Latest Updates
-
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ് -
ഭൗമ പ്രദോഷം 2026: ഇന്നത്തെ ശുഭമുഹൂർത്തവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം -
സെപ്റ്റംബർ 9-ന് ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്: ഈ 2 ദിവസം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഭാഗ്യം കൂടെയുണ്ടാകുമോ? -
2026 സെപ്റ്റംബർ 8: ഗജകേസരി രാജയോഗം; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
സെപ്റ്റംബർ 9-15 വാരഫലം: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
2026 സെപ്റ്റംബർ 8 ഇന്നത്തെ നക്ഷത്രഫലം: ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ദിവസം മികച്ചതാക്കാം, ഭാഗ്യനിറവും നമ്പറും അറിയാം -
2026 സെപ്റ്റംബർ 7 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ; സാമ്പത്തിക നേട്ടങ്ങൾക്കും അവസരം! -
2026 സെപ്റ്റംബർ 7: നിങ്ങളുടെ ജന്മസംഖ്യ പ്രകാരം ഇന്നത്തെ ഭാഗ്യനിറവും ദിശയും ഇതാ
ഈ രീതിയില്‍ വിഷുക്കണി വെക്കുന്നത് തെറ്റാണ്, വര്‍ഷം മുഴുവന്‍ ദുരിതമുണ്ടാകും
കേരളത്തിലെ പ്രധാനപ്പെട്ട വിളവെടുപ്പ് ഉത്സവമാണ് വിഷു. വേനല്‍, പച്ചക്കറി വിളകളുടെ വിളവെടുപ്പിന് ശേഷമാണ് വിഷു ആഘോഷിക്കുന്നത്. അന്നുവരെ വിളവെടുത്ത ഫലങ്ങളെല്ലാം ഭഗവാന് കാണിക്കയായി സമര്‍പ്പിച്ച് വിഷുക്കണി ഒരുക്കലും മേടം ഒന്നിന് അത് കണികണ്ട് ഉണരുന്നതുമാണ് വിഷുവിന്റെ പ്രധാന ആചാരം. ഈ വിഷുക്കണി കാണുന്നതിലൂടെ വര്‍ഷം മുഴുവന്‍ സമ്പല്‍സമൃദ്ധിയും ഐശ്വര്യവും ഉണ്ടാകുമെന്നാണ് വിശ്വാസം.

വിഷുവിന്റെ ഐതിഹ്യം
വിഷുവുമായി ബന്ധപ്പെട്ട് പ്രധാനമായും രണ്ട് ഐതിഹ്യങ്ങളാണ് ഉള്ളത്. ശ്രീകൃഷ്ണനാല്‍ നരകാസുരന് വധിക്കപ്പെട്ട ദിവസമാണ് വിഷുവായി ആഘോഷിക്കുന്നതെന്നാണ് അതില്‍ പ്രധാനം. ഹിരണ്യാക്ഷന് ഭൂമിദേവിയില്‍ പിറന്ന പുത്രനാണ് നരകാസുരന് എന്ന് ഭാഗവതത്തില്‍ പരാമര്‍ശമുണ്ട്. എന്നാല്‍ കശ്യപ പ്രജാപതിക്ക് കാളിക എന്ന പത്നിയില്‍ ജനിച്ച പുത്രനാണെന്ന് വാല്മീകി രാമായണം പറയുന്നു.
ഭൂമിദേവിയുടെ അപേക്ഷ പ്രകാരം മഹാവിഷ്ണു നരകാസുരന് നാരായണാസ്ത്രം നല്കി അത് കയ്യിലുള്ള കാലം മഹാവിഷ്ണുവിനല്ലാതെ മറ്റാര്‍ക്കും നരകാസുരനെ വധിക്കാനാകില്ലെന്ന വരം നരകാസരുന് നല്‍കുകയും ചെയ്തു. മഹാവിഷ്ണുവിന്റെ വരം ലഭിച്ച നരകാസുരന് ദീര്‍ഘകാലം രാജാവായി വാണു. നാരായണാസ്ത്രത്തിന്റെ ബലത്തില്‍ ഒരിക്കല്‍ നരകാസുരന് ഇന്ദ്രലോകം ആക്രമിച്ച് ഇന്ദ്രമാതാവായ അതിഥിയുടെ കുണ്ഡലങ്ങളും ഇന്ദ്രന്റെ വെണ്‍കൊറ്റക്കുടയും കൈക്കലാക്കി. ഇന്ദ്രന് ശ്രീകൃഷ്ണനോട് തന്റെ സങ്കടം ഉണര്‍ത്തിച്ചു. അങ്ങനെ ഇന്ദ്രന്റെ അപേക്ഷ പ്രകാരം ശ്രീകൃഷ്ണന് സത്യഭാമയോടൊന്നിച്ച് ഗരുഡന്റെ പുറത്തേറി വന്ന് യുദ്ധം ചെയ്ത് നരകാസുരനെ വധിച്ചു. അങ്ങനെ നരകാസുരന് വധിക്കപ്പെട്ട ദിവസമാണ് വിഷുവായി ആഘോഷിക്കാന്‍ തുടങ്ങിയതെന്ന് ഒരു ഐതിഹ്യം പറയുന്നു.
