Latest Updates
-
നയൻതാരയ്ക്കൊപ്പം അഭിനയിക്കാൻ സൽമാൻ ഖാൻ കുറച്ചത് 8 കിലോ; വൈറലായി താരത്തിന്റെ പുതിയ ലുക്ക്! -
കടുത്ത വേനൽച്ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും! -
വേനൽച്ചൂടിൽ തളർന്നുപോകരുത്! ശരീരതാപം പെട്ടെന്ന് കുറയ്ക്കാൻ ഈ പാനീയങ്ങൾ പരീക്ഷിക്കൂ -
കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? ഈ മാറ്റങ്ങൾ വരുത്തിയില്ലെങ്കിൽ പണി പാളും! -
തിരക്കുകൾക്കിടയിലും മക്കളുടെ ആരോഗ്യം മറക്കരുത്; 14 വയസ്സുള്ള പെൺകുട്ടികൾക്കായി ഈ ഞായറാഴ്ച സൗജന്യ വാക്സിനേഷൻ! -
തടി കുറയ്ക്കാൻ GLP-1 ഇഞ്ചക്ഷൻ തേടി ഓടുകയാണോ? അറിയാതെ പോകരുത് ഈ അപകടങ്ങൾ! -
വേനൽച്ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? സൺസ്ക്രീൻ വാങ്ങുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കൂ, മികച്ച ഡീലുകൾ ഇതാ -
മെയ് 11-ന് ചൊവ്വയുടെ അഗ്നിപ്രവേശം: മേടം രാശിയിലേക്ക് മാറുമ്പോൾ ജീവിതത്തിൽ സംഭവിക്കാൻ പോകുന്നത്, ഈ മാറ്റം ശ്രദ്ധിക്കൂ -
ശനിയാഴ്ച ആകാശത്ത് അപൂർവ്വ സംഗമം; കരിയറിലും സാമ്പത്തിക രംഗത്തും വൻ മാറ്റങ്ങൾക്ക് തയ്യാറെടുക്കൂ! -
2026 മെയ് 9 മുതൽ ജീവിതം മാറും: വ്യാഴം കർക്കടകത്തിലേക്ക്, ഈ 3 രാശിക്കാർക്ക് ഇനി ധനമഴ!
വിഷുവിന് വീട്ടിലെത്തിക്കൂ ഈ ഭാഗ്യവസ്തുക്കള്‍, സമ്പത്തും ഭാഗ്യവും.. ജീവിതത്തില്‍ നടക്കുന്നത് അത്ഭുതം
Vishu 2024 : കൊന്നപ്പൂവും പൊന്കണിയുമൊക്കെയായി മറ്റൊരു വിഷുക്കാലം കൂടി വന്നെത്തി. ഓണം കഴിഞ്ഞാല്‍ മലയാളികളുടെ പ്രിയപ്പെട്ട ആഘോഷമാണ് വിഷു. മലയാളമാസം മേടം ഒന്നാണ് വിഷുവായി ആഘോഷിക്കുന്നത്. മേടം ഒന്നാണ് പണ്ടുകാലത്തെ കാര്‍ഷിക കലണ്ടര്‍ പ്രകാരം വര്‍ഷാരംഭമായി കണക്കാക്കിയിരുന്നത്. വസന്തകാലത്തിന്റെ തുടക്കത്തെയും വിഷു അടയാളപ്പെടുത്തുന്നു. ഈ വര്‍ഷത്തെ വിഷു ആഘോഷം വരുന്നത് ഏപ്രില്‍ 14 ഞായറാഴ്ചയാണ്.
കേരളത്തിലും കേരളത്തിനു പുറത്തും ഈ ദിവസം പല പേരുകളിലായി ആഘോഷിക്കപ്പെടുന്നു. കാര്‍ഷിക ഉത്സവമാണ് ഇത്. അതിനാല്‍ത്തന്നെ ഐശ്വര്യവും സമ്പത്തും വീടുകളില്‍ എത്തുന്ന ദിനമാണ് ഇത്. വീടുകളില്‍ ഐശ്വര്യം വര്‍ധിപ്പിക്കുന്നതിനും സാമ്പത്തിക ഉയര്‍ച്ചയ്ക്കുമായി ചില വസ്തുക്കള്‍ നിങ്ങള്‍ക്ക് നിങ്ങളുടെ വീടുകളില്‍ കൊണ്ടുവരാം. വിഷുവിന് കാര്യങ്ങള്‍ വീട്ടിലെത്തിക്കുന്നതിലൂടെ നിങ്ങള്‍ക്ക് ജീവിതത്തില്‍ ഉയര്‍ച്ചയും സാമ്പത്തിക ഭാഗ്യവും കൈവരുന്നതായിരിക്കും. അത്തരം ചില ഭാഗ്യ വസ്തുക്കള്‍ ഏതൊക്കെയാണ് എന്ന് നമുക്ക് നോക്കാം.

