Latest Updates
-
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം -
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി
ഐശ്വര്യം നശിക്കും, വീട് കടം കേറി മുടിയും; കണിയില്‍ ഒരിക്കലും പാടില്ല ഈ വസ്തുക്കള്‍
Vishu 2024: സമ്പല്‍സമൃദ്ധിയും ഐശ്വര്യവും കൊണ്ടുവരുന്ന വിഷു എത്തിക്കഴിഞ്ഞു. വിഷുവുമായി ബന്ധപ്പെട്ട് ഏവരുടേയും മനസില്‍ ആദ്യം തെളിയുന്ന ചിത്രം വിഷുക്കണിയുടേതാണ്. വിഷുക്കണി ഒരുക്കുമ്പോള്‍ കണിയില്‍ വരാന്‍ പാടില്ലാത്ത ചില വസ്തുക്കളുണ്ട്. ഈ വസ്തുക്കള്‍ നിങ്ങള്‍ കണിയില്‍ വയ്ക്കുകയാണ് എങ്കില്‍ അത് നിങ്ങള്‍ക്ക് ദോഷമായി ഭവിക്കും. ഏതൊക്കെയാണ് ആ വസ്തുക്കള്‍ എന്ന് നമുക്ക് നോക്കാം.

കയ്പ്പേറിയ വസ്തുക്കള്‍
ചില കയ്പ്പേറിയ വസ്തുക്കള്‍ ഒരിക്കലും കണിയില്‍ വയ്ക്കാന്‍ പാടില്ല. ഇത്തരം വസ്തുക്കള്‍ നിങ്ങള്‍ കണിയില്‍ വയ്ക്കുകയാണെങ്കില്‍ ജീവിത്തില്‍ കയ്പേറിയ ചില അനുഭവങ്ങളും ദോഷകരമായ സംഭവങ്ങളും വന്നുചേരും. അതിനാല്‍ ഈ തെറ്റ് ഒരിക്കലും ചെയ്യരുത്. അറിയാതെ പോലും ഇത്തരം വസ്തുക്കള്‍ കണിയില്‍ വയ്ക്കരുത്.
നാണയം
പലരും നാണയം കണിയില്‍ വയ്ക്കാറുണ്ട്. എന്നാല്‍ മനസിലാക്കേണ്ട ഒരു കാര്യം, പലരും കൈമാറി വരുന്നതാണ് നാണയം. പലര്‍ക്കും ചിലപ്പോള്‍ ഇത് വിഷമത്താല്‍ നല്കിയതാകാം. ഈ ദുഖം ഈ നാണയവുമായി ബന്ധപ്പെട്ട് വരാം. ഇതിനാല്‍ത്തന്നെ നാണയം കണിയില്‍ വയ്ക്കുന്നത് ശുഭകരമാണ് എങ്കില്‍പോലും ശുദ്ധജലത്തിലോ മഞ്ഞള്‍ വെള്ളത്തിലോ കഴുകിയതിനു ശേഷമാവണം കണിയില്‍ വയ്ക്കേണ്ടത്. അതിനാല്‍ നിങ്ങള്‍ കണിയില്‍ നാണയം വയ്ക്കുന്നുവെങ്കില്‍ ഇക്കാര്യം മറക്കാതെ ചെയ്യുക.
സ്വര്‍ണം
മൂന്നാമത്തെ വസ്തു സ്വര്‍ണമാണ്. കണിയില്‍ എല്ലാവരും സാധാരണ വയ്ക്കുന്ന ഒന്നാണ് സ്വര്‍ണം. ഒരു തരി പൊന്നെങ്കിലും കണിയില്‍ വയ്ക്കുന്നത് വളരെ ഐശ്വര്യകരമാണ്. എന്നാല്‍ പലര്‍ക്കും സ്വര്ണദോഷം ഉണ്ടെന്ന് പറയുന്നു. ഇവര്‍ക്ക് മാത്രം ജീവിതത്തില്‍ സ്വര്‍ണം അണിയാത്ത അവസ്ഥ. ചിലപ്പോള്‍ മറ്റുള്ളവരുടെ കണ്ണേറ് ഏല്ക്കുന്നതിനാലാകാം ഇങ്ങനെ സംഭവിക്കുന്നത്. കണിയില്‍ നിങ്ങള്‍ സ്വര്‍ണം വയ്ക്കുന്നുവെങ്കില്‍ അല്പം പനിനീര് തളിച്ചതിന് ശേഷം വയ്ക്കുക. ഇത് നിങ്ങള്‍ക്ക് സര്‍വ്വൈശ്വര്യവും നല്‍കും. ഇങ്ങനെ ചെയ്യുന്നതിലൂടെ അത് നാള്‍ക്കുനാള്‍ വര്‍ധിക്കുന്നതായിരിക്കും.