രാവണനുമായി ബന്ധപ്പെട്ടതാണ് വിഷുവിന്റെ മറ്റൊരു ഐതിഹ്യം. തന്റെ അനുവാദമില്ലാതെ കൊട്ടാരത്തില്‍ സൂര്യന് സൂര്യരശ്മികളെ അയക്കുന്നത് രാവണന് ഇഷ്ടപ്പെട്ടില്ല. ഇക്കാരണം കൊണ്ട് സൂര്യനെ നേരെ ഉദിക്കാന്‍ രാവണന് അനുവദിച്ചില്ല. എന്നാല്‍ തേത്രായുഗത്തില്‍ രാവണനെ രാമന് വധിച്ചു. അതിനുശേഷം സൂര്യന് നേരെ ഉദിച്ച ദിവസമാണ് വിഷുവെന്നാണ് മറ്റൊരു ഐതിഹ്യം.
വിഷുക്കണി എങ്ങനെ ഒരുക്കണം
കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങള്‍ക്കാണ് വിഷുക്കണി ഒരുക്കാനും മറ്റുള്ളവരെ കാണിക്കാനുമുള്ള ചുമതല. തലേനാള്‍ തന്നെ വിഷുക്കണി ഒരുക്കിവെക്കാം. അങ്ങനെ വരുമ്പോള്‍ വിഷുദിനത്തില്‍ പുലര്‍ച്ചെ കണി ഒരുക്കുന്നവര്‍ ഉള്‍പ്പെടെ എല്ലാവര്ക്കും വിഷുക്കണി ദര്‍ശനത്തിന് സാധിക്കും.
വിഷുക്കണിക്കായി വേണ്ട സാധനങ്ങള്‍ തേച്ചുകഴുകിയ നിലവിളക്ക്, കിണ്ടി, ഓട്ടുരുളി. കൃഷ്ണരൂപം, വാല്‍ക്കണ്ണാടി, കോടിമുണ്ട്, സ്വര്‍ണ്ണം, ധനം, വെറ്റില-പാക്ക്, സിന്ദൂരം, കണ്മഷി, കണിക്കൊന്ന, കണിവെള്ളരി, ചക്ക, മാങ്ങ, മറ്റ് ഫലവര്‍ഗ്ഗങ്ങള്‍, അരി, നെല്ല്, നാളികേര മുറി എന്നിവയാണ് കണിയൊരുക്കാന്‍ വേണ്ട സാധനങ്ങള്‍. എല്ലാ ഫലവര്‍ഗ്ഗങ്ങളും കണിയില്‍ വെക്കാവുന്നതാണ്. ഓട്ടരുളിയില്‍ നെല്ലും അരിയും കോടിമുണ്ടും സ്വര്‍ണ്ണവും ധനവും കണ്മഷിയും സിന്ദൂരവും വെറ്റില-പാക്കും നാളികേരവും ഫലവര്‍ഗ്ഗങ്ങളും വാല്‍ക്കണ്ണാടിയും കണിക്കൊന്നയും വെക്കണം. ഇത് കൃഷ്ണ രൂപത്തിന് മുമ്പില്‍ വെച്ച് കിഴക്ക് പടിഞ്ഞാറ് ദിശയില്‍ നിലവിളക്ക് തെളിയിച്ച് വെക്കണം. വാല്‍ക്കിണ്ടിയില്‍ വെള്ളവും ചന്ദരനത്തിരി കത്തിച്ചതും മറ്റൊരു പാത്രത്തിലായി വെക്കാം.
ചിലയിടങ്ങളില്‍ രാമായണം പോലുള്ള മഹത്ഗ്രന്ഥവും കുറിക്കൂട്ടും നാണയത്തുട്ടുകളും കണിയില്‍ വെക്കാറുണ്ട്.
കുടുംബാംഗങ്ങളെല്ലാം കണികണ്ടുകഴിഞ്ഞാല്‍ ചിലയിടങ്ങളില്‍ പ്രകൃതിയെ കണി കാണിക്കുന്ന പതിവുണ്ട്. ചിലയിടങ്ങളില്‍ പശുത്തൊഴുത്തില്‍ കണിവെക്കുകയോ, പശുവിനെ കണികാണിക്കുകയും പശുവിനെ കണി കാണുകയും ചെയ്യാറുണ്ട്.



Click it and Unblock the Notifications
