Latest Updates
-
ആടൽ യോഗം ഇന്ന്: ഈ കാര്യങ്ങൾ ഒഴിവാക്കിയില്ലെങ്കിൽ പണി പാളും, ശ്രദ്ധിക്കേണ്ട സമയക്രമം ഇതാ -
ബുധന്റെ തുലാം രാശിസംക്രമണം: ഈ 4 രാശിക്കാർക്ക് വൻ നേട്ടം, ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം -
ഗർഭനിരോധന മാർഗ്ഗങ്ങൾ തേടുകയാണോ? സർക്കാർ സൗകര്യങ്ങളും സുരക്ഷയും അറിയേണ്ടതെല്ലാം -
സെപ്റ്റംബർ 26 നക്ഷത്രഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? ശുഭമുഹൂർത്തവും പരിഹാരങ്ങളും അറിയാം -
അരങ്ങൊഴിഞ്ഞ സൂര്യ കൃഷ്ണമൂർത്തി: 6:45-ന്റെ ആ കൃത്യനിഷ്ഠ ഇനി ഓർമ്മ മാത്രം -
2026 സെപ്റ്റംബർ 25: ഇന്നത്തെ രാശിഫലവും ശുഭമുഹൂർത്തങ്ങളും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ദിവസം അനുകൂലമാക്കാം! -
കേരളത്തിൽ ഇന്ധനവിലയിൽ മാറ്റമുണ്ടോ? പ്രധാന നഗരങ്ങളിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇതാ -
2026 സെപ്റ്റംബർ 25: രവി യോഗവും രാഹുകാലവും; ഇന്ന് ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
വെളുക്കാൻ പാകിസ്താൻ ക്രീം തേക്കുന്നവരാണോ? അപകടകരമായ മെർക്കുറി; ഈ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ നിർത്തൂ -
അടിയന്തര ചികിത്സയിൽ പങ്കാളിയുടെ അനുമതി: ഡൽഹി ഹൈക്കോടതിയുടെ നിർണ്ണായക നീക്കം, അറിയേണ്ടതെല്ലാം
വിഷുക്കണി കാണേണ്ടത് ഈ സമയത്ത് ഐശ്വര്യം വര്‍ഷം മുഴുവന്‍
ഈ വര്‍ഷത്തെ വിഷുവിന് തുടക്കമായിത്തുടങ്ങി. ഒരു വര്‍ഷത്തിന്റെ മുഴുവന്‍ പ്രതീക്ഷയും വിഷുക്കണിയില്‍ ആണ്. ജീവിതത്തില്‍ അത്രയേറെ ഐശ്വര്യത്തോടെ തുടങ്ങുന്ന ഒരു വര്‍ഷം ഇല്ലെന്ന് തന്നെ പറയാം. സന്തോഷത്തോടെ മുന്നോട്ട് പോവുന്നതിനും ഐശ്വര്യവും സമൃദ്ധിയും നിറക്കുന്നതിനും വേണ്ടി ഈ ദിനം എല്ലാവരും കണി കാണുകയും ചെയ്യുന്നു. വിഷുക്കണി തന്നെയാണ് വിഷുവിന് ഏറ്റവും പ്രധാനപ്പെട്ട കാര്യം. മലയാളിയുടെ ഓരോ ഓര്‍മ്മയിലും വിഷുവും വിഷുക്കണിയും ഉണ്ടാവും.
ഒരു കൊല്ലത്തിന്റെ മുഴുവന്‍ പ്രതീക്ഷയാണ് വിഷുക്കണി എന്നത് എടുത്ത് പറയേണ്ടത് തന്നെയാണ്. കണ്ണിന് പൊന്‍കണിയായി മാറുന്ന വിഷു എപ്പോഴും ഐശ്വര്യവും സമൃദ്ധിയും സന്തോഷവും നല്കുന്നു. സമ്പത്സമൃദ്ധിയോടെ ഓരോ വിഷുക്കാലവും മുന്നോട്ട് കൊണ്ട് പോവുന്നതിന് വേണ്ടി നാം ഏത് സമയം കണി കാണണം, എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്നും നമുക്ക് നോക്കാം.