കണ്ണാടി
ഏവര്‍ക്കും കണിയില്‍ വയ്ക്കാന്‍ വാല്‍ക്കണ്ണാടി ഉണ്ടാകണമെന്നില്ല. പലരും പല തരത്തിലുള്ള കണ്ണാടിയായിരിക്കും കണിയില്‍ വയ്ക്കുന്നത്. എന്നാല്‍ ഇങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങള്‍ ഒരു കാര്യം ഓര്‍ക്കണം. കറുത്ത പാടുകള്‍, പൊട്ടലുകള്‍, മറ്റ് കേടുപാടുകള്‍ എന്നിവ സംഭവിച്ച കണ്ണാടി ഒരിക്കലും നിങ്ങള്‍ കണിവയ്ക്കാന്‍ പാടുള്ളതല്ല. ഇത് നെഗറ്റീവ് ഊര്‍ജ്ജം വീട്ടിലേക്ക് ആകര്‍ഷിക്കാന്‍ കാണമാകും.
ഉരുളി
കണി വയ്ക്കുമ്പോള്‍ ഒരു പ്രധാന സ്ഥാനം തന്നെ ഉരുളിക്കുണ്ട്. കഴുകിത്തുടച്ച ഉരുളിയാണ് വയ്ക്കേണ്ടത്. അല്ലാത്തപക്ഷം അത് ശുഭകരമായ കണിയാകണം എന്നില്ല. അതിനാല്‍ ഉരുളി കഴുകി വൃത്തിയായി തുടച്ച ശേഷം മാത്രം കണിയില്‍ ഉള്‍പ്പെടുത്തുക.
വിഗ്രഹവും ചിത്രങ്ങളും
വിഗ്രഹവും ചിത്രവും നിങ്ങള്‍ കണിയില്‍ വയ്ക്കുന്നതുണ്ടാകും. വിഗ്രഹമോ ഭഗവാന്റെ ചിത്രമോ കണിയില്‍ വയ്ക്കുന്നതിലൂടെ വളരെയേറെ ഭാഗ്യം വന്നുചേരുന്നതായിരിക്കും. എന്നാല്‍ ഇവയില്‍ ചില കാര്യങ്ങള്‍ നിങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. കേടുപാടുകള്‍, പൊട്ടലുകള്‍ എന്നിവ സംഭവിച്ച ചിത്രങ്ങള്‍ നിങ്ങള്‍ കണിയില്‍ വയ്ക്കരുത്. കണി വയ്ക്കാന്‍ ഉപയോഗിക്കുന്ന വിഗ്രഹവും ചിത്രങ്ങളും വളരെ വൃത്തിയുള്ളതും നല്ലതുമായിരിക്കണം. അല്ലെങ്കില്‍ അത് വലിയ ദോഷമായിരിക്കും.
കേടായ വസ്തുക്കള്‍
കേടായ ഒരു വസ്തുവും കണിയില്‍ വയ്ക്കരുത്. കേടായ ഫലങ്ങളോ പച്ചക്കറികളോ കണിയില്‍ വയ്ക്കരുത്. അല്പം കേടായ പഴങ്ങള്‍ പോലും കണിയില്‍ വയ്ക്കരുത്. കണിയില്‍ വയ്ക്കുന്ന പഴങ്ങള്‍ വളരെ വൃത്തിയുള്ളതും നല്ലതുമായിരിക്കണം. എങ്കില്‍ മാത്രമേ കണി കാണുന്ന ശുഭഫലം നിങ്ങള്‍ക്ക് ലഭിക്കുകയുള്ളൂ.
പുഷ്പങ്ങള്‍
വിദേശത്തുള്ളവര്‍ക്ക് കണിക്കൊന്ന തന്നെ ലഭിക്കണം എന്നില്ല. അതിനാല്‍ ഇവര്‍ക്ക് മറ്റ് മഞ്ഞ പുഷ്പങ്ങള്‍ കണിയില്‍ വയ്ക്കാവുന്നതാണ്. എന്നാല്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യം, ഇതളുകള്‍ പോയതോ മറ്റോ ഉള്ള പുഷ്പങ്ങള്‍ വയ്ക്കരുത്. കേടുപാടുകള്‍ സംഭവിച്ച പൂക്കള്‍ വയ്ക്കരുത്. മുല്ലപ്പൂ വയ്ക്കുന്നതും ശുഭകരമാണ് എന്ന് ഓര്‍ക്കുക. ഏതൊരു പഴമോ പച്ചക്കറിയോ പൂക്കളോ വയ്ക്കുമ്പോള്‍ അത് വൃത്തിയാക്കിയ ശേഷം മാത്രമേ കണിയില്‍ വയ്ക്കാവൂ.



Click it and Unblock the Notifications
