Latest Updates
-
ബാത്ത്റൂമിൽ ഈ തെറ്റുകൾ വരുത്തുന്നുണ്ടോ? വീട്ടിലെ ഐശ്വര്യം നഷ്ടപ്പെടാൻ കാരണമാകും -
വീട്ടിൽ പണം വരണോ? അടുക്കളയിൽ ഇന്ന് രാത്രി ഈ ചെറിയ മാറ്റങ്ങൾ വരുത്തൂ -
പുതിയ മാസം തുടങ്ങുമ്പോൾ വീടിന്റെ ഉമ്മറത്ത് ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യം തേടിവരും! -
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാണോ? അണുബാധ ഒഴിവാക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
ഓഗസ്റ്റ് 2-ന് ചൊവ്വ മിഥുനം രാശിയിലേക്ക്: ആശയവിനിമയത്തിൽ വൻ മാറ്റം, ഈ രാശിക്കാർക്ക് ഇനി സുവർണ്ണകാലം -
2026 ഓഗസ്റ്റ് 1: കരിയറിൽ വൻ നേട്ടത്തിന് ഈ സമയം നോക്കി തുടങ്ങാം, അഭിജിത്ത് മുഹൂർത്തം ഇങ്ങനെ പ്രയോജനപ്പെടുത്താം -
ഓഗസ്റ്റ് 1: ഈ 5 രാശിക്കാർക്ക് പ്രണയത്തിൽ വസന്തകാലം, പങ്കാളിയുമായുള്ള ബന്ധം ദൃഢമാക്കാൻ ഈ വഴികൾ നോക്കൂ -
ഓഗസ്റ്റ് 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും കുടുംബത്തിലും വൻ മാറ്റങ്ങൾ! -
ജൂലൈ 31 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
ചെന്നൈയിലെ കടുത്ത വെയിലും മഴയും: ചർമ്മവും മുടിയും സംരക്ഷിക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ
വിഷു 2023: വിഷുവിന് മുന്‍പ് ഈ വഴിപാടുകള്‍ നടത്തൂ: അഭിവൃദ്ധി തേടി വരും നക്ഷത്രക്കാര്‍
ഐശ്വര്യവും സമ്പത്സമൃദ്ധിയും നിറക്കുന്ന ഒരു വിഷുവാണ് എല്ലാവരും ആഗ്രഹിക്കുന്നത്. വിഷുവിന് മുന്‍പ് തന്നെ ചില നക്ഷത്രക്കാരില്‍ അവരുടെ സമയം തെളിയുന്നു. എന്നാല്‍ ചില നക്ഷത്രക്കാരിലാവട്ടെ വിഷുവിന്റെ ഫലമായി ഉണ്ടാവുന്ന രാശി മാറ്റവും മറ്റുമാണ് ജീവിതത്തില്‍ അനുകൂല ഫലങ്ങള്‍ നല്‍കുന്നത്. ജീവിതത്തില്‍ സന്തോഷവും സമൃദ്ധിയും നിറക്കുന്നതിന് ചില നക്ഷത്രക്കാര്‍ക്ക് സാധിക്കുന്നു. ഗ്രഹമാറ്റങ്ങള്‍ ധാരാളം നടക്കുന്ന ഒരു മാസം തന്നെയാണ് മേട മാസം. എന്നാല്‍ ശനിമാറ്റത്തിന് ശേഷം വ്യാഴമാറ്റത്തിലേക്ക് കടക്കുമ്പോള്‍ നിങ്ങളുടെ ജീവിതത്തില്‍ അത് സന്തോഷവും സമാധാനവും നല്കുന്നുണ്ടോ എന്നതിനെക്കുറിച്ച് ചിന്തിക്കേണ്ടിയിരിക്കുന്നു. ജീവിതം സന്തോഷത്തിന്റേതായി മാറുന്നു.