ഓരോ വര്‍ഷവും ഓരോ സമയം
ഓരോ വര്‍ഷവും ഓരോ സമയത്താണ് വിഷുക്കണി കാണുന്നത്. ഓരോ വര്‍ഷത്തെ കണികാണലിലും ഓരോ സമയ മാറ്റങ്ങളും ഇതാണ് ഐശ്വര്യം നല്‍കുന്നതും. ഓട്ടുരുളിയില്‍ കണി വെള്ളരി ഉള്‍പ്പെടെയുള്ള കണി കാണുന്ന വസ്തുക്കള്‍ വെച്ച് നിലവിളക്കും കൃഷ്ണനേയും വെച്ചാണ് കണി കാണുന്നത്. ഈ വര്‍ഷം അതായത് മേടം 1-ന് ഏപ്രില്‍ 14 പുലര്‍ച്ചെ 3.45 മുതല്‍ 5 .15 വരെയാണ് കണികാണേണ്ടത്. ഈ വര്‍ഷം കണി കാണുന്നതിലൂടെ ഐശ്വര്യവും സമൃദ്ധിയും നിറയുന്നു.
മേടമാസത്തിലെ സൂര്യോദയം
മേടമാസത്തിലെ സൂര്യോദയം വളരെ പ്രധാനപ്പെട്ടതാണ്. മേടരവിസംക്രമം എന്നാണ് ഇതിന് പറയുന്നത്. സൂര്യന് ഉദിച്ച് രണ്ട് നാഴിക കഴിയുന്നത് വരെയുള്ള സമയത്താണ് വിഷുക്കണി ദര്‍ശനം എറെ പ്രധാനപ്പെട്ടത്. ഈ സമയത്തെ കണി എന്തുകൊണ്ടും ഐശ്വര്യവും സമൃദ്ധിയും സന്തോഷവും ജീവിതത്തില്‍ വര്‍ദ്ധിപ്പിക്കുന്നു എന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെ ഈ ദിനത്തില്‍ കണി കാണുന്നതിന് ഈ സമയം തന്നെ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം.
കണിയൊരുക്കേണ്ടത്
കണിയൊരുക്കുന്നതിന് വേണ്ടി എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍. .എന്തൊക്കെ ഒരുക്കണം എന്നത് അറിഞ്ഞിരിക്കേണ്ടതാണ്. നിലവിളക്ക്, ഉരുളി, വാല്‍ക്കിണ്ടി എന്നിവയാണ് പ്രധാനമായും വേണ്ടത്. കണിയൊരുക്കുന്നതിന് വേണ്ടി കൃഷ്ണ വിഗ്രഹവും വെക്കണം. കൃഷ്ണനെ കണി കണ്ടുണരുന്നത് ജീവിതത്തില്‍ വെച്ചടി വെച്ചടി ഐശ്വര്യം നല്കുന്നു. സമ്പത്സമൃദ്ധിയോടെ പ്രകൃതിയെ കണികണ്ടുണരുക എന്നതാണ് കണിയൊരുക്കുന്നതിലൂടെ ലക്ഷ്യമിടുന്നതും.
കണികാണേണ്ടത്
കണി കാണേണ്ടത് എപ്പോഴെന്നതിന് ഉത്തരം ലഭിച്ച് കഴിഞ്ഞു. എന്നാല്‍ ഉണര്‍ന്നെഴുന്നേറ്റാല്‍ ഉടന്‍ തന്നെ കണി കാണണം. പഴമക്കാര്‍ക്ക് ഇതിനെക്കുറിച്ച് കൃത്യമായ ധാരണയുണ്ടായിരുന്നു. ഇന്നുള്ളവര്‍ക്ക് പലപ്പോഴും ഇത്തരം കാര്യങ്ങളെക്കുറിച്ച് കൃത്യമായ ധാരണയില്ല എന്നതാണ് സത്യം. ബ്രാഹ്മ മുഹൂര്‍ത്തത്തില്‍ എഴുന്നേറ്റ് വേണം കണി കാണുന്നതിന്. സൂര്യോദയം ആറുമണിക്കെങ്കില് പുലര്‍ച്ചെ 4.24-നാണ് ബ്രാഹ്മമുഹൂര്‍ത്തമായി കണക്കാക്കുന്നതും വിഷുക്കണി കാണേണ്ടതും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
