Latest Updates
-
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യോദയം; ശനിദോഷം മാറാൻ വഴിയിതാ -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; ചിലര്‍ക്ക് പണച്ചെലവ് കൂടും -
2026 ഏപ്രിൽ 2: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യോദയം; പണവും പ്രശസ്തിയും തേടിയെത്തും -
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക്
തൊട്ടതെല്ലാം പൊന്നാക്കും, 25വയസ്സ് വഴിത്തിരിവ്
വിശാഖം നക്ഷത്രമാണ് ഇന്നത്തെ നക്ഷത്രഫലത്തില്‍ വരുന്നത്. ഓരോ നക്ഷത്രക്കാര്‍ക്കും ഓരോ സ്വഭാവം തന്നെയാണ്. എന്നാല്‍ ചില പൊതുസ്വഭാവങ്ങള്‍ എല്ലാവരിലും ഉണ്ടാവുന്നുണ്ട്. വിശാഖം നക്ഷത്രത്തിന്റെ മൃഗം സിംഹമാണ് വൃക്ഷം വയ്യങ്കകതയും ഗണം അസുരവും ആണ്. യോനി പുരുഷനും പക്ഷി കാക്കയും ഭൂതം അഗ്നിയും ആണ്. എന്നാല്‍ ഈ നക്ഷത്രം ഒരിക്കലും മംഗള കര്‍മ്മങ്ങള്‍ക്ക് എടുക്കുകയില്ല. എന്നാല്‍ ആയുധ കലകള്‍ക്കും ശില്പ നിര്‍മ്മാണത്തിനും മികച്ചതാണ്.

വിശാഖം നക്ഷത്രക്കാര്‍ കുടുംബത്തിനും എങ്ങനെയാണ് ബാധിക്കുന്നത് എന്ന് അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാവുന്നതാണ്. മംഗള കര്‍മ്മങ്ങള്‍ക്ക് ഉതകില്ലെങ്കിലും ഇത് നേട്ടങ്ങള്‍ ധാരാളം കൊണ്ട് വരുന്ന നക്ഷത്രങ്ങളാണ്. ഈ നക്ഷത്രം രാശിചക്രത്തില്‍ തുലാം രാശിയില്‍ 1,2,3 പാദങ്ങളും വൃശ്ചിക രാശിയില്‍ 4-ാം പാദവും ആണ് വരുന്നത്. ഇതിനെക്കുറിച്ച് അറിയുന്നതിന് വേണ്ടി നമുക്ക് വായിക്കാവുന്നതാണ്.

ആകര്‍ഷക വ്യക്തിത്വം
ആകര്‍ഷകമായ വ്യക്തിത്വമായിരിക്കും വിശാഖം നക്ഷത്രക്കാര്‍ക്ക് ഉള്ളത്. ഇവരെ എപ്പോഴും ആര്‍ക്കും അങ്ങോട്ട് കയറി പരിചയപ്പെടാവുന്നതാണ്. ഇവരുടെ വ്യക്തിത്വം പെട്ടെന്നാണ് മറ്റുള്ളവരെ സ്വാധീനിക്കുന്നത്. ജീവിതത്തില്‍ പുതിയ പുതിയ ആശയങ്ങള്‍ കൊണ്ട് നടക്കണം എന്ന് ആഗ്രഹിക്കുന്നവരായിരിക്കും വിശാഖം നക്ഷത്രക്കാര്‍. മാത്രമല്ല സ്വന്തം ആശയം മറ്റുള്ളവരെ പറഞ്ഞ് മനസ്സിലാക്കിപ്പിക്കുന്നതിനും ഇവര്‍ക്ക് സാധിക്കുന്നുണ്ട്. മാതാവിനേയും കുട്ടികളേയും തന്നെയായിരിക്കും ഇവര്‍ക്ക് കൂടുതല്‍ താല്‍പ്പര്യം ഉണ്ടാവുക. പിതാവിനും ഭാര്യക്കും എപ്പോഴും രണ്ടാം സ്ഥാനം ആയിരിക്കും ഉണ്ടാവുക.

ബന്ധുജനങ്ങളെ സഹായിക്കുന്നു
ബന്ധുജനങ്ങളെ സഹായിക്കുന്നതിന് വളരെയധികം താല്‍പ്പര്യം പ്രകടിപ്പിക്കുന്നവരായിരിക്കും ഇവര്‍. അതിലുപരി ഏത് കാര്യത്തിനും മുന്നിട്ടിറങ്ങി അതിന് വേണ്ടി ശ്രമിക്കുന്നവരും ആയിരിക്കും. കടം വാങ്ങിയാല്‍ അത് തിരിച്ച് കൊടുത്തില്ലെങ്കില്‍ ഇവര്‍ക്ക് ഉറക്കം വരില്ല എന്നുള്ളതാണ്. എന്നാല്‍ കടം വാങ്ങിയും ചെലവാക്കാന്‍ മടിയില്ലാത്തവരായിരിക്കും വിശാഖം നക്ഷത്രക്കാര്‍. അധ്വാനിക്കുന്ന കാര്യത്തില്‍ യാതൊരു വിധത്തിലുള്ള വിട്ടുവീഴ്ചയും ഇവര്‍ കാണിക്കുകയില്ല. തനിക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങള്‍ ചെയ്യുന്നതിന് ഇവര്‍ക്ക് ആരേയും യാതൊരു ഭയവും ഇല്ല.

