Vishu Phalam 2022: ഈ വര്‍ഷത്തെ സമ്പൂര്‍ണ വിഷു രാശിഫലം : 12 രാശിക്കും ഫലങ്ങള്‍

നന്മയുടേയും സമൃദ്ധിയുടേയും ആഘോഷമാണ് വിഷു. ഈ ദിനത്തില്‍ നാം സമൃദ്ധിയിലേക്കും നന്മയിലേക്കും ആണ് കണി കണ്ടുണരുന്നത്. ജ്യോതിഷ പ്രകാരം ഈ വര്‍ഷത്തെ വിഷു സമ്പൂര്‍ണ ഫലം ഓരോ രാശിക്കാര്‍ക്കും എങ്ങനെയെന്ന് അറിയാന്‍ ആഗ്രഹമുണ്ടോ? ഈ വര്‍ഷത്തെ വിഷു സമ്പൂര്‍ണ രാശിഫലത്തെക്കുറിച്ച് നമുക്ക് നോക്കാവുന്നതാണ്.

Vishu Phalam 2022

രാത്രിയും പകലും തുല്യമായ ഒരു ദിനമാണ് വിഷു വരുന്നത്. ഒരു രാശിയില്‍ നിന്ന് മറ്റൊരു രാശിയിലേക്ക് സൂര്യന്‍ മാറുന്നു. ഈ ദിനത്തെയാണ് സംക്രാന്തി എന്ന് പറയുന്നത്. ഏതൊരു മലയാളിയുടേയും ഗൃഹാതുരതയെ ആണ് വിഷു സൂചിപ്പിക്കുന്നത്. ഗ്രഹമാറ്റങ്ങളും സമയ മാറ്റവും നിങ്ങള്‍ക്ക് എന്തൊക്കെ മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാക്കുന്നു എന്ന് നമുക്ക് നോക്കാം. ഈ വിഷു ദിനത്തില്‍ വിഷു വര്‍ഷത്തില്‍ ഓരോ രാശിക്കാര്‍ക്കും എന്തൊക്കെയാണ് ഉണ്ടാവുന്ന മാറ്റങ്ങള്‍

മേടം രാശി

മേടം രാശി

മേടം രാശിക്കാര്‍ക്ക് വിഷുഫലം എങ്ങനെയെന്ന് നമുക്ക് നോക്കാം. ആത്മവിശ്വാസം ഇവരില്‍ ഏത് കാര്യത്തിനും ഉണ്ടായിരിക്കുന്നുണ്ട്. ലക്ഷ്യം നേടുന്നതിന് വേണ്ടി ഇവര്‍ കഠിനാധ്വാനം ചെയ്യുന്നുണ്ട്. സാമ്പത്തിക നേട്ടങ്ങള്‍ ഇവരെ തേടി വരുന്നുണ്ട്. അപ്രതീക്ഷിതമായ ധനനേട്ടങ്ങള്‍ മേടം രാശിക്കാര്‍ക്ക് ഉണ്ടാവുന്നുണ്ട്. ചെറിയ രീതിയിലുള്ള മനക്ലേശം മേടം രാശിക്കാരെ കാത്തിരിക്കുന്നുണ്ട്. ഓഫീസില്‍ സഹപ്രവര്‍ത്തകര്‍ക്കിടയില്‍ ചെറിയ രീതിയിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. വിദ്യാഭ്യാസ കാര്യങ്ങളില്‍ ചെറിയ പ്രതിസന്ധികള്‍ ഉണ്ടാവുന്നുണ്ട്. തൊഴിലവസരങ്ങള്‍ ഇവരെ തേടി എത്തുന്നുണ്ട്. കലാരംഗത്ത് ഉയര്‍ച്ചയുണ്ടാവുന്നുണ്ട്. പല വിധത്തില്‍ ഭാഗ്യാനുഭവങ്ങള്‍ ഇവര്‍ക്കുണ്ടാവുന്നു.