വിഷുവിന് മുന്‍പ് നിങ്ങള്‍ക്ക് ക്ഷേത്രത്തില്‍ ഇനി പറയുന്ന വഴിപാടുകള്‍ നടത്തുന്നതിലൂടെ ജീവിതത്തിന്റെ ഗതി തന്നെ മാറിപ്പോവും. ജീവിതത്തില്‍ സന്തോഷവും സമൃദ്ധിയും ഐശ്വര്യവും നിറക്കുന്നതിന് നിങ്ങളെ സഹായിക്കുന്നതാണ് ഈ വിഷുവര്‍ഷം. വിഷുവിന് മുന്‍പ് തന്നെ സന്തോഷവും സമൃദ്ധിയും നിറക്കുന്നതിന് വേണ്ടി ഏതൊക്കെ നക്ഷത്രക്കാര്‍ ക്ഷേത്രങ്ങളില്‍ വഴിപാട് നടത്തണം എന്നതിനെക്കുറിച്ച് നമുക്ക് നോക്കാവുന്നതാണ്. കൂടുതല്‍ അറിയാന്‍ വായിക്കൂ.
അശ്വതി

അശ്വതി നക്ഷത്രക്കാര്‍ക്ക് ജീവിതത്തില്‍ ഐശ്വര്യവും സന്തോഷവും നിറയുന്നു. രാജയോഗമാണ് വിഷുക്കാലം അശ്വതി നക്ഷത്രക്കാര്‍ക്ക് നല്‍കുന്നത്. കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും ഏറെയുണ്ടാവുന്ന ഒരു സമയത്തിലൂടെയാണ് അശ്വതി നക്ഷത്രക്കാര്‍ കടന്നു പോവുന്നത്. എന്നാല്‍ വിഷുവിന് മുന്‍പ് തന്നെ നിങ്ങളുടെ സമയം തെളിയുന്നു. ജീവിതത്തില്‍ ഐശ്വര്യവും സന്തോഷവും കളിയാടുന്നതിന് വേണ്ടി നിങ്ങള്‍ക്ക് ശിവക്ഷേത്രത്തില്‍ ഭഗവാന് ഇളനീര് ധാര വഴിപാടായി സമര്‍പ്പിക്കാവുന്നതാണ്. പിന് വിളക്കും ഭഗവാന് വേണ്ടി കൊളുത്തണം. ഇത് നിങ്ങളുടെ ദോഷങ്ങളെ ഇല്ലാതാക്കി വിഷുപ്പിലരിയില് ഐശ്വര്യം നിറക്കുന്നു.
കാര്‍ത്തിക
കാര്‍ത്തിക നക്ഷത്രക്കാര്‍ക്ക് ഭാഗ്യാനുഭവങ്ങള്‍ ധാരാളം വന്നു ചേരുന്ന സമയമാണ് വിഷുക്കാലം. ആഗ്രഹിച്ചത് പോലെ നിരവധി നേട്ടങ്ങള്‍ നിങ്ങളെ തേടി വരുന്നു. വിദേശത്ത് പോവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള അവസരങ്ങള്‍ വന്ന് ചേരുന്നു. വിദേശത്ത് ജോലിയും പഠനവും പൂര്‍ത്തിയാക്കുന്നതിന് സാധിക്കുന്നു. ജീവിതം സന്തോഷത്തിന്റേയും രാജയോഗത്തിന്റെയും ഫലമായി മാറുന്നതിലേക്ക് കാര്‍ത്തിക നക്ഷത്രക്കാര്‍ക്ക് അധികം കാത്തിരിക്കേണ്ടി വരുന്നില്ല എന്നതാണ്. ഇവര്‍ വ്യാഴാഴ്ച ദിനങ്ങളില്‍ വിഷ്ണു ക്ഷേത്രത്തില്‍ പാല്‍പ്പായസം വഴിപാടായി സമര്‍പ്പിക്കുന്നതിനും ക്ഷേത്ര ദര്‍ശനത്തിനും ശ്രദ്ധിക്കണം. ഇത് വിഷുവിന് മുന്‍പ് തന്നെ നിങ്ങളുടെ എല്ലാ ദോഷത്തേയും ഇല്ലാതാക്കുന്നു.
രോഹിണി