യാഥാസ്ഥിതികര്‍
യാഥാസ്ഥിതികര്‍ ആയിരിക്കും ഇവര്‍. വാക്കിലും പ്രവര്‍ത്തിയിലും എല്ലാം നമുക്ക് അത് മനസ്സിലാവുകയും ചെയ്യും. പൊതുവേ ആത്മവിശ്വാസമില്ലാത്തവരാണെങ്കിലും മറ്റുള്ളവരെക്കൊണ്ട് ആത്മവിശ്വാസമുണ്ടെന്ന് ഉറപ്പിച്ച് പറയാന്‍ സാധിക്കുന്നവരായിരിക്കും വിശാഖം നക്ഷത്രക്കാര്‍. വാക്കിലും പ്രവൃത്തിയിലും എപ്പോഴും ഇത് ഇവര്‍ സമര്‍ത്ഥിച്ച് കൊണ്ടിരിക്കും. തനിക്ക് ശരിയെന്ന് തോന്നുന്ന കാര്യത്തിന് വേണ്ടി എത്ര വാദിക്കേണ്ടി വന്നാലും അതിന് വേണ്ടി ഇവര്‍ ശ്രമിച്ച് കൊണ്ടേ ഇരിക്കും. അത്തരം കാര്യങ്ങള്‍ക്ക് വേണ്ടി തല്ലുകൂടുന്നതിന് പോലും ഇവര്‍ക്ക് മടിയില്ല എന്നുള്ളതാണ് സത്യം. വിജയിക്കുന്നതിന് ഏത് കുറുക്ക് വഴിയും ഇവര്‍ സ്വീകരിക്കുന്നുണ്ട്.

ജീവിത പുരോഗതി
25 വയസ്സിന് ശേഷം ഇവരില്‍ ജീവിത പുരോഗതിയുണ്ടാവും. അത് മാത്രമല്ല തൊട്ടതെല്ലാം പൊന്നാക്കുന്ന നക്ഷത്രക്കാര്‍ കൂടിയാണ് ഇവര്‍. അതുകൊണ്ട് തന്നെ ഇവരുടെ കൂടെക്കൂടുന്നത് എന്തുകൊണ്ടും നല്ലതാണ്. സ്ത്രീകള്‍ക്ക് സല്‍ഗുണ സമ്പന്നരായ പങ്കാളികളെയാണ് ലഭിക്കുക. മാത്രമല്ല വിവാഹശേഷം ഇവരുടെ യോഗം പങ്കാളിയിലേക്കും മാറ്റങ്ങള്‍ വരുത്തുന്നു. സന്താന സൗഭാഗ്യവും സാമ്പത്തിക നേട്ടവും എല്ലാം വിശാഖം നക്ഷത്രക്കാരെ കാത്തിരിക്കുന്നുണ്ട്. പലപ്പോഴും 25ന് ശേഷം ഇവരിലുണ്ടാവുന്ന നേട്ടങ്ങള്‍ പലരേയും അത്ഭുതപ്പെടുത്തും.

എതിര്‍പ്പുകളെ അവഗണിക്കുന്നവര്‍
ഏത് എതിര്‍പ്പിനേയും അവഗണിക്കുന്നവരാണ് ഈ നക്ഷത്രക്കാര്‍. ശാരീരികമായും മാനസികമായും ഇവര്‍ നല്ല ശക്തിയുള്ളവരാണ്. ലക്ഷ്യപ്രാപ്തിക്ക് വേണ്ടി ഏത് കുറുക്ക് വഴിയും ഇവര്‍ പ്രയോഗിക്കും. പ്രായോഗികമായി ആലോചിച്ചുറപ്പിച്ച ശേഷം മാത്രമേ ഏത് കാര്യം ചെയ്യുന്നതിനും ഇവര്‍ തയ്യാറാവുകയുള്ളൂ. ധനസംബന്ധമായ കാര്യങ്ങളില്‍ സൂക്ഷിച്ച് ഇടപെടേണ്ടതാണ്. എന്നാല്‍ ശ്രദ്ധിച്ച് ഇടപെട്ടാല്‍ ധനം വര്‍ദ്ധിക്കുന്നതിനും അധിക സമയം ഇവരുടെ ജീവിതത്തില്‍ വേണ്ടി വരില്ല. നേതൃഗുണമുള്ള നക്ഷത്രമാണ് ഇത്.