ഇടവം രാശി

ഇടവം രാശി

ഇടവം രാശിക്കാര്‍ക്ക് വിഷുഫലം എന്തൊക്കെ മാറ്റങ്ങള്‍ ആണ് നല്‍കുന്നത് എന്ന് നോക്കാം. ഇവര്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തുമ്പോള്‍ വളരെ ശ്രദ്ധയോടെ വേണം ചെയ്യേണ്ടതിന്. അല്ലാത്ത പക്ഷം അത് വലിയ നഷ്ടത്തിലേക്ക് നിങ്ങളെ എത്തിക്കുന്നു. കുടുംബത്തിന് വേണ്ടി വളരെയധികം കഠിനാധ്വാനം ചെയ്യേണ്ടതായി വരുന്നുണ്ട്. നിങ്ങള്‍ പ്രതീക്ഷിച്ചതു പോലെ കാര്യങ്ങള്‍ മുന്നോട്ട് പോവണം എന്നില്ല. എങ്കിലും ജോലിക്കാര്യത്തില്‍ മികച്ച അവസരങ്ങള്‍ ഇവരെ തേടി എത്തുന്നുണ്ട്. പ്രിയപ്പെട്ടവരോടൊപ്പം സമയം ചിലവഴിക്കുന്നതിന് ഇവര്‍ക്ക് സാധിക്കുന്നു. ചെറിയ തോതില്‍ സാമ്പത്തിക നഷ്ടങ്ങളുംവിലപിടിച്ച വസ്തുക്കള്‍ നഷ്ടപ്പെടുന്നതിനുള്ള സാധ്യതയും കാണുന്നുണ്ട്.

മിഥുനം രാശി

മിഥുനം രാശി

മിഥുനം രാശിക്കാര്‍ക്ക് വിഷുഫലം നല്‍കുന്നത് സമ്മിശ്രഫലങ്ങളാണ്. ആഗ്രഹപൂര്‍ത്തീകരണത്തിനുള്ള സാധ്യതയുണ്ട്. ഇത് കൂടാതെ ജോലിയില്‍ മികച്ച നേട്ടങ്ങള്‍ ഇവരെ തേടി എത്തുന്നുണ്ട്. സര്‍ക്കാരില്‍ നിന്ന് നിങ്ങള്‍ക്ക് മികച്ച ആനുകൂല്യങ്ങള്‍ ലഭിക്കുന്നുണ്ട്. ജോലിക്കാര്യത്തില്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന ഫലം ഉണ്ടാവുന്നുണ്ട്. ചെറിയ ചില ആരോഗ്യ പ്രശ്‌നങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്നുണ്ട്. എങ്കിലും അതിനെ പരിഹരിക്കാന്‍ നിങ്ങള്‍ക്ക് പെട്ടെന്ന് സാധിക്കുന്നുണ്ട്. തീര്‍ത്ഥാടനത്തിന് പോവുന്നതിന് നിങ്ങള്‍ തീരുമാനിക്കുന്നു. കാര്‍ഷിക മേഖലയില്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള വിളവും ലാഭവും ലഭിക്കുന്നു. ബിസിനസ് ചെയ്യുന്നവര്‍ അല്‍പം ശ്രദ്ധിക്കണം. സാമ്പത്തിക നേട്ടം പോലെ തന്നെ നഷ്ടത്തിനുള്ള സാധ്യത കാണുന്നുണ്ട്. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കണം.

കര്‍ക്കിടകം രാശി

കര്‍ക്കിടകം രാശി

കര്‍ക്കിടകം രാശിക്കാര്‍ക്ക് ഈ വര്‍ഷം ചില അപ്രതീക്ഷിത നേട്ടങ്ങള്‍ ഉണ്ടാവുന്നുണ്ട്. എന്നാല്‍ അതുപോലെ തന്നെ ചില സാമ്പത്തിക പ്രതിസന്ധികളും ഇവരിലുണ്ടാവുന്നുണ്ട്. ഏത് കാര്യവും ധാര്‍മ്മിക ഉത്തരവാദിത്വത്തോടെ ചെയ്ത് തീര്‍ക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നുണ്ട്. കച്ചവടത്തില്‍ ലാഭം ലഭിക്കുന്നുണ്ട്. കുടുംബത്തില്‍ ഉയര്‍ച്ചയുണ്ടാവുന്നു. തൊഴിലില്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള മാറ്റം ഉണ്ടാവുന്നുണ്ട്. മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങള്‍ നിങ്ങളെ തേടി വരുന്നുണ്ട്. ആരോഗ്യം അല്‍പം ശ്രദ്ധിക്കണം. കാരണം നിങ്ങള്‍ക്ക് ശ്വസന സംബന്ധമായ പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യതയുണ്ട്.