നെയ്യ്
ഭാഗ്യം നല്കുന്ന ഒരു ശുഭവസ്തുവാണ് നെയ്യ്. അതിനാല്‍ വിഷുവിന് ഇത് വീടുകളില്‍ എത്തിക്കുന്നത് നിങ്ങള്‍ക്ക് ഭാഗ്യം കൊണ്ടുവരുന്നു. ശുദ്ധമായ നെയ്യ് വീടുകളില്‍ സൂക്ഷിക്കുന്നത് അതിവിശേഷമാണ്. വിഷ്ണുഭഗവാന്റെയും ലക്ഷ്മീദേവിയുടെയും അനുഗ്രഹം നെയ്യിലുണ്ട്. അതിനാല്‍ത്തന്നെ വീടുകളില്‍ നെയ്യ് കൊണ്ടുവരുന്നതിലൂടെ സമ്പത്തും ഭാഗ്യവും ആര്‍ജ്ജിക്കാന്‍ സാധിക്കും. വിഷുവിന് നെയ്യ് വീടുകളില്‍ കൊണ്ടുവരുന്നതിലൂടെ ഈ ശുഭഫലങ്ങള്‍ നിങ്ങളുടെ ജീവിതത്തിലേക്ക് എത്തുന്നതായിരിക്കും.
വെണ്ണ
ശ്രീകൃഷ്ണന്റെ ഇഷ്ട വിഭവമാണ് വെണ്ണ. വീടുകളില്‍ കൊണ്ടുവരാവുന്ന വിശേഷപ്പെട്ട വസ്തുവാണ്. അതിനാല്‍ വെണ്ണ നിങ്ങളുടെ വീടുകളില്‍ ഉണ്ടാകുന്നത് വളരെ ശുഭകരമാണ്. രോഗങ്ങള്‍ അകറ്റാനും വെണ്ണ ഫലപ്രദമാണ്. ആരോഗ്യം വര്‍ധിക്കുകയും ചെയ്യുന്നു. വെണ്ണ വീട്ടില്‍ കൊണ്ടുവരുന്നതിലൂടെ സന്താനങ്ങള്‍ക്ക് ഭാഗ്യം വര്‍ധിക്കും എന്നാണ് വിശ്വാസം. അതിനാല്‍ വിഷുവിന് മുമ്പായി വെണ്ണ നിങ്ങളുടെ വീടുകളില്‍ എത്തിക്കുക.
പുണ്യഗ്രന്ഥങ്ങള്‍
വീടുകളില്‍ നാരായണീയം, ഭാഗവതം, രാമായണം, വിഷ്ണു സഹസ്രനാമം തുടങ്ങിയ പുണ്യഗ്രന്ഥങ്ങള്‍ എന്നിവ വയ്ക്കുന്നത് ഏറെ ശുഭകരമാണ്. ഇവ വീട്ടില്‍ കൊണ്ടുവരുന്നതിനുള്ള ഏറ്റവും ശുഭകരമായ വേള തന്നെയാണ് വിഷു. ജീവിതത്തില്‍ സന്തോഷവും ഐശ്വര്യവും ഉയര്‍ച്ചയും വന്നുചേരും. നിങ്ങളില്‍ സദ്ഗുണവും കുടുംബത്തില്‍ ഐശ്വര്യവും വന്നുചേരും. ലളിതാസഹസ്രനാമം, ദേവീമാഹാത്മ്യം എന്നിവയും വീടുകളില്‍ വയ്ക്കുന്നത് ശുഭകരമാണ്. അതിനാല്‍ വിഷുവിന്റെ സമയത്ത് നിങ്ങളുടെ വീടുകളില്‍ ഈ പുണ്യഗ്രന്ഥങ്ങള്‍ എത്തിക്കുക.
ശംഖ്
ആത്മീയ പ്രാധാന്യമുള്ള ഒരു വസ്തുവാണ് ശംഖ്. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നീക്കാന്‍ ഏറെ ഫലപ്രദമാണ് ശംഖ്. വീട്ടില്‍ ഐശ്വര്യവും സമ്പത്തും എത്തിക്കാന്‍ ഫലപ്രദമായ വസ്തുവാണ് ശംഖ്. ശംക് സൂക്ഷിക്കുന്ന വീടുകളില്‍ പോസിറ്റീവ് ഊര്‍ജ്ജം നിറയുകയും ശുഭകരമായ കാര്യങ്ങള്‍ വന്നുചേരുകയും ചെയ്യും. വിഷുവിന് വീട്ടില്‍ ശംഖ് കൊണ്ടുവരുന്നത് അതിവിശേഷം തന്നെയാണ്.
