Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
Vishu 2025: ഈ വര്‍ഷം വിഷുക്കണി ഒരുക്കേണ്ട ശുഭസമയം, ആദ്യം ആരെ കണി കാണിക്കണം
Vishukkani 2025:സമ്പല്‍സമൃദ്ധിയുടെ പ്രതീകമാണ് വിഷുക്കണി. വിഷു നമുക്ക് പുതുവര്‍ഷ ആരംഭമാണ്. വിഷുക്കണി കണ്ടുണരുന്ന വര്‍ഷം മുഴുവന്‍ സമ്പല്‍ സമൃദ്ധിയും ഐശ്വര്യവും ഉണ്ടാകും വിശ്വാസം. മേടം രാശിയിലേക്ക് സൂര്യന് സംക്രമിക്കുന്ന സമയമാണ് മേടസംക്രമം അഥവാ വിഷു സംക്രമം. ഇത്തവണ 2025, ഏപ്രില്‍ 14, കൊല്ലവര്‍ഷം 1200, മീനം 30, പുലര്‍ച്ചെ 3.21-നാണ് മേടസംക്രമം നടക്കുന്നത്.

വിഷുക്കണി ഒരുക്കം
വിഷുവിന് തലേദിവസം സന്ധ്യയ്ക്ക് മുമ്പേ വീടും പരിസരവും ശുദ്ധമാക്കണം, പണ്ടുകാലത്ത് വീട് വൃത്തിയാക്കി ചാണകവെള്ളം തളിച്ച് ശുദ്ധമാക്കുമായിരുന്നു. വിഷുക്കണി എങ്ങനെ ഒരുക്കണമെന്ന് മിക്കയാളുകള്‍ക്കും അറിയാവുന്നതാണ്. മിക്കയിടങ്ങളിലും വിഷുവിന് തലേദിവസം തന്നെ വിഷുക്കണി ഒരുക്കിവെക്കും. നിലവിളക്ക് കത്തിക്കല്‍ മാത്രമായിരിക്കും ചെയ്യാതിരിക്കുക.
എവിടെയാണോ വിഷുക്കണി ഒരുക്കുന്നത് അവിടെ ആദ്യം കൃഷ്ണന്റെ വിഗ്രഹമോ ഫോട്ടോയോ വെക്കുക. അതില്‍ മാല ചാര്‍ത്തുന്നതും മഞ്ഞപ്പട്ട് ഉടുപ്പിക്കുന്നതുമെല്ലാം വളരെ നല്ലതാണ്. ഇനി കൃഷ്ണന് മുമ്പിലായി, ഭഗവാന് ദര്‍ശിക്കാന്‍ സാധിക്കുന്ന രീതിയില്‍ ആയിരിക്കണം കണി ഒരുക്കേണ്ടത്. ആദ്യം കണി ദര്‍ശിക്കുന്നത് ഭഗവാന് തന്നെയാണെന്നാണ് സങ്കല്‍പ്പം. വിഷു ദിവസം അതിരാവിലെ ഈ ഒരുക്കിയ കണിക്ക് മുമ്പിലായി വീട്ടിലെ വീട്ടമ്മ അഞ്ചുതിരിയട്ട നിലവിളക്കിന്റെ തിരി കൊളുത്തി, കണികണ്ട്, ബാക്കിയുള്ളവരെ കണികാണിക്കും.
കണി വെക്കാന്‍ എന്തെല്ലാം വേണം
നിലവിളക്ക്, ശ്രീകൃഷ്ണന്റെ പ്രതിമ, ഓട്ടുരുളി, ഉണക്കലരി, നെല്ല് കണിക്കൊന്ന, വെളളരിക്ക, മാങ്ങ, ചക്ക, മത്തങ്ങ എന്നീ പച്ചക്കറികളും, പഴം, ആപ്പിള്‍, കൈതച്ചക്ക, തേങ്ങ എന്നിങ്ങനെ പല ഫലവര്‍ഗ്ഗങ്ങളും വാല്‍ക്കണ്ണാടി, കസവുപുടവ, നാണയങ്ങള്‍, രൂപ, സ്വര്‍ണ്ണാഭരണം മഹത്ഗ്രന്ഥം, കുങ്കുമം, കണ്മഷി, വെറ്റിലയും അടക്കയും കിണ്ടിയും വെള്ളവും എന്നിവയെല്ലാം കണിയില്‍ ഉള്‍പ്പെടുത്താവുന്നതാണ്.
എവിടെയാണ് കണി വെക്കേണ്ടത്
വീട്ടിലെ ശുദ്ധമായ ഒരിടത്ത് കണി ഒരുക്കാം. പൂജാമുറിയിലോ വീടിന്റെ ഉമ്മറത്തോ ഹാളിലോ ഒക്കെ വിഷുക്കണി ഒരുക്കാം.
എത്രമണിക്ക് കണി കാണണം
സാധാരണയായി 4.30 മുതല്‍ 5.30 വരെയുള്ള സമയത്താണ് വിഷുക്കണി കാണുന്നത്. ഇത്തവണ മേടസംക്രമം 3.21നാണ്. അപ്പോള്‍ തന്നെ വിഷുക്കണി കാണാവുന്നതാണ്. അതിന് മുമ്പായി എഴുന്നേറ്റ് നിലവിളക്ക് തെളിയിച്ച് കണികാണുന്ന ശുഭകരമാണ്. അതിന് ശേഷം 5.30 വരെയുള്ള സമയത്ത് എപ്പോള്‍ വേണമെങ്കിലും കണികാണാം. മേടസംക്രമ സമയത്തോട് അനുബന്ധിച്ച് ചിലയിടങ്ങളില്‍ സംക്രമ വിളക്കും രാവിലെ തെളിയിക്കാറുണ്ട്. അത് 3.21 മുതല്‍ 3.40 വരെയുള്ള സമയത്തിനിടയിലാകണം.
Disclaimer: ഈ ലേഖനത്തിലെ വിവരങ്ങളും ജ്യോതിഷപരമായ കാര്യങ്ങളും വെറും അറിവിന് വേണ്ടി മാത്രമുള്ളതാണ്. ഈ ലേഖനത്തെ അടിസ്ഥാനമാക്കി സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ബോള്‍ഡ്സ്കൈ ബാധ്യസ്ഥരായിരിക്കുകയില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് വിദഗ്ധരുമായി ആലോചിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.



Click it and Unblock the Notifications