ചിങ്ങം രാശി

ചിങ്ങം രാശി

ചിങ്ങം രാശിക്കാര്‍ക്ക് വിഷുരാശിഫലം എന്തൊക്കെ തരത്തിലാണ് എന്ന് നോക്കാവുന്നതാണ്. ഇവര്‍ ആഗ്രഹിക്കുന്ന പോലെയുള്ള മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ആദ്യ സമയങ്ങളില്‍ ചെറിയ രീതിയില്‍ ചില സാമ്പത്തിക പ്രശ്‌നങ്ങള്‍ ഉണ്ടാവുമെങ്കിലും ക്രമേണ ഇതില്‍ മാറ്റം വരുകയും ജീവിതത്തില്‍ സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നുണ്ട്. അനവസരത്തില്‍ തീരുമാനങ്ങള്‍ എടുക്കരുത്. അത് നിങ്ങളുടെ ജീവിതത്തില്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. കുടുംബത്തോടൊപ്പം സമയം ചിലവഴിക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. വിദേശ യാത്രാ യോഗം കാണുന്നുണ്ട്. അപവാദങ്ങള്‍ നിങ്ങള്‍ക്ക് എതിരെ ഉണ്ടാവുന്നുണ്ട്.

കന്നി രാശി

കന്നി രാശി

കന്നി രാശിക്കാര്‍ക്ക് ചെറിയ ചില പ്രതിസന്ധികളും പ്രശ്‌നങ്ങളും വിഘ്‌നങ്ങളും ഈ വര്‍ഷം ഉണ്ടാവുന്നുണ്ട്. പലപ്പോഴും സാമ്പത്തിക ഇടപാടുകള്‍ നടത്തുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം. മംഗളകാര്യങ്ങള്‍ക്കിടയില്‍ പലപ്പോഴും വിഘ്‌നം ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് ചെയ്യുന്ന പല കാര്യങ്ങളും ശ്രദ്ധിച്ച് വേണം ചെയ്യുന്നതിന്. നിങ്ങളുടെ കഠിനാധ്വാനത്തിന് ഫലം ലഭിക്കുന്ന അവസരങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്നുണ്ട്. മേടം, ഇടവം, മിഥുനം മാസങ്ങളില്‍ നിങ്ങള്‍ക്ക് ധനലാഭമുണ്ടാകുന്നുണ്ടെങ്കിലും ആരോഗ്യപരമായ ചില പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധിക്കണം.

തുലാം രാശി

തുലാം രാശി

തുലാം രാശിക്കാര്‍ക്ക് അല്‍പം പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുന്ന വര്‍ഷമായിരിക്കും ഈ വിഷുവര്‍ഷം. നിങ്ങള്‍ ആഗ്രഹിക്കുന്ന രീതിയില്‍ മുന്നോട്ട് പോവുന്നതിന് ചില തടസ്സങ്ങള്‍ ഉണ്ടാവുന്നുണ്ട്. ലോണ്‍ ലഭിക്കുന്നതിനുള്ള തടസ്സങ്ങള്‍ മാറി നിങ്ങള്‍ക്ക് ലോണ്‍ ലഭിക്കുന്നുണ്ട്. പരീക്ഷകളില്‍ വിജയവും നിങ്ങളുടെ കഠിനാധ്വാനത്തിന് ഫലവും ലഭിക്കുന്നുണ്ട്. അപ്രതീക്ഷിതമായ ധന നഷ്ടം നിങ്ങളുടെ ബജറ്റിനെ തകര്‍ക്കുന്നു. സത് കര്‍മ്മങ്ങള്‍ ചെയ്യുന്നതിന് സാധിക്കുന്നുണ്ട്. വ്യാപാര രംഗത്ത് പ്രതികൂലാവസ്ഥക്കുള്ള സാധ്യതയുണ്ട്. ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധിക്കണം. ഏകാഗ്രത വര്‍ദ്ധിപ്പിക്കുന്നതിന് യോഗയും മെഡിറ്റേഷനും ചെയ്യുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഇത് ഒരു വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നല്‍കുന്നുണ്ട്.

