ്ങള്‍ ഉണ്ടാവുന്നു. വിഷു വര്‍ഷം ചിത്തിര നക്ഷത്രക്കാരെ സംബന്ധിച്ചിടത്തോളം അനുകൂലമായ പല മാറ്റങ്ങള്‍ കൊണ്ട് വരുന്ന ഒരു സമയമാണ് എന്നതാണ് സത്യം. വീടിന്റെ പണി പൂര്‍ത്തീകരിക്കുന്നതിന് സാധിക്കുന്നു. ഇതെല്ലാം നിങ്ങളുടെ നേട്ടങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതാണ്.
ചോതി

ചോതി നക്ഷത്രക്കാര്‍ക്ക് വിഷു നല്‍കുന്ന സര്‍വ്വ സൗഭാഗ്യം മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നതാണ്. കാര്‍ഷിക രംഗത്ത് ആദായം ലഭിക്കുന്നു. ആരോഗ്യം അല്‍പം ശ്രദ്ധിക്കണം. മേടം, ഇടവം, മിഥുനം മാസങ്ങളില്‍ നിങ്ങള്‍ പ്രതീക്ഷിക്കാത്ത മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് സാധിക്കുന്നു. എങ്കിലും ചെറിയ രീതിയിലുള്ള ആകുലതകള്‍ നമുക്ക് ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. രോഗശാന്തിയും അസ്വസ്ഥതയും പലപ്പോഴും നിങ്ങള്‍ക്ക് മാറിപ്പോവുന്നതിനുള്ള സമയം കൂടിയാണ് ഈ വിഷു വര്‍ഷം. പൊതുവേ ഗുണഫലങ്ങള്‍ കൂടി നില്‍ക്കുന്ന ഈ സമയത്ത് ജീവിതത്തില്‍ നിങ്ങള്‍ പ്രതീക്ഷിക്കാത്ത നേട്ടങ്ങള്‍ ഉണ്ടാവുന്നു. മകരം, കുംഭം, മീനം മാസങ്ങളില്‍ സന്താനലബ്ധിക്കുള്ള സാധ്യതയും സാമ്പത്തികാഭിവൃദ്ധിയും നിങ്ങളെ തേടി എത്തുന്നു. ജീവിതം തന്നെ സന്തോഷത്തിന്റേയും സമാധാനത്തിന്റേയും ആയി മാറുന്നു. എല്ലാ അര്‍ത്ഥത്തിലും ജീവിതത്തില്‍ മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് സാധിക്കുന്ന ഒരു സമയം തന്നെയാണ് ഈ വിഷുക്കാലം നിങ്ങള്‍ക്ക് സമ്മാനിക്കുന്നത്. മേലധികാരികളില്‍ നിന്ന് ജോലിയില്‍ അഭിനന്ദനവും സ്ഥാനക്കയറ്റവും ശമ്പള വര്‍ദ്ധനവും വരെ നിങ്ങളെ തേടി എത്തുന്നു.



Click it and Unblock the Notifications