മയില്‍പ്പീലി
ശ്രീകൃഷ്ണന്റെ പ്രയപ്പെട്ട വസ്തുവാണ് മയില്‍പ്പീലി. വീടുകളില്‍ പോസിറ്റീവ് ഊര്‍ജ്ജം കൊണ്ടുവരാന്‍ ഇത് നിങ്ങളെ സഹായിക്കുന്നു. മയില്‍പീലി സൂക്ഷിക്കുന്ന വീടുകളില്‍ സര്‍വ്വൈശ്വര്യം വന്നുചേരും. എന്നാല്‍ വീട്ടില്‍ മയില്‍പീലി സൂക്ഷിക്കുമ്പോള്‍ അത് വൃത്തിയോടെ സൂക്ഷിക്കാനും മറക്കരുത്. വിഷുവിന് വീട്ടില്‍ മയില്‍പ്പീലി എത്തിക്കുന്നത് നിങ്ങളുടെ സാമ്പത്തിക ശേഷിയും ഉയര്‍ത്തുന്നു.
നിലവിളക്ക്
പുതുവര്‍ഷം ആരംഭിക്കുന്ന വേളയില്‍ വീട്ടില്‍ നിലവിളക്ക് കൊണ്ടുവരുന്നത് ഏറെ ശുഭകരമാണ്. വീട്ടില്‍ ഐശ്വര്യദേവത കാലെടുത്തുകുത്തും. നിങ്ങളുടെ ജീവിതത്തില്‍ ഐശ്വര്യവും സമ്പത്തും ചൊരിയും. നിലവിളക്കില്‍ എല്ലാ ദേവീദേവന്മാരും വസിക്കുന്നു എന്നാണ് വിശ്വാസം. വിഷുവിന് ഒരു നിലവിളക്ക് നിങ്ങളുടെ വീടുകളിലെത്തിക്കുന്നത് സാമ്പത്തിക ഉയര്‍ച്ചയും ഐശ്വര്യവും നല്‍കും.
പഴവര്‍ഗങ്ങള്‍
കണി വയ്ക്കുമ്പോള്‍ വിഷുക്കണിയില്‍ ചില ഫലങ്ങള്‍ ഉണ്ടാകുന്നത് എൈശ്വര്യപ്രദമാണ്. വിഷുക്കണിയില്‍ ഏതെങ്കിലുമൊരു ഫലം വയ്ക്കുന്നതിലൂടെ പുതിയ തുടക്കം ലഭിക്കുവാനും അവസരങ്ങള്‍ വന്നുചേരാനും നിങ്ങള്‍ക്ക് സാധിക്കും.
മഞ്ഞ പട്ട്
സമൃദ്ധിയുടെ നിറമാണ് മഞ്ഞ. മഞ്ഞ പട്ട്, മഞ്ഞ വസ്ത്രം, മഞ്ഞ നിറത്തിലുള്ള വസ്തുക്കള്‍ എന്നിവ വീടുകളില്‍ കൊണ്ടുവരുന്നത് സര്‍വ്വ ഐശ്വര്യവും നിങ്ങള്‍ക്ക് നല്കുന്നു. സന്തോഷവും സമൃദ്ധിയും വീടുകളില്‍ നിറയും. വിഷുവിന് വീടുകളില്‍ എത്തിക്കാവുന്ന് ശുഭകരമായ വസ്തുക്കളില്‍ ഒന്നുതന്നെയാണ് മഞ്ഞ പട്ട്.
നവധാന്യങ്ങള്‍
വിഷുവിന് വീടുകളില്‍ നവധാന്യങ്ങള്‍ എത്തിക്കുന്നത് നിങ്ങളുടെ ജീവിതത്തില്‍ ഐശ്വര്യം നല്കുന്നു. അഥവാ നിങ്ങളുടെ വീടുകളില്‍ നവധാന്യങ്ങള്‍ ഉണ്ടെങ്കില്‍ അവ ഇട്ടുവച്ച പാത്രങ്ങള്‍ നിറച്ചുതന്നെ സൂക്ഷിക്കുക.
വീണ
സരസ്വതീദേവിയുടെയും പാര്‍വതീ പരമേശ്വരന്മാരുടെയും അനുഗ്രഹത്തിന് ഏറ്റവും ഉത്തമമാണ് വീണ. നിങ്ങള്‍ ഇത് വീട്ടില്‍ സൂക്ഷിച്ചാല്‍ നിങ്ങളുടെ ജീവിതത്തിലേക്ക് ഇവരുടെ അനുഗ്രഹം ലഭിക്കുകയും ഐശ്വര്യം വന്നുചേരുകയും ചെയ്യും. വീടുകളില്‍ ഉയര്‍ച്ചയും സന്തോഷവും വന്നുചേരും. വീണ വീട്ടിലുണ്ടെങ്കില്‍ അത് ഇടയ്ക്കിടെ വൃത്തിയാക്കി സൂക്ഷിക്കുകയും വേണം.



Click it and Unblock the Notifications