വൃശ്ചികം രാശി

വൃശ്ചികം രാശി

വൃശ്ചികം രാശിക്കാര്‍ക്ക് വിഷുഫലം എന്തൊക്കെയാണ് നല്‍കുന്നത് എന്ന് നോക്കാം. പുണ്യ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതിന് തീരുമാനിക്കുന്നു. കര്‍മ്മരംഗത്ത് നിങ്ങള്‍ക്ക് ചെറിയ ചില തടസ്സങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. വിദ്യാഭ്യാസ രംഗത്ത് നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ വിജയം കണ്ടെത്തുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നുണ്ട്. സാമ്പത്തിക പുരോഗതി ഉണ്ടാവുന്ന വര്‍ഷമാണ് എന്നുള്ളതാണ് സത്യം. പ്രശസ്തി നിങ്ങള്‍ക്ക് പുറകേ വരുന്നുണ്ട്. ചെയ്യുന്ന പല കാര്യങ്ങളിലും വിജയം കണ്ടെത്തുന്നതിന് സാധിക്കുന്നുണ്ട്. വിദേശത്ത് ജോലിക്ക് ശ്രമിക്കുന്നവര്‍ക്ക് നിങ്ങള്‍ ആഗ്രഹിക്കുന്നതുപോലെയുള്ള ഫലം ലഭിക്കുന്നു.

ധനു രാശി

ധനു രാശി

ധനു രാശിക്കാര്‍ക്ക് അവരുടെ സന്ദര്‍ഭങ്ങള്‍ അനുസരിച്ച് പെരുമാറുന്നതിനും അതിനനുസരിച്ച് ഉത്തരവാദിത്വത്തോടെ കാര്യങ്ങള്‍ ചെയ്യുന്നതിനും സാധിക്കുന്നുണ്ട്. അധ്യാപകര്‍, കലാകാരന്‍മാര്‍ എന്നിവര്‍ക്ക് അവര്‍ ആഗ്രഹിക്കുന്ന അംഗീകാരവും ഫലവും ലഭിക്കുന്നുണ്ട്. കുടുംബത്തില്‍ ചെറിയ രീതിയിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നു. സാമ്പത്തിക നിലയില്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന മാറ്റം ഉണ്ടാവുന്നു. സാഹസികപരമായ കാര്യങ്ങള്‍ അല്‍പം ശ്രദ്ധിച്ച് വേണം ചെയ്യുന്നതിന്. അല്ലെങ്കില്‍ വിപരീതഫലം ഉണ്ടാവുന്നുണ്ട്. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനം എടുക്കുന്നതിനും പ്രണയം വിവാഹത്തിലേക്ക് എത്തുന്നതിനും ഉള്ള ഫലമുണ്ട്. ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്‍പം കൂടുതല്‍ ശ്രദ്ധിക്കണം. ഒളിഞ്ഞിരിക്കുന്ന പല രോഗങ്ങളും നിങ്ങളെ പ്രശ്‌നത്തിലാക്കുന്ന സമയമാണ്. ആരോഗ്യപരമായ ഇത്തരം വിഷമതകള്‍ അല്‍പം ശ്രദ്ധിക്കണം.

മകരം രാശി

മകരം രാശി

മകരം രാശിക്കാര്‍ക്ക് സാമ്പത്തിക പ്രതിസന്ധികള്‍ ഉണ്ടാവുന്നുണ്ട്. അതിനെ പ്രതിരോധിക്കാന്‍ നിങ്ങള്‍ കഠിനാധ്വാനം ചെയ്യേണ്ടതുണ്ട്. ശാസ്ത്ര - കലാരംഗത്ത് നിങ്ങള്‍ക്ക് വിജയിക്കുന്നതിനും അംഗീകാരങ്ങള്‍ തേടിയെത്തുന്നതിനും ഉള്ള സാധ്യതയുണ്ട്. ചെറിയ ദേഹാസ്വാസ്ഥ്യം ഉണ്ടാവുന്നുണ്ട്. വിദേശ വാസത്തിനുള്ള സാധ്യതയും അതിലൂടെ സാമ്പത്തിക അഭിവൃദ്ധിയും ഇവര്‍ക്ക് ലഭിക്കുന്ന വര്‍ഷമാണ് ഇത്. എന്നാല്‍ അതിന് വേണ്ടി അല്‍പം സമയം കാത്തിരിക്കേണ്ടതുണ്ട്. വയര്‍ സംബന്ധമായ രോഗങ്ങള്‍ ഇവരെ തേടി എത്തുന്നുണ്ട്. ഇതിനെ ഒരിക്കലും അവഗണിക്കാതെ മുന്നോട്ട് പോവുന്നതിന് ശ്രദ്ധിക്കണം. സന്താനസൗഭാഗ്യം കാണുന്നു. വീട് പണി തുടങ്ങുന്നതിനും പുതിയ വാഹനം വാങ്ങുന്നതിനും നിങ്ങള്‍ക്ക് യോഗം കാണുന്നുണ്ട്.