മറ്റുള്ളവരോടുള്ള പെരുമാറ്റം
വിശാഖം നക്ഷത്രക്കാര്‍ക്ക് മറ്റുള്ളവരോട് മധുരസമീപനം സ്വീകരിക്കുന്നതിന് സാധിക്കുന്നുണ്ട്. ബുദ്ധിമുട്ടുകള്‍ ഉണ്ടങ്കില്‍ പോലും കുടുംബത്തിനും സ്നേഹിക്കുന്നവര്‍ക്കും വേണ്ടി ഇവര്‍ എപ്പോഴും പ്രവര്‍ത്തിച്ച് കൊണ്ടിരിക്കും. എങ്കിലും സ്വന്തം സുഖത്തിന് ഭംഗം വരുന്ന തരത്തില്‍ ഇവര്‍ ഒരു കാരണവശാലും പ്രവര്‍ത്തിക്കുകയില്ല. വസ്ത്രധാരണവും ഇവരുടെ പ്രത്യേകതയാണ്. എപ്പോഴും അടുക്കും ചിട്ടയും ആയി ജീവിക്കുന്നതിന് ഇഷ്ടപ്പെടുന്നവരാണ് വിശാഖം നക്ഷത്രക്കാര്‍. പരമ്പരാഗത ആചാരങ്ങളില്‍ വിശ്വസിക്കുന്നവരും അതിന് വേണ്ടി സമയം ചിലവാക്കുന്നവരും ആയിരിക്കും.

ആരോഗ്യമുള്ളവര്‍
വിശാഖം നക്ഷത്രക്കാര്‍ ആരോഗ്യമുള്ളവരായിരിക്കും. ശാരീരികമായി അത്രയധികം പ്രശ്നങ്ങള്‍ ഇവരെ അലട്ടുകയില്ല. 25നും 425നും ഇടയിലുള്ള കാലത്താണ് ഇവരുടെ ജീവിതത്തിലെ പല നല്ല കാര്യങ്ങളും നടക്കുന്നത്. എന്നാല്‍ 42നും 49നും ഇടയിലുള്ള സമയം അല്പം ശാരീരിക അവശതകളും മറ്റും ഉണ്ടാവുന്നുണ്ട്,, സ്ത്രീകളിലാണെങ്കില്‍ ശ്വാസകോശ രോഗം, നേത്രരോഗം എന്നിവക്കുള്ള സാധ്യതയുണ്ട്. ഇവരില്‍ 50നു ശേഷം ഗുണകരമായിരിക്കും.

ലോട്ടറി ഭാഗ്യം
വിശാഖം നക്ഷത്രക്കാര്‍ക്ക് ലോട്ടറി ഭാഗ്യം ഉണ്ടാവുന്നുണ്ട്. ഇവരില്‍ ഒരിക്കലും പണത്തിന്റെ കാര്യത്തില്‍ കഷ്ടപ്പെടേണ്ടതായി വരുന്നില്ല. വളരെ ആസ്വദിച്ച് ബിസിനസ് ചെയ്യുന്നവരായിരിക്കും ഇവര്‍. സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുകയാണെങ്കില്‍ പോലും ഇവര്‍ അല്പം കാലത്തേക്ക് മാത്രമാണ് ഇത് അനുഭവിക്കുന്നത്. ഇത് കൂടാതെ പഴയ ആചാരങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും ഇവര്‍ പ്രാധാന്യം നല്‍കുന്നുണ്ട്. ജോലിക്ക് പോവുന്നതിനേക്കാള്‍ സ്വന്തമായി ബിസിനസ് ചെയ്യുന്നതിന് താല്‍പ്പര്യം പ്രകടിപ്പിക്കുന്നവരായിരിക്കും വിശാഖം നക്ഷത്രക്കാര്‍.

കുടുംബത്തിന് കൂടുതല്‍ സമയം
കുടുംബത്തിന് കൂടുതല്‍ സമയം ചിലവഴിക്കുന്നതായിരിക്കും ഇവരുടെ പ്രത്യേകത. കുടുംബത്തെക്കുറിച്ച് കൂടുതല്‍ പ്രാധാന്യത്തോടെ ചിന്തിക്കുന്നവരാണ് ഈ നക്ഷത്രക്കാര്‍. നിങ്ങള്‍ക്ക് കുടുംബവുമായി അധികം അടുപ്പമുള്ളവരായിരിക്കും. അത് മാത്രമല്ല പങ്കാളികളേക്കാള്‍ കുട്ടികള്‍ക്ക് പ്രാധാന്യം നല്കുന്നവരായിരിക്കും വിശാഖം നക്ഷത്രക്കാര്‍. എപ്പോഴും മികച്ചത് എന്ന അഭിപ്രായക്കാരായിരിക്കും ഇവര്‍. അതിന് വേണ്ടി വളരെയധികം പരിശ്രമിക്കുകയും ചെയ്യുന്നവരാണ് വിശാഖം നക്ഷത്രക്കാര്‍.



Click it and Unblock the Notifications