രോഹിണി നക്ഷത്രക്കാര്‍ക്ക് വിഷുവിന് മുന്നേയുള്ള കാര്യം അല്പം പ്രയാസം നിറഞ്ഞതായിരിക്കും. എന്നാല്‍ വിഷുവിന് മുന്‍പുള്ള അല്പ സമയം മുതല്‍ ജീവിതത്തില്‍ നിന്ന് ദു:ഖദുരിതങ്ങളെ ഇല്ലാതാക്കാന്‍ സാധിക്കുന്നു. ലോട്ടറി ഭാഗ്യം വരെ നിങ്ങളെ കാത്തിരിക്കുന്നു. ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. കര്‍മ്മരംഗത്തും നിങ്ങളെ തേടി അനുകൂലമായ പല മാറ്റങ്ങളും സംഭവിക്കുന്നു. ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുകയും ഭഗവാന് കദളിപ്പഴം നേദിക്കുകയും ചെയ്യുന്നത് എല്ലാ ദോഷങ്ങളേയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. ജീവിതം സന്തോഷത്തിന്റേതായി മാറുന്നു.
തിരുവാതിര
ഭഗവാന് ശിവന്റെ നക്ഷത്രമാണ് തിരുവാതിര നക്ഷത്രം. ഈ നക്ഷത്രക്കാര്‍ക്കും വിഷുവിന് മുന്നേ തന്നെ രാജയോഗം ആരംഭിക്കുന്നു. ഈ നക്ഷത്രക്കാര്‍ക്ക് കേസരി യോഗം ഉണ്ടാവുന്നതിനുള്ള സാധ്യത കാണുന്നു. ജീവിതത്തില്‍ വിഷുവിന് മുന്നേ തന്നെ ഇവരെ തേടി ധാരാളം പണം വന്നു ചേരുന്നു. മഹാലക്ഷ്മി ദേവിയെ ആരാധിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുക. ജീവിതം സന്തോഷത്തിന്റേയും സൗഭാഗ്യത്തിന്റേയും ആയി മാറുന്നു. ജീവിതത്തില്‍ നിറയെ മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് സാധിക്കുന്നു. ചൊവ്വാഴ്ച ദിനത്തില്‍ ദേവി ക്ഷേത്രദര്‍ശനം നടത്തുന്നത് ദോഷഫലങ്ങളെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.
പുണര്‍തം

പുണര്‍തം നക്ഷത്രക്കാരുടെ എല്ലാ ദു:ഖങ്ങള്‍ക്കും ദുരിതങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നതാണ് വിഷുക്കാലം. ഈ വിഷുക്കാലത്തിന് മുന്‍പേ തന്നെ ഇവരുടെ എല്ലാ വിധത്തിലുള്ള പ്രശ്നങ്ങളേയും നമുക്ക് ഇല്ലാതാക്കാന്‍ സാധിക്കുന്നു. ജീവിതം സന്തോഷത്തിന്റേയും സമൃദ്ധിയുടേയും ആയി മാറുന്നു. പാര്‍വ്വതി ദേവിയെ ആരാധിക്കുന്നതിന് ശ്രദ്ധിക്കണം. എല്ലാ തരത്തിലുള്ള പ്രതിസന്ധികളും മാറുന്നതിനും ജീവിതം സന്തോഷത്തിന്റേതായി മാറുന്നതിനും സാധിക്കുന്നു. ഇത് മാത്രമല്ല ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുകയും ചെയ്യുന്നു. ജന്മനക്ഷത്ര ദിനത്തില്‍ ദേവി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുകയും ദേവിക്ക് പുഷ്പാഞ്ജലി നടത്തുകയും ചെയ്യുന്നതിലൂടെ ജീവിതം സന്തോഷത്തിന്റേതാവുന്നു.
ആയില്യം
ആയില്യം നക്ഷത്രക്കാര്‍ക്ക് ജീവിതത്തില്‍ നിരവധി മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടാവും. എന്നാല്‍ വിഷുവിന് മുന്നേ തന്നെ ഇവരുടെ ജീവിതത്തില്‍ സമൃദ്ധി വര്‍ദ്ധിക്കുന്നു. നേട്ടങ്ങള്‍ വന്ന് ചേരുകയും ജീവിതം സന്തോഷത്തിന്റേതായി മാറുകയും ചെയ്യുന്നു. എല്ലാ അര്‍ത്ഥത്തിലും നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമൃദ്ധിയും നിറയുന്ന സമയമാണ് എന്നതാണ് സത്യം. ജീവിതത്തില്‍ വളരെയധികം മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്ന സമയം കൂടിയാണ്. എല്ലാ അര്‍ത്ഥത്തിലും ദൈവാനുഗ്രഹം നിങ്ങളുടെ കൂടെ ഉണ്ടാവുന്നു. ഗണപതിഭഗവാനെ ആരാധിക്കുകയും ഗണപതി സ്തുതികള്‍ എല്ലാ ദിനത്തിലും ജപിക്കുകയും ചെയ്യുക. ഇത് ദോഷഫലങ്ങളെ ഇല്ലാതാക്കുന്നു.



Click it and Unblock the Notifications