കുംഭം രാശി

കുംഭം രാശി

കുംഭം രാശിക്കാര്‍ക്ക് ഈ സമയം അതീവശ്രദ്ധ വേണം. കാരണം വിഷുഫലത്തില്‍ ഇവര്‍ക്ക് സമ്മിശ്രഫലമാണ് ഉണ്ടാവുന്നത്. ഉദര സംബന്ധമായ പ്രശ്‌നങ്ങള്‍ കുംഭം രാശിക്കാര്‍ക്ക് ഉണ്ടാവുന്നുണ്ട്. കുടുംബ ജീവിതത്തില്‍ ഇവര്‍ ആഗ്രഹിക്കുന്ന മാറ്റങ്ങള്‍ കൊണ്ട് വരുന്നുണ്ട്. കലാസാംസ്‌കാരിക രംഗത്ത് നിങ്ങളെ തേടി അംഗീകാരം ലഭിക്കുന്നുണ്ട്. ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധിക്കണം. തൊഴിലവസരങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. സാമ്പത്തികം അല്‍പം ശ്രദ്ധിക്കേണ്ടതാണ്. അശ്രദ്ധമായി പണം ചിലവാക്കുന്നത് നിങ്ങളുടെ സാമ്പത്തിക അടിത്തറ ഇളക്കുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് വരവനുസരിച്ച് ചിലവാക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. കഠിനാധ്വാനം ചെയ്യുന്നതിന്റെ ഫലം നിങ്ങള്‍ക്ക് അല്‍പം താമസിച്ചായാലും ലഭിക്കുന്നു.

മീനം രാശി

മീനം രാശി

മീനം രാശിക്കാര്‍ അല്‍പം ശ്രദ്ധിക്കേണ്ട സമയമാണ് ഈ വിഷു വര്‍ഷം. കാരണം തൊഴില്‍ രംഗത്ത് ചെറിയ പ്രശ്‌നങ്ങളുണ്ടാവുകയും കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ നിങ്ങള്‍ ഏറ്റെടുക്കാന്‍ നിര്‍ബന്ധിതരാവുകയും ചെയ്യുന്നുണ്ട്. ഇവര്‍ക്ക് വിദേശത്ത് നിന്ന് അവസരങ്ങള്‍ ലഭിക്കുമെങ്കിലും ആലോചനയില്ലാതെ പ്രവര്‍ത്തിക്കുന്നത് പലപ്പോഴും അവസരം നഷ്ടപ്പെടുത്തുന്നതിന് തുല്യമായിരിക്കും. സാമ്പത്തിക പുരോഗതി ഉണ്ടാവുമെങ്കിലും ചിലവുകള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. ശത്രുക്കള്‍ ശക്തി പ്രാപിക്കുകയും പലപ്പോഴും പ്രശ്‌നങ്ങള്‍ ജീവിതത്തില്‍ വര്‍ദ്ധിക്കുകയും ചെയ്യുന്നുണ്ട്. കച്ചവടത്തില്‍ നിങ്ങള്‍ക്ക് ലാഭം ലഭിക്കുന്നുണ്ട്. കുടുംബ ജീവിതത്തില്‍ ഐശ്വര്യവും സൗഭാഗ്യവും ഉണ്ടാവുന്നുണ്ട്. വിഷുവര്‍ഷം ഓരോ രാശിക്കും നല്‍കുന്ന ഫലങ്ങള്‍ ഇതെല്ലാമാണ്.

X
Desktop Bottom Promotion